Monday 1 September 2008

സഖാവ് അച്യുതാനന്ദന്റെ സെസ് സര്‍ക്കസ്

കിരണ്‍ തോമസിന്റെ ബ്ലോഗില്‍ സെസ് സംബന്ധിച്ച പോസ്റ്റില്‍ എഴുതിയ കമന്റ്. സെസിനെ മുന്‍നിര്‍ത്തി അച്യുതാനന്ദന്‍ കെട്ടിയാടുന്ന പുതിയ ആദര്‍ശ സര്‍ക്കസിന്റെ പൊളളത്തരം തുറന്നു കാണിക്കുന്നതാണ് കിരണിന്റെ ലേഖനം...
ലേഖനം ഇവിടെ വായിക്കുക.. കമന്റുകളും അവിടെയിടുക..

എഴുപത്തി അഞ്ചാം വയസില്‍, വമ്പന്‍ മാധ്യമ സര്‍ക്കസ് വഴി രാഷ്ട്രീയ പ്രതിഛായ തിരുത്തിയ സഖാവ് വിഎസ് അച്യുതാനന്ദന്‍ എണ്‍പത്തി അഞ്ചാം വയസില്‍ വീണ്ടും കളിക്കുന്ന സര്‍ക്കസാണ് സെസിന്റെ പേരിലുളള വിവാദങ്ങള്‍.

സ്മാര്‍ട്ട് സിറ്റിക്കാര്‍ക്കു വേണ്ടിയാണ് സെസ് അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞു വെച്ചതെന്നത് മൂന്നരത്തരം. ഒരു വര്‍ഷത്തിലേറെയായി മറ്റൊരു വകുപ്പില്‍ നിന്നും ലഭിച്ച അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കാതെയും അപേക്ഷ ഫോര്‍വേഡ് ചെയ്യാന്‍ വൈകിച്ചും കളിച്ച ഈ നാടകം, നട്ടും ബോള്‍ട്ടും ഇളകിയ കേരള ഭരണത്തിന്റെ നേര്‍ക്കാഴ്ചയാണ്.

കൊച്ചിയില്‍ ഏത് ഐടി വ്യവസായ സ്ഥാപനവും തുടങ്ങാന്‍ സ്മാര്‍ട്ട് സിറ്റിക്കാര്‍ അനുവദിച്ചെങ്കിലേ കഴിയൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് വ്യക്തം. ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സുകാരെ ഒരു വര്‍ഷത്തോളം പിറകെ നടത്തിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ കളിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ടീകോം പരസ്യമായി ആവശ്യപ്പെട്ടത്, അച്യുതാനന്ദനും അദ്ദേഹത്തിന്റെ വകുപ്പും രഹസ്യമായി സമ്മതിച്ചു കൊടുക്കുന്നു. എന്നിട്ട് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ആരാധക വൃന്ദത്തെ ഉപയോഗിച്ച് ആദര്‍ശ ഉഡായിപ്പുകളും. ഭേഷ്, സഖാവേ, ഭേഷ്..

സ്മാര്‍ട്ട് സിറ്റിക്ക് സെസ് പദവി അനുവദിച്ചതും, സെസ് സംബന്ധിച്ച് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കമല്‍നാഥിന് കത്തെഴുതിയതും സഖാവ് ആദര്‍ശാനന്ദനാണ്. വ്യവസായ മന്ത്രിയുടെ ഓഫീസ് നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകുന്നതും, റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വേണ്ടിയാണ് ആ വകുപ്പെന്ന് പാട്ടുമുഴങ്ങുന്നതും രണ്ടു ലക്ഷ്യങ്ങള്‍ നേടാനാണ്.

പാര്‍ട്ടിയിലെ കുടിപ്പകയില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്ന കരീമിനെ അഴിമതിക്കാരനും റിയല്‍ എസ്റ്റേറ്റുകാരുടെ വിടുപണിക്കാരനുമാക്കി നാറ്റിക്കുക. അതിന്റെ മറവില്‍ സ്മാര്‍ട്ട് സിറ്റിക്കാരന്റെ ഉത്തരവ് താണു വണങ്ങി അനുസരിക്കുക..

ഒരു ദിവസത്തിനു മുമ്പേ, ആദര്‍ശാനന്ദന്‍ ഭരണം ഒഴിഞ്ഞാല്‍ കേരളത്തിന് അത്രയും നല്ലത്.

സെസും കേരള വികസനവും

1 comment:

കടത്തുകാരന്‍/kadathukaaran said...

സെസ്സ് എത്രത്തോളം കേര്ളം പോലെയൊരു സംസ്ഥാനത്തിന്‍ പ്രയോചനകരമാകും അല്ലെങ്കില്‍ ഉപദ്രവമാകും എന്നതിനെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു ഈ വൈകിയ വേളകളിലെങ്കിലും. അച്ചുദാനന്ദന്‍ കളി പഠിച്ച കളിക്കാരനാണ്, അച്ചുദാനന്ദന്‍റെ ഇപ്പോഴത്തെ ആദര്‍ശ തട്ടിപ്പ് പാര്‍ട്ടിയില്‍ തനിക്കുണ്ടായ ഒറ്റപ്പെടല്‍ ജനങ്ങളുടെ കയ്യടിയാല്‍ ഒഴിവാക്കപ്പെടാനാണ്, അല്ലാതെ ആത്മാര്‍ത്ഥതയോടെയല്ല എന്നത് മൂന്നു വര്‍ഷം കൊണ്ട് തെളിയിക്കപ്പെട്ടു കഴിഞ്ഞു. അടിമുടി തകര്‍ന്നൊരു ഭരണ സംവിദാനത്തില്‍ പാര്‍ട്ടി അച്ചുദനന്ദന്‍ ഒരു പ്രശ്നമല്ല, മറിച്ച് തന്‍റെ ഇമേജ്(ഇനിയും ഉണ്ടെന്ന് ആദേഹം തിറ്റിദ്ധരിക്കുന്ന)നു വേണ്ടി എന്ത് അളിഞ്ഞ കളിയും ദേഹാസ്വസ്ഥ്യവും ഇങ്ങേര്‍ കളിക്കും. നാടു മുഴുവന്‍ ഓടി നടന്ന്, മല മുഴുവന്‍ കയറിയിറങ്ങി നല്ല രീതിയില്‍ ഭരണം നടത്തുന്ന ഒരു സര്‍ക്കാരിന്‍ കുടം പറയാനും വിമര്‍ശിക്കാനും ഏത് പ്രതിപക്ഷ നേതാവിനുമാകും , പക്ഷെ വിമര്‍ശനം പോലെയല്ല ഭരണം എന്ന് അച്ചുദാനന്ദന്‍ മനസ്സിലാക്കിയിരിക്കുന്നു. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ട കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയാതെ പോയ ഒരു പ്രതിപക്ഷമായിരുന്നിട്ടു കൂടി ജനസേവനത്തിനുള്ള നൂറു നൂറു അവസരങ്ങള്‍ ഉണ്ടായിട്ടും കള്ള ഇമെജിനു മാത്രമായി ജീവിക്കുന്ന ഈ മുഖ്യമന്തി അറിയാതെ പോകുന്നത് ഈ നാടിന്‍റെ പുരോഗതിയാണ്, ഇന്നാട്ടിലെ യുവാക്കളുടെ തൊഴില്‍ സ്വപ്നമാണ്,,