ആമുഖം......
പ്രശസ്തമായ സാഹിത്യ കൃതികളുടെ, സങ്കീര്‍ണമായ സാഹിത്യ സിദ്ധാന്തങ്ങളുടെ വായനാ അനുഭവമില്ലെങ്കിലും ഒരു കവിതാ നിരൂപണത്തിന് ധൈര്യം കാണിക്കുകയാണ്. രാജ് നീട്ടിയത്തിന്റെ ഗാര്‍ഹിക സത്യങ്ങള്‍ എന്ന വിശ്വപ്രസിദ്ധമായ കവിതയുടെ സ്വതന്ത്ര വായനയാണ് ഈ ലേഖനം.
റോബിയുടെ ഈ പോസ്റ്റില്‍ നിന്നാണ് രാജിന്റെ കവിതയെക്കുറിച്ച് ആദ്യം അറിയുന്നത്. ആധുനിക കവിതയെക്കുറിച്ചോ കവിതയിലെ ആധുനികതയെക്കുറിച്ചോ വലിയ വിവരമൊന്നുമില്ലാത്തതിനാല്‍, അപ്പോള്‍ തോന്നിയ ആവേശത്തിന് ആ പോസ്റ്റില്‍ ഇങ്ങനെയൊരു കമന്റെഴുതിയിട്ടിരുന്നു.
ആ വായനയല്ല, കവിത അര്‍ഹിക്കുന്നത് എന്ന് ആദ്യം ഓര്‍മ്മിപ്പിച്ചത് ഗുപ്തനാണ്. പിന്നീട് ഡിങ്കനും ആ വായനയെ അരിഞ്ഞു തളളി. തുളസി കക്കാട്ടിന്റെ ഈ പോസ്റ്റിലെ കമന്റു താണ്ഡവവും തുടര്‍ന്ന് ബെന്നിയുടെ ഈ അഭിപ്രായവും വായിച്ചപ്പോള്‍ രാജിന്റെ കവിതയെ വീണ്ടുമൊന്ന് വായിച്ചേക്കാമെന്ന് കരുതി.
രാഷ്ട്രീയക്കാരില്‍ നിന്ന് വീഴുന്ന പൊട്ടും പൊടിയുമെടുത്ത് ചപ്പി, ട്വെന്റി 20 പോലുളള ചവറ് പടങ്ങള്‍ക്ക് നിരൂപണമെഴുതി കാലം കഴിക്കുന്നൊരാള്‍, ആധുനിക കഥ, കവിത എന്നിവിടങ്ങളില്‍ ഒളിപ്പിച്ചു വെച്ച അതീവ ഗഹനവും അതി സങ്കീര്‍ണവുമായ ജീവിതസത്യങ്ങളെ നിരുത്തരവാദപരമായി സമീപിച്ചുവെന്നൊരു ദുഷ്പേര് ഈ നിരൂപണത്തോടെ ചാര്‍ത്തിക്കിട്ടും എന്നറിയാഞ്ഞിട്ടല്ല.
ജീവിതത്തിലൊരിക്കലെങ്കിലും ഒരു സാഹസത്തിന് ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകുമോ?ഹൈഡ്രജന്‍ ബലൂണോ, പാരച്യൂട്ടോ ഇല്ലാതെ, എന്തിന് സ്വന്തമായി ഒരു ചിറകുപോലുമില്ലാതെ പത്തുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്കു ചാടുന്ന ഈ അതിസാഹസികത, പ്രബുദ്ധരായ വായനക്കാര്‍ പൊറുക്കുമെന്നാണ് കരുതുന്നത്.
മാത്രമല്ല, ഏത് ആധുനിക കവിതയും രചിക്കുന്നത് അറുപഴഞ്ചനായ അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ചാണ്. തികച്ചും പഴയ അക്ഷരങ്ങളും വാക്കുകളും കൊണ്ട് എഴുതുന്ന വാചകങ്ങള്‍ക്ക് നവംനവമായ അര്‍ത്ഥം ഉണ്ടാകുന്നു. (വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പരിധിയില്‍ പെടുത്തി പഠിക്കേണ്ടതാണ് ഇതെന്ന് പ്രത്യേകം പറയേണ്ടല്ലോ). എങ്കിലും പഴയ അക്ഷരങ്ങളെയും വാക്കുകളെയും മാത്രം കാണുകയും പുതിയ അര്‍ത്ഥം കാണാതിരിക്കുകയും ചെയ്യുന്നവര്‍ കവിത വായിക്കുന്നത് ഭൂമിയിലോ ബൂലോഗത്തോ നിരോധിച്ചിട്ടില്ല. ആ സ്വാതന്ത്ര്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
നിരൂപണത്തിലേയ്ക്ക്.....
ഈഴവത്തിയെ ചാള മണത്തതെങ്ങനെ?
"ഖസാക്കിന്റെ ഇതിഹാസം" മലയാള സാഹിത്യത്തിലുണ്ടാക്കിയ പുകിലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് രാജ് നീട്ടിയത്തിന്റെ ഗാര്‍ഹിക സത്യങ്ങള്‍ എന്ന കവിത. ചില നിരൂപകന്മാര് അഭിപ്രായപ്പെടുന്നതു പോലെ, മലയാള സാഹിത്യം ഖസാക്കിന് മുമ്പും ഖസാക്കിന് പിമ്പും (മറ്റേ പിമ്പല്ല) എന്ന അവസ്ഥയാണ് ആ നോവലിന്റെ സൃഷ്ടിയോടെ വിജയന് സാധ്യമാക്കിയത്.
ഏതാണ്ട് അതേ അവസ്ഥയാണ് ബൂലോഗത്തും ഈ കവിത സൃഷ്ടിച്ചത്. ഗാര്‍ഹിക സത്യങ്ങള്‍ക്ക് മുമ്പും പിമ്പും (ഇവിടെയും മറ്റേ പിമ്പല്ല) എന്ന അവസ്ഥയിലേയ്ക്ക് ബൂലോഗ കവിത വലിച്ചെറിയപ്പെട്ടു.
ഇത് പലരും സമ്മതിച്ചു തരില്ല. കവിതയുടെ പേരില്‍ രാജ് നീട്ടിയത്ത് എന്ന കവിയെ ഭീകരനായ ജാതിവാദിയായി മുദ്രകുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബൂലോഗത്തെ അദ്ദേഹത്തിന്റെ നിതാന്ത്രശത്രുക്കള്‍. ഒരു പേക്കിനാവു പോലെ, കവിയുടെ മറ്റു വാദങ്ങളെ , ഈ കവിതയിലെ വരികള്‍ അത് പ്രസിദ്ധീകരിച്ച നാള് മുതല്‍ പിന്തുടരുകയാണ്. ഇനി വരാനിരിക്കുന്ന നാളുകളിലും ഈ കവിതയുടെ പേരില്‍ രാജ് വേട്ടയാടപ്പെടുമെന്ന് ഉറപ്പ്.
ചരിത്രപണ്ഡിതനും സാമൂഹ്യപരിഷ്കര്‍ത്താവും വിശകലന വിശാരദനും സാങ്കേതിക വിദഗ്ധനുമായ ഒരാള്‍ ജന്മനാ കവിയും കഥാകൃത്തും കൂടിയായാലോ? ചില്ലറയൊന്നുമാകില്ല അയാളുണ്ടാക്കുന്ന അക്രമം. കേരളത്തിന്റെ സാമൂഹ്യപാരമ്പര്യവും ചരിത്രവും ഉളളം കൈയിലെ നെല്ലിക്ക പോലെ അറിയാവുന്നയാള്‍ (കൈയിലുളള നെല്ലിക്ക ഉപയോഗിച്ചു തന്നെ കവി തളം വെയ്ക്കണമെന്ന അഭിപ്രായമുളളവരാണ് മൂരാച്ചികളായ നള ചന്ത്രക്കാര പ്രഭൃതികള്‍) വെറുതേ എഴുതിയ കവിതയല്ല ഗാര്‍ഹിക സത്യങ്ങള്‍.
പുര നിറഞ്ഞു നില്‍ക്കുകയാണെന്ന് സ്വയം തിരിച്ചറിയുന്ന കവി രണ്ടും കല്‍പ്പിച്ച് ഇന്റര്‍നെറ്റിലെ മാട്രിമോണിയല്‍ സൈറ്റ് വഴി പങ്കാളിയെ തേടാന്‍ തീരുമാനിക്കുന്നിടത്താണ് ജനത്തെ ചുറ്റിച്ച ഒരു കവിത കൂടി പിറന്നത്. കല്യാണം കഴിക്കാന്‍ തീരുമാനിച്ച വകയില്‍ കവിതയെഴുതിയ ആദ്യ കവി എന്ന ബഹുമതിയ്ക്കു കൂടി ഇതോടെ കവി അര്‍ഹനായി. ബഹുമതികളേറെയുളള കവി സ്വതേയുളള വിനയം കാരണം ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല.
കേരള മാട്രിമോണി ഡോട്ട് കോമിന്റെ ബയോഡേറ്റാ പേജ് പൂരിപ്പിച്ചപ്പോള്‍ കവി അക്ഷരാര്‍ത്ഥത്തില്‍ ചുറ്റിപ്പോയി. Caste No Bar എന്ന കോളത്തിലെത്തിയപ്പോള്‍ കവിയുടെ കൈ വിറച്ചു. ഒരു ടിക് ക്ലിക്ക് ചെയ്യാനാണ് കവിയുടെ കൈക്ക് വിറയല്‍ വന്നത്. സ്ഥിരമുളള ക്വാട്ട കഴിക്കാതെ വിറച്ചതാണെന്നും വായനക്കാര്‍ക്ക് ആരോപിക്കാം. കവിക്ക് പുല്ലാണ്.
caste/division എന്ന കോളം നായരെന്ന് പുല്ലുപോലെ പൂരിപ്പിച്ച കവിയുടെ കൈയാണ് തൊട്ടടുത്ത് Caste No Bar എന്നിടത്തെത്തിയപ്പോള്‍ വിറച്ചു വിറങ്ങലിച്ചത്. പിന്നീട് ആ വിറയല്‍ മലയാള ബ്ലോഗ് സമൂഹത്തിലേയ്ക്ക് പടര്‍ന്നു പതിഞ്ഞു. തൊട്ടു താഴെ sub caste എന്നെഴുതിയടത്ത് "കിരിയാത്ത്" എന്നെഴുതിയപ്പോഴും കവിയുടെ കൈ വിറച്ചില്ല.
ഈ വിറയലിന് കാരണം പിന്നീട് കവി പറയുന്നുണ്ട്. എന്നാല്‍ ഇതുവരെയുളള കവിത വെച്ചു തന്നെ (ഇതാണോടേ കവിതയെന്ന അരസികരുടെ ചോദ്യം കവിയെപ്പോലെ നിരൂപകനും അവഗണിക്കുകയാണ്. ക്ഷോഭിക്കരുത്, പ്ലീസ്, ആസുകളേ.. പൊളിറ്റിക്കലി ഇന്‍കറക്ടാവരുത്. അല്ലെങ്കില്‍ കറക്ടായി പൊളിറ്റിക്കലുമാകരുത്) നിരൂപിച്ചേക്കാം. പിന്നീടായാല്‍ മറന്നു പോയാലോ?
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പറഞ്ഞു പോയതിന്റെ പേരില്‍ സിമന്റു കൂട്ടില്‍ അടയ്ക്കപ്പെടാനും പില്ക്കാലത്ത് സിമന്റു നാണുവെന്ന് ആക്ഷേപിക്കപ്പെടാനും ദുര്യോഗമുണ്ടായ ആളാണ് സാക്ഷാല്‍ ശ്രീനാരായണ ഗുരു. ഞാന്‍ ഈഴവനാണ്, അതുകൊണ്ട് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞില്ല. അഥവാ പറയാന്‍ തോന്നിയില്ല.
ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞത് സഹോദരന് അയ്യപ്പന്. ഞാന്‍ ഈഴവനാണ്, അതുകൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് അദ്ദേഹവും പറഞ്ഞില്ല.
സാമൂഹ്യപരിഷ്കര്‍ത്താവാകണമെങ്കില്‍ അന്ന് അതേയുണ്ടായിരുന്നുളളൂ മാര്‍ഗം.. സാമൂഹ്യ പരിഷ്കര്‍ത്താവും മനുഷ്യനാണ്. ചില ആചാരങ്ങളും നാട്ടുനടപ്പും അവര്‍ക്കും ധിക്കരിക്കാന്‍ കഴിയില്ല.
നടപ്പു രീതിയില്‍ ചലിക്കുന്നവരല്ല ഉത്തരാധുനികര്‍. പ്രത്യേകിച്ച് രാജ് നീട്ടിയത്തിനെപ്പോലൊരു കവി. സാമ്പ്രദായികമായ എല്ലാ ചട്ടങ്ങളെയും കവി കീറിയെറിയുന്നു. 'ഇന്റര്‍നെറ്റുകാലത്തെ സാമൂഹ്യപരിഷ്കരണം' എന്ന പേരില്‍ വമ്പന്‍ ലേഖനത്തിനുളള വകുപ്പുളളതാണ് കവിതയുടെ ഈ ഘട്ടം.
ഞാന്‍ കിരിയാത്ത് നായരാണ്... ജാതി രഹിത വിവാഹത്തിന് നിങ്ങള്‍ തയ്യാറാണോ എന്നാണ് കവിയുടെ ചോദ്യം. തേരാളി, യുക്തിവാദി തുടങ്ങിയ മാസികകളില്‍, ജാതി മത രഹിതരെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ കാപട്യത്തിനു നേരെയാണ് കവി ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. സാധാരണ ജാതി, മത രഹിത വിവാഹത്തിനിറങ്ങുന്നവര്‍ അവരുടെ മതമോ ജാതിയോ പ്രസിദ്ധപ്പെടുത്താറില്ല. അറുവഷളന്മാരും കാപട്യക്കാര്‍ക്കോടകന്മാരുമാണ് അവറ്റകള്.
ഇവിടെ കവി, സ്വന്തം സ്വത്വം ധൈര്യപൂര്‍വം തുറന്നുവെച്ച് സമൂഹത്തെ വെല്ലുവിളിക്കുന്നു. ഇതാ, ഞാനൊരു കിരിയാത്ത് നായര്‍. എന്നോട് ജാതിരഹിത വിവാഹം കഴിക്കാന്‍/കളിക്കാന്‍ ഏത് കിരിയാത്ത് നായരത്തിയുണ്ടെടാ എന്നാണ് ചോദ്യം. കൊടിയ ജാതീയതയുടെ തലമണ്ട തകരുന്ന ചോദ്യമാണിത്. ഇതൊന്നും മനസിലാക്കാതെയാണ് നളന്, ചന്ത്രക്കാരന് തുടങ്ങിയ മൂരാച്ചികള്‍ കവിയെ ഗളച്ഛേദം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അരസികന്മാര്. പൊളിറ്റിക്കലി ഇന്‍കറക്ടന്മാര്‍.
മകം പിറന്ന മങ്കനാണ് കവി. ജനനം മേട രാശിയില്‍. അതുകൊണ്ട് ജാതി വേണ്ടാത്ത കവിക്ക് ജാതകം നിര്‍ബന്ധം. ചൊവ്വാ ദോഷം പോലെയുളള പേരുദോഷങ്ങള്‍ തീരെയും ഇല്ലെന്നും കവി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അസല്‍ ജാതകം. കിരിയാത്ത് നായര്‍. മേട രാശിയില്‍ മകം നക്ഷത്രത്തില്‍ ഭൂജാതന്‍. ഒരു കൈയില്‍ വിക്കി പീഡിയ, മറുകൈയില്‍ കീമാന്‍. ജാതിഭേദം മതദ്വേഷമെന്യേ ഏതു പെണ്ണും മോഹിച്ചു പോകുന്ന വ്യക്തിത്വം. എന്നു തീര്‍ത്തു പറയാന്‍ വരട്ടെ... അങ്ങനെ ഏതു പെണ്ണും കേറി മോഹിക്കാന്‍ വരട്ടെ... കവിത തീര്‍ന്നിട്ടില്ല.
കാസ്റ്റ് നോ ബാര്‍ (ബാറില്‍ പോയി വീശില്ലെന്നല്ല) കോളത്തില്‍ ടിക്കിട്ടപ്പോള്‍ കൈവിറച്ചതെന്തെന്ന് കവി തുടര്‍ന്നു പറയുന്നു. ആ നിമിഷത്തില്‍, ആ വേളയില്‍, ആ മുഹൂര്‍ത്തത്തില്‍, ആ പ്രഭാതത്തില്‍, ആ പ്രദോഷത്തില്‍ കവിയുടെ ഹൃദയകവാടത്തില്‍ ഒരു മത്സ്യഗന്ധി മുട്ടിവിളിച്ചു ചോദിച്ചു..... ഓര്‍മ്മയുണ്ടോ ഈ ഉളുമ്പു നാറ്റം.... ?
അവളുടെ ദേഹത്തു നിന്നൊഴുകിയ ചാളയുടെ ഉളുമ്പു നാറ്റമാണ് ഒരു നിമിഷാര്‍ദ്ധത്തേയ്ക്ക് കവിയുടെ കൈയില്‍ വിറയിലുണ്ടാക്കിയത്. ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്നവനാണ് കവി. ഒരേയൊരു നിമിഷത്തെ ഉളുമ്പു നാറ്റത്തെ അതിജീവിച്ച് അദ്ദേഹം ശേഷം കോളങ്ങള്‍ പൂരിപ്പിച്ചു. പിന്നെയൊരു കോളം പൂരിപ്പിച്ചപ്പോഴും ഒരു നാറ്റവും അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല. മണി മണിപോലെ ശിഷ്ടം കോളങ്ങള്‍ പൂരിപ്പിച്ചു തളളി. "തള്ളേ, എന്തൊരു സ്പീഡെ"ന്ന് സ്വയം അമ്പരന്നു.
ജാതിയുടെ മണം ഓര്‍മ്മയുളള ഒരുത്തനും വിവാഹം പോലെ ഗൗരവമുളള സാമൂഹ്യവിനിമയത്തിന് യോഗ്യതയില്ലെന്നാണ് ഗുപ്തന് ഈ കവിതയില്‍ നിന്ന് മനസിലാക്കിയത്. പലരും ഒളിച്ചു വെയ്ക്കുന്ന മനസിലെ ജാതീയതയാണ് രാജ് തുറന്നു പറഞ്ഞത് എന്ന് ഡിങ്കനും പറഞ്ഞു.
ഈ രണ്ട് അഭിപ്രായങ്ങളെയും ഖണ്ഡിക്കാന്‍ ഞാന്‍ ആളല്ല. അവയെ നിഷേധിക്കാനും. രണ്ടുപേരും സാഹിത്യാദി വിഷയങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ യോഗ്യതയുളളവര്‍. എന്നാല്‍ നമുക്ക് നമ്മുടെ അഭിപ്രായം പറയാതിരിക്കാനാകുമോ? പറയുന്ന അഭിപ്രായങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്ടാണെങ്കില്‍ അമ്മ തല്ലുമോ? പൊളിറ്റിക്കലി കറക്ടാണെന്നുവെച്ച് ഭാര്യ പിണങ്ങിപ്പോകുമോ? താനാണോ ഉവ്വേ എന്റെ തന്തയെന്ന് പുത്രന് ചോദിക്കുമോ? ഇതൊന്നും അവരാരും അറിയുക പോലുമില്ല.
കവിയുടെ മനസില്‍ ഈഴവന് ചാളമണം എങ്ങനെ കയറിക്കൂടിയെന്നതാണ് ഈ കവിതയിലെ മില്യണ്‍ ഡോളര്‍ ചോദ്യമെന്ന് പൊളിറ്റിക്സില്‍ കറക്ടല്ലാത്തവരും കറക്ടല്ലാത്ത പൊളിറ്റിക്സ് കൊണ്ടു നടക്കുന്നവരും വിചാരിക്കുന്നു.
പല സാധ്യതകളാണ് അവരുടെ മനസില്‍ കാണുന്നത്. സാധ്യത ഒന്ന് കിടക്കുന്നത്, ആരാണ് ഈഴവരെന്ന ചോദ്യത്തിലാണ്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഈഴവര്‍, മലബാറില്‍ തീയ്യര്‍, കര്‍ണാടകത്തിന് തെക്ക് ബില്ലവര്‍, തീവരു മക്കളു, കന്യാകുമാരി ജില്ലയില്‍ നാടാര്‍, ചാന്നാര്‍, മധുരയില്‍ ഇല്ലത്തു പിളളമാര്‍, ആന്ധ്രയില്‍ ഇഡിഗര്‍ എന്നൊക്കെ അറിയപ്പെടുന്ന ജനവിഭാഗമാണ് അതെന്ന് ചിലര്‍ പറയുന്നു.
പഴയ സിലോണില്‍ നിന്ന് കുടിയേറിയവരാണ് ഈഴവരെന്ന് നരവംശ ശാസ്ത്രജ്ഞനായ എല്‍ കെ അനന്തകൃഷ്ണനെപ്പോലുളളവര്‍. സിലോണിന്റെ പേരായിരുന്നു പോലും ഈഴം. പൊളിറ്റിക്സില്‍ മാത്രമല്ല, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം എന്നിവയിലൊന്നും കറക്ടായ വിവരമില്ലാത്തവര്‍ക്ക് കേട്ടിരിക്കുകയല്ലാതെ വേറെ വഴിയില്ല.
സിലോണില്‍ നിന്ന് കടല്‍ വഴിയേ ഇന്ത്യയിലേയ്ക്ക് കുടിയേറാന്‍ കഴിയൂ. ചാളകള്‍ കിടക്കുന്നത് കടലിലാണ്. കടല്‍ വഴി വരുമ്പോള്‍ ചാളമണം ബാധ കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈഴവരെത്തന്നെയെങ്ങനെ ചാള മണം ബാധിച്ചു എന്നു ചോദിച്ചാല്‍, വിധി ഹിതം, കണക്കായിപ്പോയി എന്നൊക്കെ പറയാനേ കഴിയൂ.
പക്ഷേ, ചരിത്രപണ്ഡിതനായ കവിയുടെ മുന്നില്‍ ഈ സാധ്യത തീര്‍ത്തും അടഞ്ഞു പോകുന്നു. . തെങ്ങ്, കമുക്, പന എന്നീ വിളകള്‍ കേരളത്തില്‍ എത്തിച്ചത് ഈഴവരാണെന്ന വിശ്വാസത്തെക്കുറിച്ച് അദ്ദേഹം അറിയാതിരിക്കില്ല.
കടല്‍ കടന്ന വഴി ഈഴവരെ ചാള ബാധിച്ചുവെന്ന് കവി കരുതുന്നുവെങ്കില്‍ തേങ്ങയരയ്ക്കുന്ന ഏത് കൂട്ടാനിലും കവിയ്ക്ക് ഈഴവന്റെ ചാളമണം തികട്ടി വരണം. തെങ്ങ്, പന കളള് ഐറ്റംസോ എന്തിന് ശര്‍ക്കരപ്പായസം പോലും കവിയ്ക്ക് ഓര്‍ക്കാനിക്കുന്ന അനുഭവങ്ങളായി മാറും. ഒരു പരിധിക്കപ്പുറം കളളു കുടിച്ചാല്‍ കവി ഓര്‍ക്കാനിക്കുമോന്നോ, അത് മറ്റേ ചാളമണം തികട്ടി വരുന്നതു മൂലമാണോന്നോ നിരൂപകന് അറിയില്ല. ഒരുമിച്ച് കളളുകുടിക്കാന്‍ അവസരം കിട്ടിയാല്‍ അക്കാര്യം ബൂലോഗത്തിനു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്. മുറുക്കാനില്‍ പാക്ക് ഉപയോഗിക്കാന്‍ പോലും കഴിയാത്തവനാണ് താനെന്ന് കവി തുറന്നു പറയുന്നില്ല. അതുകൊണ്ട് കടല്‍ കടന്ന വഴിയില്‍ ഈഴവരുടെ ദേഹത്തു ചാളയുടെ ഉളുമ്പു മണം ബാധിച്ചിരിക്കും എന്ന് കവി കരുതാന്‍ ന്യായമില്ല.
അടുത്ത സാധ്യത, സുഹൃത്തുക്കളുടെയോ മറ്റോ വീട്ടില്‍ സാന്ദര്‍ഭികമായി ഭക്ഷണം കഴിച്ച വകയില്‍ കിട്ടിയ ചാള മണമായിരിക്കാം എന്നതാണ്. ഈഴവര്‍ മുപ്പത്തിയാറ് അടിക്കുളളില്‍ പ്രവേശിച്ച് അയിത്തപ്പെടുത്തിയാല്‍ അയാളെ വെട്ടിനുറുക്കാന്‍ നായര്‍ക്ക് അധികാരമുണ്ടായിരുന്നതായി ലാന്റ്സ് ഓഫ് ദി പെരുമാള്‍സ് എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് ഡേ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തെ അങ്ങനെ പലരും വളച്ചൊടിച്ചിട്ടുളളത് കവി വിശ്വസിക്കുന്നില്ല. കിരിയാത്ത് നായരെന്ന് വെളിപ്പെടുത്തി ജാതി രഹിത വിവാഹത്തിന് തന്റേടമുളള ഒന്നാന്തരം സാമൂഹ്യപരിഷ്കര്‍ത്താവാണ് കവിയെന്ന് നാം നേരത്തെ കണ്ടു. ഈഴവന് വിളമ്പിയ ഭക്ഷണം കഴിക്കാന്‍ മടിക്കുന്നയാളാവില്ല കവി.
എന്നാല്‍ സാമൂഹ്യപരിഷ്കര്‍ത്താവായ കവിയ്ക്കു മുന്നില്‍ നമുക്ക് ഈ സാധ്യതയും തുറന്നു വെയ്ക്കാന്‍ കഴിയില്ല. കാരണം ജാതി നോക്കിയാണ് കവി വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതെന്നാണ് ഇതിന്റെ വ്യംഗ്യം.
കവിയ്ക്ക് മനസിനു പിടിക്കാത്ത രുചിയോ ഗന്ധമോ ഭക്ഷണത്തില്‍ അനുഭവപ്പെട്ടാല്‍, ഒതുക്കത്തില്‍, സൂത്രത്തില്‍ വീട്ടുകാരുടെ ജാതി തിരഞ്ഞു പിടിച്ച് ആ സമുദായത്തിനാകെ ഉളുമ്പു മണമാണെന്ന് കവിതയെഴുതി പീഡിപ്പിക്കുന്ന കൊടിയ ജാതി ഭീകരനാണ് കവിയെന്ന് പറയാതെ പറയുകയാവും ഈ സാധ്യത അംഗീകരിച്ചാല്‍ ഫലം.
മൂന്നാമത്തേതാണ് ഏറ്റവും വിലപിടിച്ച സാധ്യത. വിവാഹം പോലുളള സാമൂഹ്യവിനിമയം എന്ന ഗുപ്തന്റെ അഭിപ്രായം വികസിപ്പിച്ചപ്പോഴാണ് നിരൂപകന്റെ മനസില്‍ ഈ സാധ്യത തെളിഞ്ഞത്. പൊളിറ്റിക്കലി വിവരമില്ലാത്തവര്‍ക്കും സാഹിത്യാദി ഗഹനതയൊന്നുമില്ലാത്തവര്‍ക്കും വിവാഹത്തിന്റെ വിനിമയ സാധ്യത ലൈംഗികതയിലാണ്. പോലീസു പിടിക്കാതെയും സമൂഹത്തെ പേടിക്കാതെയും ലൈംഗികത ആസ്വദിക്കാനുളള ഉപാധിയാണ് സാധാരണക്കാര്‍ക്ക് വിവാഹം. അസാധാരണക്കാര്‍ക്ക് എങ്ങനെയെന്ന് നമുക്കറിയില്ല. ആ ലൈനില്‍ ഒന്നാലോചിച്ചു നോക്കിയാല്‍ ചാളമണം തികട്ടി വന്നതു കൊണ്ട് കല്യാണപ്രായമായിട്ടില്ലെന്ന തിരിച്ചറിവിന്റെ മൂലകാരണം കിട്ടും.
കറിവെയ്ക്കാന്‍ ചാളമീന് അരിഞ്ഞ് അടുക്കളയില്‍ കയറിയ യുവതിക്ക്, തന്റെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കുന്നതിനു മുമ്പ് കവിയുമായി ഒരു നേരമ്പോക്ക് തരപ്പെട്ടുവെന്ന് കരുതുക. ചാള അരിഞ്ഞെന്നറിയാതെയാണ് കവി ഉത്തരാധുനിതക ചര്‍ച്ച ചെയ്യാന്‍ എത്തുന്നത്.
ചര്‍ച്ച തുടങ്ങിക്കഴിഞ്ഞാണ് ചാള മണക്കുന്നതും മനം പുരട്ടുന്നതും. ആണ്മയുടെ അതിപ്രസരം കാരണം പോയി കൈ കഴുകു പെണ്ണേയെന്ന് പറയാന്‍ കവിയ്ക്ക് കഴിയുന്നില്ല. മറുപക്ഷമാണെങ്കിലോ കാര്‍ഗില്‍ കീഴടക്കാനുളള വെമ്പലിലും. ആരെങ്കിലും വരുന്നതിനു മുമ്പ് ഉണര്‍ന്ന മോഹം ശമിപ്പിക്കാന്‍ പെണ്‍കൊടിയുടെ തത്രപ്പാട്. ഉളുമ്പു മണം കാരണം ഒന്നും നടക്കാതെ നനഞ്ഞ കോഴിയെപ്പോലെ കവി. പെട്ടുപോയല്ലോ ഭഗവാനേയെന്ന് കരുതി ചുറ്റും നോക്കുമ്പോള്‍ ഭിത്തിയില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം.
കേള്‍ക്കാത്ത ശബ്ദം എന്നൊരു ബാലചന്ദ്രമേനോന് ചിത്രമുണ്ട്. ആ സിനിമ കണ്ടവര്‍ക്കും അതില്‍ നെടുമുടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷം ഓര്‍മ്മയുളളവര്‍ക്കും ഈ സാധ്യത കൂടുതല്‍ വ്യക്തമായി മനസിലാകും.
പരാജയപ്പെട്ട ഒരു നേരമ്പോക്ക് കവിയുടെ മനസില്‍ പേടിപ്പിക്കുന്ന ഓര്‍മ്മയായി മാറിയേക്കാം. കല്യാണം, ആദ്യരാത്രി തുടങ്ങിയ സാമൂഹ്യവിനിമയങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ തന്നെ കവിയ്ക്ക് ചാള മണം തികട്ടി വന്നേക്കാം. പൊളിറ്റിക്കലി ഇന്‍കറക്ടാണോ കറക്ടാണോ എന്നതല്ല ഇവിടെ പ്രശ്നം. ഓര്‍മ്മകള്‍ ഇറക്ഷനെ ബാധിക്കുന്നോ എന്നതാണ്.
ഇതാണ് സത്യമെങ്കില്‍, ഒരു സെക്സോളജിസ്റ്റിന്റെ കൗണ്‍സിലിംഗ് കൊണ്ട് തീരാവുന്നതേയുളളൂ. അത്രത്തോളം ലളിതമായ ഒരു വിഷയത്തിലാണ് നളന്, ചന്ത്രക്കാരന് തുടങ്ങിയ ഉടന്‍കൊല്ലികള്‍ കവിയെ വേട്ടയാടാന്‍ നടക്കുന്നത്. അതിന്റെ കാര്യമൊന്നുമില്ലെന്ന് ഈ നിരൂപണം വായിക്കുന്നതോടെയെങ്കിലും അവര്‍ മനസിലാക്കുമെന്ന് കരുതുന്നു.
മറ്റു വായനക്കാര്‍ക്ക് വേറെ സാധ്യതയും തേടാവുന്നതാണ്. വായന പോലെ സ്വാതന്ത്ര്യം നല്കുന്ന ഒരു ഏര്‍പ്പാടുമില്ലല്ലോ. ഓരോര്ത്തര് തോന്നും പടിയെഴുതുന്നത് മറ്റുളളവര്‍ അവര്‍ക്ക് തോന്നും പടി വായിക്കുന്നു. അത്രതന്നെ.
വൈലോപ്പിളളിയുടെ "മാമ്പഴം" എന്ന കവിതയെ ഫ്രോയിഡിനെ അധികരിച്ച് വിമര്‍ശിച്ച് മലയാള വിമര്‍ശന സാഹിത്യത്തില്‍ പുതിയ വഴി വെട്ടിത്തുറന്ന പ്രൊഫ. എം എന്‍ വിജയന്റെ സ്മരണയ്ക്കു മുന്നില്‍ ഈ നിരൂപണം സമര്‍പ്പിക്കുന്നു.
നോട്ട് ദിസ് പോയിന്റ് ആള്‍സോ.
ഈ പോസ്റ്റിനു വേണ്ടി അനോണിമസ് കമന്റ് ഓപ്ഷന് തുറന്നിടുകയാണ്. മഞ്ഞ ഒതളങ്ങ വര്‍മ്മ എന്തു പറയുന്നുവെന്ന് കൂടി വായിച്ചില്ലെങ്കില്‍ നിരൂപണം പൂര്‍ണമാകില്ല. മറ്റൊരു പോസ്റ്റിലും അനോണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഈ സൗകര്യം മുതലെടുത്ത് എല്ലായിടത്തും അനോണികള്‍ വിളയാടാന്‍ നിന്നാല്‍...... ജാഗ്രത...........
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
2 years ago
58 comments:
പ്രശസ്തമായ സാഹിത്യ കൃതികളുടെ, സങ്കീര്‍ണമായ സാഹിത്യ സിദ്ധാന്തങ്ങളുടെ വായനാ അനുഭവമില്ലെങ്കിലും ഒരു കവിതാ നിരൂപണത്തിന് ധൈര്യം കാണിക്കുകയാണ്. രാജ് നീട്ടിയത്തിന്റെ ഗാര്‍ഹിക സത്യങ്ങള്‍ എന്ന വിശ്വപ്രസിദ്ധമായ കവിതയുടെ സ്വതന്ത്ര വായനയാണ് ഈ ലേഖനം.
ഹാഹാ :)
അനോണിമാഷിന്റെ ബ്ലോഗാണെന്ന് ആദ്യം കരുതി. അദ്ദേഹം എന്റെ മേൽ കൈവച്ചിരുന്നെങ്കിൽ ഞാൻ കൃതാർത്ഥനായേന്നെ. ഇനിയും കവിതകൾ ബാക്കിയുള്ളതാണ് ഒരു ആശ്വാസം.
താങ്ക്യൂ മാരീചൻ. ഒരു കുപ്പി ബ്ലൂ ലേബൽ തന്നെ ഡ്യൂട്ടിഫ്രീയിൽ നിന്നും താങ്കൾക്കായി. ഒരു ഡബ്ബിൾ ലാർജ് ചിയേഴ്സ് :-)
"ഒരു കൈയില്‍ വിക്കി പീഡിയ, മറുകൈയില്‍ കീമാന്‍" - ഇതാരാ കക്ഷി? സിബു എഴുത്തച്ഛനോ?
ഈഴവരുടെ ചിരിത്ര പശ്ചാത്തലമൊന്നും എഴുതല്ലേ മാരീചാ.. ഇതൊക്കെ രാജ് നീട്ടിയത്ത് മന്നവരുടെ തമാശയല്ലയോ? തൊലിയളവ് ചരിത്രമുള്ള കക്ഷികലുടെ പ്രതിനിധി ഈഴവരെ കളിയാക്കുന്നത് കാണുമ്പോള്‍ ഐറണി തോന്നുന്നു.
ലാർജ് ചിയേഴ്സ് chettaaaai
"പലരും ഒളിച്ചു വെയ്ക്കുന്ന മനസിലെ ജാതീയതയാണ് രാജ് തുറന്നു പറഞ്ഞത് എന്ന് ഡിങ്കനും പറഞ്ഞു."
ഡിങ്കന് പറഞ്ഞതു വെച്ച് വല്ലാതങ്ങ് "ഒണ്ടാക്കാതെ" മാരീചാ... മാരീചനുള്ള വായനാ സ്വാതന്ത്രം ഡിങ്കനും ഉണ്ടല്ലോ. അത് പ്രകടിപ്പിച്ചതാണ്. മാരീചന് ആള് പ്രാഗ്മാറ്റിക് ആണെന്ന് അറിയാം. പക്ഷേ "വായനാസ്വാതന്ത്രം" എടുത്ത് എന്റെ കമെന്റിനെ "ജയന് കമ്പി വളയ്ക്കുന്നത്" പോലെ വളയ്ക്കാതെ .
"എല്ലാവരും മനസില്‍ ഒളിച്ചു വെയ്ക്കുന്ന രാജാവിന്റെ നഗ്നതയാണ് ഒരു ബാലന് തുറന്ന് പറഞ്ഞത്" എന്നു പറഞ്ഞാല്‍ മാരീചന് അതിനെ പ്രാഗ്മാറ്റിക്കായി എങ്ങിനെ "ജയനാകും" എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട്.
രാജിന്റെ ഈ കവിതയും,വിവാദവും,ചാളമണവും,ജാതീയതയും,തെറിവിളിയും ഉള്ളിടത്തെല്ലാം ഡിങ്കന്റെ ഈ കമെന്റ് കുറെ പേരെടുത്ത് പേര്‍ത്തും,പേര്‍ത്തും ചായ്ച്ചും,ചെരിച്ചും വെയ്ക്കണത് കണ്ടു. ഇനിയെങ്കിലും അതീന്നൊന്ന് വിട്ടുപിടിക്കാമോ? എനിക്ക് ഈ നായന്മാരെയും,ഈഴവരേയും താല്‍പ്പര്യമില്ല "മുഗളനാ"യ ഞാന്‍ എന്തിന് ഇവരെയൊക്കെ സപ്പോര്‍ട്ട് ചെയ്യണം?
ഓഫ്.ടോ
ആര്യന് എന്ന സിനിമയില്‍ സി.ഐ പോളിന്റെ പോലീസ് കഥാപാത്രത്തിന്റെ മുഖത്ത് കുറച്ച് കറന്‍സി വലിച്ചെറിഞ്ഞ് മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ആര്‍ക്കെങ്കിലും അതിന്റെ യൂ-റ്റ്യൂബ് ലിങ്ക് അറിയാമോ? വെര്‍തേ ഇരിക്കുമ്പോള്‍ ഒന്ന് കാണാനാണ്.
;)
കൂടുതലൊന്നും പറയുന്നില്ല.കലക്കന്‍ നിരൂപണം.
(ചാളമണം പിടിച്ച് ചിത്ര’ജാതി‘ക്കാരന് കൂടി എത്തിയാല്‍ കേമായി. :) )
[...]ജാതി വേണ്ടാത്ത കവിക്ക് ജാതകം നിര്‍ബന്ധം. ചൊവ്വാ ദോഷം പോലെയുളള പേരുദോഷങ്ങള്‍ തീരെയും ഇല്ലെന്നും കവി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അസല്‍ ജാതകം. കിരിയാത്ത് നായര്‍.
അപ്പം പൊളിറ്റിക്കലീ ഇന്‍ കറക്റ്റാവണത് ഇങ്ങനെയാണല്ലീ ?
ഗുപതരേ,
ഒരു വിക്റ്റോറിയന്യുഗ പ്യൂരിറ്റന്‍ ലീഗല്‍ നോട്ടീസില്‍ “മുല”യും “ചന്തി”യും ഉണ്ടാവുമെന്ന വലിച്ചു നീട്ടിയ കാവ്യഭാവനയിലും നക്ഷത്രങ്ങളും ഡാഷുകളും വരുന്നതിന്റെ “കറക്റ്റ്നെസ്സ്” ഇപ്പോ പിടികിട്ടി :)
അപ്പോള്‍ മാരീചനാണ് അനോണി മാഷ്.
:)
ഇതൊരു ഒന്നൊന്നര സത്യമായിപ്പോയി!
മാരീചന് ഒന്നേ, ദേ കുപ്പിയെത്തി, ഇനി റിപ്പോര്‍ട്ടു കൂടിയാവാട്ടോ... :-)
--
മാരീചാ ഇവിടെ വന്ന് കമെന്റ് ഇട്ടതിന് ശേഷമാണ് പണ്ട് ഞാനും(രവിയും) ഉപേക്ഷിച്ച ഒരു കളിയിൽ വീണ്ടും ഞാൻ(രവിയും) പങ്കെടുത്തല്ലോ എന്ന് കുറ്റബോധവും, ലജ്ജയും തോന്നിയത്(മുഗളനായിട്ടു കൂടി)
കളി ഇവിടെ കാണാം
ഈഴവത്തിക്ക് മാത്രമേ ചാളമണമുള്ളോ എന്ന സംശയമാണിപ്പോള്‍ ഈ ഈഴവനെ ഭരിക്കുന്നത്. അയലയും മത്തിയുമൊക്കെ മറ്റു കവിതകളിലും വന്നിട്ടുള്ള സ്ഥിതിക്ക് കവിക്ക് തന്നെ ഈ മണമില്ലേ എന്ന സന്ദേഹവും ഉണ്ട്.
"ആഴക്കു വറ്റടിയിലുള്ള തെടുത്തിടാനായ്
മൂഴക്കു വെള്ളം വെറുതേ കുടിച്ചു."
പരിഹാസത്തിന്റെ പാരാവാരത്തില്‍ മുക്കിയിട്ടും "ഇനിയും കവിത ബാക്കിയുള്ളതില്‍ ആശ്വസിക്കുന്ന"
ഇത്തരം പാവങ്ങളുടെ മേല്‍ വേണോ ഈ പരാക്രമം? മരുന്നു കുറിപ്പടി പോലും മഹത്തായ കവിതയാണെന്നു വ്യാഖ്യാനിക്കുവാന്‍ നിരൂപകര്‍ നിരന്നു നില്ക്കുമ്പോള് ആര്‍ക്കാണ് തങ്ങളെഴുതുന്നതൊക്കെ കവിതയാണെന്നു തോന്നാത്തത് ?
-ദത്തന്
ദത്തന് മാഷേ,
മരുന്നു കുറിപ്പടി കവിതയാണോ ? എങ്കീ...ഹായ്!
“ഈഴവത്തിയെ ചാള മണത്തതെങ്ങനെ?” എന്താ ഇപ്പൊ ഇങ്ങനെ ഒരു തിയോളജി? ശ്രീ ശ്രീ ചാള ഈഴവത്തിയെ മണത്തതു് മൂക്കുകൊണ്ടല്ലാന്നുണ്ടോ? ഇതു് “കാളന് നെല്ലായതെങ്ങനെ?” എന്ന ആയിരം ഡോളര്‍ ചോദ്യത്തിലും വലിയ തലവേദന ആയല്ലോ!മൂക്കുകൊണ്ടല്ലെങ്കില് പിന്നെ എന്തുകൊണ്ടാവും അദ്ദേഹം ഈഴവത്തിയെ മണത്തതു്?
“രാഗേന്ദുകിരണങ്ങള്‍ ഒളിവീശുകില്ല
രജനീകദംബങ്ങള്‍ മിഴിചിമ്മുകില്ല
നിദ്രാവിഹീനങ്ങളല്ലോ ഇനി ഇവനുടെ രാവുകള്‍
എന്നും ഇവനുടെ രാവുകള്‍!”
(മറുപടി കിട്ടാതെ ഇനി കുളിയുമില്ല ജപവുമില്ല എന്നു് ദേവനാഗരി.)
ആണ്മയുടെ അതിപ്രസരം..:)
കലക്കവെള്ളത്തില്‍ ചാളപിടുത്തം?
എന്റെ അഭിപ്രായത്തില്‍ ഞാന്‍ ഭോഗിച്ചിട്ടുള്ള ഒരു ഈഴവസ്ത്രീക്കും ചാള ഗന്ധം ഉണ്ടായിട്ടില്ല.പിന്നെ നായര്‍ പെണ്ണിനാണെങ്കില്,ക്ലാവു പിടിച്ച ഓട്ട് പാത്രത്തിന്റെ ഗന്ധം ഉണ്ട് താനും.കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ആ ഗന്ധം ഞാന്‍ അനുഭവിക്കുന്നു.
ഓ:ടോ:നസ്രാണിക്ക് പന്നിയിറച്ചിയുടെ ഗന്ധം ആണെന്ന് ആരാ പറഞ്ഞത്:)
കവിതയെക്കുറിച്ചോ സാഹിത്യത്തിനെക്കുറിച്ചോ നിങ്ങള്‍ക്കൊന്നും ഒരു ചുക്കും അറിയില്ല! ;)
(കട: മോഡിഫൈഡ് വേര്‍ഷന്‍ ഓഫ് പിണറായി വിജന്‍സ് സ്ഥിരം ഡയലോഗ്)
കവിതയെ കുറിച്ച് ഒന്നുമറിയില്ലയെങ്കിലും പക്ഷേ ഇഞ്ചി ഉണങ്ങിയാല്‍ ചുക്കാകുമെന്നറിയാം... :)
ഞാന്‍ എന്തു പറയാന്‍ ഞാന്‍ പഴഞ്ചന്‍ തന്നെ .
.....ചരിത്രപണ്ഡിതനും സാമൂഹ്യപരിഷ്കര്‍ത്താവും വിശകലന വിശാരദനും സാങ്കേതിക വിദഗ്ധനുമായ ഒരാള്‍ ജന്മനാ കവിയും കഥാകൃത്തും കൂടിയായാലോ? ചില്ലറയൊന്നുമാകില്ല അയാളുണ്ടാക്കുന്ന അക്രമം...........
ha ha ha എന്നെയങ്ങ് കൊല്ല്.
:)
ഈ "ഴവത്തി ഴവത്തി" ennalle kavi uddesichittullath? athine ഈഴവത്തി aakkunnath maha pathakam niroopaka. ഴവ ennath chaalayude purathana roopam alle?
chaathurvarnyathil aval evide varum ennath padikkanam.
എന്റെ കഞ്ഞികുടി മുട്ടിച്ചു! :(
നിരൂപണത്തിന് പാരഡി ഇറക്കുന്നതിനെയാണോ ഉത്തരാധുനിക ഭാഷയില്‍ “പുനര്‍വായന” എന്ന് പറയുന്നത്.
ഓഫ്:
നോമ്പായാലും പെരുന്നാളായലും കോഴിക്ക് കിടക്കപൊറുതിയില്ല എന്ന് പറയുന്ന പോലെയാണ് പിണറായി വിജയന്റെ കാര്യം....
ചാള നറും നെയ്യില്‍ പൊരിച്ചെടുത്താല്‍ നമ്പൂരിക്കും കൂട്ടാം എന്ന് പാചകവിധിയെഴുതിയത് ഈ നായമ്മാരായിരിക്കുമോ?
ഇതൊക്കെ കണ്ടിട്ട് ഗുപ്തൻ എന്ന മഹാ കവിക്ക് സഹിക്കുന്നില്ല. ആരുടെ എങ്കിലും ആസനം താങ്ങിയില്ലെങ്കിൽ അദ്ദേഹത്തിനു ഉറക്കം വരില്ല. ഇയ്യിടെആയി ബാംഗളൂർ ഉള്ളവരുടെമേലെ കുതിര കയറി ചിലരെ സന്തോഷിപ്പിക്കലാണ് ഈ അഭിനവ ശിഖണ്ഡിയുടെ വിനോദം.കവിത എന്ന് പേരിൽ എഴുതിക്കൂട്ടുന്ന കോപ്രായങ്ങൾ ആരും മൈന്റ് ചെയ്യ്യാതായപ്പോൾ,പിടിച്ചു നിൽക്കാൻ ചെയ്യുന്ന പേക്കൂത്താണ് ഈ ആസനം താങ്ങൽ. പിന്നെ നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആലു മുളച്ചാൽ അതും ഒരു തണൽ എന്ന് കരുതും,ഭാഷയും അക്ഷരങ്ങളും ഞങ്ങളുടെ സ്വന്തം എന്ന് വിശ്വസിച്ചിരിക്കുന്ന ജന്മങ്ങൾ
നല്ല പൊറാട്ട് നാടകം തന്നെ മാരീചാ....
ഹെന്തൊരു ഗതികേട് ! തുളസിയുടെ പോസ്റ്റോടുകൂടി ഉണ്ടായത് ചുരുക്കത്തിൽ നളൻ ഭയങ്കര ജാതി സ്പിരിറ്റ് ഉള്ള ആളാണെന്ന് സ്ഥാപിക്കപ്പെട്ടു / തെളിയിക്കപ്പെട്ടു എന്നാണ്. അദ്ദേഹം ബ്ലോഗിലെ ഈഴവമിശ്ശിഹാ ആയി ഉയർന്നു വരുന്നു. തേര് തെളിക്കാൻ ചന്ദ്രാക്കാരനും.
രാജിന്റെ കവിതയിലെ ജാതിചിന്ത അവിടെ ചർച്ച ചെയ്യപ്പെടുകയൊ അല്ലെങ്കിൽ സ്വന്തമായി ഒരു പോസ്റ്റിട്ട് അതി ചർച്ച ചെയ്യുകയൊ ആവുന്നത് ആരോഗ്യകരം. രാജ് ഏതെങ്കിലും പോസ്റ്റിൽ / കമന്റിൽ പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉടനെ ഇക്കാര്യം എല്ലായിടത്തും എടുത്തിടുന്നത് എന്തിന് ? മനസ്സിലാവത്തത് ഇതാണ്.
അവസാനം ടെന്ററെടുത്ത് സ്കെച്ച് ചെയ്യാൻ മാരീചന്റെ കഥാപ്രസംഗവും. സത്യത്തിൽ മാരീചനെപ്പറ്റി ഇതല്ല കരുതിയിരുന്നത്. മാതൃഭൂമി - എൻപിയാർ പോസ്റ്റുകൾ പോലും ഭേദമായിരുന്നു. ഇത് തനി ഗുണ്ടാപ്പണിയായല്ലൊ മാരീചാ... ഇനി നായന്മാർ ടെന്റർ തന്നാൽ നളനെപ്പറ്റി ഇതുപോലെ ഒന്നു പൂശാമൊ ? ചിത്രണ്ണന്റെ ടെന്റരും എടുക്കുമൊ ? നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബർ റ്റ്യൂബ് വച്ച് വളവളാന്ന് ശ്സർദ്ദിച്ച് വച്ചാൽ കയ്യടി കിട്ടുംന്ന് ഉറപ്പാണ്. നളനും രാജിനും സ്വന്തം നിലപാടെങ്കിലും ഉണ്ട്. തങ്കൾക്കതുമില്ലല്ലൊ...
ഏതായാലും ഇത്രയുമായ സ്ഥിതിക്ക് ഇനി ജാതി അടിസ്ഥാനമാക്കിയുള്ള അഗ്രഗേറ്ററുകൾ ആവാലൊ. പലർക്കും കൽപ്പിതജാതി പതിച്ചുകിട്ടിയിട്ടുണ്ട്. തുറന്നു പറഞ്ഞവർക്കും അല്ലാത്തവർക്കും.
ചില അഗ്രഗേറ്ററുകൾ സാമ്പിളിന്:
അഗ്രഗേറ്റർ പേര്: നാരായണ നാരായണ
(ഹേയ്, ഇത് ഈഴവരല്ല. ഞങ്ങൾ ബുദ്ധമതക്കാരാണ്)
അംഗങ്ങൾ: നളൻ, ചന്ദ്രക്കാറൻ, സൂരജ്...
അഗ്രഗേറ്റർ പേര്: വിളക്ക് തെളിയുന്നു
(വിളക്കത്തില എന്നു വായിക്കല്ലെ)
അംഗങ്ങൾ: രാജ്, ഗുപ്തൻ.. വേണമെങ്കിൽ ഇഞ്ചിയ്ക്കും ചാർച്ചയാവാം...
അനോണി അണ്ണാ
അപ്പൊ ഞമ്മന്റെ ആളുകൾക്ക് ബേണ്ടേ അഗ്രജേട്ടൻ സോറി അഗ്രിഗേറ്റർ.എന്തായാലും ഇങ്ങളാളടിപോളി കെട്ടാ.വിഷയം ഡൈവെർട്ട് ചെയ്യുന്നതിൽ വക്കാരിയുടെ തലതൊട്ടപ്പൻ
ഓഫ്. മുകളിലും മറ്റൊരിടത്തും കണ്ട ശിഖണ്ഡിപ്രയോഗത്തെക്കുറിച്ച്. ഒരു ആണും ഒരു പെണ്ണും തമ്മില്‍ കണ്ടാല്‍ ഒന്നുകില്‍ ഒളിസേവ അല്ലെങ്കില്‍ ബലാത്സംഗം എന്ന് ചിന്തിക്കുന്നവര്‍ക്കും അവരുടെ ശിഷ്യന്മാര്ക്കും ആരെയെങ്കിലും ശിഖണ്ഡി എന്നു വിളിക്കാന്‍ തോന്നിയാല്‍ വലിയ അത്ഭുതം ഒന്നുമില്ല. നോര്‍മല്‍.
ആ കമന്റ് എഴുതിയ മഹാനോട്. സ്വന്തം അസ്തിത്വത്തെ ഇങ്ങനെ പരസ്യമായി ചോദ്യം ചെയ്യരുത്: അമ്മ വഴക്ക് പറയില്ലേ.
മോനേ ഗുപ്താ
ആണും പെണ്ണും തമ്മിൽ കണ്ടാൽ അത് ഓളിസേവ എന്നൊ ബലാത്സംഗം എന്നോ ഞാൻ വിളിച്ചുവെന്നൊ? ഞാൻ വിളിച്ചിട്ടില്ല. പക്ഷെ താങ്കളും താങ്കളുടെ അരുമ സുഹൃത്തും തമ്മിൽ കണ്ടാൽ ഞാൻ അതിനെ അങ്ങനെ ഒളിസേവ എന്നോ ബലാത്സംഗം എന്നോ വിളിക്കില്ല. കാരണം നിങ്ങ രണ്ടും ആണും പെണ്ണും കെട്ടവരല്ലെ? അപ്പൊ പിന്നെ നമ്മ എങ്ങനെ നിങ്ങേനെ സംശയിക്കും??
പിന്നെ നിങ്ങേനെ ശിഖണ്ഡി എന്ന് വിളിക്കാൻ നമ്മ ആരുടേയൂം കൊട്ടേഷൻ എടുത്തതല്ല കെട്ട. പക്ഷെ നിങ്ങേനെ കണ്ടാൽ അങ്ങനെ വിളിക്കാണ്ടിരിക്കാൻ തോന്നാത്തത് കൊണ്ട് വിളിച്ചു പോയതാണ് കെട്ട.(ഒന്നു പോയി പണി നോക്കെടൈ)
ഇനിയെങ്കിലും നിര്‍ത്തിക്കൂടെ സുഹൃത്തുക്കളേ?
നിങ്ങളുടെയൊക്കെ ഏത് പോസ്റ്റിലും ഈ തെറിവിളികളാണല്ലോ നടക്കുന്നത്? ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നു എന്ന തോന്നലിലാണ് നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ അഗ്രിയില്‍ കാണുമ്പോള്‍ ഇല്ലാത്ത സമയത്ത് ചാടിക്കേറി വന്ന് വായിക്കുന്നത്. കണ്ണിന്റെ ഫ്യൂസ് പോവുക, മനസ്സില്‍ വൃത്തികെട്ട വികാരങ്ങള്‍ വരിക എന്നല്ലാതെ നിങ്ങളുടെ “മഹത്തായ“ ബ്ലോഗുകള്‍ കൊണ്ടോ പോസ്റ്റുകള്‍ കൊണ്ടോ ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?
ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പകരം തെറിവിളിയും തന്തക്കു വിളിയും വര്‍ഗ്ഗീയതയും ജാതീയതയും രാഷ്ട്രീയവും ആയി മനസ്സിലെ വൃത്തികെട്ട മാലിന്ന്യങ്ങള്‍ പുത്തേക്ക് വ്യമിപ്പിക്കുക എന്നല്ലാതെ വേറെ വല്ല ഉദ്ദേശവും നിങ്ങള്‍ “വലിയ” വിവരമുള്ളവര്‍ക്കുണ്ടോ?
പല ബുജി ബ്ലോഗുകളിലും നടക്കുന്നത് ഏതെങ്കിലും ഒരുരാഷ്ട്രീയത്തിന്റെയോ, മതത്തിന്റേയോ, ജാതിയുടേയോ, ഗ്രൂപ്പിന്റെയോ ഒക്കെ വാലുകള്‍ ഫിറ്റ് ചെയ്ത് വാലാട്ടുകയും മറ്റവനെ നോക്കി കുരക്കുകയും ചെയ്യുന്നവരേയാണ്. തന്തക്ക്
വിളിയും തള്ളക്ക് വിളിയും! ഇതാണോ നമ്മള് കൊട്ടിഘോഷിക്കുന്ന കേരളത്തിനെ തനത് സംസ്കാരം? സാക്ഷരത? ദൈവത്തിന്റെ നാടാണത്രേ. പിശാചുക്കള്‍ താമസ്സിക്കുന്ന നാടാണത്. നമ്മള് പുച്ഛത്തോടെ കാണുന്ന തമിഴനും, തെലുങ്കനുമൊക്കെ നമ്മളേക്കാള്‍ പതിന്മടങ്ങ് ഭേദം.
കഷ്ടം എന്നല്ലാതെന്ത് പറയാന്‍? സുഹൃത്തേ, ഇത് നിസ്സാരമായി കാണേണ്ടതല്ല. കാരണം തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്. പ്രതികരിക്കുക എന്ന നാട്യത്തില്‍ കാണിക്കുന്നത് ആരും ആളെ തിരിച്ചറിയില്ല എന്ന ധൈര്യത്തില്‍ മനസ്സിലെ മാലിന്യം മുഴുവന്‍ തുറന്ന് കാണിക്കുകയും.
ഇവനൊക്കെ പുറത്ത് കടന്നാല്‍ ശുദ്ധ മാന്യനായിട്ടായിരിക്കും അറിയപ്പെടുക. മാത്രമല്ല നല്ല നിഘണ്ഡു ഭാഷയില്‍ സംസാരിക്കും. ചേരിയിലുള്ളവരുടെ ഭാഷ കേട്ടാല്‍ ‘ഛേ’ യെന്ന് പുരികം ചുളിക്കും. ഉള്ളിലെ ജാതിക്കോമരത്തെ അടക്കി നിര്‍ത്തി തികഞ്ഞ മതേതരനും ജാതിയില്ലാത്തവനും ആവും. രാഷ്ട്രീയമില്ലാത്ത നിക്ഷ്പക്ഷന്! ത്ഫൂ....
നിങ്ങളേ പോലുള്ള വിവരമുള്ളവര്‍ പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിലിടപെട്ട് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി എന്നേപ്പോലുള്ള സാധാരണ വായനക്കാരെ ആ പ്രശ്നങ്ങളിലെ യഥാര്‍ത്ഥ്യം മനസ്സിലാക്കി തരുക എന്ന ദൌത്യമാണ് ഏറ്റെടുക്കേണ്ടത്.
അല്ലാതെ നിങ്ങളുടെ വിലപ്പെട്ട സമയം ഇത്തരം ചക്കളത്തിപ്പോരാട്ടങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച് അത് ഒരു പൊതു ചര്‍ച്ച എന്ന രീതിയില്‍ സമൂഹത്തിലേക്കിറക്കി, ഇവിടെന്തോ മഹാസംഭവം നടക്കുന്നു എന്ന് കരുതി വായിക്കാനെത്തുന്ന എന്നേപോലത്തെ പാവം വായനക്കാരുടെ മനസ്സിലേക്ക് വൃത്തികെട്ട രാഷ്ട്രീയത്തിന്റേയും ജാതി/മത വര്‍ഗ്ഗീയതയുടേയും മാലിന്യങ്ങള്‍ നിറക്കുകയല്ല നിങ്ങള്‍ വേണ്ടത്.
സഹികെട്ട് പറയുന്നതാണ്. ഒന്നുകില്‍ നിങ്ങള്‍ ഇത്തരം തറ ഇടപാടുകള്‍ നിര്‍ത്തുക. അല്ലെങ്കില്‍ പൊതു സമൂഹത്തിലേക്ക് ഇവയെ ഇറക്കിവിടാതെ നിങ്ങളുടെ ഗ്രൂപ്പുകളിലേക്ക് ഒതുക്കി നിറുത്തുക.
എന്ത് അഭിപ്രായമായാലും തുറന്ന് എല്ലയിടത്തും ഒരുപോലെ പ്രതിപക്ഷ ബഹുമാനത്തോടെ ചര്‍ച്ച ചെയ്യുമ്പോഴേ അത് ആരോഗ്യകരമായ ചര്ച്ചയാവൂ.
അതാണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്, വിശിഷ്യാ, നമ്മുടെ സാക്ഷരകേരളത്തിന് ഭൂഷണം.
അല്ലാതെ തനിക്കിഷ്ടമില്ലാത്തത് പറയുന്നവനെ കൂവിയും, തെറിവിളിച്ചും, തന്തക്ക് വിളിച്ചും നിശബ്ദനാക്കുന്നത് നല്ല സമൂഹത്തിന് യോജിച്ച പ്രവൃത്തിയല്ല.
പ്രതികരിക്കുക എന്നത്, എവിടെയാണ് ന്യായം എന്ന്
കൃത്യമായി മനസ്സിലാക്കി ആ ന്യായത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്. അല്ലാതെ തന്റെ ചുറ്റും നില്ക്കുന്ന, അല്ലെങ്കില്‍, തന്റെ യജമാനനമാര്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി നടത്തുന്ന ഓരിയിടലല്ല.
നിങ്ങളുടെ ആരുടേയും ജാതിയോ മതമോ എനിക്കറിയില്ല. നിങ്ങളുടെ ആരുടെയും രാഷ്ട്രീയ പാര്‍ട്ടി വിധേയത്തവും എനിക്കറിയില്ല. പക്ഷേ കുറച്ചുകാലമായി ബ്ലോഗിലെ ഒരു വായനക്കാരന് എന്ന നിലയില്‍ ഇവിടെ കാണുന്ന ചില വൃത്തികേടുകള്‍ ഇനിയും പറയാതിരിക്കാന്‍ വയ്യ എന്നതു കൊണ്ട് മാത്രമാണ് പ്രതികരിക്കുന്നത്.
നിങ്ങളേപ്പോലെ വലിയ ആളുകളെ വിമര്‍ശിക്കാന്‍ തക്ക വിവരമൊന്നുമില്ലാത്ത ഒരു സാദാ വായനക്കാരനാണ് ഞാന്‍. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഗൌരവമായി തോന്നുകില്ലായിരിക്കാം
എന്നാലും ഒരു ചെരിയ അഭ്യര്‍ത്ഥന മാത്രം.
ഞാന്‍ പറയുന്നതിന്റെ പോസ്സിറ്റീവ് ആയ വശത്തില്‍ കാണുക.
ഞാന്‍ ഓരു ജാതിയുടേയോ, മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ അനുയായി അല്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു സാധാരണ മലയാളി. നിക്ഷ്പക്ഷ മുഖം മൂടിയില്ലാത്ത തെറ്റ് ആരുടെ ഭാഗത്തായാലും അത് ചൂണ്ടിക്കാട്ടി ശരിയുടെ പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന “പക്ഷപാതി”
രാജേ,........... ആര്‍പ്പോയ്........ ചീയേഴ്സ്... ബ്ലൂ ലേബല്‍ കീ ജെയ്... നാട്ടിലെത്തുമ്പോള്‍ കാണണം......
ചില അനോണികളോട്......
എഴുതിയത് എഴുതി.. അതിന്മേല് ഒരു വിശദീകരണമോ നയം വ്യക്തമാക്കലോ ഒന്നുമില്ല. എഴുത്തിനെയും എഴുതിയവനെയും നിര്ത്തിപ്പൊരിക്കാനുളള സ്വാതന്ത്ര്യം വായനക്കാരുടേത്.
രാജിന്റെ കവിത വായിക്കാന്‍ മാരീചന് എടുത്ത സ്വാതന്ത്ര്യം തന്നെയാണ് മാരീചന്റെ എഴുത്ത് വായിക്കുന്നവര്‍ക്കും ഉളളത്. അര്‍മാദിക്കുക. ആഘോഷിക്കുക. ലേബലുകള്‍ പതിക്കുക. പതിച്ച ലേബല്‍ ഇളക്കി വേറെ പതിക്കുക..
രസകരമായ കമന്റുകളെഴുതി ചര്‍ച്ച സജീവമാക്കുന്നവര്ക്ക് സ്വര്ഗത്തിലേയ്ക്കുളള ക്യൂവില്‍ മുന്‍ഗണന. മഹാപാപം എഴുതുന്നവര്‍ക്കു വേണ്ടി നരകത്തില്‍ എണ്ണ തിളയ്ക്കുന്നുണ്ടെന്നും അറിയുക.
അനോണികളുടെ ഐഡന്റിറ്റി ബൂലോഗത്ത് മാത്രമേ മറച്ചു പിടിക്കാന്‍ കഴിയൂ. ഒരു അനോണിക്കും ചിത്രഗുപ്തനെ (മേല്‍ പറഞ്ഞ ഗുപ്തനുമായി ഇയാള്‍ക്ക് ഒരു ബന്ധവുമില്ല) പറ്റിക്കാന്‍ കഴിയില്ലെന്ന് എപ്പോഴും ഓര്‍മ്മിക്കുക.
ലാല്‍ സലാം......
ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ ഇങ്ങനെ എഴുതിയിരുന്നു. ഇപ്പോഴും അതു തന്നെ പറയുന്നു.
പരിമിതമായ സമയത്തില്‍ വായിച്ച ചില ലേഖനങ്ങളുടെ, മറ്റ് ബ്ലോഗുകളിലെ പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ ശേഖരിക്കുന്നു. ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഇതിലുണ്ടാകും. രണ്ടിന്റെയും കാരണവും എഴുതണമെന്നുണ്ട്.
നമുക്കിഷ്ടമല്ലെന്ന് കരുതി ഒന്നിനും പ്രസക്തിയില്ലാതാവുന്നില്ല. നമുക്കിഷ്ടപ്പെട്ടെന്നു കരുതി ഒന്നും പ്രസക്തമാകണമെന്നുമില്ല.
ഇഷ്ടപ്പെടാത്തതിനു കാരണം നമ്മുടെ ശാഠ്യങ്ങള്ക്കോ മുന്‍വിധികള്‍ക്കോ ആ എഴുത്ത് ഏല്‍പ്പിച്ച പ്രഹരമാകാം. മറ്റെപ്പോഴെങ്കിലും ആ എഴുത്ത് ഇഷ്ടപ്പെട്ടെന്നും വരാം. വായനയുടെ ചരിത്രത്തില്‍ അങ്ങനെ ഇഷ്ടക്കേടുകളും പ്രസക്തമാണ്.
ഇഷ്ടപ്പെട്ടത്, നാളെയും വായിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടെ ശേഖരിച്ചിടാം. നാളെയെപ്പോഴെങ്കിലും അതൊരനിഷ്ടത്തിന് കാരണമാകുമോ എന്നും നോക്കാമല്ലോ!
വായനയുടെ ഒരു നിമിഷത്തെ ഈ ബ്ലോഗില്‍ നിശ്ചലമാക്കിയിടുന്നു, ഒരു ലിങ്കിലൂടെ.
ഇരുന്നു വായിച്ചു. നല്ല എഴുത്തിനു നന്ദി.
തള്ളേ തകര്ത്താടുകയല്ലെ. ആടു പാമ്പെ ആടാടു പാമ്പെ.. സ്മാളടിക്കാന്‍ നേരത്ത ചാള വറുത്തതാണ് കൂട്ടത്തിലെങ്കില്‍ സ്മാളടിക്കാതെ തിരിച് വരണൊ? അതോ കിട്ടിയ ചാള വാരി അണ്ണാക്കിലോട്ടിറക്കണോ?
മാരിചാ ദ്രോഹി, നായന്മാരെ കളിയാക്കാനാറിങ്ങിയ അന്നെ കാര്‍ക്കോടകനെ വിളിച്ച് കൊത്തിക്കും. ദുഷ്ടാ നീ ഒരു കാലത്തും കൊണം പിടിക്കൂല..
ഇഞ്ചിനീരിലിട്ട് നീട്ടി വറുത്ത ചാള ഗുപ്തമായി കഴിക്കാമൊ?
ഹെന്തരോ ഹെന്തോ!!
ഒരൊറ്റക്കവിത കൊണ്ട് രാജ് നീട്ടിയത്തിനെ ജാതി സ്പിരിറ്റ് ബൂലോകത്താകെ വമിക്കുന്നു. വിമര്ശിച്ചവെനെയെല്ലാം തെറിപറയാന്‍ അതിലും കൊടികുത്തിയ ജാതി സ്പിരിറ്റുമായി ഗുപ്തന്മാരിറങ്ങിയപ്പോള് പൊളിക്റ്റിക്കല്‍ കറക്റ്റ്നെസെല്ലാം മെലോട്ടൊ കീഴോട്ടോ കുടുകുടാ ഒഴുകുന്നു..
രാജ്, ഗുപ്തന്മാരുടെ ജാതി സ്പിരിറ്റില്‍ ചീഞ്ഞ ചാളമണം പൊളിറ്റിക്കല്‍ കറക്റ്റനെസ്സായി കൂടെക്കൂടെ പെറ്റു പെരുകുന്നു.
ചാളമണം നീണാല്‍ വാഴട്ടെ,
ചാളച്ചോവത്തി
അപ്പൊ ഈ ചാള്‍സ്(ശോഭരാജ്) ചാളയുടെ ആരാ ?
പക്ഷപാതീ.....
ഇതാ ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കാന്‍ അപേക്ഷ....
മാരീചന് ഒന്നാമന് പറയാനുളളത്...
സോറി. സത്യത്തില്‍ മാരീചന് ചേട്ടന്റെ ആ പോസ്റ്റും കണ്ടിരുന്നു. കബളിപ്പിക്കപ്പെട്ടതില്‍ വിഷമം ഉണ്ട്.
എന്റെ കമന്റ് എടുത്തുകളയുന്നു.
“സിലോണില്‍ നിന്ന് കടല്‍ വഴിയേ ഇന്ത്യയിലേയ്ക്ക് കുടിയേറാന്‍ കഴിയൂ. ചാളകള്‍ കിടക്കുന്നത് കടലിലാണ്. കടല്‍ വഴി വരുമ്പോള്‍ ചാളമണം ബാധ കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈഴവരെത്തന്നെയെങ്ങനെ ചാള മണം ബാധിച്ചു എന്നു ചോദിച്ചാല്‍, വിധി ഹിതം, കണക്കായിപ്പോയി എന്നൊക്കെ പറയാനേ കഴിയൂ.“
മാരീചന്, പക്ഷെ എന്റെ ചോദ്യം ഇതാണ്. എങ്ങനെ ചാളയുടെ മണം തന്നെ ബാധിച്ചു? എന്തുകൊണ്ട് ചെമ്മീനിന്റെയോ അയക്കൂറയുടെയും മണം ബാധിച്ചില്ല?
കടലിലെ ഈ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത് ചാളയായതുകൊണ്ടാണോ അതോ ചാളയുടെ മണം കൂടുതല്‍ രൂക്ഷമായതുകൊണ്ടാണോ ഇനി അതും അല്ല എളുപ്പത്തില്‍ ബാധിക്കാന്‍ ചാളമണത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ?
ജിവിയുടെ ചോദ്യം - ചാള വറുക്കുമ്പോളാണ് ഏറ്റവും കൂടുതല്‍ മണമുള്ളത്. കൊഞ്ചിനു തീരെ മണമില്ല, അയ്ക്കൂറക്കും ഇല്യ. പക്ഷെ ചാള വറുക്കുന്നതിന്റെ മണം കേട്ടാ മതി ഇടങ്ങഴി ചോറുണ്ണാമെന്ന് അമ്മയൊക്കെ പറയാറുണ്ട്.
ഓഫ്: രാധേയോ, ഓവര്‍ ആക്കല്ലേ. ഒരല്പം സെന്‍സ് ഓഫ് ഹ്യൂമര്‍ ഉണ്ടായാല്‍ ആരെങ്കിലും തലയരിയൊന്നുമില്ലാട്ടോ.
ചോവത്തിയുടെ ചാളപൊരിച്ചത് :-
ഇഞ്ചിയും വെളുത്തുള്ളിയും(പൂണ്ട്)മഞ്ഞളും കുരുമുളകും ഉപ്പും വറ്റല്‍ മുളകും ചേരത്തരച്ച് വാഴയിലയില്‍ വച്ച് ചട്ടിയില്‍ കറിവേപ്പില പാകി എണ്ണ മുപ്പിച്ച് വറുത്താല്‍ ചാള വറുക്കുമ്പോഴുള്ള രൂക്ഷ ഗന്ധം ഉണ്ടാവില്ല ..
നല്ല രുചിയും ആണ്.
ഡാ രാധേയാ,
ഇഞ്ചി എഴുതുന്നത് മുഴുവന്‍ കോമഡിയാണെന്നറിയില്ലെ, സെന്‍സ് ഓഫ് ഹ്യൂമറില്ലാത്തവന്.. സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നു പറഞ്ഞാല്‍ ഇഞ്ചിക്കു എഴുതുമ്പോള്‍ മാത്രമുള്ളതാനെന്നറിയില്ലേ, അയമ്മയ്ക്ക് ബാക്കിയുള്ളവരുടെ വായിക്കുമ്പോള്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ തീരെയതില്ലതാന്നും !
ഇപ്പൊ മനസ്സിലായോടേ!!
അപ്പൊ ജാതിസ്പിരിറ്റുകാരന് രാജിനെയും ഗുപ്തനെയും കാണാനില്ലല്ലോ, അടുത്ത പോസ്റ്റ് ആയലമണം തികട്ടിവന്നതിനെപ്പറ്റിയാവട്ടെ. കല്യാണം കഴിക്കാന്‍ പ്രായമായില്ലെന്നൊന്നുകൂടി മനസ്സിലാവട്ടെ, ലനന്മാരുടെ ചിലവില്‍.
മാരീസാ, ഉനക്കും മലയാളം ബൂലോഹത്തുക്കും ഈഴം തലൈവനുടയ തലൈ കുനിത്ത വണക്കം. ഉന്നുടയ ഇന്ത നിരൂഫണം വാസിത്തേന്. കലൈവാസനൈ ഫണം നിവര്‍ത്തി ആടുഹിറത്. നീ താന്‍ എഴുത്തുക്ക് രാസാ. നീ മാരീസന് ഇല്ലൈ. മാരാസന് താന്‍. മഹാരാസന്‍. നീ രൊമ്പ ഗട്ടിക്കാരന്‍ കൂട. മാനാഹവും മയിലാഹവും, വേണം എന്റ്രാല് ബ്ലോഗിലെ പോസ്റ്റാഹവും നീ വരുവായ് എന്റ് എല്ലോരും സൊല്‍കിരാങ്ക. ആനാ പുലിയാഹ മട്ടും വന്തുടാതെ. അതുക്ക് നാങ്ക ഇങ്ക ഇരുക്കോം. നീട്ടിയത്ത് തമ്പി സെയ്ത പോല്‍ എങ്കള്‍ വാലൈ നീ പുടിക്കാതെ. പുലിവാല് രൊമ്പ ഡേഞ്ചറസ്. മൈക്കേല്‍ ജാക്സന് തമ്പി കൂട മൈക്ക് വയ്ത്ത് ‘ഡേഞ്ചറസ് ഡേഞ്ചറസ്‘ എന്റ്ര് പാടിയിരുക്കാര്. ഉനക്ക് ഒരു സുക്കും തെരിയാത് എന്റ്ര് സൊന്ന അന്ത ഇഞ്ചിപ്പൊണ് യാരു? യാരിന്ത പിണറായി വിസയന്‍? അന്ത പാര്‍ട്ട് ഒണ്ണുമേ പുറിയവില്ലൈ കണ്ണാ.
അന്ത നീട്ടിയത്തോട് കതയിലെ ഈഴത്തെപ്പത്തിയും ഈഴം പെണ്കളൈപ്പത്തിയും തപ്പാഹ എഴുതിയിരുക്കിറതില് എനക്ക് രൊമ്പ കോപം വന്തിരുക്ക്. ഈഴപ്പെണ്കളുക്ക് മുല്ലൈപ്പൂവിന് വാസനൈ താന്‍. കനകാംബരപ്പൂവിനുടയ വാസനൈയും ഇരുക്കലാം. മഞ്ചള് കുങ്കുമം ഇവയിന്‍ വാസനൈയും ഇരുക്കിലാം. അനാല് നീട്ടിയത്ത് തമ്പി ഈഴപ്പെണ്കുലത്തൈ അതാവത് എങ്കള്‍ തായ് തങ്കച്ചിമാര്ഹളൈ സാളൈമണം ഉള്ളവര്ഹള് എന്റ് സൊല്ലിയിരുക്കാര്. അപ്പിടി സൊന്നതുക്കും അവര്ഹളൈ വ വ എന്റ് കൂപ്പിട്ടതുക്കും അന്ത സിന്നത്തമ്പിയെ ആര്.ഡി.എക്സാലെ ദണ്ഡിക്ക എല്‍.ടി.ടി.ഇ അതാവത് നാന് ഡിസൈഡ് പണ്ണിയിരുക്കേന്. വറും വെള്ളിക്കിഴമൈ ദുര്‍ഗാഷ്ടമി. അന്നക്ക് താന്‍ അന്ത ദണ്ഡനൈ. നാന് യാരെയും വിടമാട്ടേന്‍. പുലിമേല്‍ സത്യമാഹ സൊല്കിറേന്.
ഗ്ര്ര്ര്ര്ര്ര്ര്ര്......
ഉനക്കാഹ നാന് മലയാളത്തിലെ ഒരു പാട്ട് പാടിയിട്ട് പോഹിറേന്.
എല്‍.ടി.ടി.ഇ എന്നാല്‍
ദ്വീപിന് നടുവില്‍ കേവലമൊരു കൂട്ടം പുലികളല്ല
ജനകോടികള്‍ തമിഴരെ തമിഴരായ് മാറ്റും
വിടുതലൈ സംഘമല്ലോ..
ഇന്ത സംഘവും സംഘപരിവാര്‍ സംഘവും ഒന്റ്ര് ഇല്ലൈ. അത് വേ ഇത് റെയ്. രണ്ടു പേര് കിട്ടൈയും ബോംബ് ഇരുക്ക് എന്റ്രതിനാലെ രണ്ടും ഒണ്ട്ര് പോല്‍ എന്റ്ര് സിലര് സൊല്‍കിരാങ്ക. അത് തപ്പ്. ഇപ്പോ ഉങ്കള് മീഡിയായിലെ വറും വാര്ത്തൈഹള് വാസിത്താല് അവര്‍ഹള്‍ മുന്നാലെ നാങ്ക വെറും പൂനൈഹള്‍. ലങ്കാവിന് സൈന്യത്തിലെ എങ്കളുക്കു യാരും ഇല്ലൈ. :) നാങ്കള് ബാംബ് ഉരുവാക്കും പോത് അത് വെടിക്കാത്. അന്ത ടെക്നോളജി എങ്കള്‍ പക്കം ഇല്ലൈ. റിമോട്ട് പ്രെസ് പണ്ണിനാല്‍ താന്‍ വെടിക്കും. ആനാല്‍ അവര്‍ഹള്‍ ഉണ്ടാക്കും ടൈമിലെയെ ബോംബ് വെടിക്കിറത്. രൊമ്പ അഡ്വാന്‍സാ (ബൈ ദ ബൈ, അദ്വാനി രൊമ്പ നല്ലവര്‍.വരും കാല പ്രഥമര്‍) പോകിറാങ്ക. കോവിലിലെ ബാംബ് തയ്യാര്‍ സെയ്യും ടെക്നോളജിയും എങ്കള്‍ പക്കം ഇല്ലൈ. കോവിലില്‍ വെടിക്കും ബാംബൈ കതിനാ എന്റ്ര് സൊല്കിറ മാനിപ്പുലേഷനും എങ്കളുക്ക് തെരിയാത്. അപ്പോ നാങ്കള് അവര്‍ഹള്‍ മുന്നാലെ പൂനൈഹള്‍ താനെ? നീയേ സൊല്ല് മാരീസാ മഹരാസാ.
അപ്പോ പാര്‍ക്കലാം. പാര്‍ക്കണം.
ഓഫ്.
ഉന്‍ കയ്യില്‍ ഇരുക്കും ഒളിയമ്പില്‍ ഇരുന്ത് കൊഞ്ചം അനുപ്പി വെയ്. കൊഞ്ചം വില്ലും അനുപ്പ്. എങ്കള്‍ കയ്യില്‍ ഇരുക്കും ബുള്ളറ്റ്, പീരങ്കി ഉണ്ടൈ എല്ലാമെ തീര്‍ന്ത് പോച്ച്. നാങ്കളും പൊഴച്ച് പോഹട്ടും. ലങ്കാ എയര്‍ ഫോഴ്സിനുടയ തൊല്ലൈ താങ്ക മുടിയലൈ.
എവിടെ തിരിഞ്ഞാലും ഈ അജ്ഞാതന്മാര് / അജ്ഞാനികള്‍ തന്നെ! ഈ മലയാളം ബ്ലോഗോസ്ഫിയറിന്റെ ഒരു ഗതികേടേ!
ഓ...ധൈര്യശാലിയായ അങ്ങുന്ന് വരാനിത്ര വൈകിയതെന്തെന്ന് ആലോചിച്ചു വിഷമിച്ചിരിക്കുകയായിരുന്നു പാവം, ബ്ലോഗോസ്ഫിയര്‍. വന്നല്ലോ... ഇനി രക്ഷപെട്ടു.
മാരീചന് ,
തീര്‍ച്ചയായും, രക്ഷപ്പെടും. :-)
എന്നാലും ഈയുള്ളവനെ പ്രതീക്ഷിച്ചു താങ്കള്‍ കണ്ണില്‍ എണ്ണ ഒഴിച്ചിരുന്നല്ലോ, മരീചിക പോലെയായില്ലല്ലോ ആ കാത്തിരിപ്പ്. ആനന്ദിക്കൂ...
ഓ....
കേരളത്തില്‍ ശൂദ്രനായര്ക്കുള്ള ജാതി ഭ്രാന്തൊന്നും മറ്റൊരു സമൂഹത്തിനുമില്ല. വര്‍ണ്ണ വ്യവസ്ഥയുടെ പ്രചാരകരായ ബ്രാഹ്മണര്‍ പോലും ജാതിയുടെ കൂരിരുട്ടില്‍ നിന്നും പുറത്തുവന്നതുകൊണ്ടാണ് മാനുഷികതയുടെ പര്യായങ്ങളായി ലളിതാംബിക അന്തര്‍ജ്ജനവും, ദേവകി നിലയെങ്ങേടുമൊക്കെ സമൂഹത്തിലെ പ്രകാശ സ്രോതസ്സുകളാകുന്നത്.
ഇതിന് അവരെ പ്രാപ്തരാക്കിയത് മാനുഷികമായ അടിമത്വബോധമില്ലായ്മയാണ്. സ്ത്രീ എന്ന നിലയില്‍ അനുഭവിച്ചിരുന്ന സാമൂഹിക അടിമത്വത്തിന്റെ വിലക്ക് മാറ്റിയതും മനുഷ്യന് എന്ന ആകാശത്തേക്ക് ഉയരാനും പ്രകാശിക്കാനും അവര്‍ക്കായത് അതുകൊണ്ടാണ്.
എന്നാല്‍ നമ്മുടെ സമൂഹത്തിന്റെ അധികാരത്തിന്റേയും,സ്ഥാനമാനങ്ങളുടേയും,
സാംസ്ക്കാരിക-സാഹിത്യ രംഗത്തിന്റേയും,ക്ഷേത്രങ്ങളുടേയും,
സവര്‍ണ്ണതയുടേയും രക്ഷാധികാരത്തില്‍ നിന്നും സ്വന്തം സ്വാര്‍ത്ഥ ജാതി താല്‍പ്പര്യങ്ങളാല്‍ ഒഴിഞ്ഞു നില്ക്കാന് കഴിയാതിരുന്ന നായര്‍ ജാതികള്‍ സമൂഹത്തിന്റെ തന്നെ സാംസ്ക്കാരിക ശാപമായി തുടരുന്നു.
കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗം
ശുദ്ധീകരിക്കണമെങ്കില്‍ 1500 കൊല്ലമായി
പണത്തിലധിഷ്ടിതമായ അശുദ്ധമായ ധാര്‍മ്മികതയെ ജീവിത ശീലത്തിന്റെ ഭാഗമായി, മഹനീയ പാരമ്പര്യമായും കുലിനതയായും ഹൃദയത്തില്‍ സൂക്ഷിക്കുന്ന നായര്‍ ജാതിക്കാര്‍ക്കിടയില്‍ സാമൂഹ്യ പരിഷ്ക്കരണങ്ങളും, തങ്ങളുടെ ജാതി മാഹാത്മ്യത്തെക്കുറിച്ചുള്ള ചരിത്രപരമായ അവബോധവും ഉണ്ടാകേണ്ടിയിരിക്കുന്നു.
സമൂഹത്തിന്റെ ഉച്ചനീചത്വ വ്യവസ്ഥിതിയില്‍
തങ്ങളുടെ സ്ഥാനം വളരെ ഉയര്‍ന്നതാണെന്നു
വിശ്വസിക്കുന്ന നായര്‍ ജാതി അഭിമാനികള്‍
ബ്രാഹ്മണ്യത്തിന്റെ കട്ടിലിനു ചുവട്ടില്‍ തങ്ങള്‍ എത്തിപ്പെട്ടത് ഏതൊക്കെ പട്ടികജാതി വിഭാഗങ്ങളില്‍ നിന്നുമാണെന്നും, അതിനായി
അവര്‍ക്കു സ്വീകരിക്കേണ്ടിവന്ന 1500 കൊല്ലക്കാലത്തെ കുലത്തൊഴില്‍ എന്തായിരുന്നെന്നു മണിപ്രവാള കൃതികളില്‍ നിന്നോ, വെണ്മണികളുടെ അശ്ലീല കവിതകളില്‍ നിന്നോ,വൈശികതന്ത്രങ്ങളില്നിന്നോ,സന്ദേശകൃതികളിലെ
കുലിന വേശ്യകളുടെ മാര്‍ക്കറ്റിങ്ങ് രീതിയില്‍നിന്നോ, സവര്‍ണ്ണ ജാതിക്കാരായ ചരിത്രകാരന്മാര് പരമാവധി തേച്ചുമാച്ച് തെളിവു നശിപ്പിച്ചിട്ടുള്ളതെങ്കിലും ഇപ്പോഴും ചില സൂചനകളൊക്കെ ബാക്കിവെച്ചിട്ടുള്ള കേരള ചരിത്രത്തില്‍ നിന്നോ
അറിവു നേടേണ്ടതാണ്.
അല്ലാത്ത പക്ഷം ഈ നായര്‍ ജാതിഅഭിമാനികളുടെ മനസ്സിലെ കെട്ട ശുക്ലമണം കാരണം ഇതര മലയാളിസമൂഹത്തിനാകെ ചാളമണമാണെന്ന്
പേരുദോഷം വരാന്‍ കാരണമാകും.
അതുമാത്രമല്ല, എത്ര വലിയ വിപ്ലവകാരിയോ,മനുഷ്യസ്നേഹിയോ ആയാലും
ആ ചാളമണത്തില് നിന്നും മലയാളിക്ക്
ഒരിക്കലും പുറത്തുകടക്കാനാകില്ല.
അതിനാല്‍ 1500 വര്‍ഷം പഴക്കമുള്ള നായര്‍ പാരമ്പര്യത്തിന്റെ ശുക്ലം ഉണങ്ങിപ്പിടിച്ച് ദുര്‍ഗന്ധം പരത്തുന്ന പാരംബര്യത്തിന്റെ പഴം തുണികളൊക്കെ ചരിത്രത്തിന്റേ
സോപ്പില്‍ കുതിര്‍ത്ത് അടിച്ചലക്കി വെളുപ്പിച്ച്
ശാസ്ത്രത്തിന്റേയുംദെറ്റോളിലിട്ട് അണുവിമുക്തമാക്കി,മനുഷ്യത്വത്തിന്റേ വെയിലത്തിട്ടുണക്കി മനുഷ്യരായി നടക്കാന്‍ നായര്‍ ജാതി അഭിമാനികള്‍ മനസ്സുവെക്കേണ്ടതാണ്.
അല്ലാത്തപക്ഷം ആ കെട്ട ഒണക്കച്ഛാളയുടെ മണത്തില്‍ നിന്നും സമൂഹത്തിനു രക്ഷ കിട്ടില്ല.
ഇതു നായര്‍ സവര്‍ണ്ണതയുടെ മാത്രം പ്രശ്നമല്ല.
സമൂഹത്തിന്റെ ചരിത്രപരമായ സത്യസന്ധതയുടെ ആവശ്യം കൂടിയാണ്.
രാജ് നീട്ടിയത്തിന്റെ കവിതയിലൂടെ ആ മണം പുറത്തുവന്നത് ഏതായാലും നന്നായി.
പരസ്പ്പര അനാക്രമണ ധാരണയുടെ പേരില്‍ ആ മണത്തിന്റെ കാരണം പൂഴ്ത്തിവക്കാതെ ആ പാരംബര്യ തുണികളെ കണ്ടെത്തി ശുദ്ധികരിക്കുകതന്നെ വേണം.
keralafarmer പറഞ്ഞു...
ബ്ലോഗില്‍ എഴുതുന്നതെന്തും ഒരു പൊതുവേദിയിലും അവതരിപ്പിക്കുവാന്‍ യോഗ്യതയുള്ളതാണെങ്കില്‍ നല്ലത്. സാഹചര്യം കൊണ്ട് അനോണി ആയി ഇരുന്നാലും സഭ്യമായ ഭാഷയില്‍ എഴുതുന്നവരെ മറ്റുള്ളവര്‍ ബഹുമാനിക്കുകയേ ഉള്ളു.
November 27, 2008 3:30 AM
ചാണക്യന് പറഞ്ഞു...
:)
November 27, 2008 7:19 AM
neeraj പറഞ്ഞു...
തറവാടി, ക്ഷമി.
(പിന്നാമ്പുറക്കഥകളൊന്നും എനിക്കറിയില്ല)
സഹബ്ലോഗര്മാരെ തിരുത്താന്‍ ശ്രമിച്ചു കൂടെ എന്നൊരു സംശയം കൊണ്ടു ചോദിച്ചു പോയതാ.
നമ്മളൊന്നും മാവിലായിക്കാരല്ലല്ലൊ.
November 27, 2008 9:53 AM
പക്ഷപാതി :: The Defendant പറഞ്ഞു...
ആരോ ആരുടെയോ തന്തക്ക് വിളിക്കുന്നതിനെനിക്കെന്താ?
ആരോ ആരുടെയോ പെങ്ങളെ മാന ഭംഗ പ്പെറ്റുത്തി -- എനിക്കെന്താ? ആരോ ആരുടെയോ അഛനെ കൊലപ്പെടുത്തി - അതിനെനിക്കെന്താ? ആരോ ആരുടെയോ വീടിനു തീ വെച്ചു - അതിനെനിക്കെന്താ?
....
ആരോ എന്നെ ... അയ്യോ ഓടിവരൂ....
മാരീചന് ചേട്ടന് എന്റെ ആഗ്രഹത്തിന് പ്രവൃത്തിക്കരുത്. സ്വന്തം മന:സാക്ഷി പറയുന്ന പോലെ പ്രവൃത്തിക്കൂ, അതീ സമൂഹത്തിന് ഗുണകരമാവട്ടെ എന്നാശ്വസിക്കുന്നു.
കേരള ഫാര്‍മര്‍,
അത് തന്നെയാണ് വേണ്ടതും. നന്ദി
November 27, 2008 2:13 PM
പക്ഷപാതി :: The Defendant പറഞ്ഞു...
ആരോ ആരുടെയോ തന്തക്ക് വിളിക്കുന്നതിനെനിക്കെന്താ?
ആരോ ആരുടെയോ പെങ്ങളെ മാന ഭംഗ പ്പെറ്റുത്തി -- എനിക്കെന്താ? ആരോ ആരുടെയോ അഛനെ കൊലപ്പെടുത്തി - അതിനെനിക്കെന്താ? ആരോ ആരുടെയോ വീടിനു തീ വെച്ചു - അതിനെനിക്കെന്താ?
....
ആരോ എന്നെ ... അയ്യോ ഓടിവരൂ....
മാരീചന് ചേട്ടന് എന്റെ ആഗ്രഹത്തിന് പ്രവൃത്തിക്കരുത്. സ്വന്തം മന:സാക്ഷി പറയുന്ന പോലെ പ്രവൃത്തിക്കൂ, അതീ സമൂഹത്തിന് ഗുണകരമാവട്ടെ എന്നാശ്വസിക്കുന്നു.
കേരള ഫാര്‍മര്‍,
അത് തന്നെയാണ് വേണ്ടതും. നന്ദി
November 27, 2008 2:13 PM
ശ്രീ @ ശ്രേയസ് പറഞ്ഞു...
ചങ്കൂറ്റമില്ലാത്ത അജ്ഞാതന്മാരായ ബ്ലോഗര്‍മാര്‍ ആണല്ലോ ഈ മലയാളം ബ്ലോഗോസ്ഫിയറില്‍ കൂടുതലും. കൂടുതല്‍ അഭിപ്രായം എഴുതിയിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും ചിന്തിക്കട്ടെ.
November 27, 2008 2:25 PM
ശിവ പറഞ്ഞു...
താങ്കള്‍ ആരാ എന്ന് എനിക്ക് അറിയില്ല....ഈ ലേഖനത്തിലെ അഭിപ്രായങ്ങളുമായി ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു....ഒപ്പം ഫാര്‍മ്മറുടെ കമന്റിനോടും....
November 28, 2008 5:31 AM
ചിത്രകാരാ ഈ ശിവയെ എനിക്കറിയാം.
"ശിവ പറഞ്ഞു...
താങ്കള്‍ ആരാ എന്ന് എനിക്ക് അറിയില്ല....ഈ ലേഖനത്തിലെ അഭിപ്രായങ്ങളുമായി ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു....ഒപ്പം ഫാര്‍മ്മറുടെ കമന്റിനോടും...."
ഇത് അതേ ശിവ തന്നെയാണ്. തിരുവനന്തപുരം ബ്ലോഗ് ശില്പശാലയ്ക്കുവേണ്ടി ധാരാളം പ്രയത്നിച്ച ചിത്രകാരന്റെ ട്രാപ്പില്‍ വീണുപോയ ശിവ.
ചാളയില്‍ നിന്നും ശുക്ലത്തിലെത്തി നില്ക്കുന്നു പോസ്റ്റ്. മാരീചനും സര്‍വ്വശ്രീ ചിത്രകാരനും അഭിവാദ്യങ്ങള്‍.
മാരീസാ, ഉനക്കും മലയാളം ബൂലോഹത്തുക്കും ഈഴം തലൈവനുടയ തലൈ കുനിത്ത വണക്കം. ഉന്നുടയ ഇന്ത നിരൂഫണം വാസിത്തേന്. കലൈവാസനൈ ഫണം നിവര്‍ത്തി ആടുഹിറത്. നീ താന്‍ എഴുത്തുക്ക് രാസാ. നീ മാരീസന് ഇല്ലൈ. മാരാസന് താന്‍. മഹാരാസന്‍. നീ രൊമ്പ ഗട്ടിക്കാരന്‍ കൂട. മാനാഹവും മയിലാഹവും, വേണം എന്റ്രാല് ബ്ലോഗിലെ പോസ്റ്റാഹവും നീ വരുവായ് എന്റ് എല്ലോരും സൊല്‍കിരാങ്ക. ആനാ പുലിയാഹ മട്ടും വന്തുടാതെ. അതുക്ക് നാങ്ക ഇങ്ക ഇരുക്കോം. നീട്ടിയത്ത് തമ്പി സെയ്ത പോല്‍ എങ്കള്‍ വാലൈ നീ പുടിക്കാതെ. പുലിവാല് രൊമ്പ ഡേഞ്ചറസ്. മൈക്കേല്‍ ജാക്സന് തമ്പി കൂട മൈക്ക് വയ്ത്ത് ‘ഡേഞ്ചറസ് ഡേഞ്ചറസ്‘ എന്റ്ര് പാടിയിരുക്കാര്. ഉനക്ക് ഒരു സുക്കും തെരിയാത് എന്റ്ര് സൊന്ന അന്ത ഇഞ്ചിപ്പൊണ് യാരു? യാരിന്ത പിണറായി വിസയന്‍? അന്ത പാര്‍ട്ട് ഒണ്ണുമേ പുറിയവില്ലൈ കണ്ണാ.
അന്ത നീട്ടിയത്തോട് കതയിലെ ഈഴത്തെപ്പത്തിയും ഈഴം പെണ്കളൈപ്പത്തിയും തപ്പാഹ എഴുതിയിരുക്കിറതില് എനക്ക് രൊമ്പ കോപം വന്തിരുക്ക്. ഈഴപ്പെണ്കളുക്ക് മുല്ലൈപ്പൂവിന് വാസനൈ താന്‍. കനകാംബരപ്പൂവിനുടയ വാസനൈയും ഇരുക്കലാം. മഞ്ചള് കുങ്കുമം ഇവയിന്‍ വാസനൈയും ഇരുക്കിലാം. അനാല് നീട്ടിയത്ത് തമ്പി ഈഴപ്പെണ്കുലത്തൈ അതാവത് എങ്കള്‍ തായ് തങ്കച്ചിമാര്ഹളൈ സാളൈമണം ഉള്ളവര്ഹള് എന്റ് സൊല്ലിയിരുക്കാര്. അപ്പിടി സൊന്നതുക്കും അവര്ഹളൈ വ വ എന്റ് കൂപ്പിട്ടതുക്കും അന്ത സിന്നത്തമ്പിയെ ആര്.ഡി.എക്സാലെ ദണ്ഡിക്ക എല്‍.ടി.ടി.ഇ അതാവത് നാന് ഡിസൈഡ് പണ്ണിയിരുക്കേന്. വറും വെള്ളിക്കിഴമൈ ദുര്‍ഗാഷ്ടമി. അന്നക്ക് താന്‍ അന്ത ദണ്ഡനൈ. നാന് യാരെയും വിടമാട്ടേന്‍. പുലിമേല്‍ സത്യമാഹ സൊല്കിറേന്.
ഗ്ര്ര്ര്ര്ര്ര്ര്ര്......
ഉനക്കാഹ നാന് മലയാളത്തിലെ ഒരു പാട്ട് പാടിയിട്ട് പോഹിറേന്.
എല്‍.ടി.ടി.ഇ എന്നാല്‍
ദ്വീപിന് നടുവില്‍ കേവലമൊരു കൂട്ടം പുലികളല്ല
ജനകോടികള്‍ തമിഴരെ തമിഴരായ് മാറ്റും
വിടുതലൈ സംഘമല്ലോ..
ഇന്ത സംഘവും സംഘപരിവാര്‍ സംഘവും ഒന്റ്ര് ഇല്ലൈ. അത് വേ ഇത് റെയ്. രണ്ടു പേര് കിട്ടൈയും ബോംബ് ഇരുക്ക് എന്റ്രതിനാലെ രണ്ടും ഒണ്ട്ര് പോല്‍ എന്റ്ര് സിലര് സൊല്‍കിരാങ്ക. അത് തപ്പ്. ഇപ്പോ ഉങ്കള് മീഡിയായിലെ വറും വാര്ത്തൈഹള് വാസിത്താല് അവര്‍ഹള്‍ മുന്നാലെ നാങ്ക വെറും പൂനൈഹള്‍. ലങ്കാവിന് സൈന്യത്തിലെ എങ്കളുക്കു യാരും ഇല്ലൈ. :) നാങ്കള് ബാംബ് ഉരുവാക്കും പോത് അത് വെടിക്കാത്. അന്ത ടെക്നോളജി എങ്കള്‍ പക്കം ഇല്ലൈ. റിമോട്ട് പ്രെസ് പണ്ണിനാല്‍ താന്‍ വെടിക്കും. ആനാല്‍ അവര്‍ഹള്‍ ഉണ്ടാക്കും ടൈമിലെയെ ബോംബ് വെടിക്കിറത്. രൊമ്പ അഡ്വാന്‍സാ (ബൈ ദ ബൈ, അദ്വാനി രൊമ്പ നല്ലവര്‍.വരും കാല പ്രഥമര്‍) പോകിറാങ്ക. കോവിലിലെ ബാംബ് തയ്യാര്‍ സെയ്യും ടെക്നോളജിയും എങ്കള്‍ പക്കം ഇല്ലൈ. കോവിലില്‍ വെടിക്കും ബാംബൈ കതിനാ എന്റ്ര് സൊല്കിറ മാനിപ്പുലേഷനും എങ്കളുക്ക് തെരിയാത്. അപ്പോ നാങ്കള് അവര്‍ഹള്‍ മുന്നാലെ പൂനൈഹള്‍ താനെ? നീയേ സൊല്ല് മാരീസാ മഹരാസാ.
അപ്പോ പാര്‍ക്കലാം. പാര്‍ക്കണം.
ഓഫ്.
ഉന്‍ കയ്യില്‍ ഇരുക്കും ഒളിയമ്പില്‍ ഇരുന്ത് കൊഞ്ചം അനുപ്പി വെയ്. കൊഞ്ചം വില്ലും അനുപ്പ്. എങ്കള്‍ കയ്യില്‍ ഇരുക്കും ബുള്ളറ്റ്, പീരങ്കി ഉണ്ടൈ എല്ലാമെ തീര്‍ന്ത് പോച്ച്. നാങ്കളും പൊഴച്ച് പോഹട്ടും. ലങ്കാ എയര്‍ ഫോഴ്സിനുടയ തൊല്ലൈ താങ്ക മുടിയലൈ.
ചിത്രകാരവിജയം
Post a Comment