ഫിസിക്സും കെമിസ്ട്രിയും എഞ്ചിനീയറിംഗും അതിസങ്കീര്‍ണമായി സംയോജിക്കുന്ന നാനോ ടെക്നോളജി, ഭാവിയുടെ സാങ്കേതികവിദ്യയായി വിലയിരുത്തപ്പെടുന്ന ഒന്നാണ്. ജീവിതത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ പാകത്തിന് ഈ സാങ്കേതിക വിദ്യ കരുത്തുറ്റതാകും എന്നും കണക്കാക്കപ്പെടുന്നു.
കാര്‍ബണ്‍ നാരുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റുകള്‍ ബലപ്പെടുത്താനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കണ്ണൂര്‍ സ്വദേശി ഡോ. വിനോദിനെക്കുറിച്ചാണ് ജോസഫ് ആന്റണി എഴുതുന്നത്. പ്രായോഗികാര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇനിയും കടമ്പകളേറെ കടക്കേണ്ടതുണ്ടെങ്കിലും ഡോ. വിനോദിന്റെ കണ്ടെത്തല്‍ ഈ മേഖലയിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
നാനോ സാങ്കേതിക വിദ്യയെക്കുറിച്ച് വക്കാരിമഷ്ടയുടെ ശ്രദ്ധേയമായ കമന്റുമുണ്ട് ഈ പോസ്റ്റിന്.
നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍
നാനോ ടെക്നോളജിയെക്കുറിച്ച് കൂടുതല്‍History of nanotechnology
About Nanotechnology
No comments:
Post a Comment