ഏറെ പ്രത്യേകതകളുളളതാണ് തീയേറ്ററിലെ ഇരുണ്ട ലോകം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രേക്ഷകന്റെ പ്രതികരണങ്ങള്‍, കൂവലായാലും കൈയടിയായാലും ദീര്‍ഘനിശ്വാസമായാലും കണ്ണീരായാലും മറ്റാരും കാണാതെ പ്രകടിപ്പിക്കാന്‍ തീയേറ്ററിനുളളിലെ ഇരുട്ട് കാണികള്‍ക്ക് ശക്തി നല്‍കും. ഒരര്‍ത്ഥത്തില്‍ ഇരുട്ടിന്റെ മറവിലെ വിപ്ലവമാണ് തീയേറ്ററിനുളളിലെ പ്രതികരണങ്ങള്‍. പുറംലോകത്തെ പച്ചവെയിലിലേയ്ക്കിറങ്ങിയാല്‍ കപടമാന്യതയുടെ മുഖാവരണം അണിയുന്നവന്‍ പോലും മനസറിഞ്ഞ് കൂവിപ്പോകും ചിലപ്പോള്‍ തീയേറ്ററിനുളളില്‍.
തീയേറ്ററിനുളളിലെ മലയാളി പ്രതികരണങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ലേഖനം വെളെളഴുത്ത് തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു. (കൂക്കുവിളികളും കയ്യടികളും). 2007ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് വെളെളഴുത്ത് തീയേറ്ററിനുളളിലെ പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
ശ്രദ്ധേയമായ നിരീക്ഷണങ്ങളുണ്ട് ഈ ലേഖനത്തില്‍.
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
2 years ago
3 comments:
ഒപ്പിടുന്നു.
ഇരുട്ട് ചിലര്‍ക്ക് എന്തിനും ധൈര്യം കൊടുക്കുന്നു.
തിയേറ്ററിലെ ഇരുട്ടും അപരനാമത്തിലെ ബ്ലൊഗ്ഗറും...........
Post a Comment