പത്രത്തില്‍ വരുന്ന വാര്‍ത്തകളെ ഉപജീവിച്ചാണ് മാരീചന്റെ ലേഖനങ്ങള്‍ ജനിക്കുന്നതെന്ന വിവരം ബഹുമാന്യ വായനക്കാര്‍ക്ക് അറിയാമല്ലോ.. ലേഖനങ്ങളിലെ വസ്തുതകള്‍ മുഴുവന്‍ കോപ്പിയടിയാണെങ്കിലും അഭിപ്രായങ്ങള്‍ സ്വന്തമാണെന്ന് വായനക്കാരെ ധരിപ്പിക്കാനാണ് ലേഖകന്‍ ഇതുവരെ ശ്രമിച്ചു വന്നിരുന്നത്.
എങ്കിലും ഒരു ലേഖനം അപ്പാടെ കോപ്പിയടിക്കുക എന്ന മഹാപാതകം കൂടി ഈയുളളവന് ചെയ്തിട്ടുണ്ടെന്ന് വായനക്കാരുടെ മുന്നില്‍ ഏറ്റു പറയുകയാണ്. തെറ്റ് ബോധ്യപ്പെട്ടാല്‍ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുകയാണല്ലോ ചെയ്യേണ്ടത്.
ശ്രീ സക്കാഫ് വട്ടേക്കാട് എന്ന ബഹുമാന്യനായ സുഹൃത്ത് 2008 സെപ്തംബര്‍ 14ന് ഇങ്ങനെയെഴുതിയത് കോപ്പിയടിച്ച്, 2008 ജൂണ്‍ 20ന് മാരീചന് എന്ന ഞാന്‍ ദാറ്റ്സ് മലയാളത്തില്‍ ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു പോയി.
നേതൃസ്വപ്നങ്ങള്‍ എന്ന അദ്ദേഹത്തിന്റെ തലക്കെട്ടിനെ ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍ എന്ന് വികലമാക്കിയതിനും വായനക്കാരോട് ക്ഷമാപണം.
മനസറിയാതെയാണ് ഈ തെറ്റ് ചെയ്തതെങ്കിലും അതുവഴി ശ്രീ സക്കാഫിനുണ്ടായ എല്ലാ മനഃക്ലേശത്തിനും നിര്‍വ്യാജം മാപ്പു പറയുന്നു.
സഹനവും നമസ്കാരവും മുഖേനെ പരമകാരുണികനോട് സഹായം തേടാനാണ് വേദപുസ്തകം ഉപദേശിക്കുന്നത്. ക്ഷമിക്കുന്നവരോടൊപ്പമാണ് പ്രപഞ്ചനാഥന്..സക്കാഫ് മാരീചനോട് ക്ഷമിക്കുമെന്നും സര്‍വശക്തന്റെ കാരുണ്യം നേടുമെന്നും പ്രതീക്ഷിക്കട്ടെ.
ഇനി കോപ്പിയടി ആവര്‍ത്തിക്കില്ലെന്ന് വായനക്കാര്‍ക്ക് ഉറപ്പു നല്‍കാനുമാകുന്നില്ല....എങ്കിലും ക്ഷമിക്കുക.. ശ്രദ്ധയില്‍ പെടുമ്പോള്‍ അപ്പപ്പോഴായി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞു കൊളളാമെന്നു മാത്രം ഇപ്പോള്‍ ഉറപ്പു പറയുന്നു.
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
2 years ago
9 comments:
സഹനവും നമസ്കാരവും മുഖേനെ പരമകാരുണികനോട് സഹായം തേടാനാണ് വേദപുസ്തകം ഉപദേശിക്കുന്നത്. ക്ഷമിക്കുന്നവരോടൊപ്പമാണ് പ്രപഞ്ചനാഥന്..സക്കാഫ് മാരീചനോട് ക്ഷമിക്കുമെന്നും സര്‍വശക്തന്റെ കാരുണ്യം നേടുമെന്നും പ്രതീക്ഷിക്കട്ടെ.
ഇനി കോപ്പിയടി ആവര്‍ത്തിക്കില്ലെന്ന് വായനക്കാര്‍ക്ക് ഉറപ്പു നല്‍കാനുമാകുന്നില്ല....എങ്കിലും ക്ഷമിക്കുക.. ശ്രദ്ധയില്‍ പെടുമ്പോള്‍ അപ്പപ്പോഴായി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞു കൊളളാമെന്നു മാത്രം ഇപ്പോള്‍ ഉറപ്പു പറയുന്നു.
ഇത്തവണത്തേക്ക് മാപ്പു തന്നിരിക്കുന്നു..ഇനി ആവര്‍ത്തിച്ചാല്‍ അപ്പോള്‍ നോക്കാം..
എന്നാലും 2008 ജൂണ്‍ 20ന് സമയത്തിലൂടെ മുന്നോട്ട് പോവുകയും 2008 സെപ്തംബര്‍ 14ല്‍ എത്തുകയും സക്കാഫ് വട്ടേക്കാട് അന്ന് പ്രസിദ്ധീകരിക്കാന്‍ വെച്ചിരുന്ന ലേഖനം കോപ്പിയടിച്ച്, സമയത്തിലൂടെ തിരിച്ച് വന്ന് സ്വന്തം പേരില്‍ പോസ്റ്റുകയും ചെയ്ത ഗംഭീരാ... ഈ വിദ്യയൊക്കെ എവിടുന്ന് പഠിച്ചു?
സൂരജ് എവിടെ..കാലത്തിലൂടെ സഞ്ചരിക്കുന്ന ഈ മനുഷ്യനെ ഒന്ന് പരിശോധിക്കൂ...
കോപ്പിയടി എന്ന നിലയില്‍ ഇതത്ര കാര്യമാക്കണ്ട മാഷെ.
ഇയാള്‍ ഒന്നുപോലും എഴുതുന്നില്ല, എല്ലാം മറ്റെവിടെനിന്നെങ്കിലും പൊക്കിയിടുകയാണ് ചെയ്യുന്നതു. ഇതിനു മുന്‍പു വേറെ ഒന്നു രണ്ടു പാര്‍ട്ടീസും ഇതുതന്നെ ചെയ്തതായാണ് കണ്ടതു. അതിനു പറഞ്ഞ മറുപടി , ബ്ലോഗ്ഗ് വേറെ ആരോ ഉണ്ടാക്കിക്കൊടുത്തതാണെന്നും, മോഷണം ഇദ്ദേഹം അറിഞ്ഞില്ല എന്നുമാണ്. എന്റെ കയ്യില്‍ തെളിവൊന്നുമില്ല, എങ്കിലും തോന്നുന്നതിപ്രകാരമാണ്, ആരോ, പ്രൊഫഷണലായി, (ഒരു ഗ്രൂപ്പിനു വേണ്ടി, ചിലപ്പോള്‍ എന്തെങ്കിലും ആശയപ്രചരണത്തിനു വേണ്ടിയാകാം)ബ്ലോഗ്ഗുകള്‍ കുറേ പടച്ചു വിടുന്നുവെന്നാണ്.
സക്കാഫ് ദാറ്റ്സ് മലയാളത്തിന്റെ ഫീഡ് അങ്ങനെ തന്നെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്നതായി കാണുന്നു. ഇനി എളുപ്പത്ത്തിലുള്ള സമയസഞ്ചാരത്തിനായി ഈ worm hole ഉപയോഗിക്കുമായിരിക്കും.
എച്.ജി.വെത്സേ അങ്ങിതു വല്ലോം കാണുന്നുണ്ടോ ?
വട്ടേ കാടു്!!!???
ബൂലോകത്ത് ഒരു പരാദനിര്മ്മാര്ജ്ജനയൂണിറ്റ് അത്യാവശ്യമാണെന്നതിലേയ്ക്കാണ് മാരീചന്റെ ചൂണ്ടു വിരല്‍.
പാവം വിലു അമ്മാളെക്കൊണ്ട് തൂത്തും തുടച്ചും എത്ര വെടിപ്പാക്കാനാവും?
പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി..
ഒരു തമാശയാണെന്നേ കരുതിയുളളൂ. അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്ന് ആ പോസ്റ്റ് നീക്കം ചെയ്തതായി കാണുന്നു..
മാത്രവുമല്ല, സെപ്തംബര്‍ 30ന് രസകരമായ ഒരു തമാശയും എഴുതിയിട്ടിട്ടിരിക്കുന്നു. പോസ്റ്റുകളുടെ ന്യായമായ ഉപയോഗം അനുവദിക്കുമത്രേ...
ഈ ബ്ലോഗിലെ അഭിപ്രായങ്ങള്‍ എന്റേതു മാത്രമാണു്. അവ മൈക്രോസോഫ്റ്റിന്റെ അഭിപ്രായങ്ങളല്ല. പകര്‍പ്പവകാശം © 2008 പ്രസാധകനു(സക്കാഫിന്) മാത്രം. പോസ്റ്റുകളുടെ ന്യായമായ ഉപയോഗം അനുവദീക്കുന്നു അതില്‍ എതിര്‍പ്പ് ഇല്ല. പ്രതികരണങ്ങളുടെ പകര്‍പ്പവകാശം പ്രതികരിക്കുന്നവരില്‍ നിക്ഷിപ്തം.
എന്നിങ്ങനെയൊരു വിശദീകരണവും. ഇപ്പോഴും ആ ബ്ലോഗില്‍ ദാറ്റ്സ് മലയാളത്തിന്റെ വാര്‍ത്തകള്‍ അതുപോലെ കിടപ്പുണ്ട്.. എന്നിട്ട് പറയുന്നു, അവയുടെ പകര്‍പ്പവകാശം പ്രസാധകന് മാത്രമെന്ന്.... പോസ്റ്റുകളുടെ ന്യായമായ ഉപയോഗം അനുവദിച്ചു തന്നിട്ടുളളതിനാല്‍ ദാറ്റ്സ് മലയാളം പൂട്ടേണ്ടി വരില്ലെന്ന് തോന്നുന്നു..
എന്തൊക്കെ കാണണം, ബ്ലോഗീശ്വരന്മാരേ.... ടേയ് സൂരജ്... പോത്തിന്കാലപ്പനെ ഭജിച്ചാല്‍ വല്ല പ്രതിവിധിയും ഉണ്ടോടേയ്...
എന്റെയൊരു പോസ്റ്റും ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. പ്രതിക്ഷേധിച്ചപ്പോള്‍ മാറ്റുകയും ചെയ്തു.
Post a Comment