(മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന സൂരജിന്റെ പോസ്റ്റിലെഴുതിയ കമന്റ് വിപുലപ്പെടുത്തി സിബുവിന്റെ ഈ ബസില്‍ നടന്ന ചര്‍ച്ചയോടുളള പ്രതികരണം...)
ഇഷ്ടമുളള ഭക്ഷണം കഴിക്കാനുളള അവകാശത്തിനും മറ്റൊരാളിന്റെ ഭക്ഷണം കാണുമ്പോള്‍ ഛര്‍ദ്ദിക്കാനുളള അവകാശത്തിനും നിര്‍വചനം ഒന്നു തന്നെയാണോ എന്നതാണ് പ്രസക്തമായ ചോദ്യം. ആദ്യത്തേത് ജനാധിപത്യ സ്വാതന്ത്ര്യവും രണ്ടാമത്തേത് മനോരോഗവുമാണ്. ആദ്യം പറഞ്ഞ അവകാശം ചിലര്‍ നേടിയെടുത്തതും നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും സന്ധിയില്ലാത്ത പ്രക്ഷോഭങ്ങളിലൂടെയാണ
വെജിറ്റേറിയന്മാര്‍ മടുമടാ കുടിക്കുന്ന പശുവിന്‍ പാലിന്റെ കാര്യം ഇവിടെ ചൂണ്ടിക്കാട്ടിയിട്ടു
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ (എന്റെ സ്മരണകള്‍) ഇങ്ങനെ പറയുന്നു.
"പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുളളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന
"രണ്ടു സമുദായ പരിഷ്കര്‍ത്താക്കള്‍" എന്ന പുസ്തകത്തില്‍ കെ സി കുട്ടന്‍ വിവരിക്കുന്നതും വായിക്കേണ്ടതു തന്നെയാണ്.
''പശുക്കളെ ആര്‍ക്കും വളര്‍ത്താം.പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുളള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം"...
ലക്ഷ്
സവര്‍ണന്റെ കണ്ണു വെട്ടിച്ച്, എങ്ങാനുമൊരു അവര്‍ണന്‍ പശുവിനെ കറക്കുന്നിട്ടുണ്ടെങ്
"നാളത് കുടിയക്കോണത്തു കുടിയിരിക്കും ഈഴം ശങ്കരന്‍ ശങ്കരന്‍ പേരില്‍ ടിയാന്‍ പശുവു കെട്ടിക്കറന്ന പിഴയ്ക്ക് 30 പണം ഉത്തിരിപ്പാട്"
പശുവിന
മാംസാഹാരം മുന്‍നിര്‍ത്തി സംഘപരിവാര്‍ കളിക്കുന്ന ഭക്ഷണ രാഷ്ട്രീയത്തിന്റെ വേരുകള്‍ സവര്‍ണതയുടെ യുക്തികളില്‍ തന്നെയാണ് ചുറ്റിക്കറങ്ങുന്നത്. മാംസാഹാരം മ്ലേച്ഛമെന്ന് വിധിച്ച് ഒഴിവാക്കിയത് ബ്രാഹ്മണ്യമാണ്. ഇഞ്ചി, മാങ്ങ, നാരങ്ങ, അച്ചാറുകളും പലതരം പച്ചടി കിച്ചടികളും വറുത്തുപ്പേരിയെ മറയ്ക്കുന്ന വലിയ പപ്പടവും പരിപ്പും സാമ്പാറും ഓലനും കാളനും പുളിശേരിയും മോരും പ്രഥമനുമൊക്കെ അണി ചേരുന്ന കേരളീയ സദ്യ അനുഭവിക്കാന്‍ പണ്ട് സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ അവകാശമുണ്ടായിരുന്നുള
മേല്‍ ചൊന്ന വിഭവങ്ങളോടെ സവര്‍ണത ഉണ്ടു രസിച്ചപ്പോള്‍ വിവാഹസദ്യയിലടക്കം ഈഴവര്‍ മുതല്‍പേര്‍ മത്സ്യ മാംസക്കറികള്‍ വിളമ്പിയിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും അമ്പലവാസികളുമായിരുന്
പി. ഭാസ്കരനുണ്ണി എഴുതുന്നു, "......... ഈഴവരിലെ ജാതി സംബന്ധമായ ഉച്ചനീചത്വം സദ്യവട്ടങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയില്ല. അവര്‍ സദ്യയ്ക്ക് പ്രധാനമായി വിളമ്പിയിരുന്നത് മത്സ്യക്കറികളും മാംസക്കറികളുമാണ്. അതില്‍ എന്തെങ്കിലും മഹാപാപമുളളതായി അവര്‍ കരുതാതിരിക്കത്തക്ക വിധം അവരുടെ ഭക്ഷണപാത്രങ്ങളിലെ സ്ഥിരം വിഭവങ്ങളായി മത്സ്യവും മാംസവും എന്നേ മാറിക്കഴിഞ്ഞിരുന്നു. അവരുടെ കുലത്തൊഴിലായ തെങ്ങു ചെത്തില്‍ നിന്നു കിട്ടുന്ന കള്ളും ചാരായവും കറികള്‍ക്ക് കൂടുതല്‍ സ്വാദും പ്രചാരവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു..".
അതായത്, സസ്യാഹാരം സര്‍വശേഷ്ഠമായി പ്രതിഷ്ഠിക്കപ്പെട്ടി
ചില ജാതിക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാക്കിചി
മാംസാഹാരം കഴിക്കുന്നവര്‍ സസ്യാഹാരത്തോട് പുച്ഛമോ പരിഹാസമോ പ്രകടിപ്പിക്കാറില്ല. അതും കഴിക്കാന്‍ അവര്‍ക്കു മടിയുമില്ല. പരിപ്പും നെയ്യും പപ്പടവും കുഴച്ച് അവിയലും തോരനും മാങ്ങാ അച്ചാറും ഉപദംശമാക്കിയും സാമ്പാറും പച്ചടി കിച്ചടികളും നാലുവിധം പായസവും പുളിശേരിയും രസവും മോരും വികെഎന്‍ ശൈലിയില്‍ മുക്തകണ്ഠം ശാപ്പിടാന്‍ ഒരു മാംസപ്രിയനും അറപ്പു തോന്നുകയില്ല. തങ്ങള്‍ ഈ അവകാശം പടവെട്ടി വാങ്ങിയതാണ് എന്ന് തിരിച്ചറിയുന്നവര്‍ സദ്യാനന്തരം പുറപ്പെടുവിക്കുന്ന ഏമ്പക്കത്തില്‍ പഴയ പോര്‍വിളികളുടെ പ്രതിദ്ധ്വനികളുണ്ട് എന്ന് ചരിത്രബോധമുളളവര്ക്ക
ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷത്തിന്റെ മുഖ്യാഹാരമായ മാംസഭക്ഷണത്തെ മോശമായി ചിത്രീകരിക്കുന്നതിന്
പന്തല്‍ നിര്‍മ്മാണം തുടങ്ങി പപ്പടം കാച്ചുന്നതില്‍ വരെ വിവേചനമുണ്ടായിരുന്ന ഭൂതകാലം അത്ര പെട്ടെന്ന് മറക്കാവുന്നതല്ല. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുളളത് കഴിക്കുന്നതിനെ സ്വാഭാവികമായും എതിര്‍ക്കേണ്ട കാര്യം ഒരു ജനാധിപത്യ സമൂഹത്തില്‍ ഇല്ല. എന്നാല്‍ നാഗ്പൂരില്‍ അച്ചടിച്ച മെനൂ കാര്‍ഡേ (രാധേയാ.. കടപ്പെട്ടിരിക്കുന്നു