Tuesday, 4 January 2011

അറപ്പും അസഹിഷ്ണുതയും അഥവാ ഒരു സോളിഡാരിറ്റിക്കാരന്റെ വിസര്‍ജ്യം...

വെറിപിടിച്ച സ്വന്തം മനസിന്റെ അസഹിഷ്ണുത എങ്ങനെ വിസര്‍ജിക്കണമെന്ന് തീരുമാനിക്കാന്‍ സിയ എന്ന ബ്ലോഗര്‍ക്കുളള അവകാശം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. കുരയ്ക്കണോ കൂവണോ വിഷം ചീറ്റുന്നു എന്ന ഭാവേനെ നീട്ടിത്തുപ്പണോ എന്നൊക്കെയുളള സന്ദേഹങ്ങള്‍ സ്വന്തം ജൈവചോദന അനുസരിച്ച് പരിഹരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഗൗരവമുളള സംവാദങ്ങളില്‍ സജീവമായി പങ്കെടുക്കാനുളള ശേഷിക്കുറവ് സൃഷ്ടിക്കുന്ന അപകര്‍ഷതാബോധം ഇങ്ങനെയൊക്കെ അതിജീവിക്കാമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളുമായി ഒരു തര്‍ക്കവും വാഗ്വാദവും സാധ്യവുമല്ല.

എന്നാല്‍ സുല്‍ത്താനേറ്റ് ഓഫ് സൈബര്‍ സ്‌പേസിലെ ആയത്തൊള്ള ഖൊമേനിയായി സ്വയം സങ്കല്‍പ്പിച്ച് സിയ വിസര്‍ജിക്കുന്ന അസഹിഷ്ണുതയുടെ വേരുകള്‍ ഏത് പ്രത്യയശാസ്ത്രത്തിലാണ് ചുറ്റിപ്പടര്‍ന്നിരിക്കുന്നത് എന്നന്വേഷിക്കാന്‍ മേല്‍പറഞ്ഞ ജനാധിപത്യബോധം തടസമല്ല. ഡോ. സൂരജ് രാജന്‍ എഴുതിയ ഒരു ബസ് റീ ഷെയര്‍ ചെയ്തുകൊണ്ടെഴുതിയ വാചകങ്ങള്‍ തന്നില്‍ അറപ്പുണ്ടാക്കി എന്ന സിയയുടെ തുറന്നു പറച്ചിലിനെ അസഹിഷ്ണുത എന്നു ചുമ്മാ വിധിയെഴുതി അവഗണിക്കാനാവില്ല. സിയയുടെ തലച്ചോറില്‍ സദാ പ്രവര്‍ത്തനനിരതമായിരിക്കുന്ന അറപ്പുല്‍പ്പാദന കേന്ദ്രത്തിലെ അസംസ്‌കൃത വസ്തുക്കളും ഇന്ധനങ്ങളും എന്തൊക്കെയെന്ന് അന്വേഷിക്കാനുളള ഉത്തരവാദിത്തം ഏറ്റെടുക്കാതെ വയ്യ.

അദ്ദേഹം എഴുതുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളുടെ സാമ്പിളുകള്‍ കാണുക....
ഇഞ്ചിയുടെ ബസ് ഷെയര്‍ ചെയ്യുന്ന പരിചയപ്പെടുത്തല്‍ വാചകം ഇങ്ങനെ...
ഈ വാചകങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ബസുകളില്‍ മുഴങ്ങുന്ന ഇടതുപക്ഷമൗനത്തില്‍ സഹതാപത്തിന്റെ കടലിരമ്പമുണ്ട്. ഏതു ചിത്തരോഗിയും അര്‍ഹിക്കുംവിധം കരുണാര്‍ദ്രമായ സഹതാപം. മറുതെറിയുടെ പ്രതിവചനം വേണ്ടെന്ന തീരുമാനം ഇടതുപക്ഷത്തിന്റെ പക്വതയുടെയും വിവേകത്തിന്റെയും മുഖലക്ഷണമാണ്. ഓരോതവണയും തെറിയുടെ ഡോസു കൂട്ടി എന്നെയും കൂടൊന്നു വിമര്‍ശിച്ചു പരിഗണിക്കൂ എന്ന് മൂകമായി കേഴുകയാണ് ഒരുപറ്റം മനോരോഗികള്‍.

രാഷ്ട്രീയാഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നത് താന്‍ ഉദ്ദേശിക്കുന്നതു പോലെയാകണമെന്ന ശാഠ്യത്തില്‍ നിന്നും സിയ കുത്തിയൊഴുക്കുന്ന തെറികള്‍ക്ക് ഒരു സാംസ്‌ക്കാരിക പശ്ചാത്തലമുണ്ട്. കെങ്കേമമാണ് ഈ ഭരണപ്പാട്ടിന്റെ പുരാവൃത്തം. രാഷ്ട്രീയം എന്നുകേട്ടാലുടനെ വായില്‍ക്കൊടുപ്പ്, ഊമ്പല്‍, അണ്ടികഴുകിക്കൊടുക്കല്‍ തുടങ്ങിയ സ്വന്തം ഹോബികള്‍ ഓര്‍മ്മ വരുന്ന സിയയുടെ രാഷ്ട്രീയം തേടിയുളള യാത്ര ചെന്നുനിന്നത് അദ്ദേഹത്തിന്റെ പഴയൊരു പോസ്റ്റിലാണ്.

ഏഴാം ക്ലാസിലെ പാഠപുസ്തക വിവാദം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് ടിയാന്‍ ചമച്ച ആ ലേഖനത്തിന് പാഠ്യപദ്ധതി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്നായിരുന്നു തലക്കെട്ട്. ജമായത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയ്ക്ക് കടപ്പാട് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച ആ ലേഖനത്തിനു താഴെ ഇഗ്നൈറ്റഡ് വേഡ്‌സ് എന്ന ബ്ലോഗര്‍ ഇങ്ങനെയൊരു കമന്റെഴുതി.

സോളിഡാരിറ്റി-എവിടെയൊ കേട്ടമാതിരി..
ആ പിടികിട്ടി.. ആ മൌദൂദിയുടെ ജമാ‍ അത്തെ ഇസ്ലാമിയെന്ന മത മൌലിക വാദി പാര്‍ട്ടിയുടെ യുവജന സംഘടന..
അപ്പോള്‍ ശരി സിയ..!

ആ പരിഹാസത്തിന് സിയ എഴുതിയ മറുപടി ഇങ്ങനെയായിരുന്നു....
Ignited Words,
ഞാന്‍ സോളിഡാരിറ്റിയുടെയോ ജമാ‌അത്തേ ഇസ്ലാമിയുടെയോ പ്രവര്‍ത്തകനോ അനുഭാവിയോ അല്ല. അവരുടെ മിക്ക ആശയങ്ങളോടും എനിക്ക് കടുത്ത വിയോജിപ്പ് ഉണ്ട് താനും.
ചുരുങ്ങിയത് ഈ വിഷയത്തിലെങ്കിലും സൊളിഡാ‍രിറ്റിയുടെ വാദങ്ങളില്‍ കഴമ്പുണ്ട് എന്നാണെന്റെ വിശ്വാസം.
അതിനാലാണ് അവര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ക്ക് കടപ്പാട് നല്‍കിത്തന്നെ ഇവിടെ പ്രസിദ്ധീകരിച്ചത്.

സോളിഡാരിറ്റിയുടെയും ജമായത്തെ ഇസ്ലാമിയുടെയും മിക്ക ആശയങ്ങളോടും തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന തുറന്നു പറച്ചില്‍ നിഷ്‌കളങ്കമാണെന്നേ ആര്‍ക്കും തോന്നൂ. മിക്ക ആശയങ്ങളോടും കടുത്ത വിയോജിപ്പ് ഉണ്ട് എന്ന് പറയുമ്പോള്‍ ഏതൊക്കെയോ ചിലതിനോട് യോജിക്കുന്നുണ്ട് എന്നുതന്നെയാണ് അര്‍ത്ഥം. അവയേതെന്ന് ലേഖകന്‍ പക്ഷേ, തുറന്നു പറയുന്നില്ല. അതറിയാന്‍ ലേഖനം മനസിരുത്തി വായിക്കണം, ജമായത്തെ ഇസ്ലാമിയും പ്രചരിപ്പിക്കുന്ന തത്ത്വശാസ്ത്രത്തെക്കുറിച്ച് സാമാന്യ ധാരണയും വേണം.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ് പാഠപുസ്തകം എന്ന് സിയ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയോടും അതുയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യത്തോടും ജമായത്തെ ഇസ്ലാമിയ്ക്കുളള അനുഭാവം ചരിത്രപ്രസിദ്ധമാണ്. സോളിഡാരിറ്റി എന്നുമുതലാണ് അനുഭാവം പുലര്‍ത്തിത്തുടങ്ങിയത് എന്ന ബോധമുളളവര്‍ സിയയുടെ തമാശ കേട്ട് തലതല്ലിച്ചിരിക്കും. .

ജമായത്തെ ഇസ്ലാമിയുടെ ജിഹ്വയായ പ്രബോധനം വാരികയില്‍ 2007 നവംബര്‍ 11ന് ജനാധിപത്യം, ഇസ്ലാം, മൗദൂദി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇങ്ങനെ പറയുന്നു....
ഒരു രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങളും താല്‍പര്യപ്പെട്ടാലും അവര്‍ പിന്തുടരുന്ന വ്യവസ്ഥ മതാത്മകമാകാന്‍ പാടില്ലെന്ന ആശയത്തിന്റെ ജനാധിപത്യവിരുദ്ധത ശ്രദ്ധിക്കപ്പെടാതെ പോയി. അവരുടെ ദര്‍ശനത്തിലും ചിന്താരീതിയിലും അധിഷ്ഠിതമായ ഭരണവ്യവസ്ഥ സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ അവസരം നല്‍കപ്പെടുമ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. മതരഹിത സമൂഹത്തിന് മതരഹിത ഭരണകൂടത്തെ തിരഞ്ഞെടുക്കാന്‍ അവകാശമുളളതുപോലെ മതാഭിമുഖ്യമുളള സമൂഹത്തിന് മതാത്മക ഭരണകൂടത്തെയും തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടാകണം. അതിലാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പൂര്‍ണത.

പരമാധികാരം ആര്‍ക്ക് എന്ന ചര്‍ച്ചയിലാണ് ഇസ്ലാം പാശ്ചാത്യ ജനാധിപത്യത്തോട് വിയോജിക്കുന്നത്. പരമാധികാരം മനുഷ്യര്‍ക്ക് എന്ന ആശയം ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമില്‍ അത് ദൈവത്തിനാണ്. ദൈവീക നിര്‍ദ്ദേശങ്ങളാകണം നിയമങ്ങളുടെ അടിത്തറ.
1987ല്‍ പ്രസിദ്ധീകരിച്ച പ്രബോധനം ശരീയത്ത് പതിപ്പില്‍, ഇസ്ലാമിക ഭരണവ്യവസ്ഥയില്‍ അമുസ്ലിംങ്ങളുടെ പദവി എന്നൊരു ലേഖനമുണ്ട്. ഇസ്ലാമിക ഭരണഘടനയെക്കുറിച്ച് കുറേക്കൂടി വ്യക്തമായി വി മുഹമ്മദ് എന്ന ലേഖകന്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്...
നാടിന് ഭരണഘടനയും നിയമങ്ങളും വേണം. ഇവയുടെ അടിസ്ഥാന പ്രമാണങ്ങളും രൂപരേഖയും കുറേ നിയമങ്ങളും ദൈവം ഖുര്‍ആനിലൂടെ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയുടെ വിശദീകരണങ്ങളും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആവശ്യമായി വരുന്ന കൂടുതല്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ അനുവാദവുമുണ്ട്. ഈ നിയമങ്ങളെല്ലാം ദൈവികമാണെന്നു വിശ്വസിക്കുന്നതു കൊണ്ട് അവ ലംഘിക്കാനോ മറികടക്കാനോ ഒരു ഭരണകര്‍ത്താവും മുതിരുകയുമില്ല. ഭരണകര്‍ത്താക്കളുടെയോ ഭൂരിപക്ഷത്തിന്റെയോ ഇംഗിതത്തിനൊത്ത് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല എന്നൊരു വൈശിഷ്ട്യം കൂടി ഇസ്ലാമിക ഭരണഘടനയ്ക്കുണ്ട്...
ഇന്ത്യന്‍ ഭരണഘടനയെവിടെക്കിടക്കുന്നു... ജമായത്തെ ഇസ്ലാമി മോഹിക്കുന്ന ഇസ്ലാമിക ഭരണഘടനയെവിടെക്കിടക്കുന്നു...
ഇന്ത്യന്‍ ഭരണഘടനയുടെ പരമാധികാരം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുളള ഒരു സംഘടന, അതേ ഭരണഘടനയെച്ചൊല്ലി ഒഴുക്കുന്ന മുതലക്കണ്ണീരാണ് സിയ കോരിയെടുത്ത് സ്വന്തം ബ്ലോഗില്‍ നിറച്ചു വെച്ചത്.

എല്ലാ മതങ്ങളെയും ആചാര്യന്മാരെയും ദൈവങ്ങളെയും പാഠപുസ്തകങ്ങള്‍ എത്രയോ കാലങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. അതിലൊന്നും ഇന്നേവരെ ആരും ഒരെതിര്‍പ്പും പറഞ്ഞിട്ടില്ല. അതൊക്കെ ആസ്വദിച്ചവര്‍, മതരഹിതരായ കുറേ മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നുണ്ട് എന്നു പരിചയപ്പെടുത്തുന്ന ഒരു പാഠഭാഗത്തിന്റെ പേരില്‍ കേരളത്തില്‍ കാട്ടിക്കൂട്ടിയ കോപ്പിരാട്ടികള്‍ ആര്‍ക്കു മറക്കാനാവും. മതവെറിയുടെ പേയിളകിയ വര്‍ഗീയ ഭ്രാന്തന്മാര്‍ മലപ്പുറത്ത് ഒരധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. അവര്‍ക്കെതിരെ ഒരു തെറിവാചകവും സിയയുടെ നാവില്‍ നിന്ന് പൊട്ടിയൊലിക്കാത്തതിനു കാരണം ഒന്നേയുളളൂ. സിയയുടെ തലച്ചോറില്‍ കൂടുകെട്ടിപ്പാര്‍ക്കുന്നത് വര്‍ഗീയ വെറിയുടെ കടന്നലുകളാണ്. കടന്നലുകള്‍ കടന്നലുകളെ കൊത്തിയും ചീത്തപറഞ്ഞുമുളള ചരിത്രമില്ല.

ജമായത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക രാജ്യത്തില്‍ അമുസ്ലിങ്ങളുടെ സ്ഥാനം എന്തായിരിക്കുമെന്ന് വി മുഹമ്മദ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു...
ജനായത്ത ഭരണവ്യവസ്ഥയിലെ ഭരണകക്ഷിയുടെയോ സ്ഥാനമാണ് ഇസ്ലാമിക ഭരണവ്യവസ്ഥയില്‍ മുസ്ലിംങ്ങള്‍ക്കും അമുസ്ലിംഗങ്ങള്‍ക്കും ഉണ്ടായിരിക്കുക എന്നു ധരിച്ചാല്‍ അത് തികച്ചും അബദ്ധമായിരിക്കും. അമുസ്ലിങ്ങള്‍ പ്രതിപക്ഷം എന്ന പേരിലല്ല, മറിച്ച് ദിമ്മി (സംരക്ഷിത വിഭാഗം) എന്ന പേരിലാണ് അറിയപ്പെടുക..... നിധിപോലെ കാത്തുരക്ഷിക്കപ്പെടുന്ന ഒരു വിഭാഗം എന്നു ഇസ്ലാമിക ഭരണത്തിലെ അമുസ്ലിങ്ങളെ വിശേഷിപ്പിച്ചാല്‍ അത് അധികമായിപ്പോവുകയില്ല...
അധികാരം ഞങ്ങള്‍ക്കും അടിമത്തം നിങ്ങള്‍ക്കും എന്ന് എത്ര മധുരമായ ഭാഷയിലാണ് ഉദ്‌ബോധിപ്പിക്കുന്നത്. ഇസ്ലാമിക ഭരണവ്യവസ്ഥയിലെ നിധികുംഭങ്ങളായി അറയിലോ ആമാടപ്പെട്ടിയിലോ ചില്ലലമാരത്തട്ടിലോ സംരക്ഷിക്കപ്പെടുന്ന അമുസ്ലിങ്ങളെക്കുറിച്ച് ആലോചിക്കുന്നതുപോലും എത്ര മധുരോദാത്തം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു കേള്‍ക്കുമ്പോള്‍ സിയയ്ക്ക് അലര്‍ജിയുണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണമറിയാന്‍, ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെക്കുറിച്ച് എന്താണ് ജമായത്തെ ഇസ്ലാമിയുടെ അഭിപ്രായം എന്ന് മനസിലാക്കണം. ഇസ്ലാമിക പഠനം എന്ന സൈറ്റില്‍ ജമായത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ ജനാധിപത്യവാദികളാണ് എന്ന് വരുത്തിത്തീര്‍ക്കുന്ന വാചാടോപങ്ങള്‍ ചെത്തിമാറ്റിയാല്‍ പച്ചയ്ക്ക് ഇങ്ങനെ പറയുന്നു....
ഇസ്ലാമിക ആശയം പങ്കുവെയ്ക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി വ്യത്യസ്തമായ പദ്ധതികളോടും നയപരിപാടികളോടും കൂടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാന്നിദ്ധ്യത്തെ അത് (ഖുര്‍ ആന്‍ സൂക്തം) വിലക്കുന്നില്ല
അതായത് ഇസ്ലാമിക ആശയം പങ്കുവെയ്ക്കുന്ന പാര്‍ട്ടികളായ മുസ്ലീം ലീഗ്, ഐ.എന്‍.എല്‍, പി.ഡി.പി, എസ്.ഡി.പി. മുതലായ പാര്‍ട്ടികളെ ഖുറാന്‍ വിലക്കുന്നില്ല. അങ്ങനെ അല്ലാത്തവരോടുള്ള നയം ഖുറാന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും സിയയെപ്പോലെ ഉള്ളവരിലൂടെ അത് വ്യക്തമാകുന്നുണ്ട്.

ഇന്ത്യയിലെ മതേതരത്വത്തെയും ജനാധിപത്യത്തെയും പരാമര്‍ശിക്കുമ്പോഴൊക്കെ ജമായത്തെ ഇസ്ലാമി "പാശ്ചാത്യം" എന്ന വിശേഷണപദം ചേര്‍ക്കുക പതിവാണ്. മതമില്ലാത്ത ജീവന്‍ എന്ന അധ്യായം "അക്രമാസക്ത പാശ്ചാത്യ മതനിഷേധ"മാണെന്ന് സിയ തന്റെ പോസ്റ്റില്‍ വിലപിക്കുന്നത്.

സിയയിലെ ജമായത്തെ ഇസ്ലാമിക്കാരന്‍ പുറത്തുചാടുന്ന വേറൊരു സന്ദര്‍ഭം നോക്കുക
..ഇന്ദിരാഗാന്ധിയുടേതുപോലെ മാന്യമായ വസ്ത്രം സ്ത്രീകളെല്ലാവരും ധരിക്കണമെന്നു പറഞ്ഞാല്‍ പുരോഗമനവാദികള്‍ക്ക് അതിഷ്ടമാകില്ലെന്ന് അറിയാം. സ്ത്രീകള്‍ക്കു മാറുമറയ്ക്കാനുളള സ്വാതന്ത്ര്യത്തിനായി നടന്ന സമരം ക്ലാസില്‍ പഠിപ്പിച്ചിട്ട് തലമറയ്ക്കുന്നതിനുളള അവകാശം നിരാകരിക്കുന്നതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിലെ ബുദ്ധി ആരുടേതായാലും ബഹുകേമം...
എല്ലാ സ്ത്രീകളും ഇന്ദിരാഗാന്ധിയെപ്പോലെ "മാന്യമായ" വസ്ത്രം ധരിക്കണമെന്നാണ് സിയയുടെ അഭിപ്രായം. അങ്ങനെ പറഞ്ഞാല്‍ "പുരോഗമനവാദി"കള്‍ക്ക് ഇഷ്ടമാകില്ലെന്ന് തനിക്കറിയാം എന്നു ടിപ്പണിയും. ബ്ലോഗിലെ "പുരോഗമനവാദി"കളെ "അണ്ടി കഴുകിക്കൊടുക്കുന്നവരെ"ന്നും "വായില്‍ കൊടുക്കുന്നവരെ"ന്നും "ഊമ്പിക്കൊടുക്കുന്നവരെ"ന്നും ആക്ഷേപിക്കുന്നതിന്റെ പ്രകോപനം മനസിലായില്ലേ..

ഇന്ദിരാഗാന്ധിയെപ്പോലെ "മാന്യമായ" വസ്ത്രം എന്നു സിയ പൊതിഞ്ഞു കെട്ടി പറയുന്ന അഭിപ്രായം ജമായത്തെ ഇസ്ലാമി പഷ്ടായിട്ട് വിശദീകരിച്ചിട്ടുണ്ട്.

പര്‍ദ നിര്‍ബന്ധമാക്കുക വഴി ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മുസ്ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പര്‍ദയല്ലേ? എന്ന ചോദ്യത്തിനുളള മറുപടി കേള്‍ക്കുക..
സ്ത്രീ മുഖവും മുന്‍കൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കണമെന്നതാണ് ഇസ്ലാമിക ശാസന. ഇത് പുരോഗതിക്ക് തടസ്സമല്ലെന്നു മാത്രമല്ല; സഹായകവുമാണ്. സ്ത്രീക്ക് പര്‍ദ പീഡനമല്ല; സുരക്ഷയാണ് നല്‍കുന്നത്.
തുടര്‍ന്ന് സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച ജമായത്തെ ഇസ്ലാമിയുടെ ഉളളിലിരിപ്പ് ഇങ്ങനെ പുറത്തു ചാടുന്നു...

സ്ത്രീയെന്നാല്‍ അവളുടെ ശരീരവും രൂപലാവണ്യവുമാണെന്നും അവളുടെ വ്യക്തിത്വം അതിന്റെ മോടി പിടിപ്പിക്കലിനനുസൃതമാണെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതില്‍ പുത്തന്‍ മുതലാളിത്ത സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ കമ്പോള സംസ്കാരവും വന്‍വിജയം വരിച്ചതാണ്, പര്‍ദ പുരോഗതിക്കും പരിഷ്കാരത്തിനും തടസ്സമാണെന്ന ധാരണ വളരാന്‍ കാരണം. മാംസളമായ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിക്കറങ്ങലാണ് പുരോഗതിയെന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകള്‍, പുരുഷന്മാര്‍ തങ്ങളുടെ ശരീരസൌന്ദര്യം കണ്ടാസ്വദിക്കുന്നതില്‍ നിര്‍വൃതിയടയുന്ന ഒരുതരം മനോവൈകൃതത്തിനടിപ്പെട്ടവരത്രെ.
സമൂഹത്തിലെ സ്ത്രീകളുടെയൊക്കെ സൌന്ദര്യം കണ്ടാസ്വദിക്കാന്‍ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരില്‍നിന്ന് സ്വന്തം ശരീരം മറച്ചുവയ്ക്കലാണ് മാന്യത. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകവും അതത്രെ.

"സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കുകയും പുരുഷന്മാരെ അതില്‍നിന്നൊഴിവാക്കുകയും ചെയ്തത് തികഞ്ഞ വിവേചനമല്ലേ?' എന്ന ചോദ്യത്തിനുളള മറുപടിയും വിശേഷമാണ്...

ഈ വിവേചനം പ്രകൃതിപരമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതി ഒരുപോലെയല്ലല്ലോ. ഏതൊരു കരുത്തനായ പുരുഷനും സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്യാന്‍ സാധിക്കും. എന്നാല്‍ സ്ത്രീ എത്ര കരുത്തയായാലും പുരുഷന്റെ അനുമതിയില്ലാതെ അയാളെ ലൈംഗികമായി കീഴ്പ്പെടുത്താനാവില്ല. ഈ അന്തരത്തിന്റെ അനിവാര്യമായ താല്‍പര്യമാണ് വസ്ത്രത്തിലെ വ്യത്യാസം.
ഇന്ദിരാഗാന്ധിയുടെ ചെലവില്‍ സിയ ഒളിച്ചുകടത്തുന്ന വസ്ത്രസങ്കല്‍പത്തിന്റെ ഉറവിടം ജമായത്തെ ഇസ്ലാമിയുടെ ശാസനങ്ങളാണ്. ജമായത്തെ ഇസ്ലാമിയുടെ മിക്ക ആശയങ്ങളോടും തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ആണയിടുന്ന സിയയ്ക്ക്, വസ്ത്രധാരണത്തില്‍ അവരോട് സമ്പൂര്‍ണമായ യോജിപ്പാണെന്ന് ഇന്ദിരാഗാന്ധി ഉദാഹരണം വെളിപ്പെടുത്തുന്നുണ്ട്. പര്‍ദ നിര്‍ബന്ധമാക്കുന്ന പുരുഷാധിപത്യപ്രവണതകളെക്കുറിച്ച് എത്രയോ ചര്‍ച്ചകള്‍ നടന്ന ബ്ലോഗിലൊന്നും സിയയെ കണ്ടുമുട്ടാത്തതിനു കാരണം, ജമായത്തെ ഇസ്ലാമിയോട് തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന വിയോജിപ്പോ, അവരുടെ പ്രത്യയശാസ്ത്രത്തോടു രഹസ്യമായി വെച്ചുപുലര്‍ത്തുന്ന മാനസികാടിമത്തമോ...

പാഠ്യപദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് അന്ന് സിയ ആക്രോശിച്ചത് ഇങ്ങനെയായിരുന്നു.
വിദ്യാഭ്യാസപ്രക്രിയയെ ഉപകരണമാക്കി പഴകിപ്പുളിച്ച ആശയങ്ങള്‍ പുരോഗമനമെന്ന് പേരില്‍ പാഠപുസ്തകത്തില്‍ കുത്തിത്തിരുകിയാല്‍ വിശാലമായ വിദ്യാഭ്യാസ താല്പര്യങ്ങള്‍ അപകടപ്പെടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം
സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ച് ജമായത്തെ ഇസ്ലാമി മുന്നോട്ടു വെയ്ക്കുന്ന അതിനൂതനമായ ആശയങ്ങള്‍ പരിചയപ്പെടുക. വസ്ത്രധാരണത്തില്‍ ഇന്ദിരാഗാന്ധിയെ മാതൃകയാക്കണമെന്നാണ് സിയയുടെ മോഹമെങ്കിലും സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നതും രാജ്യഭാരം കയ്യാളുന്നതും സംബന്ധിച്ച് ജമായത്തെ ഇസ്ലാമി വെച്ചുപുലര്‍ത്തുന്ന താല്‍പര്യങ്ങള്‍ ഇന്ദിരാഗാന്ധിമാരെ സൃഷ്ടിക്കുന്നതല്ല. ഇറാനിലെയും മറ്റും വനിതാനേതാക്കളെച്ചൊല്ലി ഊറ്റം കൊള്ളുമ്പോഴും സംഘടനയുടെ മോഹം ഇങ്ങനെയാണ്....
അതിനാല്‍ സ്ത്രീയെ ഭരണനേതൃത്വത്തില്‍നിന്ന് വിലക്കുന്ന വ്യക്തവും ഖണ്ഡിതവുമായ ഖുര്‍ആന്‍ വാക്യമോ പ്രവാചക വചനമോ ഇല്ല. എങ്കിലും വളരെ അനിവാര്യ സാഹചര്യമില്ലെങ്കില്‍ അതൊഴിവാക്കുന്നതാണുത്തമം.

ഇസ്ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി- അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും- കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.''
ഇത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം ബാധകമാകുന്ന കാര്യമാണ്. സ്ത്രീ അതിനുതാഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാംവിലക്കുന്നില്ല
അനുസരണക്കേടു കാട്ടുന്ന ഭാര്യയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജമായത്തെ ഇസ്ലാമി പുരുഷകേസരികളെ ഉത്‌ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്...
സദുപദേശങ്ങള്‍ ഫലം ചെയ്യുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ രണ്ട ാ‍മത്തെ മാര്‍ഗം സ്വീകരിക്കേണ്ട താണ്‌. കിടപ്പറയില്‍ പിണക്കം കാണിച്ച്‌ മാറിക്കിടക്കലാണത്‌. 'കിടപ്പറയില്‍ അവരുമായി നിങ്ങള്‍ അകന്നുനില്‍ക്കുക' (4:34). ഈ മാര്‍ഗം കൊണ്ട ു‍ ഫലം കാണുന്നില്ലെങ്കില്‍ മുറിവേല്‍ക്കാത്ത നിലയില്‍ അവളെ അടിക്കാവുന്നതാണ്‌. അടി മര്‍മ ഭാഗങ്ങളിലോ മുഖത്തോ ആവാന്‍ ഇടവരരുത്‌. ചീത്തവിളിക്കുകയുമരുത്‌. 'നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക' (4:34). പ്രവാചകന്‍(സ) പറയുന്നു: 'നീ ഭക്ഷിക്കുമ്പോള്‍ അവളെയും ഊട്ടുക. നീ ഉടുക്കുമ്പോള്‍ അവള്‍ക്കും ഉടുക്കാന്‍ നല്‍കുക, അവളുടെ മുഖത്തടിക്കരുത്‌. തെറിവിളിക്കുകയുമരുത്‌. വീട്ടില്‍ വെച്ചല്ലാതെ അവളെ മാറ്റിക്കിടത്തുകയും ചെയ്യരുത്‌' (അബൂദാവൂദ്‌).
അഭിപ്രായപ്രകടനത്തിന്റെ കാര്യത്തില്‍ അനുസരണക്കേടു കാട്ടുന്ന ഇടതുപക്ഷ ബ്ലോഗര്‍മാരെയും ബസെഴുത്തുകാരെയും തെറി വിളിക്കരുത് എന്ന് വേദപുസ്തകം പറയുന്നില്ല. അതുകൊണ്ടു തന്നെ മേലുദ്ധരിച്ച തെറികള്‍ സിയയ്ക്ക് ഒരു നരകഭയവും നല്‍കുന്നില്ല.

"പൊതുസമൂഹത്തിലെ വൈവിദ്ധ്യങ്ങളെയും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും ഏവരും അംഗീകരിക്കണം" എന്നാണ് സിയ തന്റെ ലേഖനത്തില്‍ വെളിച്ചപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയും ജമായത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക ഭരണഘടനയും സംബന്ധിച്ച താരതമ്യം പരിശോധിച്ചു കഴിഞ്ഞു.. ഇനി പൊതുസമൂഹത്തിലെ വൈവിദ്ധ്യങ്ങളെ ജമായത്തെ ഇസ്ലാമി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു കേള്‍ക്കുക.

മുസ്ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ പറയുന്നത്?എന്നൊരു ചോദ്യത്തിന് ജമായത്തെ ഇസ്ലാമിക്കാരന്‍ നല്‍കുന്ന മറുപടി ഇതായിരുന്നു:
മുസ്ലിം സമുദായത്തില്‍ ജനിക്കുകവഴി, ദൈവത്തെയും ദൈവിക ജീവിത വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവന്‍ സത്യനിഷേധി (കാഫിര്‍) യാണ്. അവര്‍ക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ അതറിയിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ അതിന്റെ പേരിലും പരലോകത്ത് അവര്‍ ശിക്ഷാര്‍ഹരായിരിക്കും.
എന്നാല്‍ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു പോലുമില്ലാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഖുര്‍ആനോ പ്രവാചക ചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്, ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവര്‍ ശിക്ഷിക്കപ്പെടില്ലെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്
എത്ര ഉദാത്തം അല്ലേ... പക്ഷേ, മറുപടി അവസാനിക്കുന്നത് ഇങ്ങനെയാണ്...
അതേസമയം ദൈവത്തെ സംബന്ധിച്ച് കേള്‍ക്കാത്തവരോ സാമാന്യധാരണയില്ലാത്തവരോ ഉണ്ടാവുകയില്ല. അവര്‍ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല ജീവിതമാര്‍ഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ സ്വര്‍ഗമുണ്ടെന്നും നിശ്ചിത മാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച് പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാവുക സ്വാഭാവികമാണല്ലോ.
എങ്ങനെയുണ്ട്... വേറെ മതത്തിലാണ് ജനിച്ചതെങ്കിലും മതപ്രചാരണം വഴി നിങ്ങള്‍ യഥാര്‍ത്ഥദൈവത്തെക്കുറിച്ചു കേള്‍ക്കും. കേട്ടുകഴിഞ്ഞാല്‍ അതു പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാണത്രേ....

പ്രബോധനം വാരിക പ്രസിദ്ധീകരിച്ച ഒരു ചോദ്യോത്തരം മതം മാറിയവനെ വധിക്കണോ എന്ന തലക്കെട്ടില്‍ സി കെ ലത്തീഫിന്റെ ബ്ലോഗിലുണ്ട്. പ്രസക്തമായ ഭാഗം ഇതാണ്...
യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്‍കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?
ആദര്‍ശപരമായ അടിത്തറയെ വെല്ലുവിളിക്കലും വിഘടനവാദവും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കലും തമ്മില്‍ കൂട്ടിക്കെട്ടുന്ന മൗദൂദിയന്‍ ലോജിക് അപാരം. കമ്മ്യൂണിസ്റ്റു നാടുകളിലും ഇതൊക്കെയാണ് നടക്കുന്നതെന്ന് ആശ്വസിക്കുന്നുമുണ്ട്. തന്റെ ലേഖനത്തില്‍ ഇതുസംബന്ധിച്ച് സിയയുടെ വാദം കേള്‍ക്കുക...
മതമാണ് കുഴപ്പമെന്ന് പറയുന്നവര്‍ കമ്യൂണിസ്റ്റ് റഷ്യയില്‍ സ്റ്റാലിന്‍ പതിനായിരങ്ങളെ കൊന്നൊടുക്കി അധികാരമുറപ്പിച്ചത് ഏതു മതത്തിന്റെ പേരിലായിരുന്നുവെന്ന് കൂടി വ്യക്തമാക്കേണ്ടതല്ലേ?
ഒരു സ്ഥലത്ത് സോളിഡാരിറ്റിയ്ക്ക് കടപ്പാടു രേഖപ്പെടുത്തി കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ കൊലപാതകപരമ്പരകള്‍ എണ്ണിപ്പറഞ്ഞ് ധാര്‍മ്മിക രോഷം കൊള്ളുന്നു. അതേ സോളിഡാരിറ്റിയുടെ മൂത്താപ്പയായ ജമായത്തെ ഇസ്ലാമി മതപരിത്യാഗിയെ കൊല്ലണോ എന്നു ചോദ്യത്തെ കമ്മ്യൂണിസ്റ്റുകാരും കൊല്ലുന്നില്ലേ എന്ന് ന്യായീകരണത്തിന്റെ മറവില്‍ കൊല്ലുക തന്നെ വേണം എന്ന് വിധിയെഴുതുന്നു. ഇസ്ലാമിക സ്റ്റേറ്റില്‍ അമുസ്ലിമിന് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പോലും അവകാശമുണ്ട് എന്ന് ഘോരഘോരം വാദിച്ചവരാണ്, ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്താല്‍ തട്ടിക്കളയുന്നതില്‍ തെറ്റില്ലെന്ന് ശാസനം ചമയ്ക്കുന്നതും.

ഇടതുപക്ഷത്തെക്കാള്‍, കമ്മ്യൂണിസ്റ്റുകാരെക്കാള്‍ സൈബര്‍ ലോകത്ത് ആശയപ്രചരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ജമായത്തെ ഇസ്ലാമിയും ഇസ്ലാമിക മതപ്രചാരകരുമാണ്. കമ്മ്യൂണിസ്റ്റുകാരെക്കാളും ഇടതുപക്ഷത്തെക്കാളും നിശ്ചയദാര്‍ഢ്യവും ഒത്തിണക്കവും ആക്രമണോത്സുകതയും അവരാണ് പ്രകടിപ്പിക്കുന്നത്. ഇവിടെ ഉദ്ധരിച്ച സിയാ കമന്റുകളുടെ കൊച്ചാപ്പയും വലിയാപ്പയും ഉപ്പുപ്പായും ആ ലോകത്ത് ധാരാളമുണ്ട്. തന്തയ്ക്കും തളളയ്ക്കും സകല മാതൃ-പിതൃ പരമ്പരകള്‍ക്കും നേരെ ആവോളം പുലഭ്യം പറഞ്ഞ് മുന്നേറുന്ന പ്രചാരണം ഒരിക്കലെങ്കിലും പരിചയപ്പെടാത്തവര്‍ ദുര്‍ലഭമായിരിക്കും.

ആ ഓര്‍മ്മകളുളളവര്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ സിയ ഉപയോഗിക്കുന്ന പദാവലി ഏത് നിഘണ്ടുവില്‍ നിന്നാണ് വടികുത്തിച്ചാടുന്നത് എന്ന് നല്ല നിശ്ചയമുണ്ട്. ഇസ്ലാംമതത്തെ വിമര്‍ശിച്ച കാളിദാസനു മറുപടിയെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ബ്ലോഗിന്റെ കഥ ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും. ഡിലീറ്റു ചെയ്യപ്പെട്ട ബ്ലോഗിന്റെ അവശിഷ്ടം കാഷേയിലുണ്ട്. വായിക്കാന്‍ മനക്കട്ടിയുളളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്കു ചെയ്യാം...

ജമായത്തെ ഇസ്ലാമിയുടെ ആശയങ്ങളോട് വലിയതോതില്‍ വിയോജിക്കുന്നുവെന്ന് വീമ്പിളക്കുന്ന സിയയുടെ ധാര്‍മ്മിക രോഷം അവരുടെ സൈബര്‍ പ്രചാരണത്തിന്റെ ഒരു വഴിത്താരയിലും കാണാനാവില്ല. പച്ചത്തെറി കാര്‍ക്കിച്ചു തുപ്പി അഴിഞ്ഞാടുന്ന മതവെറിയന്റെ ചോരക്കൊതിയെ ഒരു പാഴ്‌വാക്കു കൊണ്ടുപോലും പ്രതിരോധിക്കാന്‍ മെനക്കെടാത്ത സിയ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ കുരച്ചു ചാടുന്നതിന്റെ കാരണം വ്യക്തമാണ്. "സത്യത്തിന്റെ നുറുങ്ങുകളെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കൂട്ടിക്കൊടുപ്പുകാര്‍ക്കെതിരെ" എന്നൊക്കെയുളള തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ കൊണ്ട് മറച്ചു പിടിക്കാവുന്നതല്ല ഈ ജമായത്തെ ദാസ്യം. പാഠപുസ്തക വിവാദം മുതല്‍ പര്‍ദയും പരിണാമവാദവും പന്നിയിറച്ചി കഴിക്കുന്നതും വരെയുളള വിഷയങ്ങളില്‍ താന്‍ രഹസ്യമായി വെച്ചുപുലര്‍ത്തുന്ന മതകാര്‍ക്കശ്യങ്ങള്‍ക്കു നേരെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ പായിച്ചവരോടുളള അടങ്ങാത്ത കുടിപ്പകയാണ് സിയയെക്കൊണ്ട് തെറിയെഴുതിക്കുന്നത്. കമ്മ്യൂണിസ്റ്റ് വൈരാഗ്യം എന്ന മുഖംമൂടിയണിഞ്ഞ് പണി നടത്തുമ്പോള്‍ കയ്യടിക്കാനും ആര്‍പ്പുവിളിക്കാനും ആര്‍എസ്എസുകാരന്‍ മുതല്‍ അരാഷ്ട്രീയക്കാരന്‍ വരെ കമ്പനി ചേരും. അവനവന്റെ രാഷ്ട്രീയം തുറന്നു പറയേണ്ടി വരുന്നതു വരെയേ ഈ കറക്കുകമ്പനിയ്ക്ക് ആയുസ്സുളളൂ.

പുഴുത്ത തെറി വിളിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ദിഗ്‌വിജയം നേടിയെന്ന് അഹങ്കരിക്കുമ്പോഴും മറുവശത്ത് താനൊരു യഥാര്‍ത്ഥ മതവിശ്വാസിയാണെന്ന് ബോധ്യപ്പെടുത്താനും സിയ മറക്കുന്നില്ല. നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങളെക്കുറിച്ച് വിസ്തരിച്ചെഴുതി തന്റെ പ്രത്യയശാസ്ത്രമണ്ഡലം അദ്ദേഹം ശക്തിപ്പെടുത്തിയിട്ടുണ്ട്. "ഊമ്പിക്കൊടുക്കല്‍. അല്ലെങ്കില്‍ അണ്ടി കഴുകിക്കൊടുക്കല്‍ എന്നൊക്കെ പറയാം. വിമര്‍ശനത്തിനൊപ്പം ഒരു വായിക്കൊടുപ്പ്. അതാണിപ്പം കമ്മികളുടെ പുത്യേ സ്റ്റൈല്..." എന്നൊക്കെ എഴുതിയ അതേ തൂലിക കൊണ്ടു തന്നെ "അല്ലാഹു സുബ്‌ഹാനഹു വ ത‌ആലാ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ, ആമീന്‍" എന്നും ഒരുളുപ്പുമില്ലാതെ സിയ എഴുതിയിട്ടുണ്ട്.

സത്യവിശ്വാസികളെന്നു നടിക്കുന്ന ഇത്തരം ഗജഫ്രോഡുകളെ ഖുര്‍ ആന്‍ ഇങ്ങനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്...
വിശ്വാസികളേ... പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നു വരാം ... നിങ്ങള്‍ പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കുകയുമരുത്.. വിശ്വാസം കൈക്കൊണ്ട ശേഷം വഷളായ പേരുകള്‍ വിളിക്കുക എന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രേ...... (49-11: 12).

വാല്‍ക്കഷണം: ഊമ്പിക്കൊടുക്കല്‍. അല്ലെങ്കില്‍ അണ്ടി കഴുകിക്കൊടുക്കല്‍ എന്നൊക്കെ പറയാം. വിമര്‍ശനത്തിനൊപ്പം ഒരു വായിക്കൊടുപ്പ്. അതാണിപ്പം കമ്മികളുടെ പുത്യേ സ്റ്റൈല്... എന്ന കമന്റു വായിച്ച ശേഷം പാഠ്യപദ്ധതി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖനത്തിലെ മാതാപിതാക്കള്‍ കുട്ടികളില്‍ മതരാഹിത്യം അടിച്ചേല്‍പ്പിക്കുന്നത് ഉദാത്തവും മതധര്‍മ്മങ്ങള്‍ ശീലിപ്പിച്ച് സദ്ഗുണം വളര്‍ത്തുന്നത് അധമമാകുന്നതും എങ്ങനെ? എന്ന ചോദ്യത്തിന് ഉത്തരമൊഴുതുക.

Friday, 9 July 2010

സന്ദേഹിയുടെ പക്കമേളം

(രാജീവ് ചേലനാട്ടിന്റെ ബുദ്ധിജീവികളുടെ പക്കമേളക്കാര്‍ എന്ന ലേഖനത്തോടുളള പ്രതികരണമാണ് ഇത്.)


ടിയുറച്ച രാഷ്ട്രീയബോധ്യങ്ങള്‍ നെഞ്ചിടിപ്പിന്റെ ഭാഗമായി മാറിയവര്‍ക്ക് ഒരിക്കലും നിഷ്പക്ഷനാകാനോ, നിഷ്പക്ഷത അഭിനയിക്കാനോ കഴിയില്ല. അത്തരം അഭ്യാസങ്ങള്‍ക്ക് വേണ്ടിവരുന്ന അസാമാന്യമായ മെയ് വഴക്കം രാഷ്ട്രീയ സത്യസന്ധതയ്ക്കുളള ശവക്കുഴിയാകുമെന്ന ബോധ്യമുളളവര്‍ക്ക് കൊന്നാലും നിഷ്പക്ഷനാകാനും കഴിയില്ല. രാഷ്ട്രീയ നിലപാടുകള്‍ ചതുപ്പുനിലങ്ങളിലെ ചവിട്ടുനാടകങ്ങളല്ലെന്ന് ആരെക്കാളും നന്നായി തിരിച്ചറിയുന്നയാളാണ് രാജീവ് ചേലനാട്ട്. എന്നിട്ടും അദ്ദേഹം എഴുതിയ ബുദ്ധിജീവിയുടെ പക്കമേളക്കാര്‍ എന്ന ലേഖനം വായിക്കുമ്പോള്‍ വിധി വിശ്വാസികളല്ലാത്തവരില്‍ ചിലരെങ്കിലും വിധിവൈപരീത്യം എന്നു തലയില്‍ കൈവെയ്ക്കും.

ഹമീദ് ചേന്നമംഗലൂരും കെഇഎന്നും തമ്മില്‍ നടക്കുന്ന വാക് യുദ്ധത്തില്‍ പാര്‍ട്ടിയ്ക്കെന്തു കാര്യം എന്ന സംശയം അവിടെയിരിക്കട്ടെ. എന്നാല്‍ ഹമീദിന്റെയും കെഇഎന്നിന്റെയും ആരാധകര്‍ മമ്മൂട്ടി മോഹന്‍ ലാല്‍ ആരാധകരെപ്പോലെ പരസ്പരം ആക്രമിക്കുകയാണെന്ന വിമര്‍ശനം മറ്റാരു പറഞ്ഞാലും രാജീവ് പറയാന്‍ പാടില്ലായിരുന്നു. സൂപ്പര്‍ താരങ്ങളുടെ പരസ്പര വിമര്‍ശനത്തില്‍ നിന്നല്ല, താരാരാധകരുടെ പോര്‍വിളി തുടങ്ങുന്നതും തുടരുന്നതും എന്നതാണല്ലോ ആ യുദ്ധത്തിന്റെ മൗലികഭാവം.

ഹമീദും കെഇഎന്നും പരസ്പരം ഒന്നും പറയുന്നില്ലെന്നും (ഏറ്റവും ഒടുവില്‍ നടന്ന പോരാണ് രാജീവിന്റെ ലേഖനത്തിന് ആധാരമെങ്കിലും ആരാധകരുടെ പക്കമേളത്തെക്കുറിച്ചുളള സൂചന അങ്ങനെയല്ല) എന്നാല്‍ അവരുടെ ആരാധകരായി വേഷം കെട്ടിയ പക്കമേളക്കാര്‍ ആരാധന മൂത്ത് ഇരുപക്ഷത്തും നിന്ന് പരസ്പരം പോര്‍ വിളിക്കുകയും ചെയ്യുന്നുവെന്ന നിരീക്ഷണം ലളിതമായി പറഞ്ഞാല്‍ വാസ്തവ വിരുദ്ധമാണ്. ചിന്ത - ദേശാഭിമാനി വാരികകള്‍ വഴി പൊട്ടിത്തെറിച്ച സ്വത്വരാഷ്ട്രീയ വിവാദത്തില്‍ ഹമീദ് ചേന്നമംഗലൂര്‍ ഒരു കക്ഷിയേ ആയിരുന്നില്ല. എന്നാല്‍ കെഇഎന്നും പോക്കര്‍ക്കുമെതിരെയുളള തന്റെ കുടിപ്പക തീര്‍ക്കാനുളള അവസരമായി വിവാദ സന്ദര്‍ഭത്തെ ഹമീദ് ഉപയോഗിച്ചപ്പോഴാണ് രാജീവ് ചൂണ്ടിക്കാട്ടുന്ന രംഗത്തിലേയ്ക്ക് കളിയെത്തിയത്.

ഹമീദിനെ സാംസ്ക്കാരിക ദേശീയതയുടെ വക്താവായും കേസരി ജന്മഭൂമിക്കാരന്റെ കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവരെ കടുത്ത ഭാഷയില്‍ അപലപിച്ചതിന് ശേഷം രാജീവ് ഇങ്ങനെ എഴുതുന്നു:

  • "കെഇഎന്നെ മൌദൂദിസ്റ്റ് ആയി കാണുന്നവര്‍ക്കും ആവശ്യമാണ് അടിയന്തര ചികിത്സ".

"മുസ്ലിം സമുദായത്തെക്കുറിച്ച് ക്രിയാത്മകമായ വിമര്‍ശനം ഉന്നയിക്കുന്ന, വല്ലപ്പോഴും സിപിഎമ്മിനെ സംഘടനയ്ക്ക് പുറത്തു നിന്ന് വിമര്‍ശിക്കുന്ന" പാവം ഹമീദിനെ "രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുളളവര്‍" നഖശിഖാന്തം എതിര്‍ക്കുന്നത് "വലതുപക്ഷ അജണ്ടയുടെയും മാധ്യമ സിന്‍ഡിക്കേറ്റിന്റെയും കളിയില്‍ കുടുങ്ങിയതിന്റെ ഫലമാണെ"ന്ന് പറഞ്ഞ് നാവെടുത്തയുടനെയാണ് ഈ വാചകം പ്രത്യക്ഷപ്പെടുന്നത്.

വായിക്കുന്നവര്‍ക്ക് തോന്നുക, ചന്ദ്രനിലോ ചൊവ്വയിലോ ഉളള ഏതോ ഹമീദ് ആരാധനാണ് കെഇഎന്നെ മൌദൂദിസ്റ്റ് ആയി കാണുന്നത് എന്നാണ്. പക്ഷേ, ഈ ആരോപണം സാക്ഷാല്‍ ഹമീദിന്റേത് തന്നെയാണെങ്കിലോ... വിശകലനവും അപഗ്രഥനവും അടിയോടെ പിഴയ്ക്കും, എഴുതിസ്ഥാപിക്കാന്‍ ശ്രമിക്കുന്നതത്രയും ഇടിഞ്ഞു വീഴും. സിപിഎമ്മിനുളളില്‍ ഉണ്ടായ സ്വത്വരാഷ്ട്രീയ വിവാദം ആ പാര്‍ട്ടി പരിഹരിക്കേണ്ട പ്രശ്നമാണ്. എന്നാല്‍ അതിലിടപെട്ട് കെഇഎന്നെയും ഡോ. പോക്കറെയും മൌദൂദിസ്റ്റുകളായി മുദ്രകുത്തിയ ഹമീദിന്റെ കുടിലബുദ്ധി വേറെ കൈകാര്യം ചെയ്യേണ്ടതാണ്.

മാതൃഭൂമി വാരിക (ലക്കം 88 -14)യില്‍ പ്രസിദ്ധീകരിച്ച മൌദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകള്‍ എന്ന ലേഖനത്തിന്റെ തലക്കെട്ടെങ്കിലും വായിച്ചിരുന്നുവെങ്കില്‍ രാജീവ് ചേലനാട്ട് ഇങ്ങനെയൊരു ലേഖനം എഴുതുകയില്ലായിരുന്നു. ആ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്.
  • പുരോഗമന കലാസാഹിത്യ സംഘത്തെ മതമൌലിക കലാസാഹിത്യസംഘമാക്കാന്‍ ആ സംഘടനയുടെ മാളികപ്പുറമേറിയ ചില ശ്രമം തുടങ്ങിയിട്ട് ദശാബ്ദം ഒന്നു കഴിഞ്ഞു.
പിന്നീട് അതിങ്ങനെ പുരോഗമിക്കുന്നു..

  • ".... ആ സഞ്ചാരത്തിനിടയിലാണ് സെപ്തംബര്‍ 11ഉം ഗുജറാത്ത് നരമേധവുമൊക്കെ സംഭവിക്കുന്നത്. തങ്ങളുടെ വിചാരധാരയുടെ പരസ്യപ്രകാശനത്തിന് ഏറ്റവും പറ്റിയ സന്ദര്‍ഭം ഇതുതന്നെയെന്ന് പുകസയെ മകസയാക്കാന് ഇറങ്ങിപ്പുറപ്പെട്ടവര്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെയാണ് ഇരകളുടെ ഐക്യം എന്ന മുദ്രാവാക്യം എട്ടുവര്‍ഷം മുമ്പ് അവര്‍ പുറത്തെടുത്തത്. ഒപ്പം തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ പ്രചണ്ഡമായ പ്രചരണത്തിലും അവര്‍ മുഴുകി".
  • പുകസയിലെ മതമൌലികവാദ തന്ത്രികള്‍ ഇതേ തീസീസ് (സിമിയും ജമായത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചത്) അവതരിപ്പിച്ചപ്പോള്‍ അവള്‍ ഒരു പൊടിക്കൈ പ്രയോഗിച്ചു. തീസീസിന് ഒരു മാര്‍ക്സിസ്റ്റ് ഗന്ധം നല്കാനുളള ശ്രമം അവര്‍ നടത്തി. അന്റോണിയോ ഗ്രാംഷിയെ ആശ്രയിച്ചു കൊണ്ടായിരുന്നു ആ യജ്ഞം.
  • --------------- ജമായത്തെ പരിവാര്‍ കാല്‍ നൂറ്റാണ്ടായി താലോലിക്കുന്ന മുസ്ലിം ദളിത് പിന്നോക്ക ഐക്യം എന്ന വര്‍ഗേതര ആശയത്തെ പുകസയിലൂടെയും അല്ലാതെയും സിപിഎമ്മിലേയ്ക്ക് കടത്തിക്കൊണ്ടു പോകാനാണ് പത്തുവര്ഷത്തിലധികമായി അവര് യത്നിക്കുന്നത്. അതായത്, സിപിഎമ്മില്‍ നി്ന്നു കൊണ്ട് ജമായത്തിന്റെ മതലക്ഷ്യാധിഷ്ഠിത സ്വത്വരാഷ്ട്രീയത്തിന് മതേതര മുഖം നല്കുകയും അതുവഴി ആ ആശയത്തിന് കൂടുതല്‍ പൊതുസ്വീകാര്യത ഉറപ്പാക്കുകയും ചെയ്യാനുളള ആസൂത്രിത ശ്രമമത്രേ കുഞ്ഞഹമ്മദ് - പോക്കര്‍മാരില്‍ നിന്നുണ്ടായത് -----.
  • ജമായത്തിന്റെ കാര്യത്തില്‍ സിപിഎം നേതൃത്വത്തെ മയക്കിക്കിടത്തുന്നതില്‍ പുകസ തന്ത്രികള്‍ വിജയിച്ചു എന്നാണോ മനസിലാക്കേണ്ടത്..

  • ജമായത്തെ ഇസ്ലാമി പോലുളള മതമൌലിക സംഘടനകളും പോക്കര്‍ - കുഞ്ഞഹമ്മദാദികളും ശിരസ്സേറ്റി നടക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ അശാസ്ത്രീയതയിലേയ്ക്കും ഇത്തരുണത്തില്‍ കണ്ണയയ്ക്കേണ്ടതുണ്ട്. ---
  • ജമായത്ത് പരിവാറിന്റെ ആശയലോകത്തോട് ഹൃദയബന്ധം പുലര്‍ത്തിക്കൊണ്ട് സ്വത്വരാഷ്ട്രീയത്തിന്റെ വക്കാലത്തേറ്റെടുക്കുന്ന കുഞ്ഞഹമ്മദ് പോക്കറാദികളുടെ വാദം അംഗീകരിച്ചാല്‍ ഓരോ ജനവിഭാഗവും ഏകസ്വത്വബന്ധിതമാണെന്ന് സമ്മതിക്കേണ്ടി വരും.----
ഈ വാദങ്ങളിലൂടെ മുന്നേറിയ ഹമീദിന്റെ വിഷത്തൂലിക ഫുള്‍ സ്റ്റോപ്പിട്ടത് ഇങ്ങനെ...

  • മുകളില്‍ പരാമര്‍ശിച്ച പുകസ മേലാളന്മാരാണ് ജമായത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളുടെ റോളില്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം അണികളെ മൌദൂദിസ്റ്റ് വിചാരപ്രപഞ്ചത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകാന്‍ അവര്‍ കഠിനപ്രയത്നം നടത്തി. അതിനുളള മാധ്യമമായിരുന്നു അവര്‍ക്ക് സ്വത്വരാഷ്ട്രീയം.
രാജീവ് സഖാവേ.... "കെഇഎന്നെ മൌദൂദിസ്റ്റായി കാണുന്നവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണെ"ന്ന് താങ്കളാണ് വിധിയെഴുതിയത്. എങ്കില്‍ ആദ്യം ചികിത്സിക്കേണ്ടത്, "സമൂഹത്തിനുണ്ടായിരിക്കേണ്ട ജനാധിപത്യ മതേതര സ്വഭാവത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുളള"യാളെന്ന് താങ്കള്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ ഹമീദിനെത്തന്നെയാണ്. മുകളിലുദ്ധരിച്ച തെമ്മാടിത്തരമത്രയും എഴുതിക്കൂട്ടിയ ഹമീദിനെ കുതിരവട്ടത്തോ ഊളമ്പാറയിലോ ചികിത്സിപ്പിക്കാന്‍ താങ്കള്‍ മുന്‍കൈയെടുക്കുമോ....

കെഇഎന്‍ മൌദൂദിസ്റ്റല്ലെന്ന് താങ്കളും പറയുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്. "ആണെന്ന് വ്യാഖ്യാനിക്കണമെങ്കില്‍ സാമാന്യം മോശമല്ലാത്ത വൈരുദ്ധ്യാത്മക സ്വത്വബോധം തന്നെ വേണ"മെന്ന് പരിഹസിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ സ്വത്വരാഷ്ട്രീയവിവാദം ഉണ്ടായ ഉടനെ സിപിഎമ്മുകാരെ കെഇഎന്നില്‍ നിന്ന് രക്ഷിക്കാന്‍ "അടിയന്‍ ലച്ചിപ്പോം" എന്നലറി പാഞ്ഞടുത്ത ഹമീദിന്റെ "വൈരുദ്ധ്യാത്മകത"യെ ആനയെയും അമ്പാരിയെയും അണിനിരത്തി സ്വീകരിച്ച് കുടിയിരുത്താന്‍ താങ്കള്‍ക്കെങ്ങനെ കഴിയും..?

കെഇഎന്നെതിരെ ഉയര്‍ന്ന ഭര്‍ത്സനങ്ങളത്രയും അസംബന്ധജടിലമാകുന്നത്, ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന തരത്തില്‍ അദ്ദേഹം എഴുതിയ ഒരു വാചകം പോലും ഉദ്ധരിക്കാന്‍ ഹമീദിന് കഴിയാത്തതു കൊണ്ടാണ്. മാതൃഭൂമി വാരികയുടെ പേജുകളില്‍ വാരിത്തട്ടിയ ഹമീദിന്റെ മുന്‍ വിധികളും പക്ഷപാതങ്ങളും അല്പത്തരവും എത്ര ചിക്കിച്ചികഞ്ഞാലും കെഇഎന്നിനെതിരെ, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ വസ്തുതാപരവും ആഴമുളളതുമായ ഒരു വിമര്‍ശനം പോലും കാണാനാവില്ല. അന്ധമായ കെഇഎന്‍ ആരാധനയോ ഹമീദ് വിരോധമോ ആണ് ഇത്തരമൊരഭിപ്രായത്തിന് ഹേതുവെന്ന് രാജീവ് കരുതുന്നുവെങ്കില്‍ മാതൃഭൂമിയുടെ രണ്ടുലക്കങ്ങളിലായി നീന്തിത്തുടിക്കുന്ന ഹമീദ് ജല്‍പനങ്ങളില്‍ നിന്ന് അത്തരത്തിലൊരെണ്ണെങ്കിലും ചൂണ്ടിക്കാണിക്കാന്‍ താങ്കള്‍ തയ്യാറാകണം.

"ഇരകളുടെ മാനിഫെസ്റ്റോ" എന്ന പുസ്തകം ജമായത്തെ ഇസ്ലാമിക്കാര്‍ കൂട്ടത്തോടെ വാങ്ങിക്കൊണ്ടു പോയെന്നാണ് ഹമീദ് വിലപിക്കുന്നത്. തന്റെ പുസ്തകത്തെക്കാള്‍ കെഇഎന്റെ പുസ്തകം കൂടുതല്‍ ചെലവാകുന്നതില്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഹമീദിന്റെ ഈറ മനസിലാക്കാവുന്നതേയുളളൂ. എന്നാല്‍ കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകമെഴുതിയവനോടുളള അസൂയ മൂത്ത് സാംസ്ക്കാരിക വിമര്‍ശനം നിര്‍വഹിക്കുന്നവരെ ആദരിച്ച് എഴുന്നെള്ളിക്കേണ്ട ബാധ്യതയൊന്നും ഒരു പാര്‍ട്ടിക്കും ഏറ്റെടുക്കാനാവില്ല. കേരളത്തിനകത്തും പുറത്തും ഇരകളുടെ മാനിഫെസ്റ്റോ വാങ്ങി വായിച്ചവര്‍ ജമായത്തെ ഇസ്ലാമിക്കാരാണോ സിപിഎമ്മുകാരാണോ അതോ എന്‍ഡിഎഫുകാര്‍ തന്നെയാണോ എന്ന് അളന്ന് തിട്ടപ്പെടുത്താനുളള ഏത് ഉപകരണമാണ് തന്റെ കൈവശമുളളതെന്ന് ഹമീദ് വ്യക്തമാക്കുന്നില്ല. വില വാങ്ങി രസീത് നല്‍കുമ്പോള്‍ വാങ്ങുന്നവന്റെ സംഘടന കൂടി കൗണ്ടര്‍ഫോയിലില്‍ അടയാളപ്പെടുത്തുന്ന പുസ്തകവില്‍പനശാല ഏതാണെന്നും നമുക്കറിയില്ല. അത്തരമൊരു കൃത്യം കണക്ക് ഏത് പ്രസാധകരാണ് ഹമീദിനെ അറിയിച്ചതെന്നും ലേഖകന്‍ വെളിപ്പെടുത്തുന്നില്ല. ഏതോ ജമായത്തെ ഇസ്ലാമിക്കാരന്‍ ആ പുസ്തകം വാങ്ങിയതും നല്ല അഭിപ്രായം പറഞ്ഞതും ആരോ ഹമീദിനോട് തട്ടിമൂളിച്ചിട്ടുണ്ടാകാം. അത് കേട്ടയുടനെ അഞ്ചു പതിപ്പുകളായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഭൂരിപക്ഷം പ്രതികളും ജമായത്തെ ഇസ്ലാമിക്കാര്‍ തന്നെയാണ് വാങ്ങിയതെന്ന് അദ്ദേഹമങ്ങുറപ്പിച്ചു. എന്തൊരു ബുദ്ധി....

സ്വത്വബോധം, സ്വത്വരാഷ്ട്രീയം എന്നീ വിഷയങ്ങളെക്കുറിച്ച് രാജീവിന്റെ (പി രാജീവല്ല, ഈ രാജീവ്) നിലപാട് എന്തെന്ന് പക്കമേളലേഖനത്തില്‍ വ്യക്തമല്ല. പക്ഷേ, സ്വത്വബോധം, സ്വത്വരാഷ്ട്രീയം എന്നീ പദങ്ങളുടെ അര്‍ത്ഥവും അര്‍ത്ഥ വ്യത്യാസവും പ്രസക്തിയുമൊന്നും ഹമീദിന്റെ തലയില്‍ കയറിയിട്ടില്ലെന്ന് മാതൃഭൂമി വാരികയിലും പത്രത്തിലും ഇതുസംബന്ധിച്ചെഴുതിയ ലേഖനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ഒരു തുരുമ്പിന്റെ രൂപത്തിലെങ്കിലും തലച്ചോറില്‍ വെളിവുളളവര്‍ പറയാന്‍ മടിക്കുന്ന മണ്ടത്തരങ്ങള്‍ അദ്ദേഹം കെട്ടിയെഴുന്നെളളിക്കുന്നത്. സ്വത്വബോധത്തെ മേല്‍ പറഞ്ഞ ലേഖനത്തിലൊരുഭാഗത്ത് ഹമീദ് ഇങ്ങനെയാണ് വിശകലനം ചെയ്തിരിക്കുന്നത്.

  • ----- ഏകസ്വതബോധത്താല്‍ ബന്ധിതരാണ് ജനങ്ങള്‍ എന്ന തെറ്റായ നിഗമനത്തില്‍ നിന്നാണ് സ്വത്വരാഷ്ട്രീയം ജനിക്കുന്നത്. മുസ്ലിമിന് അയാളുടെ മതപരമായ സ്വത്വവും ദളിതന് അയാളുടെ ജാതീയമായ സ്വത്വവും സ്ത്രീയ്ക്ക് അവളുടെ ലിംഗപരമായ സ്വത്വവും മാത്രമേയുളളൂ എന്നത് ശരിയല്ല.---

ഇത്ര ലളിതമാണോ സ്വത്വബോധവും സ്വത്വരാഷ്ട്രീയവും? മാത്രമല്ല, ഇത് കേട്ടാല്‍ തോന്നുക, ഇങ്ങനെയൊക്കെ ആരോ പറഞ്ഞിട്ടുണ്ടെന്നാണ്. ഹമീദിന്റെയുളളിലെ വെറിപിടിച്ച കുടിലബുദ്ധി അഴിഞ്ഞാടുന്നത് ഇത്തരം കുതന്ത്രങ്ങളിലൂടെയാണ്. സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുളള തന്റെ വികല ധാരണയും അതില്‍ നിന്ന് മുളച്ച എതിര്‍പ്പുകളും ഛര്‍ദ്ദിച്ചുവെയ്ക്കുക, എന്നിട്ടിതൊക്കെയാണ് കെഇഎന്നും ഡോ. പോക്കറും പറയുന്നതെന്ന് ഉളുപ്പില്ലാതെ സ്ഥാപിക്കുക. സംവാദങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ട മിനിമം സത്യസന്ധതയും മര്യാദയുമില്ലാത്ത വിമര്‍ശകനാണ് താനെന്ന് ഉറക്കെ വിളിച്ചു പറയുന്നവരുമായി എന്ത് ആശയഐക്യമാണ് രാജീവ് മോഹിക്കുന്നത്? എവിടെയാണ് കെഇഎന്നോ പോക്കറോ ഈ വിധം വാദിച്ചിരിക്കുന്നതെന്ന് അവരുടെ വാദങ്ങള്‍ ഉദ്ധരിച്ച് തെളിയിക്കാതെ സ്വന്തം തലച്ചോറിലെ ചേറും ചെളിയും അപരന്റെ മേല്‍ വാരിപ്പൂശുന്ന തറവേലയ്ക്ക് സര്‍ട്ടിഫിക്കറ്റെഴുതണമെങ്കില്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോര.

സ്വത്വബോധത്തെക്കുറിച്ചുളള വിവരക്കേട് അവിടെയും തീരുന്നില്ല. അതേ ലേഖനത്തില്‍ ഇങ്ങനെയും കാണാം വാദം.

  • സ്ഥിരവും ശാശ്വതവും മാറ്റമേല്ക്കാത്തതുമായ സാംസ്ക്കാരിക സ്വത്വം ഇല്ല എന്നതാണ്. ഒന്നോ രണ്ടോ നൂറ്റാണ്ടു മുമ്പ് ജീവിച്ച ദളിതന്റെ സ്വത്വബോധം അതേ രൂപത്തില് ഇന്നത്തെ ദളിതനില്‍ നിലനില്ക്കുന്നില്ല.
ഭാഗ്യം. ഒന്നോ രണ്ടോ നൂറ്റാണ്ടു മുമ്പ് ജീവിച്ച ദളിതന്‍ ഇന്ന് ദളിതനേയല്ലെന്നും അവരൊക്കെ ബ്രാഹ്മണരായി മാര്‍ഗം കൂടിയെന്നും ഹമീദ് ഏതായാലും വാദിക്കുന്നില്ല. സ്വത്വബോധം അതേ രൂപത്തില്‍ നിലനില്ക്കുന്നില്ലെന്നേ അതിയാന്‍ പറയുന്നുളളൂ. സ്വത്വബോധവും സ്വത്വരാഷ്ട്രീയവും സാമൂഹികമായ ഒരധികാരവ്യവസ്ഥയുടെ സൃഷ്ടിയാണെന്നും അതിനെ ചരിത്രപരമായി വേണം അപഗ്രഥിക്കേണ്ടതെന്നുമുളള ബോധം അദ്ദേഹത്തിനില്ല. വ്യക്തിയ്ക്കോ ജനതയ്ക്കോ അനുഭവിക്കേണ്ടി വരുന്ന സാമൂഹ്യവിവേചനങ്ങളാണ് സ്വത്വബോധത്തെ പ്രസക്തമാക്കുന്നത്. സാമൂഹത്തില്‍ നിലവിലിരിക്കുന്ന അധികാരവ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്ന സ്വത്വബോധത്തെക്കുറിച്ചുളള ചര്‍ച്ചയില്‍ സ്ഥിരവും ശാശ്വതവുമായ സ്വത്വമില്ലെന്നും ഓരോ ദിവസവും അത് മാറിക്കൊണ്ടിരിക്കുമെന്നും ആണ്‍ സ്വത്വം പോലെയൊരു സ്വത്വമാണ് ദളിത് സ്വത്വമെന്നുമൊക്കെ അലസമായി നിര്‍വചിക്കുന്ന ഹമീദുമാരോട് ഗൗരവമുളള ഒരു സംവാദവും നടക്കില്ല.

എത്ര നിരുത്തരവാദപരമായാണ് ഹമീദിന്റെ ചിന്ത പോകുന്നതെന്ന് നോക്കുക. അദ്ദേഹം എഴുതുന്നു,

  • ദളിതന് അയാളുടെ ജാതീയസ്വത്വം മാത്രമേയുള്ളൂവെന്ന് അയാളെ ധരിപ്പിച്ചാല്‍ ദളിതേതരനെ ശത്രുവായിക്കാണുന്നതിലേയ്ക്ക് അയാളെ പരിവര്‍ത്തിപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല.
പൊതു കിണറില്‍ നിന്ന് വെളളമെടുക്കുന്ന ദളിതനെ കല്ലെറിഞ്ഞു കൊല്ലുന്ന രാജ്യത്താണ് ഈ ഞഞ്ഞാമിഞ്ഞ ന്യായം. പൊതുനിരത്തുകളില്‍ പോലും ദളിതന് പ്രവേശനമില്ലാത്ത അവസ്ഥ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ "ദളിതന്‍ ദളിതേതരനെ ശത്രുവായികാണുന്നതിന്റെ" ഭീകരതയോര്‍ത്ത് ഒഴുകുന്ന കണ്ണീരിന്റെ അളവ് നോക്കുക. ദളിതേതരന്‍ ദളിതനെ ആപ്തമിത്രമായി ആദരിക്കുന്ന രാജ്യത്ത് ദളിതന്‍ ദളിതേതരന്റെ ശത്രുവാകുകയോ.. ശാന്തം പാപം...

ഹമീദിനെ സാംസ്ക്കാരിക ദേശീയതയുടെ വക്താവായും കേസരി ജന്മഭൂമിക്കാരന്റെ കൂലിയെഴുത്തുകാരനായും ചിത്രീകരിക്കുന്നതിനെതിരെ രാജീവിന്റെ ക്ഷോഭം ജ്വലിച്ചുയരുന്നുണ്ട്. ഇതെഴുതുന്നയാളിനും ഹമീദിനെക്കുറിച്ചുളള അഭിപ്രായം അതുതന്നെയായതിനാല്‍ അതേക്കുറിച്ച് രണ്ടുവാക്ക്.

ഗുജറാത്തിലെ വംശഹത്യയെക്കുറിച്ച് ഹമീദിന്റെ നിരീക്ഷണങ്ങളുടെ പരിഹാസ്യത ഇതിനു മുമ്പ് സൂചിപ്പിച്ചതാണ്. അത്യന്തം ഭയാനകമായ നരമേധത്തെ തന്റെ വ്യക്തിവിരോധവും രാഷ്ട്രീയവിരോധവും തീര്‍ക്കുന്നതിനുളള ഉപാധിയാക്കിയ കുടിലത കേരളത്തില്‍ മറ്റൊരു സാംസ്ക്കാരിക വിമര്‍ശകനും പ്രകടിപ്പിച്ചിട്ടില്ല. ലോകമെങ്ങുമുളള മനുഷ്യമനസാക്ഷിയെ നടുക്കിയ ആ കൊടിയ ദുരന്തമല്ല, അതിന്റെ സൃഷ്ടാക്കളായ സംഘപരിവാറിനെതിരെ സിപിഎമ്മടക്കമുളള ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധമാണ് വര്‍ഗീയത വളര്‍ത്തിയതെന്ന് വാദിക്കാന്‍ ഒരു മനസറപ്പും ഹമീദിനുണ്ടായിരുന്നില്ല. അന്ന് കെഇഎന്നിനെയല്ല, സാക്ഷാല്‍ പിണറായി വിജയനെത്തന്നെ, മൌദൂദിസത്തിന്റെ കൂട്ടിക്കൊടുപ്പുകാരനായി ഹമീദ് ചിത്രീകരിച്ചു.

ഇന്ന് കെഇഎന്നിനെതിരെ ഹമീദ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെല്ലാം ഇതേ ഭാഷയില്‍ ഇദ്ദേഹം സിപിഎമ്മിനെതിരെ ഉയര്‍ത്തിയിട്ടുണ്ട്. സിപിഎമ്മാണ് മുസ്ലിം വര്‍ഗീയത വളര്‍ത്തിയതെന്നും സിപിഎം ജമായത്തെ ഇസ്ലാമിയുടെ തോളില്‍ കൈയിടുന്നുവെന്നും പിണറായി വിജയന്‍ മൌദൂദിസത്തിന്റെ കൂട്ടിക്കൊടുപ്പുകാരനാണെന്നും ഗുജറാത്ത് വംശഹത്യയ്ക്കെതിരെ സിപിഎം നടത്തിയ പ്രക്ഷോഭം മുസ്ലിം വര്ഗീയതയെ പ്രോത്സാഹിപ്പിച്ചുവെന്നും ഇദ്ദേഹം എഴുതിക്കൂട്ടിയത് ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തില്‍ അച്ചടി മഷി പുരണ്ടു കിടപ്പുണ്ട്. അദ്ദേഹത്തിന് ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടോയെന്നതല്ല പ്രശ്നം. ഇതൊക്കെ പറഞ്ഞ മനുഷ്യന്‍ സിപിഎം ബുദ്ധിജീവിയായി അവരോധിക്കപ്പെടാന്‍ മോഹിക്കുന്നതും സിപിഎം സ്വീകരിച്ച നയസമീപനങ്ങളുടെ പ്രചാരകരായ പാര്‍ട്ടി അംഗങ്ങളെ ജമായത്ത് പരിവാറുകാരെന്നും മൗദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളെന്നും അപഹസിക്കുന്നതാണ്.

സിപിഎമ്മിനെതിരെയുളള പ്രചരിപ്പിച്ച അതേ വാദങ്ങള്‍ കെഇഎന്നെതിരെയും ഉയര്‍ത്തുമ്പോള്‍ ഹമീദിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. കര്‍ത്തൃസ്ഥാനത്തെ പേരുകള്‍ മാത്രം മാറ്റി കെഇഎന്നെയും സിപിഎമ്മിനെയും ഹമീദ് ഒരേ വാദങ്ങള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍ രണ്ടുപേര്‍ക്കും ഒരേ നിലപാടാണെന്ന് തന്നെയാണ് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയ്ക്കും ബോധ്യപ്പെടുന്നത്. ഹമീദിന്റെ വിമര്‍ശനത്തിന് ആധാരമായ വിഷയങ്ങളില്‍ കെഇഎന്നോ സിപിഎമ്മോ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ഇദ്ദേഹം സിപിഎം ബുദ്ധിജീവിയാകുന്നതെന്ന് ആരാണ് വിശദീകരിക്കുക?

കെഇഎന്നെയോ സിപിഎമ്മിനെയോ ഹമീദ് വിമര്‍ശിക്കുന്നതല്ല ഇവിടെ വിഷയം. ഹമീദിന്റെ വിമര്‍ശനം കാപട്യത്തിന്റെ കുച്ചുപ്പുടിയാകുന്നത്, സ്വത്വരാഷ്ട്രീയവും സ്വത്വബോധവും സംബന്ധിച്ച് സിപിഎമ്മിന്റെയും തന്റെയും നിലപാട് ഒന്നുതന്നെയെന്ന് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ്. സ്വത്വപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ തന്നെ തുറന്ന് സമ്മതിക്കുമ്പോള്‍, ഹമീദിന്റെ കച്ചേരിയ്ക്ക് തമ്പുരു വായിക്കാന്‍ രാഷ്ട്രീയബോധമുളള ഏത് സിപിഎമ്മുകാരനാണ് പോവുക? കെഇഎന്നെ മൌദൂദിസ്റ്റും ജമായത്തെ ഇസ്ലാമിയുമാക്കി, സിപിഎം അണികളില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസം ജനിപ്പിച്ച്, താനും സിപിഎമ്മും തമ്മിലാണ് ആശയപ്പൊരുത്തം എന്ന് വ്യാഖ്യാനിക്കുന്ന ഹമീദിന്റെ ചപ്പടാച്ചികള്‍ക്കെതിരെ പ്രതിവാദമുയര്‍ത്തിയില്ലെങ്കില്‍, അന്ത്യനാളുകളിലെന്നെങ്കിലും "പടച്ചോനേ" എന്ന് വിളിച്ചാല്‍ "എന്തെടാ നായിന്റെ മോനേ എന്നു തന്നെ സര്‍വശക്തന്‍ മുഖമടച്ച് ആട്ടും.

സവര്‍ണതയും അവര്‍ണതയുമൊക്കെ എന്നേ പടികടന്ന് പൊത്തിലൊളിച്ചുവെന്നും പഴയ ദളിതനല്ല ഇന്നത്തെ ദളിതനെന്നും വ്യാഖ്യാനിക്കുന്ന ഹമീദിന്റെ യുക്തി വിശാല ഹിന്ദു ഐക്യത്തിനു വേണ്ടി മഞ്ഞുകൊള്ളുന്ന സംഘപരിവാറിനു തന്നെയാണ് സഹായകരമാകുന്നത്. കല്ലുസ്ലേറ്റില്‍ ജാതിയെന്നെഴുതി മഷിപ്പച്ച വെച്ചു മായ്ക്കുന്ന ലാഘവത്തോടെ ജാതി ചിന്ത മായ്ച്ചു കളഞ്ഞ് വിശാല ഹിന്ദു ഐക്യം സൃഷ്ടിക്കാമെന്ന ആര്‍എസ്എസ് മോഹത്തിന് കുടപിടിക്കാന്‍ ചരിത്രബോധമുളള ഒരു സാംസ്ക്കാരിക വിമര്‍ശകനും കഴിയില്ല. സംവരണത്തിനെതിരെ കൊമ്പുകുലുക്കുന്നവരില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും സംഘപരിവാര്‍ സവര്‍ണരാണെന്ന പ്രാഥമികധാരണ പോലുമില്ലാതെ ആര്‍എസ്എസുകാരന്റെ തൊഴുത്തില്‍ കിടന്നലറുന്ന ഹമീദിന്റെ ജല്പനങ്ങള്‍ ഒരിടതുപക്ഷത്തെയും സഹായിക്കില്ല.

ഹമീദും കെഇഎന്നും തമ്മിലുണ്ടായ വാക്‍പോരില്‍ സുചിന്തിതമായ നിലപാട് സ്വീകരിക്കേണ്ടി വരുന്നത് രണ്ടുപേരെയും ഒരേ ത്രാസില്‍ തൂക്കാനാവില്ല എന്ന വ്യക്തമായ ബോധ്യത്തില്‍ നിന്നാണ്. ഇരയെയും വേട്ടക്കാരനെയും ഒരേ നാഴിയില്‍ അളന്നെടുക്കാനാവില്ല. ആക്രമണത്തെയും പ്രതിരോധത്തെയും ഒരുപോലെ അപലപിച്ച് നിഷ്പക്ഷന്‍ കളിക്കുന്നവര്‍ പ്രത്യാക്രമണത്തിനുളള ഇരയുടെ അവകാശത്തെ അപ്രസക്തമാക്കുകയാണെന്ന് തിരിച്ചറിയുന്നവര്‍ അനാവശ്യമായി പക്ഷം പിടിക്കുകയല്ല, മറിച്ച് കൃത്യമായി പക്ഷം ചേരുക തന്നെയാണ് ചെയ്യുന്നത്.

അവസാനമായി, "അവന്‍ പല രൂപത്തില്‍ വരു"മെന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍ ഹമീദിനു നേരെ രാജീവിന്റെ ജാഗ്രത എപ്പോഴും ഉണ്ടാകണം. കാരണം രാജീവിനും ഹമീദിനും ഒരു തറയില്‍ കാലുറപ്പിച്ച് നില്‍ക്കാനാവില്ല. ചതുപ്പു നിലത്തെ ചവിട്ടുനാടകം തുടരാനുളള ബാധ്യത ഹമീദിനെ ഏല്‍പ്പിച്ച് പ്രിയപ്പെട്ട രാജീവ് ചേലനാട്ട്, താങ്കള്‍ ഉറപ്പാര്‍ന്ന നിലപാടുകളിലേയ്ക്ക് മടങ്ങിവരിക. കൃത്യമായ പക്ഷം തിരിച്ചറിയുക. ആവേശത്തോടെ പക്ഷം പിടിക്കുക.

Monday, 1 March 2010

വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........

പ്രിയപ്പെട്ട വെള്ളെഴുത്തിന്,
സാംസ്ക്കാരിക വിമര്‍ശനം പലപ്പോഴും മുരടന്മാരുടെ വിവരക്കേടുകളായി അധപതിക്കുന്നുവെന്ന് പണ്ടെന്നോ കെ പി അപ്പന്‍ നീരീക്ഷിച്ചത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. "കഷ്ടിച്ച് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ ആപ്പീസുകളിലേയ്ക്ക് പറന്ന ഒരിണ്ടാസിനെക്കുറിച്ച്", ഡേവിഡ് ബീഥാമും കെവിൻ ബോയലും ചേര്‍ന്നെഴുതിയ "ജനാധിപത്യം 80 ചോദ്യങ്ങളും ഉത്തരങ്ങളും" എന്ന പുസ്തകത്തെ അധികരിച്ച് "ഉണ്ണിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ കണ്ണടവെച്ച പയ്യന്റെ ചിത്രം" സഹിതം താങ്കള്‍ എഴുതിയ പ്രതികരണം വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് കെ പി അപ്പന്റെ അഭിപ്രായമാണ്. കണ്ണട വെച്ച പയ്യന്‍. വെള്ളെഴുത്ത് എന്ന ബ്ലോഗ്. ചിത്രത്തിന്റെ തെരഞ്ഞെടുപ്പ് കലക്കിയെന്ന് ആമുഖമായി പറഞ്ഞോട്ടെ.

"വരികള്‍ക്കിടയിലിരുന്ന് പല്ലിളിക്കുന്ന ഒരു വടംവലി"യെക്കുറിച്ച് താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥ വരികള്‍ താങ്കള്‍ കണ്ടോ, പല്ലിളിയുടെ തിളക്കത്തില്‍ വരികള്‍ നേരെ ചൊവ്വേ വായിച്ചോ എന്നൊക്കെയുളള സന്ദേഹങ്ങളില്‍ നിന്നുണ്ടായ കൊടുംവ്യഥയാണ് എന്നെക്കൊണ്ട് ഈ തുറന്ന കത്തെഴുതിക്കുന്നത്. തുറന്ന കത്തുകളെഴുതാനുളള വിവേചനാധികാരത്തെക്കുറിച്ച് കിഴക്കോ പടിഞ്ഞാറോ ഉളള ആരെങ്കിലും വല്ല പുസ്തകവും എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഇനി എഴുതിയാല്‍ തന്നെ ഞാനതു വായിച്ചിട്ടുമില്ല. ഇത്തരം എടുത്തുചാട്ടങ്ങളെക്കുറിച്ച് റൂസോ, വോള്‍ട്ടയര്‍, മൊണ്ടെസ്ക്യൂ, ഫൂക്കോ, ദരീദ തുടങ്ങി കാഫ്ക മുതല്‍ സ്ലാവോജ് സിസക് വരെ വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ഗൂഗിള്‍ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതുകൊണ്ടു ഈ അവിവേകം പൊറുക്കണമെന്ന് ആമുഖമായി അപേക്ഷിക്കുന്നു. നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം. താങ്കളുടെ അറിവിലേയ്ക്കും കമന്റെഴുതുന്നവരുടെ പരിഗണനയ്ക്കും വേണ്ടി മേല്‍പടി സര്‍ക്കുലര്‍ അതേപടി ഉദ്ധരിക്കട്ടെ,
കേരള സര്‍ക്കാര്‍
പാര്‍ലമെന്ററികാര്യ (എ) വകുപ്പ്
സര്‍ക്കുലര്‍
നമ്പര്‍ 2248/എ2/09/പാ.കാ.വ തിരുവനന്തപുരം, 2010 ജനുവരി 2

വിഷയം :- സര്‍ക്കാര്‍ ജീവനക്കാര്‍ - പാര്‍ലമെന്‍റ് അംഗങ്ങളോടും നിയമസഭാ സാമാജികരോടുമുളള ഇടപെടല്‍ - ആദരവ് പ്രകടിപ്പിക്കല്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
സൂചന :- 1. 30-06-1975-ലെ 134160/എസ്.ഡി.3/74-പി ഡി നമ്പര്‍ സര്‍ക്കുലര്‍
2. 14-10-1988ലെ 14958/ഉപദേശ.സി3/02-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍
3. 30-05-2002 ലെ 5913/ഉപദേശ.സി3/02-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍
4. 19-2-2005ലെ 14948/ഉപദേശ.സി3/04-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍

നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭാ സാമാജികന്മാരും അംഗീകൃത ജനപ്രതിനിധികള്‍ എന്ന നിലയില്‍ സുപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്. ഭരണഘടനാപരമായി അവര്‍ക്ക് പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ ആരായേണ്ട ആവശ്യം അവര്‍ക്ക് ഉണ്ടാകാം. പാര്‍ലമെന്‍റ് അംഗങ്ങളും നിയമസഭാ സാമാജികരും ഉദ്യോഗസ്ഥന്മാരുമായി കൂടിക്കാഴ്ച നടത്തേണ്ടതായും വരും. ഇതോടനുബന്ധിച്ച് എംപി- എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും തമ്മിലുളള ബന്ധം ക്രമീകരിക്കുന്നതിനായി ഏതാനും അംഗീകൃത തത്ത്വങ്ങളും കീഴ്‍നടപ്പുകളും സൂചന ഒന്നിലെ സര്‍ക്കുലറിലൂടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. മേല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സൂചന 2-ലെയും 3-ലെയും സര്‍ക്കുലര്‍ മുഖേനെ വീണ്ടും പുറപ്പെടുവിച്ചിരുന്നു. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയതിനാല്‍ പാര്‍ലമെന്‍റ് അംഗങ്ങളും സംസ്ഥാന നിയമസഭാ സാമാജികരും സര്‍ക്കാര്‍ ജീവനക്കാരും തമ്മിലുളള ബന്ധത്തെ നിയന്ത്രിക്കേണ്ട തത്ത്വങ്ങളും കീഴ്‍നടപ്പുകളും ആവര്‍ത്തിച്ച് വിശദമാക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍പ്പറഞ്ഞ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുളളവയുള്‍പ്പെടെ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പാര്‍ലമെന്റ് അംഗങ്ങളോടും സംസ്ഥാന നിയമസഭാ സാമാജികരോടും ആദരവ് പ്രകടിപ്പിക്കുകയും അവര്‍ക്ക് പരമാവധി പരിഗണന നല്‍കുകയും ചെയ്യേണ്ടതാണ്. അവരോടുളള പെരുമാറ്റം എപ്പോഴും വളരെ മാന്യമായ രീതിയിലായിരിക്കണം. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികന്മാരും പറയുന്നത് ശ്രദ്ധാപൂര്‍വവും ക്ഷമയോടും കൂടി കേള്‍ക്കേണ്ടതാണ്. അവരുടെ ഭരണഘടനാപരമായിട്ടുളള പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിന് കഴിയുന്നിടത്തോളം സഹായിക്കുക എന്നത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയാണ്. ഒരംഗത്തിന്റെ അഭ്യര്‍ത്ഥനയോ നിര്‍ദ്ദേശമോ ആയി യോജിക്കാന്‍ ഒരുദ്യോഗസ്ഥന് കഴിയാതെ വരുന്ന സന്ദര്‍ഭത്തില്‍ അതിനുളള കാരണങ്ങള്‍ ആദരപൂര്‍വം അംഗത്തിന് വിശദീകരിച്ച് കൊടുക്കേണ്ടതാണ്.

എല്ലാ ഉദ്യോഗസ്ഥരും ഓരോ ദിവസവും ഏതാനും സമയം സന്ദര്‍ശകരെ കാണുന്നതിനായി മാറ്റിവെയ്ക്കേണ്ടതാണ്. ഈ സമയത്തും ഓഫീസ് സമയത്തും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ സാമാജികര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും ഓഫീസില്‍ തന്നെക്കാണാന്‍ വരുമ്പോഴും യാത്രയാക്കുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കേണ്ടതാണ്.

അതുപോലെ പൊതുപരിപാടികളില്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ എല്ലായ്പോഴും വളരെയേറെ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതും ഇക്കാര്യത്തില്‍ യാതൊരു തെറ്റിദ്ധാരണയ്ക്കും ഇടയില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. എംപി-എംഎല്‍എ-മാരുടെ പദവിയെപ്പറ്റി 23-1-1996ലെ 66938-പൊളിറ്റിക്കല്‍-1-95-ജിഎഡി നമ്പര്‍ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പുറപ്പെടുവിച്ച മുന്‍ഗണനാക്രമത്തില്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഉതുപ്രകാരം എംപിമാരെ - ആര്‍ട്ടിക്കിള്‍ 21എ-യിലും എംഎല്‍എമാരെ ആര്‍ട്ടിക്കിള്‍ 21-ബിയിലുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും നിയമസഭാ സാമാജികരില്‍ നിന്നും ലഭിക്കുന്ന കത്തുകള്‍ക്ക് അവ ലഭിച്ചതായുളള അറിയിപ്പുകള്‍ കൃത്യമായും നല്‍കേണ്ടതാണ്. അത്തരത്തിലുളള എല്ലാ കത്തുകള്‍ക്കും ശ്രദ്ധാപൂര്‍വമായ പരിഗണന നല്‍കേണ്ടതും എത്രയും വേഗത്തിലും അനുയോജ്യമായ തലത്തിലും അവയ്ക്ക് മറുപടി നല്‍കേണ്ടതുമാണ്. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും നിയമസഭാ സാമാജികരില്‍ നിന്നും ടെലിഫോണ്‍ മുഖേനെയുളള അന്വേഷണങ്ങള്‍ക്കുളള മറുപടിയും സുവ്യക്തവും ആദരപൂര്‍വവുമായിരിക്കണം. പ്രാദേശിക പ്രാധാന്യമുളള കാര്യങ്ങളുടെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും എംപിമാരും എംഎല്‍എമാരും ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഉടന്‍ ലഭ്യമായിട്ടുളളതും രഹസ്യസ്വഭാവമില്ലാത്തതുമായ വിവരങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതാണ്. സംശയമുളള സംഗതികളില്‍ അഭ്യര്‍ത്ഥന നിരസിക്കുന്നതിന് മുമ്പായി മേലധികാരികളില്‍ നിന്നുളള നിര്‍ദ്ദേശം വാങ്ങിയിരിക്കേണ്ടതാണ്.

നീലാ ഗംഗാധരന്‍
ചീഫ് സെക്രട്ടറി.

ഇതാണ് വെള്ളെഴുത്തില്‍ ആത്മരോഷമുണ്ടാക്കിയ ഇണ്ടാസിന്റെ പൂര്‍ണരൂപം. കഷ്ടിച്ച് ഒരാഴ്ച മുമ്പല്ല, മറിച്ച് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പാണ് ഇതേക്കുറിച്ച് ആദ്യ സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്ന് സൂചന ഒന്ന് തെളിയിക്കുന്നു. അടുത്തുളള വസ്തുക്കളെ നേരെ ചൊവ്വേ ഫോക്കസ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണല്ലോ വെള്ളെഴുത്തുണ്ടാകുന്നത്. "കഷ്ടിച്ച് ഒരാഴ്ച മുമ്പേ" ഇറങ്ങിയ ഇണ്ടാസിലേയ്ക്ക് സര്‍വശക്തിയുമെടുത്ത് ഒന്ന് ഫോക്കസ് ചെയ്തിരുന്നെങ്കില്‍ സൂചന ഒന്നിലെ തീയതി ശ്രദ്ധയില്‍ പെട്ടേനെ. കണ്ണടയാണെങ്കില്‍ ഉണ്ണിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ പയ്യന്റെ മൂക്കിലുമായിപ്പോയി. ഒരൊന്നര ദുര്യോഗമാണിതെന്ന് താങ്കളും സമ്മതിക്കുമെന്ന് കരുതട്ടെ.

വെള്ളെഴുത്ത് പറയുന്നതല്ല സര്‍ക്കുലറിലെ പ്രധാനകാര്യമെന്ന് അത് വായിച്ചാല്‍ ബോധ്യപ്പെടും. സര്‍ക്കുലര്‍ നേരെ ചൊവ്വെ വായിക്കാതെ " ജനാധിപത്യം 80 ചോദ്യോത്തരങ്ങള്‍" മാത്രം വായിച്ച് പ്രതികരിക്കുമ്പോഴും ഈ അബദ്ധം സംഭവിക്കാം. ശരിയാണ്. അംഗീകൃത ജനപ്രതിനിധികളോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചാണ് ഈ സര്‍ക്കുലര്‍ പ്രതിപാദിക്കുന്നത്. അപ്പോള്‍ സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എങ്ങനെയും പെരുമാറാമോ എന്ന ചോദ്യം വരും. അതൊരു വ്യാഖ്യാനം മാത്രമാണ്. "കയ്യും തലയും പുറത്തിടരുത്" എന്നെഴുതിയത് വായിച്ചിട്ട് "ബാക്കിയെല്ലാം പുറത്തിടാമോ" എന്ന് ചോദിക്കുന്നതുപോലൊരു കുസൃതി. സാംസ്ക്കാരിക വിമര്‍ശനം അതിന്മേല്‍പിടിച്ചാകുമ്പോള്‍ കെ പി അപ്പനെ സ്മരിച്ചു പോയാല്‍ കോപിക്കരുത്.

പരാമൃഷ്ട ലേഖനത്തില്‍ സുന്ദരമായ ഒട്ടേറെ വാക്യങ്ങളുണ്ട്. സീനിയോറിറ്റി തെറ്റിക്കാതെ അവ ഓരോന്നായി ഉദ്ധരിക്കാന്‍ സദയം അനുവദിച്ചാലും...

വാക്യം ഒന്ന് - ഭരണവർഗപ്രതിനിധികൾ ‘സാമാന്യ ജനത്തിൽ നിന്നും കൂടിയ പുള്ളികളായതു’കൊണ്ട് അവരോട് പെരുമാറേണ്ട രീതി അടിയന്തിരമായി തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നാർക്കോ തോന്നുകയാണ് പെട്ടെന്ന്.

"പെട്ടെന്ന്" എന്നത് സമയത്തെ സൂചിപ്പിക്കുന്ന മലയാള വാക്കാണ്. നൂറു യോജന എന്നുവെച്ചാല്‍ ഏതുവരെ പോകാമെന്ന് വലിയ തര്‍ക്കം നടക്കുന്ന കാലമായതിനാല്‍ "പെട്ടെന്ന് "എന്ന് വെള്ളെഴുത്ത് കാലം ഗണിക്കുമ്പോള്‍ ആഴ്ചകളെയും മാസങ്ങളെയും വര്‍ഷങ്ങളെയും കുറിച്ചുളള സാമാന്യജനത്തിന്റെ ധാരണകള്‍ തെറ്റിപ്പോകും. "കൂടിയ പുളളി"കള്‍ക്ക് എന്തുമാകാമല്ലോ. ഭരണവര്‍ഗത്തിലായാലും സാഹിത്യസാംസ്ക്കാരിക നിരൂപക വര്‍ഗത്തിലായാലും.

വാക്യം രണ്ട് - പതിവുപോലെ ഇക്കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാവും.

അങ്ങനെ ഉണ്ടാകരുതെന്നോ മറ്റോ റൂസോ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എങ്കിലും ഈയൊരു വാക്യത്തിന്റെ താക്കോല്‍പ്പഴുതിലൂടെ മറ്റേ അഭിപ്രായം എന്തായിരിക്കുമെന്ന് വെള്ളെഴുത്തു തന്നെ നിശ്ചയിക്കുന്നുണ്ട്. പവന് വിലയെത്രയായാലും ഈ ജനാധിപത്യ ബോധത്തില്‍ നമുക്കൊരു സ്വര്‍ണക്കീരിടം ചൂടിക്കേണ്ടതുണ്ട്. വിരുദ്ധമായ അഭിപ്രായമുളളവനെ അതു പറയാന്‍ അനുവദിക്കുകയോ, പറയുന്നതു വരെ കാത്തിരിക്കുകയോ ചെയ്യരുതെന്ന് ജനാധിപത്യത്തെക്കുറിച്ചുളള 80 ചോദ്യോത്തരങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ടാകാം. എതിരഭിപ്രായം ഇതാണെന്ന് നാം തന്നെ നിശ്ചയിച്ചാല്‍ പ്രതികരണം വേഗത്തിലാക്കാം. പ്രതികരണം 40 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന തലക്കെട്ടില്‍ വേണമെങ്കില്‍ പുസ്തകവുമെഴുതാം.

അടുത്തത് - ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നിലവിട്ട് ‘നിങ്ങളും ഞങ്ങളും’ എന്ന വിഭാഗീയതയെ ഔദ്യോഗികതലത്തിൽ സ്ഥിരീകരിക്കുന്ന ഒന്നല്ലേ ഈ ‘എഴുന്നേറ്റു നിൽ‌പ്പ്’ സർക്കുലർ? ജനസേവനത്തിൽ പങ്കാളികളാവേണ്ട രണ്ടു വിഭാഗങ്ങളിലൊന്നിനെ മേലേ കേറ്റി, അവർ തന്നെ അവതരിപ്പിക്കുന്നത് സത്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമല്ല, ആ ഇരുട്ടിൽ തങ്ങൾ മാത്രമേ ഉള്ളൂ എന്ന അധികാരപരമായ ആന്ധ്യത്തിന്റെയും കൂടി തെളിവാണ്.

ആണെങ്കില്‍ ആദ്യം കത്തിയ്ക്കേണ്ടത് ഇന്ത്യയുടെ ഭരണഘടനയാണ്. അവിടെയാണല്ലോ ജനപ്രതിനിധികളുടെ പവര്‍, പ്രിവിലേജസ് ഒക്കെ നിശ്ചയിച്ചിരിക്കുന്നത്. ഭരണഘടനയെഴുതിയവര്‍ റൂസോയുടെ വാക്യങ്ങളും 80 ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ കിട്ടുന്ന ജനാധിപത്യപ്പാക്കേജും കണ്ടിരിക്കാന്‍ വഴിയില്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ എഴുതിവെച്ചത് - In other respects, the powers, privileges and immunities of each House of Parliament, and of the members and the committees of each House, shall be such as may from time to time be defined by Parliament
by law, and, until so defined, 1[shall be those of that House and of its members and committees immediately before the coming into force of section 15 of the Constitution (Forty-fourth Amendment) Act, 1978.] നിയമസഭയുടെ കാര്യത്തിലും ഇതു തന്നെ അവസ്ഥ.

കിടിലം ഡയലോഗ് - എങ്കിലും ജനപ്രതിനിധികൾ സിനിമയിൽ കാണുന്നതുപോലെ മുന്നിൽ വന്നു നിന്ന് ശിക്ഷണാധികാരങ്ങൾ സ്വന്തം ശരീരം ഉപയോഗിച്ച് പ്രയോഗിക്കാൻ തുടങ്ങുന്നത് പുതിയകാലത്തിന്റെ ലക്ഷണമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യം പുതിയ വഴിത്തിരിവിലെത്തുകയാണ്.

"പതിവുപോലെ രണ്ടഭിപ്രായം ഉണ്ടാകാം" എന്ന് ജാമ്യമെടുത്ത ശേഷം മറ്റേ അഭിപ്രായം സ്വന്തം കൈയില്‍ നിന്ന് പറയുന്ന ആ ടെക്നിക്ക് കടമെടുക്കട്ടെ. എംപിയോ എംഎല്‍എയോ മുന്നില്‍ വന്നു നിന്നാല്‍ "പോയി രണ്ടു ദിവസം കഴിഞ്ഞിട്ടു വാ " എന്നോ, "പുറത്തിറങ്ങി നില്‍ക്ക്, ഞാന്‍ വിളിക്കാം" എന്നോ പറയുന്നതിന് വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കും അവകാശമുണ്ടാകുന്ന കാലത്താണ് യഥാര്‍ത്ഥ ജനാധിപത്യം വഴിതിരിഞ്ഞു വരുന്നത്. വല്ല വിഷയത്തിന്മേലും തഹസീല്‍ദാര്‍ക്ക് സ്ഥലം എംഎല്‍എയോ എംപിയോ അയച്ച കത്തോ നിവേദനമോ കിട്ടിയാല്‍ ‍, "നായിന്റെ മോനൊന്നും വേറെ പണിയില്ലേ"യെന്ന് നാലാള്‍ കേള്‍ക്കെയുളള ആത്മഗതത്തോടെ വലിച്ചുകീറിപ്പറത്താന്‍ ടി ഓഫീസിലെ ശിപായിയ്ക്കും ഗുമസ്തനും അവകാശമുണ്ടാകുന്നതാണ് ജനാധിപത്യം. അംഗീകൃത ജനപ്രതിനിധി ഫോണ്‍ ചെയ്താല്‍, "വെച്ചിട്ടു പോടാ പരമപോക്രീ"യെന്ന് അലറി, ഫോണ്‍ നിലത്തെറിയാന്‍ സ്ഥാപനമേലധികാരിക്ക് അവകാശമുണ്ടെന്ന തരത്തില്‍ ഓഫീസ് മാന്വലുകള്‍ തിരുത്തിയെഴുതപ്പെടുന്ന കാലത്താണ് യഥാര്‍ത്ഥ ജനാധിപത്യം മഞ്ചലേറിയെഴുന്നെള്ളുന്നത്.

കിടിലോല്‍ക്കിടിലം - കാരണവരെ കണ്ടാൽ ചെരിപ്പും പുറം കുപ്പായവും ഊരി കാണിക്കേണ്ട കാലത്തിൽ നിന്ന് മാറി ചെരിപ്പുകൾ വീടിനുള്ളിലും ഇടുന്നത് വിപ്ലവമായ ഒരു കാലത്തിൽ നമ്മളെത്തിയിരുന്നു. ഇപ്പോൾ അതു മാറി. ചെരിപ്പുകൾ ഊരി വയ്ക്കുക എന്നതാണ് മിക്ക സ്ഥലങ്ങളിലേയും ചുവരെഴുത്ത്.

ചെരുപ്പ് ഊരിവെച്ച് ഓഫീസിനകത്തേയ്ക്ക് കയറണമെന്ന കീഴ്വഴക്കം നിലവിലുണ്ടായിരുന്നത് അത്ര പഴയതല്ലാത്ത ഒരു ഭൂതകാലത്തിലാണ്. ശിപായിമാര്‍ മേലധികാരികളുടെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ ചെരുപ്പ് പുറത്തിട്ട്, മേല്‍മുണ്ടഴിച്ച് അരയില്‍ കെട്ടി കുനിഞ്ഞു നില്‍ക്കണമെന്ന കീഴ്‍വഴക്കം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ സംഘടിത ചെറുത്തുനില്‍പ്പില്‍ തിരുത്തപ്പെട്ടത് പഴമക്കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും.

ജോര്‍ വെള്ളെഴുത്തേ ജോര്‍... ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽ‌പ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു. എത്രത്തോളം അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമൂഹത്തിൽ നമുക്കുള്ള സ്വീകാര്യത.

ജനാധിപത്യത്തെക്കുറിച്ച്, ജനപ്രതിനിധികളെക്കുറിച്ചുളള ആന്ധ്യവും വ്യാധിയുമൊക്കെ വെള്ളെഴുത്തിങ്ങനെ നിര്‍ബാധം കുത്തിയിലൊലിപ്പിക്കുമ്പോള്‍ ജനാധിപത്യമെന്ന സങ്കല്‍പത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ ഉളളിലെ യഥാര്‍ത്ഥ ജനാധിപത്യ ബോധമെന്ത് എന്ന സുപ്രധാന ചോദ്യം ചോദിക്കാതെ വയ്യ. പാര്‍ലമെന്റിനും ജനപ്രതിനിധികള്‍ക്കും സവിശേഷമായ അധികാരം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്, ജനഹിതത്തിന്മേലുളള ആദരവെന്ന നിലയിലാണ്. ഒരെംപിയ്ക്കോ എംഎല്‍എയ്ക്കോ മുന്നില്‍ എഴുനേറ്റ് നില്‍ക്കുമ്പോള്‍ അയാള്‍ പ്രതിനിധീകരിക്കുന്ന പരശതം ജനങ്ങളെയാണ് താന്‍ ആദരിക്കുന്നതെന്ന ജനാധിപത്യബോധം സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടാകണം എന്നാണ് നീലാ ഗംഗാധരന്റെ സര്‍ക്കുലര്‍ വായിക്കുന്ന (റൂസോ മുതല്‍ ഡേവിഡ് ബീഥാം- കെവിൻ ബോയൽ വരെയുളളവരെ കമ്പോട് കമ്പ് വായിക്കാത്ത)വര്‍ക്ക് തോന്നുക. ജനപ്രതിനിധിയെ മാനിക്കരുതെന്ന കല്‍പനയിലൂടെ പുറത്തുവരുന്നത് ജനാധിപത്യത്തെ ഹിംസിക്കണമെന്ന പ്രത്യയശാസ്ത്രമാണ്.

വെള്ളെഴുത്തേ,

ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനോട് താങ്കള്‍ നടത്തിയ പ്രതികരണം ബാലിശവും ചരിത്രവിരുദ്ധവുമായ വെറും ജല്‍പനമാണെന്ന് ഖേദപൂര്‍വം പറയട്ടെ. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും മുന്‍വിധികളും ആത്മനിഷ്ഠമായ വിധിയെഴുത്തും അതീവ കൗശലത്തോടെ ഉപയോഗിച്ച് താങ്കള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പൊതുബോധ്യം ഭയാനകമാണ്. ശാസനകളെ പുല്ലുപോലെ ധിക്കരിക്കാനുളള സ്ക്കൂള്‍ക്കുട്ടികളുടെ ആത്മധൈര്യത്തില്‍ വിശ്വാസമുളളതു കൊണ്ട് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ഭയക്കേണ്ടതില്ല. എന്നാല്‍ റൂസോ മുതല്‍ ഡേവിഡ് ബീഥാം വരെയുളളവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ..

ഒരുപാട് ഭയത്തോടെ,
മാരീചന്‍

Tuesday, 14 April 2009

വോട്ടുചെയ്യുമ്പോള്‍ രാഷ്ട്രീയം മറക്കരുത്....!




















ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.
പോസ്റ്റര്‍ ഡിസൈന്‍ - പരാജിതന്‍
Text from PAG Bullettin

Saturday, 6 December 2008

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരിമുഖം

(എന്തുകൊണ്ട് അമേരിക്കയെ എതിര്‍ക്കുന്നുവെന്ന ചോദ്യം പലരും പലപ്പോഴും ഉന്നയിക്കാറുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം വായിച്ചറിയുമ്പോള്‍ ആ ചോദ്യത്തിനുളള ഉത്തരം വ്യക്തമാകും.

ഡോ. എം പി പരമേശ്വരന്‍ എഴുതി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നാലാം ലോകം : സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിലെ നാലാം അധ്യായം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരിമുഖം ഇവിടെ പ്രസിദ്ധീകരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെയുളള ആശയ സമരത്തിലേര്‍പ്പെടുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ ലേഖനം. )

ഇന്നത്തെ സാര്‍വദേശീയ സ്ഥിതി രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും സാംസ്ക്കാരികമായും അത്യന്തം നിരാശാജനകമാണ്. ദാര്‍ശനികമായി പാപ്പരാണ്. പാരിസ്ഥിതികമായി ഭീതിദമാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയോടെ ലോക ശാക്തിക ബലാബലത്തിന്റെ സന്തുലനം നഷ്ടപ്പെട്ടു. ചോദിക്കാനും എതിര്‍ക്കാനും ആളില്ലാതെ, അമേരിക്ക ലോകാധിപതിയായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭയോ അതിന്റെ ഘടക സംഘടനകളോ ഒന്നും അതിന്റെ മീതെയല്ല. താഴെയാണ്. ലോകബാങ്ക്, അന്താരാഷ്ട്രീയ മോണിറ്ററി ഫണ്ട്, ലോകവ്യാപാര സംഘടന മുതലായവയൊക്കെ അതിന്റെ ചൊല്പടിക്ക് കീഴെയാണ്. ഹിറ്റ്ലര്‍ എന്താശിച്ചിരുന്നുവോ അത് നേടിയത് അമേരിക്കയാണ്. സര്‍വരാജ്യങ്ങളുടെയും മേലുളള ആധിപത്യം. എല്ലാ രാജ്യങ്ങളെയും ശിക്ഷിക്കുവാനുളള അധികാരം അത് കയ്യാളിയിരിക്കയാണ്. മറ്റു രാജ്യങ്ങളുടെ മേല്‍ പല തരത്തിലുളള നിബന്ധനകള്‍ അത് അടിച്ചേല്‍പ്പിക്കുന്നു. സ്വയം ഒന്നിനും വഴങ്ങുകയില്ല. അഞ്ചു നൂറ്റാണ്ടു കാലത്തെ അമേരിക്കന്‍ ചരിത്രത്തിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ച മാത്രമാണ് ഇത്

അങ്ങേയറ്റം സന്തോഷത്തോടെ ആതിഥ്യ മര്യാദയോടെ തങ്ങളെ സ്വീകരിച്ച തദ്ദേശീയ ജനതകളെ കിരാതമായി കൊന്നൊടുക്കിക്കൊണ്ടാണ് അമേരിക്കന്‍ വന്‍കരകളിലെ യൂറോപ്യന്‍ കുടിയേറ്റം ആരംഭിക്കുന്നത്. ചരിത്രരേഖകള്‍ തന്നെ ഇതിന് സാക്ഷ്യം വഹിക്കുന്നു. കൊളംബസിന്റെ ഡയറിയും അയാള്‍ക്ക് തൊട്ടു പിന്നാലെ വന്ന ബര്‍തലോമിയോ ദ് ലാ കാസ എഴുതിയ ഇന്‍ഡീസിന്റെ ചരിത്രം എന്ന കൃതികളും പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യന്‍ വീരകൃത്യങ്ങളുടെ വിവരണം നല്‍കുന്നു. കൊളംബസ് തന്നെ തന്റെ ഡയറിയില്‍ എഴുതി.

" അവര്‍ ഞങ്ങള്‍ക്ക് പല ഉപഹാരങ്ങളും തന്നു. തങ്ങളുടെ പക്കലുളള എന്തും തരുവാന്‍ അവര്‍ തയ്യാറായിരുന്നു. അവരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. ആയുധങ്ങളെപ്പറ്റി അറിയാമായിരുന്നു പോലുമില്ല. നല്ല വേലക്കാരായിരിക്കും അവര്‍. അമ്പത് പേര്‍ മതിയാകും അവരെ കീഴടക്കാനും ആവശ്യമുളള എന്തു പണിയും എടുപ്പിക്കാനും. ഇന്‍ഡിസില്‍ എത്തിയ ഉടനെ ആദ്യം കണ്ട ദ്വീപില്‍ നിന്നു തന്നെ കുറെ തദ്ദേശവാസികളെ ബലം പ്രയോഗിച്ച് അടിമകളാക്കി"

ലാ കാസ എഴുതി
"വിവരിക്കാനാകാത്ത പാതകങ്ങളാണ് അദ്ദേഹം ഇന്ത്യാക്കാരോട് ചെയ്തത്. മഞ്ചലില്‍ തങ്ങളെ ഏറ്റി ഓടാന്‍, ഓലക്കുട പിടിക്കാന്‍, വീശാന്‍ ഒക്കെ ഇന്ത്യാക്കാരെ ഉപയോഗിച്ചു. കത്തികളുടെ മൂര്‍ച്ച നോക്കാന്‍ അവരുടെ ദേഹത്തു നിന്ന് മാംസം മുറിച്ചെടുക്കുന്നത് സ്പാനിയാര്‍ഡുകളുടെ വിനോദമായിരുന്നു. ഓടിപ്പോയവരെ പിടിച്ചു കൊണ്ടു വന്ന് കൊല്ലുമായിരുന്നു..."

"ഭാര്യയും ഭര്‍ത്താവും എട്ടു പത്തു മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടുമുട്ടുക. ക്ഷീണിച്ച് ഉറങ്ങാന്‍ മാത്രം. ജനനനിരക്ക് ഗണ്യമായി കുറഞ്ഞു. ജനിച്ച കുട്ടികളില്‍ ഏറെപ്പേരും നേരത്തെ മരിച്ചു. ഊട്ടാന്‍ അമ്മമാര്‍ക്ക് മുലപ്പാലില്ലായിരുന്നു... ഞാന്‍ ക്യൂബയില്‍ ഉണ്ടായിരുന്നപ്പോള്‍‍ മൂന്നു മാസത്തിനുളളില്‍ ഏഴായിരം കുട്ടികള്‍ മരിച്ചു... വളരെ ചുരുങ്ങിയൊരു കാലം കൊണ്ട് സമ്പന്നവും ജനനിബിഡവും ആയിരുന്ന ഒരു പ്രദേശം ശ്മശാനമായി മാറി.. മനുഷ്യത്വരഹിതമായ ഈ ചെയ്തികള്‍ ഞാന്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്.. എഴുതുമ്പോള്‍ തന്നെ എന്റെ കൈവിറയ്ക്കുന്നു".

"1494ല്‍ ഞാനിവിടെ വരുമ്പോള്‍ മുപ്പതു ലക്ഷത്തിലധികം മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നു. 1508 ആയപ്പോഴേയ്ക്കും അത് 60000 ആയി കുറഞ്ഞു. യുദ്ധം, അടിമത്തം, ഖനികളിലെ പണി, മൃഗീയത എല്ലാംകൂടി 30 ലക്ഷം ജീവനുകള്‍ അപഹരിച്ചു. വരും തലമുറകള്‍ക്ക് ഇതി വിശ്വസിക്കാന്‍ പറ്റുമോ? എന്തിന് ഇതെല്ലാം നേരില്‍ കണ്ട എനിക്കു പോലും ഇത് സത്യമാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല..."

ഇങ്ങനെയാണ് 500 കൊല്ലം മുമ്പ് യൂറോപ്യന്മാരുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്നു മുതല്‍ ഇന്നു വരെ ആ പാരമ്പര്യം അവര്‍ പിന്തുടര്‍ന്നു പോന്നിട്ടുണ്ട്. ബഹാമസിലെ അറവാക്കുകളോട് കൊളംബസ് ചെയ്തത് മെക്സിക്കോവിലെ അസ്തെക്കുകളോട് കോര്‍ത്തസും പെറുവിലെ ഇങ്കകളോട് പിസാറൊയും വെര്‍ജീനിയായിലെയും മസാച്ചുസെത്സിലെയും ഇന്ത്യാക്കാരോട് ആദ്യകാല ഇംഗ്ലീഷ് കുടിയേറ്റക്കാരും ചെയ്തു. രണ്ടു നൂറ്റാണ്ടിനുളളില്‍ അമേരിക്കയിലെ ആദിവാസികളുടെ 90 ശതമാനത്തിലധികം കൊല്ലപ്പെട്ടു. അതു നടന്നിരുന്നില്ലെങ്കില്‍ മറ്റു ജനതകളെപ്പോലെ അവരും വികസിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവരുടെ ജനസംഖ്യ 70 കോടി വരുമായിരുന്നു! ഇന്നത് 30 ലക്ഷം പോലും വരില്ല. അമേരിക്കന്‍ ഇന്ത്യാക്കാരെ അടിമകളാക്കാന്‍ അവരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പറ്റാതെ വന്നതു കൊണ്ടു കൂടിയാണ് അവരെ കൊന്നത്. പക്ഷേ, പണിയെടുക്കാന്‍ ആളു വേണം,. ഇതാണ് അടിമക്കച്ചവടത്തിലേയ്ക്ക് നയിച്ചത്. 1619ല്‍ ആണ് ആദ്യത്തെ അടിമകള്‍ അമേരിക്കയില്‍ -വെര്‍ജീനിയയിലെ ജെയിംസ് ടൗണില് - ‍ ഇറക്കപ്പെട്ടത്.

പതിനാറാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ നാഗരികത യൂറോപ്പിലേതിനോളമോ അതില്‍ കൂടുതലോ വികസിതമായിരുന്നു. ഇരുമ്പു കൊണ്ടുളള ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സമര്‍ത്ഥരായ കൃഷിക്കാരുടെ പത്തുകോടിയിലധികം വരുന്ന ജനങ്ങളുടെ നാഗരികത ആയിരുന്നു അത്. സംഘടിതവും സുസ്ഥിരവും ആയ രാജ്യങ്ങളായിരുന്നു അവ. ഇവരെയാണ് കാപ്പിരികള്‍ എന്നു വിളിച്ച് അധിക്ഷേപിച്ച് വേട്ടയാടി ചങ്ങലയ്ക്കിട്ട് കടലുകടത്തി മാടുകളെപ്പോലെ ലേലം ചെയ്തു വിറ്റത്. ശേഷമുളള രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ മനുഷ്യ സംസ്ക്കാരത്തെ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം നീചമാക്കിത്തീര്‍ത്തിന്റെ ചിത്രമാണ് അമേരിക്കന്‍ ചരിത്രം നമുക്ക് കാണിച്ചു തരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ദക്ഷിണാഫ്രിക്കയെ ആണ് വര്‍ണ വിവേചനത്തിന്റെയും മൃഗീയതയുടെയും ഉദാഹരണമായി നാം ചുണ്ടിക്കാണിക്കുക പതിവ്. എന്നാല്‍ അമേരിക്കയിലെപ്പോലെ അത്ര നീണ്ടതും കടുത്തതുമായ വര്‍ണ വിവേചനം ലോകത്ത് ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. ഇന്നും അത് തുടരുന്നു എന്നതാണ് വാസ്തവം. Peoples History of the United States (Howard Zinn), Freedom Road (Howard Fast), Uncle Tom's Cabin (Harriet Beacher Stowe) എന്നീ പുസ്തകങ്ങള്‍ വായിക്കുന്ന സംസ്കൃത ചിത്തനായ ഏതൊരു മനുഷ്യന്റെയും രക്തം ധാര്‍മ്മിക രോഷം കൊണ്ട് തിളച്ചുമറിയുന്നതാണ്, മനുഷ്യനായിപ്പിറന്നതിന് ലജ്ജിച്ച് തലകുനിയുന്നതാണ്.

ഉള്‍നാടുകളില്‍ നിന്ന് വേട്ടയാടിപ്പിടിക്കുന്ന ആഫ്രിക്കക്കാരെ മൃഗങ്ങളെപ്പോലെ ചങ്ങലയ്ക്കിട്ടായിരുന്നു തീരദേശ തുറമുഖങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത്. നൂറും ആയിരവും നാഴിക നടത്തിക്കൊണ്ട്. അതിനിടയ്ക്ക് പകുതിയോളം പേര്‍ മരിച്ചുകാണും. ശേഷിച്ചവരെ വലിയ വലിയ കൂടുകളില്‍ തളച്ചിടുന്നു. അതില്‍ നിന്നാണ് അവരെ കച്ചവടക്കാര്‍ക്ക് ലേലം ചെയ്ത് വിറ്റിരുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു ജോണ്‍ റോബര്‍ട്ട് ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതി..

"ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഫിസയിലേയ്ക്ക് കൊണ്ടുവന്ന അടിമകളെ തീരപ്രദേശത്തുളള വേലിക്കെട്ടുകള്‍ക്കുളളില്‍ അടയ്ക്കുന്നു. യൂറോപ്യന്‍ കച്ചവടക്കാര്‍ വാങ്ങാനെത്തുമ്പോള്‍ അവരെ ഒരു തുറന്ന ചന്തയിലേയ്ക്ക് ചങ്ങലയ്ക്കിട്ട് കൊണ്ടുപോകുന്നു. അവിടെ കമ്പനി ഡോക്ടര്‍മാര്‍ അവരെ പരിശോധിക്കുന്നു. ആണുങ്ങളെയും പെണ്ണുങ്ങളെയും പൂര്‍ണ നഗ്നരാക്കി നിര്‍ത്തിക്കൊണ്ട് ആരോഗ്യമുളളവരെ ഒരു ഭാഗത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു. അവരുടെ നെഞ്ചില്‍ ഇരുമ്പ് പഴുപ്പിച്ച് അതത് കമ്പനിക്കാരുടെ മുദ്ര കുത്തുന്നു. ഇങ്ങനെ മുദ്രകുത്തിയ അടിമകളെ വീണ്ടും കൂട്ടിലടയ്ക്കുന്നു. കപ്പല്‍ വരുന്നതു വരെ.."

കപ്പലിലെ അവരുടെ അവസ്ഥയോ?
ഡെക്കുകള്‍ തമ്മിലുളള ഉയരം പലപ്പോഴും ഒന്നര അടിയില്‍ അധികം വരാറില്ല. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും പറ്റില്ല. കഴുത്തിലും കാലിലും ചങ്ങലയ്ക്കിട്ട് പൂട്ടിയിരിക്കും. ഊഹിക്കാനാകാത്തതായിരുന്നു അവരുടെ അവസ്ഥ. ഭൂരിഭാഗത്തിന്റെയും സമനില തെറ്റിപ്പോകും. പിന്നീടുളള അഞ്ചു നൂറ്റാണ്ടിന്റെ കഥ, മൃഗീയതയുടെയും വഞ്ചനയുടെയും കഥയാണ്. ഔപചാരികമായ അടിമത്തം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അവസാനിച്ചു. എന്നാല്‍ വര്‍ണവിവേചനം അവസാനിച്ചില്ല. അത് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അമേരിക്കന്‍ വെള്ളക്കാരുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്നു. വെള്ളക്കാരുടെ മനസില്‍ മാത്രമല്ല, അവിടെ താമസിക്കുന്ന കോടിയിലധികം ഏഷ്യാക്കാരുടെ മനസിലും. അവര്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാരെ വെറുപ്പാണ് ഭയമാണ്.

1950കളിലും 1960കളിവും അമേരിക്കയില്‍ തെക്കും വടക്കും നടന്ന കറുത്തവരുടെ പൊട്ടിത്തെറി പലരെയും അത്ഭുതപ്പെടുത്തി. സ്വാഭാവികമായി പ്രതീക്ഷിക്കേണ്ടതായിരുന്നു അത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ഓര്‍മ്മകള്‍ താനെ അപ്രത്യക്ഷമാകില്ല. ബോധതലത്തിന്റെ ഇത്തിരി താഴെ കലാപത്തിന്റേതായ ഉപബോധം നിലനില്‍ക്കുന്നതാണ്. അത് ഓര്‍മ്മ മാത്രമായിരുന്നില്ല. വര്‍ത്തമാന അനുഭവം കൂടിയാണ്.

1920ല്‍ ക്ലാഡ് മക്‍കെ എഴുതിയ ഒരു കവിതയുടെ പൊരുള്‍...
മരിക്കണമെങ്കില്‍ അത് പന്നിയെപ്പോലെയാകരുത്...
വേട്ടയാടപ്പെട്ട്, കൂട്ടിലടയ്ക്കപ്പെട്ട്...
ഭീരുക്കളായ ഈ കൊലയാളിക്കൂട്ടങ്ങളെ മനുഷ്യരായി നമുക്ക് നേരിടാം...
അന്ത്യം വരെ തിരിച്ചടിച്ചു കൊണ്ട് മരിക്കാം...

ആഫ്രിക്കന്‍ അമേരിക്കന്‍ ശൈശവത്തെക്കുറിച്ച് ഒരു കവിത നോക്കൂ
സംഭവം
ഒരിക്കല്‍ ഞാന്‍ ബാള്‍ടിമൂറില്‍ സഞ്ചരിക്കുകയായിരുന്നു
തല നിറയെ മനസ് നിറയെ ആനന്ദം
മുമ്പിലിരുന്ന ഒരു ബാള്‍ടിമൂറിയന്‍
എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു
എട്ടു വയസുളള ഒരു കുട്ടിയായിരുന്നു ഞാന്‍
അതുപോലെ തന്നെ അവനും
ഞാന്‍ ചിരിച്ചു, അവന്‍ നാവു നീട്ടി
എന്നിട്ടു പറഞ്ഞു നീഗ്രോ
മെയ് മുതല്‍ ഡിസംബര്‍ വരെ ഞാന്‍ ബാള്‍ടി മൂറില്‍ സഞ്ചരിച്ചു
ഞാനവിടെ കണ്ടതില്‍
ഓര്‍മ്മ നില്‍ക്കുന്നത് ഇതുമാത്രം...

ജോര്‍ജിയ സംസ്ഥാനത്തില്‍ നിന്നുളള 19വയസുകാരനായ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവായിരുന്നു ആന്‍ജലോ ഹെന്‍ഡന്‍. 1932ല്‍ അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച് ബര്‍മിംഗ്ഹാം തൊഴില്‍ രഹിതരുടെ സംഘടനയില്‍ ചേര്‍ന്നു. അവിടത്തെ അനുഭവങ്ങളെക്കുറിച്ച് പിന്നീട് അദ്ദേഹം എഴുതി..

"ജീവിതം മുഴുവന്‍ ഞാന്‍ വിയര്‍ത്ത് പണിയെടുത്തു, ഖനികളില്‍ കമിഴ്ന്നു കിടന്ന്. ആഴ്ചയില്‍ ഏതാനും ഡോളറിനു വേണ്ടി. എന്റെ ശമ്പളം അവര്‍ കുറച്ചു. തട്ടിപ്പറിച്ചു. എന്റെ കൂട്ടുകാരെ അവര്‍ കൊന്നു. പട്ടണത്തിലെ ഏറ്റവും വൃത്തികെട്ട ചേരിയില്‍ ആണ് ഞാന്‍ താമസിച്ചിരുന്നത്. ബസുകളില്‍ "കറുത്തവര്‍"‍ക്കുളള സീറ്റില്‍ ഇരുന്നു. അവരെന്നെ "നീഗ്രോ" എന്നു വിളിച്ചു. "കറുമ്പന്‍" എന്നു വിളിച്ചു. എല്ലാ വെളളക്കാരനോടും യെസ് സാര്‍ പറഞ്ഞു. അവരെ ബഹുമാനിക്കാന്‍ ഒരു കാരണവും ഇല്ലാഞ്ഞിട്ടു പോലും.

ഇതെല്ലാം ഞാന്‍ അങ്ങേയറ്റം വെറുത്തു. പക്ഷേ എന്തു ചെയ്യാമെന്ന് അറിയാമായിരുന്നില്ല. അങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെയുളള സംഘടനകള്‍ കണ്ടത്. ഇവിടെ കറുത്തവരും വെളുത്തവരും ഒരുമിച്ചിരുന്നു പണിയെടുക്കുന്നു...."

താമസിയാതെ ഹെന്‍ഡണ്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് നടന്ന വിചാരണയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.

" എന്റെ മുറിയില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങള്‍ ജോര്‍ജിയ സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല. അവയില്‍ നിന്ന് ചില ഭാഗങ്ങള്‍ ജൂറിമാരെ വായിച്ചു കേള്‍പ്പിച്ചു. ജൂറിമാര്‍ എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. കമ്പനി മുതലാളിമാരും ഗവണ്മെന്റും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നീഗ്രോകള്‍ക്ക് വെളളക്കാരുമായി പൂര്‍ണമായ തുല്യത വേണമെന്ന് കരുതുന്നുണ്ടോ? ബ്ലാക്ക്ബെല്‍ട്ട് പ്രദേശത്തിന് സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അവിടത്തെ വെളളക്കാരായ ഭൂ ഉടമകളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഓടിച്ച് കറുത്തവര്‍ ഭരണം കയ്യാളണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? തൊഴിലാളി വര്‍ഗത്തിന് ഖനികളും കമ്പനികളും ഗവണ്മെന്റും നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?...

ഞാന്‍ മറുപടി പറഞ്ഞു. ഉവ്വ്. നൂറുവട്ടം ഉവ്വ്. പിന്നെയും പലതും ഞാന്‍ വിശ്വസിക്കുന്നു..."

ഹെന്‍ഡന് അഞ്ചു കൊല്ലത്തെ തടവു ശിക്ഷ വിധിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാര്‍കം എക്സും നമുക്കോര്‍മ്മയുളള നേതാക്കളാണ്. '60കളിലും '70കളില്‍ പോലും നഗ്നമായ വര്‍ണവിവേചനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുപോലും വ്യാപകമായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെട്ടു. കറുത്തവരെ രക്ഷിക്കാന്‍ ഗവണ്മെന്റിനോ കോടതിക്കോ നിയമങ്ങള്‍ക്കോ കഴിഞ്ഞിരുന്നില്ല - തയ്യാറായിരുന്നില്ല എന്നു പറയുകയാണ് കൂടുതല്‍ ശരി. എത്ര തെളിവുണ്ടായിരുന്നാലും ജൂറിമാര്‍ വെളളക്കാരായ കുറ്റവാളികളെ വെറുതെ വിടുമായിരുന്നു. മിസ്സിസിപ്പിയിലെ ജീസണ്‍ സ്റ്റേറ്റ് കോളജില്‍ പൊലീസ് നടത്തിയ ഭീമമായ ആക്രമണത്തെ ന്യായീകരിച്ചു കൊണ്ട് ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജി പറഞ്ഞു. പൗരാവകാശത്തിനു വേണ്ടി ബഹളം വെയ്ക്കുന്ന കുട്ടികള്‍ സ്വാഭാവികമായും ഇതൊക്കെ, ചിലപ്പോള്‍ മരണം പോലും, സംഭവിക്കുമെന്ന് മനസിലാക്കണം.

1977-ല്‍പോലും കറുത്തവരായ യുവാക്കളില്‍ 34.8 ശതമാനത്തിന് തൊഴിലുണ്ടായിരുന്നില്ല. കറുത്തവരുടെ ശരാശരി വരുമാനം വെളളക്കാരുടേതിന്റെ 60 ശതമാനത്തില്‍ താഴെയായിരുന്നു. ഇന്നും ഫലത്തില്‍ അവര്‍ രണ്ടാംതരം പൗരന്മാരാണ്. അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ മഹദ് പുരുഷനായാണ് ചരിത്രത്തില്‍ അബ്രഹാം ലിങ്കനെപ്പറ്റി നാം പഠിക്കുന്നത്. മഹാഭാരത കര്‍ത്താവിന് പാണ്ഡവര്‍ നല്ലവരും കൗരവര്‍ ദുഷ്ടരുമായതുപോലെയാണിത്. വെളളക്കാരാണ് ലിങ്കന്റെ ചരിത്രമെഴുതിയത്. എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം?

1858ല്‍ സ്റ്റീഫന്‍ ഡഗ്ലസിനെതിരായി സെനറ്റിലേയ്ക്ക് മത്സരിച്ചപ്പോള്‍ ചിക്കാഗോവില്‍ വെച്ച് ലിങ്കണ്‍ പ്രസംഗിച്ചു.

" ഈ മനുഷ്യന്‍ ആമനുഷ്യന്‍ ഈ വര്‍ഗം ആ വര്‍ഗം എന്നിങ്ങനെയുളള പറച്ചിലുകള്‍ അവസാനിപ്പിക്കുക. ഒരു വര്‍ഗവും അധമമല്ല. അത്തരത്തിലുളള ധാരണ അവസാനിപ്പിക്കുക, രാജ്യത്തെ ജനങ്ങള്‍ ഒന്നാണ് അങ്ങനെ തന്നെ കാണുക. എല്ലാ ജനങ്ങളും തുല്യരാണെന്ന് നിവര്‍ന്നു നിന്ന് ഉദ്ഘോഷിക്കുക.

ഇതേ ലിങ്കണ്‍ തന്നെ രണ്ടു മാസത്തിനു ശേഷം കറുത്തവരെ വെറുക്കുന്നവര്‍ക്ക് ഭൂരിപക്ഷമുളള തെക്കന്‍ ഇല്ലിനോയിലെ ചാള്‍സ്റ്റണ്‍ നഗരത്തില്‍ പ്രസംഗിച്ചു.

"വെളളക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ഇടയില്‍ സാമൂഹികവും രാഷ്ട്രീയവും ആയ സമത്വത്തിനു വേണ്ടി ഞാന്‍ വാദിക്കുന്നില്ല. ഒരിക്കലും വാദിച്ചിരുന്നുമില്ല. നീഗ്രോകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെയോ അവരെ ജൂറിമാരാക്കുന്നതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല... അങ്ങനെ ജീവിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. ഒരുമിച്ച് ജീവിക്കുമ്പോള്‍ ചിലര്‍ മുകളിലായിരിക്കും, ചിലര്‍ താഴെയും. വെളളക്കാര്‍ തന്നെ ആയിരിക്കണം മുകളില്‍ എന്നാണ് എന്റെ അഭിപ്രായം..."

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 1861 മാര്‍ച്ചില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ ലിങ്കണ്‍ പറഞ്ഞു.

"അടിമത്തം ഉളള സംസ്ഥാനങ്ങളില്‍ അതിനെതിരായി പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാനുളള ഒരു പരിപാടിയും എനിക്കില്ല. അതിനെനിക്ക് നിയമപരമായ അവകാശമില്ലെന്ന് അറിയാം. അങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല".

മനസില്ലാ മനസോടെയാണ് ലിങ്കണ്‍ ആഭ്യന്തര യുദ്ധത്തിന് തയ്യാറായത്.
1865ല്‍ തെക്കന്‍ സഖ്യത്തിന്റെ - കോണ്‍ഫെഡറസിയുടെ - പരാജയത്തോടെ ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും കറുത്തവരുടെ ജീവിതം ദുരിതപൂര്‍ണമായിത്തന്നെ തുടര്‍ന്നു. ഇന്നും കറുത്തവരോട്, ആഫ്രിക്കന്‍ അമേരിക്കക്കാരോട്, വെളളക്കാര്‍ക്ക് അവജ്ഞയാണ്, വെറുപ്പാണ്. അവരിന്നും ഘെറ്റോകളില്‍ ജീവിക്കുന്നു. ഇന്നും കറുത്തവര്‍ക്ക് പ്രവേശനം ദുഃസാധ്യമായതോ അസാധ്യമായതോ ആയ സ്ഥാപനങ്ങളുണ്ട്, നഗരപ്രാന്തങ്ങളുണ്ട്. അവരുടെ ഉളളിന്റെ ഉളളില്‍ ഇന്നും രോഷത്തിന്റെ തീ നീറിക്കൊണ്ടിരിക്കുകയാണ്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന വിധത്തിലാണ് അമേരിക്കന്‍ മധ്യവര്‍ഗം പെരുമാറുന്നത്. ആഫ്രിക്കക്കാരോട് മാത്രമല്ല, ഏഷ്യാക്കാരോടും. അവരുടെയും ഉപരിവര്‍ഗത്തിന്റെയും പെരുമാറ്റമാണ് ഒരു നിലയ്ക്ക് പറഞ്ഞാല്‍ സെപ്തംബര്‍ 11ന്റെ സംഭവങ്ങള്‍ ക്ഷണിച്ചു വരുത്തിയത്.

എന്തൊരു ഔദ്ധത്യത്തോടു കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ലോകരാജ്യങ്ങളോട് ചോദിച്ചത്, " നിങ്ങള്‍ ഞങ്ങളുടെ പക്ഷത്തല്ലേ. അല്ലെങ്കില്‍ നിങ്ങളെ ഭീകരപക്ഷത്തായി കണക്കാക്കും. ശത്രുവായി കണക്കാക്കും". ഒരു പ്രകോപനവും സെപ്തംബര്‍ 11ന്റെ പ്രകോപനം പോലും അഫ്ഗാനിസ്ഥാനില്‍ അവര്‍ നടത്തിയ അക്രമങ്ങളും അതിക്രമങ്ങളും ന്യായീകരിക്കാന്‍ പര്യാപ്തമല്ല. ഇറാക്കിനോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പാതകങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഇപ്പോള്‍ പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് രഹസ്യമായും പലപ്പോഴും പരസ്യമായും പിന്തുണ നല്‍കുന്നതിനെയും ന്യായീകരിക്കാനാവില്ല. ഇസ്ലാമിക തീവ്രവാദത്തെ അന്ധമാക്കുന്നത് അമേരിക്കയുടെ ചെയ്തികളാണ്. എന്നാല്‍ ഒന്നര നൂറ്റാണ്ടിലധികം കാലമായി അമേരിക്ക തുടര്‍ന്നു വരുന്ന നയങ്ങളുടെ തുടര്‍ച്ച മാത്രമാണിവ.

1776-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു നൂറ്റാണ്ടിനുളളില്‍ തന്നെ അമേരിക്ക ഒരു വികസിത വ്യാവസായിക രാജ്യമായി മാറി. അതിവിപുലമായ പ്രകൃതി സമ്പത്തിനെയും അടിമവേലയെയും അടിസ്ഥാനമാക്കി ആവശ്യമായ മൂലധനം അതിവേഗം സംഭരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പക്ഷേ 19-ാം നൂറ്റാണ്ട് പകുതി ആയപ്പോഴേയ്ക്കും തന്നെ വിദേശ വിപണികളെ ആശ്രയിക്കാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അപ്പോഴേയ്ക്കും അറിയപ്പെട്ട ലോകമാകെ യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ - ഇംഗ്ലണ്ടും ഫ്രാന്‍സും പോര്‍ച്ചുഗലും - വീതിച്ചെടുത്തു കഴിഞ്ഞിരുന്നു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക ഇവയൊക്കെ യൂറോപ്യന്‍ കോളനികളായി മാറിയിരുന്നു. വളര്‍ന്നു വരുന്ന ജര്‍മ്മനിക്കും ജപ്പാനും അമേരിക്കയ്ക്കും ഒക്കെ വിപണി കണ്ടെത്തണമെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് അത് തട്ടിയെടുത്തേ മതിയാകൂ. വിപണികള്‍ക്കായുളള സാമ്രാജ്യത്വ യുദ്ധങ്ങളുടെ കാലം ആരംഭിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിലെ വില്ലന്‍മാരായി ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നിവരെയാണ് ചൂണ്ടിക്കാണിക്കുക പതിവ്. എന്നാല്‍ അതിനിടയില്‍ അധികമൊന്നും പ്രസിദ്ധി കൂടാതെ അമേരിക്ക അതിന്റെ വിപണി വികസിപ്പിക്കുകയായിരുന്നു; ലോകത്തെമ്പാടുമുളള പ്രകൃതി വിഭവങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

1962ലെ ക്യൂബന്‍ ആക്രമണം അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത താളുകളില്‍ ഒന്നാണ് - ദയനീയ പരാജയത്തിന്റെ നാളുകള്‍. സെനറ്റിനെക്കൊണ്ട് ഈ ആക്രമണം നടത്താനായി, അതിനാല്‍ ധാര്‍മികമായ തെറ്റൊന്നുമില്ലെന്നും മുമ്പും നിരവധി സന്ദര്‍ഭങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സ്ഥാപിക്കാനായി അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഡീന്‍ റസ്ക് 1848 -1945 കാലത്ത് നടത്തിയിട്ടുളള "ഇടപെടലു"കളുടെ ഒരു ലിസ്റ്റ് (103) എണ്ണം സമര്‍പ്പിക്കുകയുണ്ടായി. അര്‍ജന്റീന, നിക്കരഗ്വ(പലതവണ) ജപ്പാന്‍, ഉറുഗ്വേ, ചൈന, അംഗോള, ഹാവായ്... എല്ലാ ഇടപെടലിന്റെയും ഉദ്ദേശം ഒന്നു തന്നെ. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും അമേരിക്കന്‍ രാഷ്ട്രീയ-വാണിജ്യ-സൈനിക നേതാക്കളുടെ ഇടയില്‍ "വ്യാപന പ്രത്യയശാസ്ത്രം" വേരുറച്ചു കഴിഞ്ഞിരുന്നു. മസാച്ചുസെറ്റ്സില്‍ നിന്നുളള സെറ്റര്‍ ഹെന്റി കാബട് ലോഡ്ജ് ഒരു മാസികയില്‍ എഴുതി:

" നമ്മുടെ വാണിജ്യ വികസനത്തിനു വേണ്ടി നാം നിക്കരഗ്വ കനാല്‍ നിര്‍മ്മിക്കണം. കനാലിന്റെ സുരക്ഷയ്ക്കും പസഫിക്കിലുളള നമ്മുടെ വാണിജ്യ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഹാവായ് ദ്വീപുകള്‍ നാം നിയന്ത്രിക്കണം. സമോസിലുളള നമ്മുടെ സ്വാധീനം നിലനിര്‍ത്തണം. ലോകത്തിലെ വന്‍ രാജ്യങ്ങളെല്ലാം ഭൂഗോളമാകെ പങ്കിട്ടെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ പിന്നിലാകരുത്".

1897-ല്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്‍വെല്‍റ്റ് ഒരു സുഹൃത്തിനെഴുതി: " സ്വകാര്യമായി പറയട്ടെ, ഏതു തരത്തിലുളളതായാലും വേണ്ടില്ല. നമ്മുടെ രാജ്യത്തിന് ഒരു യുദ്ധം ആവശ്യമാണ്".

1898-ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇങ്ങനെ വിശദീകരിച്ചു.
"ഓരോ കൊല്ലവും ഉത്പാദനം വര്‍ദ്ധിക്കുന്നു. അങ്ങനെയല്ലാതെ അമേരിക്കക്കാര്‍ക്ക് കൊല്ലം മുഴുവന്‍ തൊഴില്‍ നല്‍കാന്‍ പറ്റുന്നതല്ല. നമ്മുടെ മില്ലുകളിലെയും ഫാക്ടറികളിലെയും ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി വികസിപ്പിച്ചെടുക്കുകയെന്നത് രാഷ്ട്രം നേരിടുന്ന ഒരു വെല്ലുവിളിയാണ്".

1900 ജനുവരി 9ന് സെനറ്റര്‍ ആല്‍ബര്‍ട്ട് ബെവറിഡ്ജ് ഇങ്ങനെ പ്രസംഗിച്ചു.
"മിസ്റ്റര്‍ പ്രസിഡന്റ്,. സംഗതികള്‍ നേരെ ചൊവ്വേ പറയേണ്ട സമയമായി: ഫിലിപ്പീന്‍സ് നമ്മുടേതാണ് എന്നെന്നേയ്ക്കും. അതിനപ്പുറം അങ്ങ് കിടക്കുന്ന ചൈന. അനന്തമായ വിപണി. അവിടെ നിന്നും നാം പിന്‍വാങ്ങുന്നതല്ല.

നമ്മുടെ വര്‍ഗത്തിന് നാം തന്ന നിയോഗമുണ്ട്. ലോകത്തെ നാഗരീകരിക്കുക. ആ നിയോഗത്തില്‍ നമുക്കുളള ഉത്തരവാദിത്വത്തില്‍ നിന്ന് നാം പിന്മാറില്ല.

ശാന്ത സമുദ്രം നമ്മുടേതാണ്. നമ്മുടെ അധികോത്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളെ നാം എവിടെയാണ് തേടുക? ഉത്തരം ഭൂമിശാസ്ത്രത്തില്‍ നിന്ന് ലഭിക്കുന്നു. .. ചൈന. അതാണ് നമുക്കായി നിയോഗിച്ചിട്ടുളള വിപണി. പൂര്‍വദേശങ്ങളിലേയ്ക്ക് മുഴുവനുമുളള കവാടമാണ് ഫിലിപ്പൈന്‍സ്. അവിടത്തെ 50 ലക്ഷത്തില്‍ പരം വരുന്ന ജനങ്ങളില്‍ ആംഗ്ലോ സാക്സണ്‍ രീതിയിലുളള സ്വയംഭരണം എന്നു പറഞ്ഞാല്‍ എന്തെന്ന് മനസിലാക്കാന്‍ കഴിയുന്ന 100 പേര്‍ പോലും കാണില്ല എന്നെനിക്ക് ഉറപ്പാണ്. യുദ്ധത്തിലെ നമ്മുടെ പെരുമാറ്റം അന്ത്യന്തം ക്രൂരമായിരുന്നു എന്ന ആരോപണമുണ്ട്. സംഗതി നേരെ തിരിച്ചാണ്. സെനറ്റര്‍മാരെ.. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. നമ്മള്‍ നേരിടുന്നത് അമേരിക്കക്കാരെയോ യൂറോപ്യന്‍മാരെയോ അല്ല. പൗരസ്ത്യരെയാണ്.."

അദ്ദേഹത്തിന്റെ കണ്ണില്‍ - മറ്റുളളവരുടെ കണ്ണില്‍ - പൗരസ്ത്യര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്!

ഏഷ്യയില്‍ പൂര്‍ണമായ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ ഒട്ടേറെ കുത്സിത തന്ത്രങ്ങളിലൂടെ തെക്കേ-ലാറ്റിന്‍-അമേരിക്കയിലെ മിക്ക രാജ്യങ്ങളെയും അസ്ഥിരീകരിക്കാനും അവിടങ്ങളില്‍ രൂപം കൊണ്ടു വരുന്ന ജനകീയ ഭരണകൂടങ്ങളെ അട്ടിമറിക്കാനും സ്വന്തം പാവ ഗവണ്മെന്റുകളെ അവിടവിടങ്ങളില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളൊന്നും അവിടെ തിരിച്ചു വരാതിരിക്കാനായി അവര്‍ ലോക സമക്ഷം ഒരു പ്രഖ്യാപനം നടത്തി: തെക്കേ അമേരിക്ക ഞങ്ങളുടേതാണ്. അവിടേയ്ക്ക് മറ്റാര്‍ക്കും പ്രവേശനമില്ല. മണ്‍റോ സിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്ന ഈതിന് യാതൊരു നിയമസാധുതയുമില്ല, ധാര്‍മ്മിക സാധുതയുമില്ല. അമേരിക്കന്‍ രാഷ്ട്രം തന്നെ നിയമവിരുദ്ധമായി, അധാര്‍മ്മികമായി രൂപം കൊണ്ട ഒന്നല്ലേ. അവര്‍ക്കതില്‍ ഒരുളുപ്പുമില്ല. ഉണ്ടാകേണ്ട കാര്യവുമില്ല. മറ്റൊരു സിദ്ധാന്തം കൂടി അവര്‍ ലോകം മുമ്പാകെ അവതരിപ്പിച്ചു.

" അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എവിടെവിടെയെല്ലാം, എപ്പോഴൊക്കെ ഭീഷണി നേരിടുന്നുവോ അവിടെയൊക്കെ സൈനികമായും അല്ലാതെയും ഇടപെടാന്‍ അമേരിക്കയ്ക്കുളള അവകാശം കേവലമാണ്. ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തതാണ്". മറ്റുളളവരുടെ താല്‍പര്യങ്ങള്‍ അതുവഴി ഹനിക്കപ്പെടുന്നുണ്ടോ എന്നത് അവരുടെ പ്രശ്നമല്ല. മറ്റുളളവര്‍ക്ക് ഈ ലോകത്ത് രണ്ടാം തരം പൗരന്മാരായി ജീവിക്കാനുളള അവകാശമേയുളളൂ.

മറ്റുളളവര്‍ക്ക് ലാറ്റിന്‍ അമേരിക്കയിലേയ്ക്കുളള വാതില്‍ കൊട്ടിയടയ്ക്കവെ തന്നെ ചൈനയിലെ വിപണി തങ്ങള്‍ക്ക് തുറന്നു കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊളമ്പിയയ്ക്കെതിരെ അവര്‍ വിപ്ലവം സംഘടിപ്പിച്ചു. അറ്റ്ലാന്റിക്കിനെയും ശാന്തസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പനാമാ കനാല്‍ ഉണ്ടാക്കാനും നിയന്ത്രിക്കാനും വേണ്ടി പുതിയ ഒരു ''സ്വതന്ത്ര" പനാമാ സ്റ്റേറ്റ് ഉണ്ടാക്കി. 1926ല്‍ 5000 നാവികരെ അത് നിക്കരാഗ്വയിലേയ്ക്ക് അയച്ചു. 1916ല്‍ നാലാമത്തെ തവണ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇടപെട്ടു. 8 കൊല്ലക്കാലം അവിടെ പട്ടാളത്തെ നിര്‍ത്തി. 1900നും '33നും ഇടയ്ക്ക് ക്യൂബയെ നാലുവട്ടം, നിക്കരാഗ്വയെ രണ്ടു തവണ, പനാമയെ ആറുതവണ, ഗ്വാട്ടിമാലയെ ഒരിക്കല്‍, ഹോണ്‍ദുരാസിനെ ഏഴു തവണ - അമേരിക്കന്‍ കയ്യേറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷമുളള 80-85 കൊല്ലത്തിനുളളില്‍ അമേരിക്ക നേരിട്ടു സൈനികമായോ പരോക്ഷമായോ ഇടപെടാത്ത രാജ്യങ്ങളില്ല. ബൊളീവിയ, ചിലി, പെറു, കൊളംബിയ, ഇക്വദോര്‍, എല്‍ സാല്‍വദോര്‍, പനാമ, ഗ്വാട്ടിമാല, നിക്കരാഗ്വ, അര്‍ജന്റീന, ഇറാക്ക്, കുവൈറ്റ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍..(ഇസ്രായേല്‍ എന്ന ഒരു രാജ്യം ഉണ്ടാക്കിയതു തന്നെ അമേരിക്കന്‍ ജൂതന്മാരാണ്.) റഷ്യ, കൊറിയ, വിയത്നാം, തായ്‍ലന്റ്, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീന്‍സ്, അംഗോള, ഘാന, കോംഗോ ഈ ലിസ്റ്റ് വളരെ വളരെ നീണ്ടതാണ്. എല്ലായിടത്തും അമേരിക്കന്‍ താല്‍പര്യ സംരക്ഷണം തന്നെയാണ് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലക്ഷ്യം.

മുതലാളിത്തം സ്വന്തം ശവക്കുഴി തോണ്ടുന്ന തൊഴിലാളി വര്‍ഗത്തെ സൃഷ്ടിച്ചതിന് സദൃശമായി അമേരിക്ക സ്വന്തം ശവക്കുഴി തോണ്ടുന്ന ഒരു ലോകവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. എല്ലാ ലോകരാജ്യങ്ങളും ഏറിയോ കുറഞ്ഞോ തോതില്‍ അമേരിക്കയെ വെറുക്കുന്നു. ജനതകളുടെ വെറുപ്പും അവരുടെ ധാര്‍മ്മിക രോഷവും അണുബോംബിനെക്കാള്‍ ശക്തമാണ്. ഏത് സുരക്ഷാവലയത്തെയും ഭേദിച്ച് കടക്കാന്‍ കെല്‍പ്പുളളതാണ്.അമേരിക്ക സൃഷ്ടിച്ച ഈ പുതിയ ലോകവ്യവസ്ഥയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്?

കുറിപ്പ് : ഈ അധ്യായം മുഴുവനും Howard Zinn എഴുതിയ People's History of the United States എന്ന പുസ്തകത്തെ ആധാരമാക്കിയാണ്. ഇന്നത്തെ ലോക ഗതി ഇന്നലത്തെ അമേരിക്കന്‍ ചരിത്രത്തിന്റെ തുടര്‍ച്ചയാണെന്ന് മനസിലാക്കിക്കൊണ്ടേ അതില്‍ ഇടപെടാന്‍ കഴിയൂ.. -(ഗ്രന്ഥകാരന്‍)