Saturday 6 December 2008

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരിമുഖം

(എന്തുകൊണ്ട് അമേരിക്കയെ എതിര്‍ക്കുന്നുവെന്ന ചോദ്യം പലരും പലപ്പോഴും ഉന്നയിക്കാറുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം വായിച്ചറിയുമ്പോള്‍ ആ ചോദ്യത്തിനുളള ഉത്തരം വ്യക്തമാകും.

ഡോ. എം പി പരമേശ്വരന്‍ എഴുതി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നാലാം ലോകം : സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിലെ നാലാം അധ്യായം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരിമുഖം ഇവിടെ പ്രസിദ്ധീകരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെയുളള ആശയ സമരത്തിലേര്‍പ്പെടുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ ലേഖനം. )

ഇന്നത്തെ സാര്‍വദേശീയ സ്ഥിതി രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും സാംസ്ക്കാരികമായും അത്യന്തം നിരാശാജനകമാണ്. ദാര്‍ശനികമായി പാപ്പരാണ്. പാരിസ്ഥിതികമായി ഭീതിദമാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയോടെ ലോക ശാക്തിക ബലാബലത്തിന്റെ സന്തുലനം നഷ്ടപ്പെട്ടു. ചോദിക്കാനും എതിര്‍ക്കാനും ആളില്ലാതെ, അമേരിക്ക ലോകാധിപതിയായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭയോ അതിന്റെ ഘടക സംഘടനകളോ ഒന്നും അതിന്റെ മീതെയല്ല. താഴെയാണ്. ലോകബാങ്ക്, അന്താരാഷ്ട്രീയ മോണിറ്ററി ഫണ്ട്, ലോകവ്യാപാര സംഘടന മുതലായവയൊക്കെ അതിന്റെ ചൊല്പടിക്ക് കീഴെയാണ്. ഹിറ്റ്ലര്‍ എന്താശിച്ചിരുന്നുവോ അത് നേടിയത് അമേരിക്കയാണ്. സര്‍വരാജ്യങ്ങളുടെയും മേലുളള ആധിപത്യം. എല്ലാ രാജ്യങ്ങളെയും ശിക്ഷിക്കുവാനുളള അധികാരം അത് കയ്യാളിയിരിക്കയാണ്. മറ്റു രാജ്യങ്ങളുടെ മേല്‍ പല തരത്തിലുളള നിബന്ധനകള്‍ അത് അടിച്ചേല്‍പ്പിക്കുന്നു. സ്വയം ഒന്നിനും വഴങ്ങുകയില്ല. അഞ്ചു നൂറ്റാണ്ടു കാലത്തെ അമേരിക്കന്‍ ചരിത്രത്തിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ച മാത്രമാണ് ഇത്

അങ്ങേയറ്റം സന്തോഷത്തോടെ ആതിഥ്യ മര്യാദയോടെ തങ്ങളെ സ്വീകരിച്ച തദ്ദേശീയ ജനതകളെ കിരാതമായി കൊന്നൊടുക്കിക്കൊണ്ടാണ് അമേരിക്കന്‍ വന്‍കരകളിലെ യൂറോപ്യന്‍ കുടിയേറ്റം ആരംഭിക്കുന്നത്. ചരിത്രരേഖകള്‍ തന്നെ ഇതിന് സാക്ഷ്യം വഹിക്കുന്നു. കൊളംബസിന്റെ ഡയറിയും അയാള്‍ക്ക് തൊട്ടു പിന്നാലെ വന്ന ബര്‍തലോമിയോ ദ് ലാ കാസ എഴുതിയ ഇന്‍ഡീസിന്റെ ചരിത്രം എന്ന കൃതികളും പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യന്‍ വീരകൃത്യങ്ങളുടെ വിവരണം നല്‍കുന്നു. കൊളംബസ് തന്നെ തന്റെ ഡയറിയില്‍ എഴുതി.

" അവര്‍ ഞങ്ങള്‍ക്ക് പല ഉപഹാരങ്ങളും തന്നു. തങ്ങളുടെ പക്കലുളള എന്തും തരുവാന്‍ അവര്‍ തയ്യാറായിരുന്നു. അവരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. ആയുധങ്ങളെപ്പറ്റി അറിയാമായിരുന്നു പോലുമില്ല. നല്ല വേലക്കാരായിരിക്കും അവര്‍. അമ്പത് പേര്‍ മതിയാകും അവരെ കീഴടക്കാനും ആവശ്യമുളള എന്തു പണിയും എടുപ്പിക്കാനും. ഇന്‍ഡിസില്‍ എത്തിയ ഉടനെ ആദ്യം കണ്ട ദ്വീപില്‍ നിന്നു തന്നെ കുറെ തദ്ദേശവാസികളെ ബലം പ്രയോഗിച്ച് അടിമകളാക്കി"

ലാ കാസ എഴുതി
"വിവരിക്കാനാകാത്ത പാതകങ്ങളാണ് അദ്ദേഹം ഇന്ത്യാക്കാരോട് ചെയ്തത്. മഞ്ചലില്‍ തങ്ങളെ ഏറ്റി ഓടാന്‍, ഓലക്കുട പിടിക്കാന്‍, വീശാന്‍ ഒക്കെ ഇന്ത്യാക്കാരെ ഉപയോഗിച്ചു. കത്തികളുടെ മൂര്‍ച്ച നോക്കാന്‍ അവരുടെ ദേഹത്തു നിന്ന് മാംസം മുറിച്ചെടുക്കുന്നത് സ്പാനിയാര്‍ഡുകളുടെ വിനോദമായിരുന്നു. ഓടിപ്പോയവരെ പിടിച്ചു കൊണ്ടു വന്ന് കൊല്ലുമായിരുന്നു..."

"ഭാര്യയും ഭര്‍ത്താവും എട്ടു പത്തു മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടുമുട്ടുക. ക്ഷീണിച്ച് ഉറങ്ങാന്‍ മാത്രം. ജനനനിരക്ക് ഗണ്യമായി കുറഞ്ഞു. ജനിച്ച കുട്ടികളില്‍ ഏറെപ്പേരും നേരത്തെ മരിച്ചു. ഊട്ടാന്‍ അമ്മമാര്‍ക്ക് മുലപ്പാലില്ലായിരുന്നു... ഞാന്‍ ക്യൂബയില്‍ ഉണ്ടായിരുന്നപ്പോള്‍‍ മൂന്നു മാസത്തിനുളളില്‍ ഏഴായിരം കുട്ടികള്‍ മരിച്ചു... വളരെ ചുരുങ്ങിയൊരു കാലം കൊണ്ട് സമ്പന്നവും ജനനിബിഡവും ആയിരുന്ന ഒരു പ്രദേശം ശ്മശാനമായി മാറി.. മനുഷ്യത്വരഹിതമായ ഈ ചെയ്തികള്‍ ഞാന്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്.. എഴുതുമ്പോള്‍ തന്നെ എന്റെ കൈവിറയ്ക്കുന്നു".

"1494ല്‍ ഞാനിവിടെ വരുമ്പോള്‍ മുപ്പതു ലക്ഷത്തിലധികം മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നു. 1508 ആയപ്പോഴേയ്ക്കും അത് 60000 ആയി കുറഞ്ഞു. യുദ്ധം, അടിമത്തം, ഖനികളിലെ പണി, മൃഗീയത എല്ലാംകൂടി 30 ലക്ഷം ജീവനുകള്‍ അപഹരിച്ചു. വരും തലമുറകള്‍ക്ക് ഇതി വിശ്വസിക്കാന്‍ പറ്റുമോ? എന്തിന് ഇതെല്ലാം നേരില്‍ കണ്ട എനിക്കു പോലും ഇത് സത്യമാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല..."

ഇങ്ങനെയാണ് 500 കൊല്ലം മുമ്പ് യൂറോപ്യന്മാരുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്നു മുതല്‍ ഇന്നു വരെ ആ പാരമ്പര്യം അവര്‍ പിന്തുടര്‍ന്നു പോന്നിട്ടുണ്ട്. ബഹാമസിലെ അറവാക്കുകളോട് കൊളംബസ് ചെയ്തത് മെക്സിക്കോവിലെ അസ്തെക്കുകളോട് കോര്‍ത്തസും പെറുവിലെ ഇങ്കകളോട് പിസാറൊയും വെര്‍ജീനിയായിലെയും മസാച്ചുസെത്സിലെയും ഇന്ത്യാക്കാരോട് ആദ്യകാല ഇംഗ്ലീഷ് കുടിയേറ്റക്കാരും ചെയ്തു. രണ്ടു നൂറ്റാണ്ടിനുളളില്‍ അമേരിക്കയിലെ ആദിവാസികളുടെ 90 ശതമാനത്തിലധികം കൊല്ലപ്പെട്ടു. അതു നടന്നിരുന്നില്ലെങ്കില്‍ മറ്റു ജനതകളെപ്പോലെ അവരും വികസിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവരുടെ ജനസംഖ്യ 70 കോടി വരുമായിരുന്നു! ഇന്നത് 30 ലക്ഷം പോലും വരില്ല. അമേരിക്കന്‍ ഇന്ത്യാക്കാരെ അടിമകളാക്കാന്‍ അവരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പറ്റാതെ വന്നതു കൊണ്ടു കൂടിയാണ് അവരെ കൊന്നത്. പക്ഷേ, പണിയെടുക്കാന്‍ ആളു വേണം,. ഇതാണ് അടിമക്കച്ചവടത്തിലേയ്ക്ക് നയിച്ചത്. 1619ല്‍ ആണ് ആദ്യത്തെ അടിമകള്‍ അമേരിക്കയില്‍ -വെര്‍ജീനിയയിലെ ജെയിംസ് ടൗണില് - ‍ ഇറക്കപ്പെട്ടത്.

പതിനാറാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ നാഗരികത യൂറോപ്പിലേതിനോളമോ അതില്‍ കൂടുതലോ വികസിതമായിരുന്നു. ഇരുമ്പു കൊണ്ടുളള ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സമര്‍ത്ഥരായ കൃഷിക്കാരുടെ പത്തുകോടിയിലധികം വരുന്ന ജനങ്ങളുടെ നാഗരികത ആയിരുന്നു അത്. സംഘടിതവും സുസ്ഥിരവും ആയ രാജ്യങ്ങളായിരുന്നു അവ. ഇവരെയാണ് കാപ്പിരികള്‍ എന്നു വിളിച്ച് അധിക്ഷേപിച്ച് വേട്ടയാടി ചങ്ങലയ്ക്കിട്ട് കടലുകടത്തി മാടുകളെപ്പോലെ ലേലം ചെയ്തു വിറ്റത്. ശേഷമുളള രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ മനുഷ്യ സംസ്ക്കാരത്തെ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം നീചമാക്കിത്തീര്‍ത്തിന്റെ ചിത്രമാണ് അമേരിക്കന്‍ ചരിത്രം നമുക്ക് കാണിച്ചു തരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ദക്ഷിണാഫ്രിക്കയെ ആണ് വര്‍ണ വിവേചനത്തിന്റെയും മൃഗീയതയുടെയും ഉദാഹരണമായി നാം ചുണ്ടിക്കാണിക്കുക പതിവ്. എന്നാല്‍ അമേരിക്കയിലെപ്പോലെ അത്ര നീണ്ടതും കടുത്തതുമായ വര്‍ണ വിവേചനം ലോകത്ത് ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. ഇന്നും അത് തുടരുന്നു എന്നതാണ് വാസ്തവം. Peoples History of the United States (Howard Zinn), Freedom Road (Howard Fast), Uncle Tom's Cabin (Harriet Beacher Stowe) എന്നീ പുസ്തകങ്ങള്‍ വായിക്കുന്ന സംസ്കൃത ചിത്തനായ ഏതൊരു മനുഷ്യന്റെയും രക്തം ധാര്‍മ്മിക രോഷം കൊണ്ട് തിളച്ചുമറിയുന്നതാണ്, മനുഷ്യനായിപ്പിറന്നതിന് ലജ്ജിച്ച് തലകുനിയുന്നതാണ്.

ഉള്‍നാടുകളില്‍ നിന്ന് വേട്ടയാടിപ്പിടിക്കുന്ന ആഫ്രിക്കക്കാരെ മൃഗങ്ങളെപ്പോലെ ചങ്ങലയ്ക്കിട്ടായിരുന്നു തീരദേശ തുറമുഖങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത്. നൂറും ആയിരവും നാഴിക നടത്തിക്കൊണ്ട്. അതിനിടയ്ക്ക് പകുതിയോളം പേര്‍ മരിച്ചുകാണും. ശേഷിച്ചവരെ വലിയ വലിയ കൂടുകളില്‍ തളച്ചിടുന്നു. അതില്‍ നിന്നാണ് അവരെ കച്ചവടക്കാര്‍ക്ക് ലേലം ചെയ്ത് വിറ്റിരുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു ജോണ്‍ റോബര്‍ട്ട് ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതി..

"ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഫിസയിലേയ്ക്ക് കൊണ്ടുവന്ന അടിമകളെ തീരപ്രദേശത്തുളള വേലിക്കെട്ടുകള്‍ക്കുളളില്‍ അടയ്ക്കുന്നു. യൂറോപ്യന്‍ കച്ചവടക്കാര്‍ വാങ്ങാനെത്തുമ്പോള്‍ അവരെ ഒരു തുറന്ന ചന്തയിലേയ്ക്ക് ചങ്ങലയ്ക്കിട്ട് കൊണ്ടുപോകുന്നു. അവിടെ കമ്പനി ഡോക്ടര്‍മാര്‍ അവരെ പരിശോധിക്കുന്നു. ആണുങ്ങളെയും പെണ്ണുങ്ങളെയും പൂര്‍ണ നഗ്നരാക്കി നിര്‍ത്തിക്കൊണ്ട് ആരോഗ്യമുളളവരെ ഒരു ഭാഗത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു. അവരുടെ നെഞ്ചില്‍ ഇരുമ്പ് പഴുപ്പിച്ച് അതത് കമ്പനിക്കാരുടെ മുദ്ര കുത്തുന്നു. ഇങ്ങനെ മുദ്രകുത്തിയ അടിമകളെ വീണ്ടും കൂട്ടിലടയ്ക്കുന്നു. കപ്പല്‍ വരുന്നതു വരെ.."

കപ്പലിലെ അവരുടെ അവസ്ഥയോ?
ഡെക്കുകള്‍ തമ്മിലുളള ഉയരം പലപ്പോഴും ഒന്നര അടിയില്‍ അധികം വരാറില്ല. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും പറ്റില്ല. കഴുത്തിലും കാലിലും ചങ്ങലയ്ക്കിട്ട് പൂട്ടിയിരിക്കും. ഊഹിക്കാനാകാത്തതായിരുന്നു അവരുടെ അവസ്ഥ. ഭൂരിഭാഗത്തിന്റെയും സമനില തെറ്റിപ്പോകും. പിന്നീടുളള അഞ്ചു നൂറ്റാണ്ടിന്റെ കഥ, മൃഗീയതയുടെയും വഞ്ചനയുടെയും കഥയാണ്. ഔപചാരികമായ അടിമത്തം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അവസാനിച്ചു. എന്നാല്‍ വര്‍ണവിവേചനം അവസാനിച്ചില്ല. അത് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അമേരിക്കന്‍ വെള്ളക്കാരുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്നു. വെള്ളക്കാരുടെ മനസില്‍ മാത്രമല്ല, അവിടെ താമസിക്കുന്ന കോടിയിലധികം ഏഷ്യാക്കാരുടെ മനസിലും. അവര്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാരെ വെറുപ്പാണ് ഭയമാണ്.

1950കളിലും 1960കളിവും അമേരിക്കയില്‍ തെക്കും വടക്കും നടന്ന കറുത്തവരുടെ പൊട്ടിത്തെറി പലരെയും അത്ഭുതപ്പെടുത്തി. സ്വാഭാവികമായി പ്രതീക്ഷിക്കേണ്ടതായിരുന്നു അത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ഓര്‍മ്മകള്‍ താനെ അപ്രത്യക്ഷമാകില്ല. ബോധതലത്തിന്റെ ഇത്തിരി താഴെ കലാപത്തിന്റേതായ ഉപബോധം നിലനില്‍ക്കുന്നതാണ്. അത് ഓര്‍മ്മ മാത്രമായിരുന്നില്ല. വര്‍ത്തമാന അനുഭവം കൂടിയാണ്.

1920ല്‍ ക്ലാഡ് മക്‍കെ എഴുതിയ ഒരു കവിതയുടെ പൊരുള്‍...
മരിക്കണമെങ്കില്‍ അത് പന്നിയെപ്പോലെയാകരുത്...
വേട്ടയാടപ്പെട്ട്, കൂട്ടിലടയ്ക്കപ്പെട്ട്...
ഭീരുക്കളായ ഈ കൊലയാളിക്കൂട്ടങ്ങളെ മനുഷ്യരായി നമുക്ക് നേരിടാം...
അന്ത്യം വരെ തിരിച്ചടിച്ചു കൊണ്ട് മരിക്കാം...

ആഫ്രിക്കന്‍ അമേരിക്കന്‍ ശൈശവത്തെക്കുറിച്ച് ഒരു കവിത നോക്കൂ
സംഭവം
ഒരിക്കല്‍ ഞാന്‍ ബാള്‍ടിമൂറില്‍ സഞ്ചരിക്കുകയായിരുന്നു
തല നിറയെ മനസ് നിറയെ ആനന്ദം
മുമ്പിലിരുന്ന ഒരു ബാള്‍ടിമൂറിയന്‍
എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു
എട്ടു വയസുളള ഒരു കുട്ടിയായിരുന്നു ഞാന്‍
അതുപോലെ തന്നെ അവനും
ഞാന്‍ ചിരിച്ചു, അവന്‍ നാവു നീട്ടി
എന്നിട്ടു പറഞ്ഞു നീഗ്രോ
മെയ് മുതല്‍ ഡിസംബര്‍ വരെ ഞാന്‍ ബാള്‍ടി മൂറില്‍ സഞ്ചരിച്ചു
ഞാനവിടെ കണ്ടതില്‍
ഓര്‍മ്മ നില്‍ക്കുന്നത് ഇതുമാത്രം...

ജോര്‍ജിയ സംസ്ഥാനത്തില്‍ നിന്നുളള 19വയസുകാരനായ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവായിരുന്നു ആന്‍ജലോ ഹെന്‍ഡന്‍. 1932ല്‍ അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച് ബര്‍മിംഗ്ഹാം തൊഴില്‍ രഹിതരുടെ സംഘടനയില്‍ ചേര്‍ന്നു. അവിടത്തെ അനുഭവങ്ങളെക്കുറിച്ച് പിന്നീട് അദ്ദേഹം എഴുതി..

"ജീവിതം മുഴുവന്‍ ഞാന്‍ വിയര്‍ത്ത് പണിയെടുത്തു, ഖനികളില്‍ കമിഴ്ന്നു കിടന്ന്. ആഴ്ചയില്‍ ഏതാനും ഡോളറിനു വേണ്ടി. എന്റെ ശമ്പളം അവര്‍ കുറച്ചു. തട്ടിപ്പറിച്ചു. എന്റെ കൂട്ടുകാരെ അവര്‍ കൊന്നു. പട്ടണത്തിലെ ഏറ്റവും വൃത്തികെട്ട ചേരിയില്‍ ആണ് ഞാന്‍ താമസിച്ചിരുന്നത്. ബസുകളില്‍ "കറുത്തവര്‍"‍ക്കുളള സീറ്റില്‍ ഇരുന്നു. അവരെന്നെ "നീഗ്രോ" എന്നു വിളിച്ചു. "കറുമ്പന്‍" എന്നു വിളിച്ചു. എല്ലാ വെളളക്കാരനോടും യെസ് സാര്‍ പറഞ്ഞു. അവരെ ബഹുമാനിക്കാന്‍ ഒരു കാരണവും ഇല്ലാഞ്ഞിട്ടു പോലും.

ഇതെല്ലാം ഞാന്‍ അങ്ങേയറ്റം വെറുത്തു. പക്ഷേ എന്തു ചെയ്യാമെന്ന് അറിയാമായിരുന്നില്ല. അങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെയുളള സംഘടനകള്‍ കണ്ടത്. ഇവിടെ കറുത്തവരും വെളുത്തവരും ഒരുമിച്ചിരുന്നു പണിയെടുക്കുന്നു...."

താമസിയാതെ ഹെന്‍ഡണ്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് നടന്ന വിചാരണയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.

" എന്റെ മുറിയില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങള്‍ ജോര്‍ജിയ സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല. അവയില്‍ നിന്ന് ചില ഭാഗങ്ങള്‍ ജൂറിമാരെ വായിച്ചു കേള്‍പ്പിച്ചു. ജൂറിമാര്‍ എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. കമ്പനി മുതലാളിമാരും ഗവണ്മെന്റും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നീഗ്രോകള്‍ക്ക് വെളളക്കാരുമായി പൂര്‍ണമായ തുല്യത വേണമെന്ന് കരുതുന്നുണ്ടോ? ബ്ലാക്ക്ബെല്‍ട്ട് പ്രദേശത്തിന് സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അവിടത്തെ വെളളക്കാരായ ഭൂ ഉടമകളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഓടിച്ച് കറുത്തവര്‍ ഭരണം കയ്യാളണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? തൊഴിലാളി വര്‍ഗത്തിന് ഖനികളും കമ്പനികളും ഗവണ്മെന്റും നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?...

ഞാന്‍ മറുപടി പറഞ്ഞു. ഉവ്വ്. നൂറുവട്ടം ഉവ്വ്. പിന്നെയും പലതും ഞാന്‍ വിശ്വസിക്കുന്നു..."

ഹെന്‍ഡന് അഞ്ചു കൊല്ലത്തെ തടവു ശിക്ഷ വിധിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാര്‍കം എക്സും നമുക്കോര്‍മ്മയുളള നേതാക്കളാണ്. '60കളിലും '70കളില്‍ പോലും നഗ്നമായ വര്‍ണവിവേചനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുപോലും വ്യാപകമായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെട്ടു. കറുത്തവരെ രക്ഷിക്കാന്‍ ഗവണ്മെന്റിനോ കോടതിക്കോ നിയമങ്ങള്‍ക്കോ കഴിഞ്ഞിരുന്നില്ല - തയ്യാറായിരുന്നില്ല എന്നു പറയുകയാണ് കൂടുതല്‍ ശരി. എത്ര തെളിവുണ്ടായിരുന്നാലും ജൂറിമാര്‍ വെളളക്കാരായ കുറ്റവാളികളെ വെറുതെ വിടുമായിരുന്നു. മിസ്സിസിപ്പിയിലെ ജീസണ്‍ സ്റ്റേറ്റ് കോളജില്‍ പൊലീസ് നടത്തിയ ഭീമമായ ആക്രമണത്തെ ന്യായീകരിച്ചു കൊണ്ട് ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജി പറഞ്ഞു. പൗരാവകാശത്തിനു വേണ്ടി ബഹളം വെയ്ക്കുന്ന കുട്ടികള്‍ സ്വാഭാവികമായും ഇതൊക്കെ, ചിലപ്പോള്‍ മരണം പോലും, സംഭവിക്കുമെന്ന് മനസിലാക്കണം.

1977-ല്‍പോലും കറുത്തവരായ യുവാക്കളില്‍ 34.8 ശതമാനത്തിന് തൊഴിലുണ്ടായിരുന്നില്ല. കറുത്തവരുടെ ശരാശരി വരുമാനം വെളളക്കാരുടേതിന്റെ 60 ശതമാനത്തില്‍ താഴെയായിരുന്നു. ഇന്നും ഫലത്തില്‍ അവര്‍ രണ്ടാംതരം പൗരന്മാരാണ്. അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ മഹദ് പുരുഷനായാണ് ചരിത്രത്തില്‍ അബ്രഹാം ലിങ്കനെപ്പറ്റി നാം പഠിക്കുന്നത്. മഹാഭാരത കര്‍ത്താവിന് പാണ്ഡവര്‍ നല്ലവരും കൗരവര്‍ ദുഷ്ടരുമായതുപോലെയാണിത്. വെളളക്കാരാണ് ലിങ്കന്റെ ചരിത്രമെഴുതിയത്. എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം?

1858ല്‍ സ്റ്റീഫന്‍ ഡഗ്ലസിനെതിരായി സെനറ്റിലേയ്ക്ക് മത്സരിച്ചപ്പോള്‍ ചിക്കാഗോവില്‍ വെച്ച് ലിങ്കണ്‍ പ്രസംഗിച്ചു.

" ഈ മനുഷ്യന്‍ ആമനുഷ്യന്‍ ഈ വര്‍ഗം ആ വര്‍ഗം എന്നിങ്ങനെയുളള പറച്ചിലുകള്‍ അവസാനിപ്പിക്കുക. ഒരു വര്‍ഗവും അധമമല്ല. അത്തരത്തിലുളള ധാരണ അവസാനിപ്പിക്കുക, രാജ്യത്തെ ജനങ്ങള്‍ ഒന്നാണ് അങ്ങനെ തന്നെ കാണുക. എല്ലാ ജനങ്ങളും തുല്യരാണെന്ന് നിവര്‍ന്നു നിന്ന് ഉദ്ഘോഷിക്കുക.

ഇതേ ലിങ്കണ്‍ തന്നെ രണ്ടു മാസത്തിനു ശേഷം കറുത്തവരെ വെറുക്കുന്നവര്‍ക്ക് ഭൂരിപക്ഷമുളള തെക്കന്‍ ഇല്ലിനോയിലെ ചാള്‍സ്റ്റണ്‍ നഗരത്തില്‍ പ്രസംഗിച്ചു.

"വെളളക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ഇടയില്‍ സാമൂഹികവും രാഷ്ട്രീയവും ആയ സമത്വത്തിനു വേണ്ടി ഞാന്‍ വാദിക്കുന്നില്ല. ഒരിക്കലും വാദിച്ചിരുന്നുമില്ല. നീഗ്രോകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെയോ അവരെ ജൂറിമാരാക്കുന്നതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല... അങ്ങനെ ജീവിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. ഒരുമിച്ച് ജീവിക്കുമ്പോള്‍ ചിലര്‍ മുകളിലായിരിക്കും, ചിലര്‍ താഴെയും. വെളളക്കാര്‍ തന്നെ ആയിരിക്കണം മുകളില്‍ എന്നാണ് എന്റെ അഭിപ്രായം..."

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 1861 മാര്‍ച്ചില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ ലിങ്കണ്‍ പറഞ്ഞു.

"അടിമത്തം ഉളള സംസ്ഥാനങ്ങളില്‍ അതിനെതിരായി പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാനുളള ഒരു പരിപാടിയും എനിക്കില്ല. അതിനെനിക്ക് നിയമപരമായ അവകാശമില്ലെന്ന് അറിയാം. അങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല".

മനസില്ലാ മനസോടെയാണ് ലിങ്കണ്‍ ആഭ്യന്തര യുദ്ധത്തിന് തയ്യാറായത്.
1865ല്‍ തെക്കന്‍ സഖ്യത്തിന്റെ - കോണ്‍ഫെഡറസിയുടെ - പരാജയത്തോടെ ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും കറുത്തവരുടെ ജീവിതം ദുരിതപൂര്‍ണമായിത്തന്നെ തുടര്‍ന്നു. ഇന്നും കറുത്തവരോട്, ആഫ്രിക്കന്‍ അമേരിക്കക്കാരോട്, വെളളക്കാര്‍ക്ക് അവജ്ഞയാണ്, വെറുപ്പാണ്. അവരിന്നും ഘെറ്റോകളില്‍ ജീവിക്കുന്നു. ഇന്നും കറുത്തവര്‍ക്ക് പ്രവേശനം ദുഃസാധ്യമായതോ അസാധ്യമായതോ ആയ സ്ഥാപനങ്ങളുണ്ട്, നഗരപ്രാന്തങ്ങളുണ്ട്. അവരുടെ ഉളളിന്റെ ഉളളില്‍ ഇന്നും രോഷത്തിന്റെ തീ നീറിക്കൊണ്ടിരിക്കുകയാണ്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന വിധത്തിലാണ് അമേരിക്കന്‍ മധ്യവര്‍ഗം പെരുമാറുന്നത്. ആഫ്രിക്കക്കാരോട് മാത്രമല്ല, ഏഷ്യാക്കാരോടും. അവരുടെയും ഉപരിവര്‍ഗത്തിന്റെയും പെരുമാറ്റമാണ് ഒരു നിലയ്ക്ക് പറഞ്ഞാല്‍ സെപ്തംബര്‍ 11ന്റെ സംഭവങ്ങള്‍ ക്ഷണിച്ചു വരുത്തിയത്.

എന്തൊരു ഔദ്ധത്യത്തോടു കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ലോകരാജ്യങ്ങളോട് ചോദിച്ചത്, " നിങ്ങള്‍ ഞങ്ങളുടെ പക്ഷത്തല്ലേ. അല്ലെങ്കില്‍ നിങ്ങളെ ഭീകരപക്ഷത്തായി കണക്കാക്കും. ശത്രുവായി കണക്കാക്കും". ഒരു പ്രകോപനവും സെപ്തംബര്‍ 11ന്റെ പ്രകോപനം പോലും അഫ്ഗാനിസ്ഥാനില്‍ അവര്‍ നടത്തിയ അക്രമങ്ങളും അതിക്രമങ്ങളും ന്യായീകരിക്കാന്‍ പര്യാപ്തമല്ല. ഇറാക്കിനോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പാതകങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഇപ്പോള്‍ പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് രഹസ്യമായും പലപ്പോഴും പരസ്യമായും പിന്തുണ നല്‍കുന്നതിനെയും ന്യായീകരിക്കാനാവില്ല. ഇസ്ലാമിക തീവ്രവാദത്തെ അന്ധമാക്കുന്നത് അമേരിക്കയുടെ ചെയ്തികളാണ്. എന്നാല്‍ ഒന്നര നൂറ്റാണ്ടിലധികം കാലമായി അമേരിക്ക തുടര്‍ന്നു വരുന്ന നയങ്ങളുടെ തുടര്‍ച്ച മാത്രമാണിവ.

1776-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു നൂറ്റാണ്ടിനുളളില്‍ തന്നെ അമേരിക്ക ഒരു വികസിത വ്യാവസായിക രാജ്യമായി മാറി. അതിവിപുലമായ പ്രകൃതി സമ്പത്തിനെയും അടിമവേലയെയും അടിസ്ഥാനമാക്കി ആവശ്യമായ മൂലധനം അതിവേഗം സംഭരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പക്ഷേ 19-ാം നൂറ്റാണ്ട് പകുതി ആയപ്പോഴേയ്ക്കും തന്നെ വിദേശ വിപണികളെ ആശ്രയിക്കാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അപ്പോഴേയ്ക്കും അറിയപ്പെട്ട ലോകമാകെ യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ - ഇംഗ്ലണ്ടും ഫ്രാന്‍സും പോര്‍ച്ചുഗലും - വീതിച്ചെടുത്തു കഴിഞ്ഞിരുന്നു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക ഇവയൊക്കെ യൂറോപ്യന്‍ കോളനികളായി മാറിയിരുന്നു. വളര്‍ന്നു വരുന്ന ജര്‍മ്മനിക്കും ജപ്പാനും അമേരിക്കയ്ക്കും ഒക്കെ വിപണി കണ്ടെത്തണമെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് അത് തട്ടിയെടുത്തേ മതിയാകൂ. വിപണികള്‍ക്കായുളള സാമ്രാജ്യത്വ യുദ്ധങ്ങളുടെ കാലം ആരംഭിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിലെ വില്ലന്‍മാരായി ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നിവരെയാണ് ചൂണ്ടിക്കാണിക്കുക പതിവ്. എന്നാല്‍ അതിനിടയില്‍ അധികമൊന്നും പ്രസിദ്ധി കൂടാതെ അമേരിക്ക അതിന്റെ വിപണി വികസിപ്പിക്കുകയായിരുന്നു; ലോകത്തെമ്പാടുമുളള പ്രകൃതി വിഭവങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

1962ലെ ക്യൂബന്‍ ആക്രമണം അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത താളുകളില്‍ ഒന്നാണ് - ദയനീയ പരാജയത്തിന്റെ നാളുകള്‍. സെനറ്റിനെക്കൊണ്ട് ഈ ആക്രമണം നടത്താനായി, അതിനാല്‍ ധാര്‍മികമായ തെറ്റൊന്നുമില്ലെന്നും മുമ്പും നിരവധി സന്ദര്‍ഭങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സ്ഥാപിക്കാനായി അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഡീന്‍ റസ്ക് 1848 -1945 കാലത്ത് നടത്തിയിട്ടുളള "ഇടപെടലു"കളുടെ ഒരു ലിസ്റ്റ് (103) എണ്ണം സമര്‍പ്പിക്കുകയുണ്ടായി. അര്‍ജന്റീന, നിക്കരഗ്വ(പലതവണ) ജപ്പാന്‍, ഉറുഗ്വേ, ചൈന, അംഗോള, ഹാവായ്... എല്ലാ ഇടപെടലിന്റെയും ഉദ്ദേശം ഒന്നു തന്നെ. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും അമേരിക്കന്‍ രാഷ്ട്രീയ-വാണിജ്യ-സൈനിക നേതാക്കളുടെ ഇടയില്‍ "വ്യാപന പ്രത്യയശാസ്ത്രം" വേരുറച്ചു കഴിഞ്ഞിരുന്നു. മസാച്ചുസെറ്റ്സില്‍ നിന്നുളള സെറ്റര്‍ ഹെന്റി കാബട് ലോഡ്ജ് ഒരു മാസികയില്‍ എഴുതി:

" നമ്മുടെ വാണിജ്യ വികസനത്തിനു വേണ്ടി നാം നിക്കരഗ്വ കനാല്‍ നിര്‍മ്മിക്കണം. കനാലിന്റെ സുരക്ഷയ്ക്കും പസഫിക്കിലുളള നമ്മുടെ വാണിജ്യ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഹാവായ് ദ്വീപുകള്‍ നാം നിയന്ത്രിക്കണം. സമോസിലുളള നമ്മുടെ സ്വാധീനം നിലനിര്‍ത്തണം. ലോകത്തിലെ വന്‍ രാജ്യങ്ങളെല്ലാം ഭൂഗോളമാകെ പങ്കിട്ടെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ പിന്നിലാകരുത്".

1897-ല്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്‍വെല്‍റ്റ് ഒരു സുഹൃത്തിനെഴുതി: " സ്വകാര്യമായി പറയട്ടെ, ഏതു തരത്തിലുളളതായാലും വേണ്ടില്ല. നമ്മുടെ രാജ്യത്തിന് ഒരു യുദ്ധം ആവശ്യമാണ്".

1898-ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇങ്ങനെ വിശദീകരിച്ചു.
"ഓരോ കൊല്ലവും ഉത്പാദനം വര്‍ദ്ധിക്കുന്നു. അങ്ങനെയല്ലാതെ അമേരിക്കക്കാര്‍ക്ക് കൊല്ലം മുഴുവന്‍ തൊഴില്‍ നല്‍കാന്‍ പറ്റുന്നതല്ല. നമ്മുടെ മില്ലുകളിലെയും ഫാക്ടറികളിലെയും ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി വികസിപ്പിച്ചെടുക്കുകയെന്നത് രാഷ്ട്രം നേരിടുന്ന ഒരു വെല്ലുവിളിയാണ്".

1900 ജനുവരി 9ന് സെനറ്റര്‍ ആല്‍ബര്‍ട്ട് ബെവറിഡ്ജ് ഇങ്ങനെ പ്രസംഗിച്ചു.
"മിസ്റ്റര്‍ പ്രസിഡന്റ്,. സംഗതികള്‍ നേരെ ചൊവ്വേ പറയേണ്ട സമയമായി: ഫിലിപ്പീന്‍സ് നമ്മുടേതാണ് എന്നെന്നേയ്ക്കും. അതിനപ്പുറം അങ്ങ് കിടക്കുന്ന ചൈന. അനന്തമായ വിപണി. അവിടെ നിന്നും നാം പിന്‍വാങ്ങുന്നതല്ല.

നമ്മുടെ വര്‍ഗത്തിന് നാം തന്ന നിയോഗമുണ്ട്. ലോകത്തെ നാഗരീകരിക്കുക. ആ നിയോഗത്തില്‍ നമുക്കുളള ഉത്തരവാദിത്വത്തില്‍ നിന്ന് നാം പിന്മാറില്ല.

ശാന്ത സമുദ്രം നമ്മുടേതാണ്. നമ്മുടെ അധികോത്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളെ നാം എവിടെയാണ് തേടുക? ഉത്തരം ഭൂമിശാസ്ത്രത്തില്‍ നിന്ന് ലഭിക്കുന്നു. .. ചൈന. അതാണ് നമുക്കായി നിയോഗിച്ചിട്ടുളള വിപണി. പൂര്‍വദേശങ്ങളിലേയ്ക്ക് മുഴുവനുമുളള കവാടമാണ് ഫിലിപ്പൈന്‍സ്. അവിടത്തെ 50 ലക്ഷത്തില്‍ പരം വരുന്ന ജനങ്ങളില്‍ ആംഗ്ലോ സാക്സണ്‍ രീതിയിലുളള സ്വയംഭരണം എന്നു പറഞ്ഞാല്‍ എന്തെന്ന് മനസിലാക്കാന്‍ കഴിയുന്ന 100 പേര്‍ പോലും കാണില്ല എന്നെനിക്ക് ഉറപ്പാണ്. യുദ്ധത്തിലെ നമ്മുടെ പെരുമാറ്റം അന്ത്യന്തം ക്രൂരമായിരുന്നു എന്ന ആരോപണമുണ്ട്. സംഗതി നേരെ തിരിച്ചാണ്. സെനറ്റര്‍മാരെ.. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. നമ്മള്‍ നേരിടുന്നത് അമേരിക്കക്കാരെയോ യൂറോപ്യന്‍മാരെയോ അല്ല. പൗരസ്ത്യരെയാണ്.."

അദ്ദേഹത്തിന്റെ കണ്ണില്‍ - മറ്റുളളവരുടെ കണ്ണില്‍ - പൗരസ്ത്യര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്!

ഏഷ്യയില്‍ പൂര്‍ണമായ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ ഒട്ടേറെ കുത്സിത തന്ത്രങ്ങളിലൂടെ തെക്കേ-ലാറ്റിന്‍-അമേരിക്കയിലെ മിക്ക രാജ്യങ്ങളെയും അസ്ഥിരീകരിക്കാനും അവിടങ്ങളില്‍ രൂപം കൊണ്ടു വരുന്ന ജനകീയ ഭരണകൂടങ്ങളെ അട്ടിമറിക്കാനും സ്വന്തം പാവ ഗവണ്മെന്റുകളെ അവിടവിടങ്ങളില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളൊന്നും അവിടെ തിരിച്ചു വരാതിരിക്കാനായി അവര്‍ ലോക സമക്ഷം ഒരു പ്രഖ്യാപനം നടത്തി: തെക്കേ അമേരിക്ക ഞങ്ങളുടേതാണ്. അവിടേയ്ക്ക് മറ്റാര്‍ക്കും പ്രവേശനമില്ല. മണ്‍റോ സിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്ന ഈതിന് യാതൊരു നിയമസാധുതയുമില്ല, ധാര്‍മ്മിക സാധുതയുമില്ല. അമേരിക്കന്‍ രാഷ്ട്രം തന്നെ നിയമവിരുദ്ധമായി, അധാര്‍മ്മികമായി രൂപം കൊണ്ട ഒന്നല്ലേ. അവര്‍ക്കതില്‍ ഒരുളുപ്പുമില്ല. ഉണ്ടാകേണ്ട കാര്യവുമില്ല. മറ്റൊരു സിദ്ധാന്തം കൂടി അവര്‍ ലോകം മുമ്പാകെ അവതരിപ്പിച്ചു.

" അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എവിടെവിടെയെല്ലാം, എപ്പോഴൊക്കെ ഭീഷണി നേരിടുന്നുവോ അവിടെയൊക്കെ സൈനികമായും അല്ലാതെയും ഇടപെടാന്‍ അമേരിക്കയ്ക്കുളള അവകാശം കേവലമാണ്. ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തതാണ്". മറ്റുളളവരുടെ താല്‍പര്യങ്ങള്‍ അതുവഴി ഹനിക്കപ്പെടുന്നുണ്ടോ എന്നത് അവരുടെ പ്രശ്നമല്ല. മറ്റുളളവര്‍ക്ക് ഈ ലോകത്ത് രണ്ടാം തരം പൗരന്മാരായി ജീവിക്കാനുളള അവകാശമേയുളളൂ.

മറ്റുളളവര്‍ക്ക് ലാറ്റിന്‍ അമേരിക്കയിലേയ്ക്കുളള വാതില്‍ കൊട്ടിയടയ്ക്കവെ തന്നെ ചൈനയിലെ വിപണി തങ്ങള്‍ക്ക് തുറന്നു കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊളമ്പിയയ്ക്കെതിരെ അവര്‍ വിപ്ലവം സംഘടിപ്പിച്ചു. അറ്റ്ലാന്റിക്കിനെയും ശാന്തസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പനാമാ കനാല്‍ ഉണ്ടാക്കാനും നിയന്ത്രിക്കാനും വേണ്ടി പുതിയ ഒരു ''സ്വതന്ത്ര" പനാമാ സ്റ്റേറ്റ് ഉണ്ടാക്കി. 1926ല്‍ 5000 നാവികരെ അത് നിക്കരാഗ്വയിലേയ്ക്ക് അയച്ചു. 1916ല്‍ നാലാമത്തെ തവണ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇടപെട്ടു. 8 കൊല്ലക്കാലം അവിടെ പട്ടാളത്തെ നിര്‍ത്തി. 1900നും '33നും ഇടയ്ക്ക് ക്യൂബയെ നാലുവട്ടം, നിക്കരാഗ്വയെ രണ്ടു തവണ, പനാമയെ ആറുതവണ, ഗ്വാട്ടിമാലയെ ഒരിക്കല്‍, ഹോണ്‍ദുരാസിനെ ഏഴു തവണ - അമേരിക്കന്‍ കയ്യേറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷമുളള 80-85 കൊല്ലത്തിനുളളില്‍ അമേരിക്ക നേരിട്ടു സൈനികമായോ പരോക്ഷമായോ ഇടപെടാത്ത രാജ്യങ്ങളില്ല. ബൊളീവിയ, ചിലി, പെറു, കൊളംബിയ, ഇക്വദോര്‍, എല്‍ സാല്‍വദോര്‍, പനാമ, ഗ്വാട്ടിമാല, നിക്കരാഗ്വ, അര്‍ജന്റീന, ഇറാക്ക്, കുവൈറ്റ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍..(ഇസ്രായേല്‍ എന്ന ഒരു രാജ്യം ഉണ്ടാക്കിയതു തന്നെ അമേരിക്കന്‍ ജൂതന്മാരാണ്.) റഷ്യ, കൊറിയ, വിയത്നാം, തായ്‍ലന്റ്, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീന്‍സ്, അംഗോള, ഘാന, കോംഗോ ഈ ലിസ്റ്റ് വളരെ വളരെ നീണ്ടതാണ്. എല്ലായിടത്തും അമേരിക്കന്‍ താല്‍പര്യ സംരക്ഷണം തന്നെയാണ് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലക്ഷ്യം.

മുതലാളിത്തം സ്വന്തം ശവക്കുഴി തോണ്ടുന്ന തൊഴിലാളി വര്‍ഗത്തെ സൃഷ്ടിച്ചതിന് സദൃശമായി അമേരിക്ക സ്വന്തം ശവക്കുഴി തോണ്ടുന്ന ഒരു ലോകവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. എല്ലാ ലോകരാജ്യങ്ങളും ഏറിയോ കുറഞ്ഞോ തോതില്‍ അമേരിക്കയെ വെറുക്കുന്നു. ജനതകളുടെ വെറുപ്പും അവരുടെ ധാര്‍മ്മിക രോഷവും അണുബോംബിനെക്കാള്‍ ശക്തമാണ്. ഏത് സുരക്ഷാവലയത്തെയും ഭേദിച്ച് കടക്കാന്‍ കെല്‍പ്പുളളതാണ്.അമേരിക്ക സൃഷ്ടിച്ച ഈ പുതിയ ലോകവ്യവസ്ഥയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്?

കുറിപ്പ് : ഈ അധ്യായം മുഴുവനും Howard Zinn എഴുതിയ People's History of the United States എന്ന പുസ്തകത്തെ ആധാരമാക്കിയാണ്. ഇന്നത്തെ ലോക ഗതി ഇന്നലത്തെ അമേരിക്കന്‍ ചരിത്രത്തിന്റെ തുടര്‍ച്ചയാണെന്ന് മനസിലാക്കിക്കൊണ്ടേ അതില്‍ ഇടപെടാന്‍ കഴിയൂ.. -(ഗ്രന്ഥകാരന്‍)

32 comments:

മാരീചന്‍ said...

എന്തുകൊണ്ട് അമേരിക്കയെ എതിര്‍ക്കുന്നുവെന്ന ചോദ്യം പലരും പലപ്പോഴും ഉന്നയിക്കാറുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം വായിച്ചറിയുമ്പോള്‍ ആ ചോദ്യത്തിനുളള ഉത്തരം വ്യക്തമാകും.

മൂര്‍ത്തി said...

ഇതിവിടെ ഇട്ടത് വളരെ നന്നായി..വായിച്ചിരിക്കേണ്ട ഒന്ന്..

ഒരു പാരഗ്രാഫ് മാത്രം എടുത്തിടുന്നു. കമന്റിനൊരു ഘനം കിട്ടാന്‍..

എന്തൊരു ഔദ്ധത്യത്തോടു കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ലോകരാജ്യങ്ങളോട് ചോദിച്ചത്, " നിങ്ങള്‍ ഞങ്ങളുടെ പക്ഷത്തല്ലേ. അല്ലെങ്കില്‍ നിങ്ങളെ ഭീകരപക്ഷത്തായി കണക്കാക്കും. ശത്രുവായി കണക്കാക്കും". ഒരു പ്രകോപനവും സെപ്തംബര്‍ 11ന്റെ പ്രകോപനം പോലും അഫ്ഗാനിസ്ഥാനില്‍ അവര്‍ നടത്തിയ അക്രമങ്ങളും അതിക്രമങ്ങളും ന്യായീകരിക്കാന്‍ പര്യാപ്തമല്ല. ഇറാക്കിനോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പാതകങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഇപ്പോള്‍ പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് രഹസ്യമായും പലപ്പോഴും പരസ്യമായും പിന്തുണ നല്‍കുന്നതിനെയും ന്യായീകരിക്കാനാവില്ല. ഇസ്ലാമിക തീവ്രവാദത്തെ അന്ധമാക്കുന്നത് അമേരിക്കയുടെ ചെയ്തികളാണ്. എന്നാല്‍ ഒന്നര നൂറ്റാണ്ടിലധികം കാലമായി അമേരിക്ക തുടര്‍ന്നു വരുന്ന നയങ്ങളുടെ തുടര്‍ച്ച മാത്രമാണിവ.

Suraj said...

പ്രൊഫസര്‍ സിന്നിന്റെ "A People's History of the United States: 1492 - present" എന്ന പുസ്തകത്തിലെ രണ്ട് അധ്യായങ്ങള്‍ - ഒന്നാം അധ്യായമായ Columbus, the Indians and Human Progressഉം ഒന്‍പതാം അധ്യായമായ Slavery without Submission, Emancipation without Freedomഉം മാത്രമാണ് ഈ ലേഖനഭാഗത്തിനാധാരം എന്ന് വായിച്ചപ്പോള്‍ തോന്നി. അത് ഒരു കുറവാണ്: വിഷയത്തിന്റെ ആഴം വച്ചു നോക്കുമ്പോള്‍ . ആ പുസ്തകം മുഴുവനും തന്നെ ഫാക്ടറിത്തൊഴിലാളികളുടെയും കറുത്തവന്റെയും മറ്റ് “അധ:കൃതരുടെയും” കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ചരിത്രമാണ്. അതിന് ഇങ്ങനെയൊരു നോട്ടം മാത്രം പോരാ എന്നാണ് എന്റെ തോന്നല്‍ .

മാരീചരുടെ ഈ പകര്‍ത്തലിനു നന്ദി.

സരസന്‍ said...

ഓരോരുത്തര്‍ അവര്‍ക്കു യോജിച്ചതു മാത്രം എടുത്തു ഇടുന്നു. ഡോ. എം പി പരമേശ്വരന്‍ അറിയപ്പെടുന്ന ഇടതു സഹചാരി ആയതുകൊണ്ട്, അമേരിക്കയെ എതിര്‍ക്കുവാന്‍ അങ്ങേരുടെ നാലാം അധ്യായം മാത്രം ധാരാളം. ഇന്നിന്റെ ലോകത്തെ അംഗീകരിച്ചുകൊണ്ട്, സമഞ്ജസമായ ഒരു നാലാം ലോകം, മാനവികതയുടെ സോഷ്യലിസം, ഉള്ള കാര്യം എന്തേ മിണ്ടാത്തെ ? അതില്‍ എതിര്‍പ്പു മാത്രല്ലല്ലോ, അമേരിക്കയെ പരിപൂര്‍ണമായി എതിര്‍ക്കുന്നില്ലാ എന്നതു മാത്രമല്ല, മറിച്ച്, ഏറ്റവും മനോഹരമായി, അമേരിക്കന്‍ സാമ്രാജ്യത്തത്തെ എവ്വിധം ഉപയോഗിക്കുവാന്‍ പറ്റും എന്നും അങ്ങിനെ വെറുപ്പിന്റെ അല്ലാത്ത, മാനവികതയുടെ ഒരു സോഷ്യലിസം, കെട്ടിപ്പൊടൂക്കുവാന്‍ പറ്റും എന്നും ഡോക്റ്റര്‍ പറഞ്ഞീട്ടുണ്ട്.
അമേരിക്കയെ എതിര്‍ക്കാന്‍ വേണ്ടി പഠിക്കുന്നവര്‍ നാലാം അധ്യായം മാത്രവും, അല്ല മാനവികാമയ, സഹകരണത്തിന്റെ ഉദാത്തമായ സൊഷ്യലിസവും ഈ ലോകത്തു നടത്തുവാന്‍ ആവും എന്നു വിശ്വസിക്കുന്ന ഇച്ഛാശക്തിയും ധൈര്യവുമുള്ളവര്‍ക്ക്, അല്ലെങ്കില്‍ നിലവിലുള്ള ഇന്നിന്റെ, വെറുപ്പിന്റെ സോഷ്യലിസത്തിന്റെ , പൊള്ളത്തരങ്ങള്‍ എന്തെന്നറിയുവാനും താല്പര്യമുള്ളവര്‍ക്കും, ഡോക്ടറുടെ നാലാം ലോകം : സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിന്റെ ബാക്കിയും വായിക്കണം, പഠിക്കണം. കാരണം നാലാം ലോകസത്ത പകയുടെ, കൊലയുടെ ലൊകം അല്ല മറിച്ച് ചര്‍ച്ചകളും, യോജിക്കാവുന്ന മേഘലകളില്‍ എല്ലാം യോജിച്ചും, അല്ലാത്ത മേഘലകളില്‍ നിരന്തരമായ പ്രതിപ്രവര്‍ത്തനത്തിലൂടെ യോജിക്കാവുന്ന മേഘലകള്‍ സ്രുഷ്ടിച്ചും ശക്തമായ മാനവിക സോഷ്യലിസം പടിപടയായി ഉരുത്തിരിച്ച് ഉണ്ടാക്കുക.
നാലാം ലോകം, ഇന്നിന്റെ ലോകക്രമത്തെ വെറുപ്പോടെ നോക്കുന്നവര്‍ക്കു, അമേരിക്കയെ അന്ധമായി എതിര്‍ക്കുന്നവര്‍ക്കു മന‍സ്സിലാക്കാന്‍ എത്രമാത്രം കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണു, ഡോ. എം പി പരമേശ്വരന്റെ നാലാം ലോകം : സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിലെ നാലാം അധ്യായത്തിനു മാത്രം പഠിക്കുന്നവര്‍. നാലാം അധ്യായത്തിനു ശേഷം കാലം ഒത്തിരി മാറി, ലോകക്രമവും മാറി.

മാനവിക സോഷ്യലിസം വിജയിക്കട്ടെ, അഭിവാദനങ്ങളോടെ..

Anonymous said...

സോഷ്യലിസം വിജയിക്കട്ടെ

മാനവികത വിജയിക്കട്ടെ

സോഷ്യലിസം സാൻസ് മാനവികത അങ്ങനെ ഒന്നുണ്ടാകാതിരിക്കട്ടെ


ഒരു മൂരാച്ചി സോഷ്യലിസ്റ്റ്

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചന്റെ വ്യത്യസ്ഥ ലേഖനം

പാമരന്‍ said...

നല്ല ലേഖനം.

ഒരു ആത്മഗതം:

കറുത്തവരോടും നേറ്റീവ്സിനോടും വെള്ളക്കാര്‍ ചെയ്തതിന്റെ അതേ അളവിലോ അതില്‍ കൂടുതലോ അല്ലേ നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ സവര്‍ണ്ണര്‍ അവര്‍ണ്ണരോടു ചെയ്തുകൊണ്ടിരുന്നത്‌? അമേരിക്കക്കാര്‍ തെറ്റുതിരുത്തി. റെഡ്‌നെക്കുകളായ ചില ഭ്രാന്തന്‍മാരൊഴിച്ച്‌ പൊതുജനം കറുത്തവരെയും വെളുത്തവരെയും തുല്യതയോടെയല്ലേ ഇന്നു കാണുന്നത്‌? പവ്വലും റൈസും ഒബാമയും ഓപ്റയും വില്‍ സ്മിത്തും ഡെന്‍സില്‍ വാഷിംഗ്‌ടണും ഒക്കെ ഉണ്ടായില്ലേ ആ നാട്ടില്‍? വെള്ളയും കറുപ്പും വന്‍തോതില്‍ കലര്‍ന്നു ചേരുന്നല്ലോ. നമ്മുടെ നാട്ടിലോ? നിയമങ്ങള്‍ വന്നു ശരി തന്നെ. അധഃസ്ഥിതര്‍ ഇന്നും അവിടെത്തന്നെ.

പറഞ്ഞു വന്നത്‌, അമേരിക്കയെ എതിര്‍ക്കാന്‍ അടിമത്തവും നേറ്റീവ്‌ കൂട്ടക്കുരുതികളും മതിയായ കാരണങ്ങളാണെന്നുതോന്നുന്നില്ല. വേറേയുമുണ്ടല്ലോ ഇഷ്ടം പോലെ കാരണങ്ങള്‍. ലേഖനത്തിലെ സിംഹഭാഗവും അവിടെ തങ്ങിപ്പോയി.

വികടശിരോമണി said...

ശരിയപ്പൊ,അങ്ങനെയാവട്ടെ.
സാമ്രാജ്യത്വം തുലയട്ടെ.

ശ്രീവല്ലഭന്‍. said...

വളരെ കുഴഞ്ഞു മറിഞ്ഞ ചരിത്രത്തെ ചെറിയ ലേഖനം ആക്കി എഴുതുക എളുപ്പമല്ല. ഗുഡ് attempt.

Inji Pennu said...

ഇത് ശരിക്കും ഒരു ഹിസ്റ്റോറിയന്‍ എഴുതിയ ബുക്ക് ആണോ? ചില വാചകങ്ങളൊക്കെ കാണുമ്പോള്‍ ഇതെന്തു കഥ എന്ന് തന്നെ ആലോചിക്കുന്നു.
“അമേരിക്കന്‍ രാഷ്ട്രം തന്നെ നിയമവിരുദ്ധമായി, അധാര്‍മ്മികമായി രൂപം കൊണ്ട ഒന്നല്ലേ. അവര്‍ക്കതില്‍ ഒരുളുപ്പുമില്ല. ഉണ്ടാകേണ്ട കാര്യവുമില്ല.” - ഇത് എഴുത്തുകാരന്റെ സ്വന്തം അഭിപ്രായമല്ലേ? ഇങ്ങിനെയൊക്കെ എങ്ങിനെ ഹിസ്റ്ററിയില്‍ എഴുതാന്‍ സാധിക്കുന്നു? ഞാന്‍ കരുതി ഇത് ശരിക്കുള്ള അമേരിക്കന്‍ ചരിത്രത്തെക്കുറിച്ചുള്ളതാണെന്ന്.

ഇത് വേറുതേ ഒരു മാര്‍ക്സിസ്റ്റ് തിയറി പോലെയുണ്ട്. ക്യൂബന്‍ മിസൈല്‍ ക്രൈസിസ്- സോവിയറ്റ് യൂണിയന്‍ ഇനെക്കുറിച്ചൊക്കെ മെന്‍ഷന്‍ ചെയ്യാതെ എങ്ങിനെയാണ് ക്യൂബയെക്കുറിച്ചൊക്കെ പറയുക? ക്യൂബന്‍ വിപ്ലവകാരികളെ ആദ്യം വാഷിങ്ങ്ടണ്‍ സപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. അങ്ങിനെ എന്തെല്ലാം ഉപകഥകള്‍. ഇതു ഒരു ശതമാനം പോലും എങ്ങും തൊടാതെ സ്വന്തമായ ഒരഭിപ്രായം മാത്രമാണ് എം.പി പരമേശ്വരന്‍ എഴുതി വെച്ചിരിക്കുന്നത്.

‘ആഫ്രിക്കക്കാരോട് മാത്രമല്ല, ഏഷ്യാക്കാരോടും. അവരുടെയും ഉപരിവര്‍ഗത്തിന്റെയും പെരുമാറ്റമാണ് ഒരു നിലയ്ക്ക് പറഞ്ഞാല്‍ സെപ്തംബര്‍ 11ന്റെ സംഭവങ്ങള്‍ ക്ഷണിച്ചു വരുത്തിയത്.’ - ഇതൊക്കെ എന്താ ഒരു ഫാക്റ്റ് ചെക്ക് എഡിറ്റര്‍ പോലുമില്ലാതെയാണോ ഡി.സി പബ്ലിഷ് ചെയ്യുന്നത്? അതോ ഇനി വേറെ ചാപ്റ്ററുകളിലുണ്ടോ?

‘കറുത്തവര്‍ക്ക് പ്രവേശനം ദുഃസാധ്യമായതോ അസാധ്യമായതോ ആയ സ്ഥാപനങ്ങളുണ്ട്, നഗരപ്രാന്തങ്ങളുണ്ട്.’ - ഇത് എപ്പോള്‍ പബ്ലിഷ് ചെയ്ത പുസ്തകമാണ്? ഇങ്ങിനെ നിയമപരമായി തടസ്സമുള്ള ഒരു സ്ഥപനമോ നഗരമോ ഉണ്ടോ? ഒരു സ്ഥലം പറയൂ, ഇന്ന് തന്നെ സെനറ്റര്‍ക്കോ മേയര്‍ക്കോ തന്നെയോ നമുക്ക് മെയിലോ ഫോണോ ഒക്കെ വിളിക്കാമല്ലോ? അമേരിക്കയിലാണ് ഞാന്‍ ഇത്രയധികം അഫേര്‍മേറ്റീവ് ആക്ഷന്‍ നടപ്പിലാക്കിയ ഒരു രാജ്യം കണ്ടിരിക്കുന്നത്. അതും വോട്ടിങ്ങ് ശതമാനമോ ഒന്നും ബാധിക്കാഞ്ഞിട്ട് കൂടി. ഒരുപാട് തെറ്റുകള്‍ ഇവര്‍ വരുത്തിയിട്ടുണ്ട്, പക്ഷെ അത് എത്രയും പെട്ടെന്ന് തിരുത്തി മാ‍നവിക പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു രാജ്യമാണിത്. അതാണ് പ്രധാനമായും
നോക്കേണ്ടത്.

ഹൌവാര്‍ഡ് സിന്നിന്റെ Peoples History of the United States സ്കൂളുകളിലും മറ്റും വായിപ്പിക്കുന്ന ബുക്കുകളാ‍ണ്. വേറെ ഒരു ബുക്കുമുണ്ട്. ട്രെയില്‍ ഓഫ് ടിയേര്‍സ്. (Trail of Tears) ഹിസ്റ്ററി വായിച്ച് കരഞ്ഞു പോവുന്ന പുസ്തകങ്ങളാണിത്. നല്ല ബുക്കുകളാണ്. ഇതിന്റെ ഏറ്റവും മനസ്സിലാക്കേണ്ട വസ്തുത ഇത് അമേരിക്കയില്‍ തന്നെ പബ്ലിഷ് ചെയ്യുന്ന റെക്കമെന്റഡ് പുസ്തകങ്ങളാണ്. അതാണീ രാജ്യത്തിന്റെ ബ്യൂട്ടി. അതിലാണ് ആളുകള്‍ ആകൃഷ്ട്രരാവുന്നതും. ഇപ്പോള്‍ പോലും പണ്ടത്തെ ഹിന്ദുക്കള്‍ ബീഫ് കഴിച്ച് എന്നു വല്ലതും ഒരു പുസ്തകമിറക്കിയാല്‍ ആ‍ സംസ്ഥാനം ചിലപ്പോ ബി.ജെ.പി ഭരിക്കും. അതുപോലെയാണ് നമ്മുടെ സ്ഥിതി. അല്ലെങ്കില്‍ ചൈനയിലോ റഷ്യയിലോ വിമര്‍ശിച്ചുകൊണ്ട് ഒരു പുസ്തകവും ഇറങ്ങില്ല. ആ സ്വാതന്ത്ര്യം ഒരു പ്രത്യേകത തന്നെയാണ്. അമേരിക്കയിലേക്ക് ആദ്യ കാലത്ത് വന്നവരും ആ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായൂ കാംക്ഷിച്ച് വന്നവരാണ്. ഇവരുടെ ഫൌണ്ടിങ്ങ് ഫാദേര്‍സിന്റെ ദീര്‍ഘവീക്ഷണം ഇപ്പോള്‍ പോലും നമ്മുടെ നേതാക്കന്മാര്‍ക്കില്ല. വീ ലിവ് ബൈ ഷോട്ട് ടെം ഗെയിന്‍സ്.

അമേരിക്ക ഒരുപാട് ഫോറിന്‍ പോളിസി നയങ്ങളില്‍ ക്രൂരത കാട്ടിയിട്ടുണ്ട്. സോവിയറ്റ് റഷ്യയും കാട്ടിയിട്ടുണ്ട്. പക്ഷെ ഹൂ ഈസ് ദ ലെസ്സര്‍ ഈവിള്‍ എന്നതാണ് ജനങ്ങള്‍ നോക്കുക്ക എന്ന് തോന്നുന്നു. അതുകൊണ്ടാണീത്രയും ഹിപ്പോക്രിസി അമേരിക്കയുടെ പോളിസികളില്‍ ഉണ്ടായിട്ടും അതിനിപ്പോഴും ചാം.

ഈ പലയിടത്തും പരാ‍ജയപ്പെട്ട ഒരു കാലത്തും നടപ്പാവാത്ത യൂറ്റോപ്പ്യന്‍ സോഷ്യലിസത്തില്‍ തന്നെ മുറുകെപിടിച്ചിരിക്കാതെ മറ്റൊരു വേള്‍ഡ് ഓര്‍ഡര്‍ എന്താണ് എന്ന് ചിന്തകന്മാര്‍ ആലോചിച്ചെങ്കില്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്തായാലും ഇത് വായിച്ചിട്ട് മുകളില്‍ എഴുതിയ എന്തുകൊണ്ട് അമേരിക്കയെ എതിര്‍ക്കുന്നു എന്നതിനു ഒന്നും കിട്ടുന്നില്ല എന്ന് ഖേദപൂര്‍വ്വം പറയട്ടെ. അതിലും നല്ലത് ഫറീദ് സക്കറിയുയുടെ വൈ ദേ ഹേറ്റ് അസ് (Why They Hate Us) എന്ന ലേഖനം വായിക്കുന്നതാണ്.

ഗുപ്തന്‍ said...

ഈ മാരീചരുടെ ഒരു ബുദ്ധി. എങ്ങും തൊടാതെ ചിലവിഷയങ്ങള്‍ വ്യക്താമാക്കി അല്ലേ.. പാവം പരമേശ്വരന്‍ എന്തറിയുന്നു..

ഇഞ്ച്യേ... ഡോ. എം പി പരമേശ്വരന്‍ എഴുതിയ ലേഖനത്തിന്റെ കീഴില്‍ തന്നെ വന്ന് ചോദിക്കണം . ഹഹഹ.

സിന്നിന്റെ പുസ്തകം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെചരിത്രമായി അമേരിക്കയുടെ ചരിത്രം പുനര്‍വായിക്കുകയാണ്. വംശീയമായും ധാര്‍മികവിഷയങ്ങളിലും സ്വത്വപ്രതിസന്ധിയിലാവുന്ന ഒരു അമേരിക്കയെ --ഇന്നു വരെ നിലവിലില്ലാത്ത അമേരിക്കയെ -അവിടെ കാണാം. ഒരുപക്ഷെ ഒബാമയുടെ അമേരിക്ക ആ വിഷയങ്ങള്‍ ആഭ്യന്തരരാഷ്ട്രീയത്തിന് പുറത്തുനിര്‍ത്തുന്ന പതിവ് ‘പ്രൊട്ടസ്റ്റന്റ് വൈറ്റ് മെയില്‍ മെന്റാലിറ്റി’യില്‍ നിന്ന് മാറിചിന്തിച്ചേക്കും എന്ന് പ്രതീക്ഷിക്കാം. എന്കില്‍ സ്വപ്നതുല്യമായ സന്തോഷമല്ല സ്വന്തം ആഴങ്ങള്‍ തിരിച്ചറിയുന്ന ഒരു ജനതയുടെ ഈറ്റുനോവിന്റ്റ്റെ വര്‍ഷങ്ങളാവും ഇനി വരുന്നത്.

അതില്‍ നിന്ന് ഇങ്ങനെ ഒരു ചരിത്രം അരിച്ചെടുത്ത പരമേശ്വരബുദ്ധിക്ക് നമോവാ‍ാകം.

(പി. കു. പുസ്തകത്തിന്റെ പീഡിയെഫ് ആവശ്യമുള്ളവര്‍ക്ക് അയച്ചുതരാം. manu.n.06@ജീമെയില്‍.കോമിലേക്ക് ഒരു മെയിലിടൂ. വെബില്‍ കിട്ടും; എന്റെ സൌജന്യമില്ലാതെ ;))

പരാജിതന്‍ said...

അന്യന്റെ ജീവന്‍, ആത്മാഭിമാനം, വിപണി, സ്വാതന്ത്ര്യം എന്നിവ കവര്‍‌ന്നാലും സ്വന്തം അതിരുകള്‍‌ക്കകത്ത് തെറ്റുതിരുത്തലുകളും സ്വാതന്ത്ര്യവും ഏറിയോ കുറഞ്ഞോ അളവിലുള്ള സമത്വവും നിലവില്‍ വരുത്തിയാലുള്ള ‘ചാ’മിന് ജാമിനെക്കാള്‍ രുചിയുണ്ടല്ലേ? അയലത്തെ പെണ്ണിനെ ബലാത്സംഗം ചെയ്താലെന്താ സ്വന്തം ഭാര്യയെ പൊന്നു പോലെ നോക്കുന്നില്ലേ? പരമമായ സ്വാര്‍‌ത്ഥതയുടെ ഈ ഉജ്ജ്വലപാഠം ലോകത്തെ പഠിപ്പിക്കുന്നതിന്റെ പേരിലും അമേരിക്കയോട് അല്പം വെറുപ്പാകുന്നതില്‍ തെറ്റില്ല.

nalan::നളന്‍ said...

തെരിവു ഗുണ്ടയെ വെറുക്കുന്നതെന്തിനെന്നു കൊച്ചുകുട്ടിക്ക് മനസ്സിലാവുന്നകാര്യല്ലേ

Anonymous said...

അതിനിപ്പ എന്തിനാ കൂവേ മടങ്ങര്‍ളീ മാഷിന്റെ പുസ്തകത്തിലെ അദ്ധ്യായം? അമേരിക്കക്കാരന്റെ മിഷന്‍ ഇത്രേയുള്ളു :

“നിന്റത് അങ്ങ് കീറിയാലും എന്റത് അങ്ങ് കേറണം”

Anonymous said...

കമ്മ്യൂണിസ്റ്റ്കാരുടെ മിഷന്‍ ഇങ്ങനെയും:

“എന്റത് അങ്ങ് കീറിയാലും നിന്റത് അങ്ങ് കേറട്ടെ”

എന്നിട്ട് അമേരിക്ക കേറ്റിയേ കേറ്റിയേ എന്റേതു കീറിയേ കീറിയേ എന്നു വലിയ വായില്‍ കാറുക...ഫൂ....

Anonymous said...

അമേരിക്കയെ തെറിപറയുക ഒരു ഫാഷനാണു ഇന്നു ബുജികള്‍ക്ക്...ശക്തിമാന്റെ മസിലിനോടുള്ള അജീര്‍ണന്റെ അസൂയ. എരിവും പുളിയും കൂട്ടാന്‍ അല്പം മുതലാളീത്തവും, ഇസ്ലാമിക തീവ്രവാദവും സമാസമം കൂട്ടിയരച്ച് കറിവയ്ക്കുന്നു.
എന്നാല്‍ റഷ്യ ആയിരുന്നു ഇതു ചെയ്യുന്നത് എങ്കില്‍ ഈ ബുജികള്‍ വാലും വളച്ച് ഓഛാനിച്ച് റഷ്യന്‍ ഗീഥികള്‍ പാടും,

ഓന്ത്=ഇടത്ബുജി

Anonymous said...

പരാജിതന്‍ സ്വന്തം അതിരുകള്‍ക്കകത്ത് അമേരിക്ക ദാനം നല്‍കിയതൊന്നുമല്ല സമത്വവും സ്വാതന്ത്യവുമൊന്നും. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കു പൊരുതി നേടിയതു തന്നെയാണ്‌... സ്വന്തം രാജ്യത്തിന്റെയുള്ളില്‍ ഏത് ഒറ്റപ്പെട്ട മനുഷ്യനും ശബ്ദമുയര്‍ത്താന്‍ കഴിയുന്നത് ഒരു ചാം തന്നെയാണ്‌. പൗരാവകാശങ്ങള്‍ക്ക് വില കല്പിക്കുന്നതു കൊണ്ടാണ്‌ നാലു കൊല്ലം കൂടുമ്പോള്‍ പുതിയ തെരുവുഗുണ്ടയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നതും.

എന്നാലും നാലാംലോകസിദ്ധാന്തത്തിനു വന്ന ഒരു ഗതികേടേ... മാരീചന്റെ പള്‍പ്പ് ഭാവനയില്‍ തുണിയഴിച്ചിട്ടിരിക്കുകയല്ലേ...

പരാജിതന്‍ said...

പണ്ടാരം, ദാനം കിട്ടിയതോ പൊരുതിനേടിയതോ ലോട്ടറിയടിച്ചതോ എന്തോ ആയിക്കോട്ടെ. നാലുകൊല്ലത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ തെരഞ്ഞെടുപ്പ് നടത്തട്ടെ. അതു കൊണ്ട്? അതു കൊണ്ട് ബാക്കിയെല്ലാരും അമേരിക്കയ്ക്ക് പുണ്യാളപ്പട്ടം കൊടുക്കണോ? അത് എവിടത്തെ ന്യായം?

ഇവിടെ പലരും പറയുന്ന കേട്ടാല്‍ തോന്നും ഹോവാഡ് സിന്‍ എന്നൊരാള്‍ 1980-ല്‍ ഒരു പുസ്തകമെഴുതി, അമേരിക്കന്‍ ചരിത്രത്തെയും മറ്റും വിമര്‍‌‌ശബുദ്ധിയോടെ അപഗ്രഥിക്കുന്ന ഒരെണ്ണം. ഉടന്‍ തന്നെ അത് പാഠപുസ്തകമായി, ചര്‍‌ച്ച ചെയ്യപ്പെട്ടു, സമീപനങ്ങളില്‍ സമൂലമായ തിരുത്തലുകളുണ്ടായി, സര്‍വ്വം മംഗളം, ശുഭം! 9/11 ദുരന്തത്തിനു ശേഷവും അതേ മനുഷ്യന്‍ “അമേരിക്കന്‍ ഗവണ്മെന്റ് ലോകജനതയെ വഞ്ചിച്ചു, സ്വന്തം ജനതയെ വഞ്ചിച്ചു“ എന്നു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്ന കാര്യം നമുക്ക് സൌകര്യപൂര്‍‌‌വ്വം മുക്കാം; എന്താ? കൂട്ടത്തില്‍ അമേരിക്കയെ എതിര്‍‌ക്കുന്നവര്‍ അമേരിക്കയിലെ ജനങ്ങളെ വെറുക്കുന്നുവെന്നൊരു പരോക്ഷസൂചന കൂടി തിരുകാറുണ്ട് പലരും. അതും ആകാവുന്നതാണ്, ആവശ്യക്കാര്‍‌ക്ക്.

Inji Pennu said...

അമേരിക്കന്‍ ഫോറിന്‍ പോളിസിയിലെ വൈരുദ്ധ്യങ്ങള്‍, ജനാധിപത്യം നടപ്പിലാക്കുന്നുവെന്ന് സ്വന്തം ജനതയെ ബോധിപ്പിച്ച് മറ്റു രാജ്യങ്ങളില്‍ ചെയ്തു കൂട്ടുന്ന നരഹത്യകള്‍, പട്ടാ‍ള ഗവണ്മെന്റുകളെ പിന്താങ്ങുക ഇവയെല്ലാം മിനിമം പത്രം വായിക്കുന്നവര്‍ക്ക് അറിയേണ്ടതാണ്. പക്ഷെ അതിനു കടകവിരുദ്ധമായി പണ്ട് സ്പാനിഷ് ഇന്‍‌ക്വസിഷനില്‍ അമേരിക്കക്കാര്‍ സാമ്രാജത്വം സ്ഥാപിച്ച് എന്ന് പറഞ്ഞ് യാതൊരു വകുപ്പുമില്ലാതെ കുറച്ച് കാര്യങ്ങള്‍ ഔട്ട് ഓഫ് കോണ്ടക്സ്റ്റില്‍ എടുത്തെഴുതി അതാണ് അമേരിക്കന്‍ സാമ്രാജത്വത്തിന്റെ നീച മുഖം എന്നൊക്കെ എഴുതി പിടിപ്പിച്ച് വെച്ചാല്‍ ആരെഴുതിയാലും (ഇയാള്‍ ആരാണെന്ന് എനിക്ക് വലിയ പിടുത്തമില്ല) അത് തീര്‍ത്തും ഇമ്മെച്ചുര്‍ ആണ്. പണ്ട് യൂറോപ്പ് ആസ്ത്രേലിയക്ക് കൊലപാതികളെ(? സ്പെല്ലിങ്ങ്?) അയച്ചിരുന്നതുകൊണ്ട് അവിടെ ആസ്ത്രേലിയല്‍ കള്ളന്മാര്‍ ഇപ്പോഴും കൂടുതലുണ്ട് എന്ന് പറയുന്നതു പോലെയുള്ള തിയറിയായേ എനിക്ക് തോന്നിയുള്ളൂ. അതുകൊണ്ടാണ് അതിലെ എനിക്ക് തോന്നിയ വൈരുദ്ധ്യം ചിലത് മാത്രം എടുത്തെഴുതിയതും.

അതിനു അമേരിക്കയെ എല്ലാവരും സ്നേഹിക്കണമെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അമേരിക്കയെ വെറുക്കാന്‍ എല്ലാവര്‍ക്കും, എനിക്കും വേണ്ടുവോളം കാരണങ്ങളുണ്ട്.

അമേരിക്കയുടെ ചാം തീര്‍ച്ചയായും എനിക്ക് തോന്നുന്നത്, ഒരു രാഷ്ട്രത്തിനു തിരുത്തി മുന്നേറാം എന്നതു തന്നെയാണ്. അത് മറ്റേതൊരു രാജ്യത്തെക്കാളും അമേരിക്ക ചെയ്യുന്നു എന്ന് തന്നെ എനിക്ക് തോന്നുന്നു. അവരു തന്നെയല്ലേ കൂടുതല്‍ ഗുണ്ടായിസം കാണിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം സ്റ്റെയിറ്റ് ഫോര്‍വേറ്ഡാവില്ല. പക്ഷെ ഈ ലോകത്തില്‍ നടക്കുന്ന പല പുതിയ മാറ്റങ്ങള്‍ക്കും കാറ്റു വീശുന്നത് ഈ തീരത്തു നിന്ന് തന്നെയാണ്. നിസ്സംശയം! അതുകൊണ്ട് അമേരിക്ക പുണ്യാളനായില്ല. എങ്കിലും അത് കൂടി പറയണമെന്ന് തോന്നിയത് ഈ ലേഖനത്തില്‍ എഴുതിപ്പിടിപ്പിച്ച് വെക്കുന്നത് ഹേറ്റ് തിയറികള്‍ കണ്ടിട്ടാണ്. ഒരുമാതിരി ലാദന്‍ മോഡ് പോലെ തോന്നി. ഇസ്രായേല്‍ ഉണ്ടാക്കിയത് ‘അമേരിക്കയിലെ ജൂതന്മാര്‍’ എന്ന പ്രയോഗം തന്നെ -- ഇതൊക്കെ വായിച്ചിട്ട് പിന്നെ എന്തു തോന്നും? എന്നിട്ട് അത് ചരിത്രമെന്നൊക്കെ എഴുതിയാല്‍?

അന്യന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുന്നതും സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതും ഈക്വലി പണിഷബിള്‍ ക്രൈംസ് ആണ്. (ഈ മലയാളികള്‍ക്കെന്താ ഈ ബലാത്സംഗം ഉപമ ഇത്ര ഇഷ്ടം? പഴയ സോമന്‍ സിനിമ ഹാംഗ് ഓവറാ? പണ്ട് ഏതോ ഒരു ബ്ലോഗില്‍ ഒരു ചെക്കന്‍ എഴുതി വെച്ചേക്കുന്നു, അവന്‍ പുസ്തകത്തെ ബലാത്സംഗം ചെയ്തു എന്ന്. പുസ്തകം വായിച്ച് തീര്‍ന്നു എന്ന് ഉപമിച്ചതാ...!)

കെ said...

സൂരജ്,
ഈ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചതല്ല. അതുകൊണ്ട് വിശദമായ ഒരഭിപ്രായത്തിന് ശേഷിയില്ല. മറ്റ് രാജ്യങ്ങളോട്, ജനതയോട് അമേരിക്ക നടത്തിയിട്ടുളള അധിനിവേശങ്ങളുടെ ചുരുങ്ങിയ ഒരു ചരിത്രം, എം പിയുടെ ഈ ലേഖനത്തിലുണ്ടെന്ന് തോന്നിയതു കൊണ്ടാണ് ഈ അധ്യായം ഇവിടെ പകര്‍ത്തിയിട്ടത്. വിശദമായ വായനയ്ക്കും ചര്‍ച്ചയ്ക്കും ഇതിലെ വാദങ്ങള്‍ ആരെയെങ്കിലും പ്രേരിപ്പിച്ചാല്‍ അത്രയും നല്ലത്.

സരസാ,
ഇന്നിന്റെ ലോകത്തെ അംഗീകരിച്ചു കൊണ്ട്, അമേരിക്കയുടെ സാമ്രാജ്യത്വത്തെ അംഗീകരിച്ചു കൊണ്ട് കെട്ടിപ്പെടുക്കേണ്ട നാലാം ലോകത്തെക്കുറിച്ച് എംപി എഴുതിയ അതേ ഭാഗങ്ങള്‍ താങ്കളുടെ ബ്ലോഗിലോ ഇവിടെ കമന്റായോ പകര്‍ത്തിയിടാമോ? താങ്കളുടെ അഭിപ്രായങ്ങളല്ല, എംപിയുടെ ഒറിജിനല്‍ വാദങ്ങള്‍.

എന്റെ കൈയില്‍ ഈ നാലാം അധ്യായം മാത്രമേയുളളൂ. എന്തു ചെയ്യാം...!!നാലാം അധ്യായം തന്നെ നേരെ ചൊവ്വെ ഇതുവരെ പഠിച്ചു തീര്‍ന്നുമില്ല...

ഇഞ്ചി,
ഇതൊരു ഹിസ്റ്റോറിയന്‍ എഴുതിയ പുസ്തകമല്ല. ഡോ. എം പി പരമേശ്വരന്‍ ഹിസ്റ്റോറിയനല്ല. അറ്റോമിക് ശാസ്ത്രജ്ഞനായിരുന്നു. മറ്റൊരു പുസ്തകത്തെ ഉപജീവിച്ച് അദ്ദേഹം എഴുതിയതാണ് ഇത്. അത് ലേഖനത്തിന്റെ അവസാനം പറഞ്ഞിട്ടുമുണ്ട്. അമേരിക്കയെക്കുറിച്ച് എംപിയുടെ അഭിപ്രായത്തെ കീറിമുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മറുപടി എംപിയാണല്ലോ പറയേണ്ടത്.

തങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനു വേണ്ടി അമേരിക്ക നടത്തിയിട്ടുളള ഇടപെടലുകളുടെ സൂചനകള്‍ ഈ ലേഖനത്തില്‍ വേണ്ടുവോളമുണ്ട്. ഈ ലേഖനത്തിന്റെ പ്രസക്തി അതാണെന്ന് എനിക്കു തോന്നുന്നു.

കറുത്തവര്‍ക്ക് പ്രവേശനമില്ലാത്ത പ്രദേശങ്ങള്‍ പലതുമുണ്ടെന്ന ഒരു പരാമര്‍ശത്തില്‍ പിടിച്ച് മൊത്തത്തില്‍ അടച്ചാക്ഷേപിക്കുമ്പോള്‍ അമേരിക്കയില്‍ പോയിട്ടില്ലാത്ത, ചരിത്ര പുസ്തകങ്ങളില്‍ തെളിയുന്ന ജനതയുടെ സ്വത്വപ്രതിസന്ധിയില്‍ വലിയ പിടിപാടില്ലാത്തവരുടെ ഉളളില്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ കൂടിയുണ്ടാകും.

ആയുധങ്ങളില്ലായിരുന്ന, അവയെക്കുറിച്ച് അറിയില്ലായിരുന്ന ഒരു ജനതയെ തങ്ങളുടെ അടിമകളാക്കി മാറ്റാന്‍ എളുപ്പമായിരുന്നുവെന്ന് കൊളംബസിന്റെ ഡയറിയില്‍ പറഞ്ഞിട്ടുണ്ടെന്ന് എം പി പരമേശ്വരന്‍ പറയുന്നു. സത്യമോ?

കത്തികളുടെ മൂര്‍ച്ചയറിയാന്‍ ഇന്ത്യാക്കാരുടെ ദേഹത്തു നിന്ന് സ്പാനിയാര്‍ഡുകള്‍ മാംസം മുറിച്ചെടുക്കുമായിരുന്നുവെന്ന് ലാ കാസ എഴുതിയിട്ടുണ്ടോ?

അടിമകളോട് കാണിച്ച അതിക്രൂരതയെക്കുറിച്ച് വിവരിച്ചിരിക്കുന്നത് എംപിയുടെ ഭാവനയോ സത്യമോ?

500 കൊല്ലം മുമ്പ് യൂറോപ്യന്മാരുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ കഥ ഈ ലേഖനത്തില്‍ പറ‍ഞ്ഞിരിക്കുന്നത് ശരിയോ?

യൂറോപ്പിനെക്കാളും വികസിതമായ ഒരു നാഗരികത സ്വന്തമായുണ്ടായിരുന്ന ആഫ്രിക്കക്കാരെ വേട്ടയാടി ചങ്ങലയ്ക്കിട്ട് കടലുകടത്തി ആടുമാടുകളെപ്പോലെ കൈകാര്യം ചെയ്തിരുന്ന ചരിത്രം അമേരിക്കയ്ക്കുണ്ടെന്ന് ലേഖനം പറയുന്നു.. ശരിയോ?

ആന്‍ജലോ ഹെന്‍ഡന്റെ ചില അഭിപ്രായപ്രകടനങ്ങള്‍ ലേഖനത്തില്‍ കാണാം. അത് സത്യമോ, ഭാവനയോ?

അമേരിക്കയിലെ അടിമത്തം അവസാനിപ്പിച്ചെന്ന് പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന എബ്രഹാം ലിങ്കണെക്കുറിച്ച് ഈ ലേഖനം പറയുന്നത് ശരിയോ?

ലേഖനത്തില്‍ പറയുന്നതു പ്രകാരം, ക്യൂബന്‍ ആക്രമണത്തെ ന്യായീകരിക്കാന്‍ ഡീന്‍ റസ്ക് 1848-1945 കാലത്തെ ഇടപെടലുകളുടെ ചരിത്രം സെനറ്റിലോ മറ്റോ അവതരിപ്പിച്ചിരുന്നോ?

യുദ്ധത്തെക്കുറിച്ച് തിയോഡര്‍ റൂസ് വെല്‍റ്റിന്റേതായി ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന അഭിപ്രായം ശരിയോ?

ഫിലിപ്പീന്‍സ് നമ്മുടേതാണ് എന്നെന്നേയ്ക്കും. അതിനപ്പുറം അങ്ങ് കിടക്കുന്ന ചൈന. അനന്തമായ വിപണി. അവിടെ നിന്നും നാം പിന്‍വാങ്ങുന്നതല്ല എന്ന് ആല്‍ബര്‍ട്ട് ബെവറിഡ്ജ് പ്രസംഗിച്ചതായി ലേഖനം പറയുന്നു. ശരിയോ?

" അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എവിടെവിടെയെല്ലാം, എപ്പോഴൊക്കെ ഭീഷണി നേരിടുന്നുവോ അവിടെയൊക്കെ സൈനികമായും അല്ലാതെയും ഇടപെടാന്‍ അമേരിക്കയ്ക്കുളള അവകാശം കേവലമാണ്. ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തതാണ്" ഇങ്ങനെയൊരു സിദ്ധാന്തം അമേരിക്കയ്ക്കുണ്ടോ? അതോ എം പിയുടെ ഭാവനയാണോ അത്?

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ആണ്, പലരുടെയും അമേരിക്കാ വിരോധത്തിന്റെ ആസ്തിമുതല്‍. ആ ഉത്തരങ്ങള്‍ക്കു മേലുളള അഭിപ്രായം ഓരോരുത്തരുടെയും രാഷ്ട്രീയാഭിഖ്യമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കാധാരമായ എംപിയുടെ വാദങ്ങള്‍ സത്യമല്ലെങ്കില്‍, കെട്ടിച്ചമച്ചതാണെങ്കില്‍ അതിന്മേല്‍ കെട്ടിപ്പൊക്കുന്ന രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കും വിലയില്ലാതാകും. അതുകൊണ്ട് ആ ഉത്തരങ്ങളിലാണ് പ്രസക്തി. യുക്തിസഹമായി ഈ വാദങ്ങളെ പൊളിച്ചാല്‍, അന്ധമായ അമേരിക്കന്‍ വിരോധം നമുക്ക് മതിയാക്കാമെന്നേ..

ഇനി സന്ദര്‍ഭങ്ങളില്‍ അടര്‍ത്തിയെടുത്ത് സത്യത്തെ വളച്ചൊടിക്കാനാണ് എംപി ശ്രമിക്കുന്നതെങ്കില്‍, ആ സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി യഥാര്‍ത്ഥ ആശയം വിശദമാക്കാമോ? (പരീക്ഷാ സ്റ്റൈലില്‍ തന്നെ മുന്നേറട്ടെ കാര്യങ്ങള്‍)

സ്വന്തം കാര്യസാധ്യത്തിന് ഏത് രാജ്യത്തിലും ഇടപെടുന്ന ചരിത്രം അമേരിക്കയ്ക്കുണ്ടെന്നാണ് എം പി ഈ ലേഖനത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്കു തോന്നുന്നു.

സ്വന്തം വിപണി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ നടത്തിയിട്ടുളള ഇടപെടലുകളുടെ ചരിത്രം മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ എഴുതിയിട്ടുണ്ട് എന്നതാണ് ഞാന്‍ ഈ ലേഖനത്തില്‍ കാണുന്ന പ്രസക്തി.

അമേരിക്കയുടെ അധിനിവേശത്തെക്കുറിച്ച് ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതകളെ അധികരിച്ച് എംപിയെന്ത് നിഗമനത്തിലെത്തുന്നുവെന്നത് അദ്ദേഹത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്. മകന്റെ തല്ലേറ്റ് ആശുപത്രിയില്‍ കിടക്കുന്ന അമ്മയെ നോക്കി, എന്നാലും ആ ചെക്കന്‍ ഇങ്ങനെ ചെയ്തല്ലോയെന്ന് അന്തിക്കാം, ഇവള്‍ക്കിത് വേണമെന്ന് സമാധാനിക്കുകയും ചെയ്യാം. അതുകൊണ്ട് എംപിയുടെ അഭിപ്രായങ്ങളെക്കുറിച്ച് ഇവിടെ തര്‍ക്കിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എംപി വായിക്കേണ്ട മറ്റു പുസ്തകങ്ങളുടെ ലിസ്റ്റ് ഇവിടെ എഴുതിത്തൂക്കിയിട്ടും കാര്യമൊന്നുമില്ല.

അമേരിക്ക ചെയ്ത അധിനിവേശങ്ങളുടെ ചരിത്രമെഴുതുമ്പോള്‍, സോവിയറ്റ് യൂണിയനും ചെയ്തിട്ടുണ്ട് എന്ന മട്ടിലുളള സമാധാനിക്കലുകളും കണ്ടു. അതും കൊളളാം.

ഏതായാലും ചര്‍ച്ച പുരോഗമിക്കട്ടെ...

Inji Pennu said...

മാരീചാ
എളുപ്പത്തില്‍ ഒരു ഉത്തരം ഉറങ്ങുന്നതിനു മുന്‍പ്. ബാക്കി നാളെ.

ചരിത്രം വായിക്കേണ്ടത് ഇങ്ങിനെയോ? മാരീചന്റെ ഈ ചോദ്യം തന്നെ എന്തുമാത്രം തെറ്റിദ്ധാരണാജനകമാണ്. എന്തു സില്ലിയാണ്?

‘അമേരിക്കയിലെ അടിമത്തം അവസാനിപ്പിച്ചെന്ന് പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന എബ്രഹാം ലിങ്കണെക്കുറിച്ച് ഈ ലേഖനം പറയുന്നത് ശരിയോ?’

ആ ലേഖനം പറയുന്ന കോട്ടഡ് വാക്കുകള്‍ ശരിയെങ്കില്‍ ഒരു ഒരു വൈറ്റ് സൂപ്രമസിസ്റ്റിന്റെ (white supremacist) വെടിയേറ്റ് മരിച്ച അബ്രഹാം ലിങ്കണ്‍ന്റെ ജീവിതം ആ രണ്ട് വാചകത്തില്‍ കുരുങ്ങുന്നുവോ? അതിലും കടുത്ത വാക്കുകളുണ്ട് എമാന്‍സിപ്പേഷന്‍ പ്രൊക്ലമേഷനില്‍
(emancipation proclamation). എന്തുകൊണ്ട് അങ്ങിനെ ചെയ്യേണ്ടി വന്നു എന്നറിയാന്‍ എന്നതിനു അമേരിക്കന്‍ സിവില്‍ വാര്‍ ചരിത്രം മുഴുവന്‍ വായിക്കണം. അടിമത്തം നിറുത്തലാക്കാന്‍ വേണ്ടി ഒരു രാജ്യത്തില്‍ തന്നെ സിവില്‍ വാര്‍ പൊട്ടിപ്പുറപ്പെടുക. അത് രാജ്യമൊട്ടാകെ നാശനഷ്ടവും മരണവും തോല്‍‌വികളും സമ്മാനിക്കുക. ഒരു രാജ്യം ചിഹ്നഭിന്നമാവുക.
ഇങ്ങിനെ കുറേയധികം ചരിത്രം വായിച്ച ശേഷമേ അതിനു ഉത്തരം തന്നെ കിട്ടുള്ളൂ. മാരീചന്‍ പറയുന്ന ഈയൊരു ചോദ്യത്തിനു ഉത്തരം പരീക്ഷാ സ്റ്റൈലാ‍ണെങ്കില്‍ തോറ്റു പോവുകയേയുള്ളൂ. രണ്ട് സൈഡല്ല. ചരിത്രം!

മിനിമം അബ്രഹാം ലിങ്കണ്‍ പോലെയൊരാളെ ചോദ്യം ചെയ്യുന്നതിനു മുന്‍പ് ഒരു വരി അദ്ദേഹത്തിന്റെ ഒരു വരിയെങ്കിലും വായിച്ചെടുക്കണം. അന്ധമായ വിരോധം വെച്ചുകൊണ്ടിരുന്നാല്‍ എനിക്ക് സത്യമായും ഒരു കുഴപ്പവുമില്ല. അത് വേണമോയെന്ന് തീരുമാനിക്കേണ്ടത് അവനവനാണ്.

കെ said...

ഇഞ്ചീ,
"മനസില്ലാ മനസോടെയാണ് ലിങ്കണ്‍ ആഭ്യന്തര യുദ്ധത്തിന് തയ്യാറായത്". എന്ന് എംപി ലേഖനത്തില്‍ നിരീക്ഷിക്കുന്നു.

അമേരിക്കയില്‍ വംശീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണങ്ങളല്ലോ ഇവിടെ വിഷയം. ആ പ്രശ്നത്തില്‍ ലിങ്കന്റെ നിലപാട് എന്തായിരുന്നുവെന്നാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുംവരെ വര്‍ണവിവേചനത്തെ അനുകൂലിച്ചിരുന്ന ആളാണോ ലിങ്കണ്‍ എന്നതു മാത്രമാണ് ഇവിടുത്തെ ചോദ്യം. പ്രസിഡന്റായി മാറിയ ശേഷം മനസില്ലാ മനസോടെയെങ്കിലും ലിങ്കണ് നിലപാട് മാറ്റേണ്ടി വന്നെങ്കില്‍ അത് നല്ലകാര്യം. അതിനോട് അടക്കാനാവാത്ത അമര്‍ഷമുളള വെളളക്കാരന്‍ ലിങ്കണെ തട്ടിയെന്നതും ചരിത്രം.

1861 മാര്‍ച്ചില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ "അടിമത്തം ഉളള സംസ്ഥാനങ്ങളില്‍ അതിനെതിരായി പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാനുളള ഒരു പരിപാടിയും എനിക്കില്ല. അതിനെനിക്ക് നിയമപരമായ അവകാശമില്ലെന്ന് അറിയാം. അങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല" എന്നു പറഞ്ഞ ലിങ്കണിന് 1862 സെപ്തംബര്‍ 22ന് ഇമാന്‍സിപ്പേഷന്‍ പ്രൊക്ലമേഷന്‍ നടത്തേണ്ടി വന്നു.

ഈ കാലയളവിനുളളില്‍ തന്റെ രാഷ്ട്രീയാഭിപ്രായം തലകീഴായി മറിയുന്ന ഏത് ചിന്താ വിപ്ലവമാണ് ലിങ്കന്റെ തലച്ചോറില്‍ നടന്നതെന്ന് വിശദമാക്കുന്ന പുസ്തകം വല്ലതുമുണ്ടോ?

പരാജിതന്‍ said...

ഇഞ്ചി, തെറ്റുകള്‍ അതിവേഗം തിരുത്തി മുന്തിയ മാനവികതയിലേക്ക് മുന്നേറുന്നതൊക്കെ വളരെ നല്ല കാര്യം തന്നെ. പക്ഷേ തെറ്റു ചെയ്യുന്നതും തിരുത്തുന്നതുമെല്ലാം സ്വന്തം നാലതിരുകള്‍‌ക്കുള്ളിലൊതുക്കണം. അപ്പോള്‍ പുറത്തുള്ള ആര്‍‌ക്കും പരാതി കാണില്ല. (അകത്തുള്ള പ്രശ്നമാകട്ടെ, ലോകത്തെ മറ്റെല്ലാ ജനതയെക്കാളും പ്രബുദ്ധരും ഉല്പതിഷ്ണുക്കളുമായ അമേരിക്കക്കാര്‍ തന്നെ കൈകാര്യം ചെയ്തോളും. അതായത്, ബലാത്സംഗം ചെയ്യാന്‍ ചെന്നാല്‍ അസ്ഥാനത്ത് ചട്ടുകം പഴുപ്പിച്ചു വയ്ക്കാന്‍ ഉശിരുള്ള ഭാര്യയാണ് അമേരിക്കന്‍ ജനതയെന്ന്. വമ്പന്‍ തുക സ്ത്രീധനം (ടാക്സ്) ഗഡുക്കളായി വാങ്ങിക്കൊണ്ടിരിക്കുന്ന ഭര്‍‌ത്താവ് മര്യാദരാമനാവുകയും ചെയ്യും.) അല്ലാതെ, ഇറാഖിലെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാനും ഹോസ്പിറ്റലിലാക്കാനും കാശു ചിലവാക്കിയ വകയില്‍ ബഡ്ജറ്റ് കമ്മിയായി ബോസ്റ്റണിലെ 600 ടീച്ചര്‍‌മാരെ പിരിച്ചു വിട്ടിട്ട് പിന്നീട് ആ 600 പേരെയും സമാധാനിപ്പിക്കുന്ന എന്തെങ്കിലും ചെയ്താല്‍ എല്ലാത്തിനും പരിഹാരമാകുമോ? ഇതൊക്കെ പറഞ്ഞാല്‍ തീരുമോ? ഫോറിന്‍ പോളിസി ക്രൂരത എന്നത് ലൈറ്റായ, പോളിഷ്ഡ് ആയ ഒരു പ്രയോഗം മാത്രമാണ്. അതിന്റെ കനം കുറഞ്ഞ മതിലിനുള്ളില്‍ നില്‍ക്കില്ല, അമേരിക്ക ഇതരലോകത്തിനോട് കാണിച്ചിട്ടുള്ള പരമപോക്രിത്തരങ്ങളെന്നതും പത്രം വായന മാത്രമുള്ളവര്‍ക്കുമറിയാം. ഒരു കണക്കിനു നോക്കിയാല്‍ ബലാത്സംഗമെന്ന വാക്കിനുമുണ്ട് പരിമിതി. സാധാരണഗതിയിലുള്ള ബലാത്സംഗത്തിനു ഇരയാകുന്നവര്‍‌ക്ക് സുഗതടീച്ചറോ മറ്റോ പറഞ്ഞ പോലെ ഡെറ്റോളിട്ടു കുളിച്ചു നനച്ചു തന്റേടത്തോടെ ജീവിച്ചാല്‍ തീരുന്ന അതിജീവനപ്രശ്നമേയുള്ളു. ഇറാഖ് പോലൊരു രാജ്യത്തിന്റെ മുറിവുണങ്ങാന്‍ എത്ര കാലമെടുക്കും? അതിനുള്ളില്‍ അമേരിക്കയുടെ ആഭ്യന്തരജീവിതം സ്വാതന്ത്ര്യസമത്വച്ചിറകുകളിലേറി എത്രദൂരം മുന്നോട്ട് പറന്നിട്ടുണ്ടാകും? ഏത് സ്വര്‍‌ഗതുല്യമായ മാനവികതയുടെ മേടയിലിരുന്നായാലും, സ്വന്തം പോക്കറ്റില്‍ നിന്നു കൊടുത്ത നികുതിപ്പണം കൊണ്ടാണ് അധികാരിപ്പരിഷകള്‍ ഈ കൊടിയ തെമ്മാടിത്തരമെല്ലാം കാണിച്ചതെന്ന കുറ്റബോധമില്ലാതെ ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കാന്‍ പറ്റുമോ, മനഃസാക്ഷിയുള്ള ഒരമേരിക്കക്കാരനെങ്കിലും? എന്നു കരുതി, അമേരിക്കയ്ക്കുള്ളില്‍ നടക്കുന്ന പോസിറ്റീവ് ആയ ഏതു മാറ്റവും അപ്രസക്തമാണെന്നല്ല. ആ രാജ്യത്തിനെ സംബന്ധിച്ചിടത്തോളം അവയെല്ലാം പ്രസക്തവും അഭികാമ്യവുമാണ്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, അമേരിക്കയുടെ പ്രത്യക്ഷവും പരോക്ഷവുമായ വിദേശനയങ്ങളിലും അജണ്ടകളിലും ഇപ്പറഞ്ഞ മാനവികതയും ഉല്പതിഷ്ണുതയുമൊക്കെ മാത്രം പ്രതിഫലിക്കുന്ന കാലം വരേയ്ക്കും അമേരിക്കന്‍ ജനതയുടെ ജീവിതത്തിലെ അഭ്യുന്നതി പ്രസക്തമാവുന്നില്ല.

ഇനി, ഒരു രാജ്യത്തിന്റെ പൂര്‍‌വ്വചരിത്രം ചികയപ്പെടുമ്പോള്‍ അതെന്തുകൊണ്ട് എന്ന് കൂടിയാലോചിക്കേണ്ടി വരും. നോര്‍‌വ്വേക്കാരുടെ കാര്യം പറയുമ്പോള്‍ പഴയ തലവെട്ടികളല്ലേ, കൊള്ളക്കാരല്ലേ ഇവന്മാരൊന്നും ഇപ്പോഴും നന്നായിട്ടില്ല എന്ന ലൈനില്‍ സംസാരിക്കേണ്ടി വരാറുണ്ടോ സാധാരണഗതിയില്‍? അമേരിക്കയുടെ സമീപകാലരീതികള്‍ കാണുമ്പോള്‍ ആ രാജ്യത്തിന്റെ, എന്നു വച്ചാല്‍ അതിന്റെ നേതൃനിരകളുടെ, ഈ നരകം പിടിച്ച സൈക്കിയുടെ വേരുകള്‍ കിടക്കുന്നതെവിടെയെന്ന് അന്വേഷിക്കുന്നതിലെന്താണ് തെറ്റ്? നേറ്റീവ് അമേരിക്കന്‍‌സിനോട് ചെയ്ത കൊടും‌പാതകങ്ങളും അടിമവ്യാപരവും ഇരുപതാം നൂറ്റാണ്ടിലും തുടര്‍‌ന്നു പോന്ന വര്‍‌ണ്ണവിവേചനവുമൊക്കെ പരമേശ്വരന്‍ ഉണ്ടാക്കിയ ഫിക്ഷനൊന്നുമല്ലല്ലോ എന്തായാലും? ഈ വേരുതിരയല്‍ അവശ്യമാണെന്നു പറഞ്ഞതാകട്ടെ, സാക്ഷാല്‍ ഹോവാഡ് സിന്നും.

പരമേശ്വരന്റെ ലേഖനത്തിന്‌ പോരായ്മകളുണ്ടാവാം. അത് എഴുതപ്പെട്ടത് അമേരിക്കന്‍ ചരിത്രവും സിന്നും ചോംസ്കിയുമൊക്കെ അരച്ചുകലക്കിക്കുടിച്ചവരെ മാത്രമുദ്ദേശിച്ചല്ലെന്നതും വ്യക്തം. അതു കൊണ്ട് തന്നെ അതിലെ പോരായ്മകളില്‍ കടിച്ചുതൂങ്ങുന്നത് മറ്റുള്ളവരുടെ മേല്‍ അമേരിക്ക കാട്ടിയിട്ടുള്ള അന്യായമായ ഔദ്ധത്യത്തെ വലിയൊരളവു വരെ ന്യായീകരിക്കലാണ്. അല്ലെന്നു തെളിയിക്കാന്‍ “ജോര്‍‌ജ്ജുകുട്ടി അത്രയ്ക്ക് നല്ലവനൊന്നുമല്ല. എന്നു വച്ച് അവനെ ഇങ്ങനങ്ങ് ആക്ഷേപിക്കരുത് കേട്ടോ.” എന്ന ലൈന്‍ പോര.

ആഭ്യന്തരജീവിതത്തിലെ മികവിനെപ്പറ്റി പറയുന്ന കൂട്ടത്തില്‍ പെടുത്താ‍വുന്ന ഒരു കാര്യം കൂടി. ഹോവാഡ് സിന്‍ ഇങ്ങനെ എഴുതുന്നു:
"Today, as the government pours hundreds of billions of dollars into war, it has no money to take care of the Vietnam veterans who are homeless, who linger in VA hospitals, who suffer from mental disorders, and who commit suicide in shocking numbers. It is a bitter legacy."

ഇതൊക്കെ ഉള്ളതാണോന്നു ചോദിക്കുന്നില്ല. കാരണം, അമേരിക്കയില്‍ ജീവിക്കുന്ന എന്‍ ആര്‍ ഐകളെക്കാള്‍ ആ രാജ്യത്തോട് സ്നേഹം കൂടുതലുണ്ടാകും അമേരിക്കക്കാരനും രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തയാളുമായ ഹോവാഡ് സിന്നിനെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുണ്ടാകാന്‍ പത്രം പോലും വായിക്കേണ്ടതില്ല.

(ഓഫ്: ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കുന്നത് പരിഹാസ്യമാണെന്നും അതുപയോഗിക്കുന്നവരെല്ലാം സോമന്‍ സിനിമയുടെ ഹാ‍ങ്ങോവറില്‍ ജീവിക്കുന്നവരാണെന്നും പറഞ്ഞു തന്നതിന് നന്ദി. ‘പീഡനം‘ ഭയങ്കര ക്ലീഷേയായിപ്പോയി. ഇനി മുതല്‍ റേപ് എന്നെഴുതിക്കൊള്ളാം.)

Suraj said...

മാരീചരേ,

ഹോവാഡ് സിന്നിന്റെ പുസ്ത്കം ഓണ്‍ ലൈന്‍ എഡീഷന്‍ ദാണ്ടെ ഈ ലിങ്കില്‍ ഉണ്ട്. ഓരോ അധ്യായത്തിലേയ്ക്കും ലിങ്കും ഇവിടെ കാണാം.

മാരീചരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇവിടെ കിട്ടും.

nalan::നളന്‍ said...

We are not hated because we practice democracy, value freedom, or uphold human rights. We are hated because our government denies these things in Third World countries whose resources are coveted by our multinational corporations. That hatred we have sown has come back to haunt us in the form of terrorism ... Instead of sending our sons and daughters around the world to kills Arab so we can have the oil under their sand, we should send them to rebuild their infrastructure, supply clean water, and feed starving children...
In short, we should do good instead of evil. Who would try to stop us? Who would hate us? Who would want to bomb us? That is he truth the American people need to hear.


--- പറയുന്നത് Robert Bowman, വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിരുന്ന അമേരിക്കന്‍ ലഫ്റ്റനന്റ് കേണല്‍ മാര്‍ക്സിസ്റ്റുകാരനാണോ ഇയാള്‍ ?

Prasanna Raghavan said...

അമേരിക്കന്‍ സാമ്രാജ്യത്തിനു കറുത്ത ഒരു മുഖമുണ്ട്, ഇല്ല എന്നു പറയാന്‍ സാധിക്കില്ല. സ്വന്തം കാര്യം സിന്ദാബാദ് എന്നു പറയുകയും പ്രവര്‍ത്തിക്കയും ചെയ്യുന്ന വിദേശനയം. പ്രത്യേകിച്ച് വികസന രാജ്യങ്ങളുടെ ആഭ്യന്തരാകാര്യങ്ങളില്‍ ഇടപെട്ട് അവിടുത്തെ ജനജീവിതത്തില്‍ കഷ്ടം വിതക്കുന്ന അമേരിക്കന്‍ നയങ്ങള്‍ അപലപനീയം തന്നെയാണ്‍്.

പക്ഷെ ജനാധിപത്യത്തെക്കുറിച്ചു മനസിലാക്കാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും അമേരിക്കന്‍ ജനതയുടെ ജനാധിപത്യബോധവും ജനാധിപത്യത്തിലൂടെ അവര്‍ നേടെയെടുത്ത നേട്ടങ്ങളും അസൂയ ഉളവക്കുന്നതാണ്‍്.

ഈ ജനാധിപത്യ ശക്തിയുടെ പ്രതിക്കൂട്ടില്‍ അമേരിക്കന്‍ നേതൃത്വം കയറി നില്‍ക്കുന്നതു നാം കാണുന്നു.1964ലെ സിവില്‍ റൈറ്റ്സ് വിജയം, വെള്ളക്കരന്റയും കറുത്തവരുടേയും വിജയമായാണ്‍് അമേരിക്കന്‍ ജനത കാണുന്നത്. ഈ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ചരിത്രം ക്രൂരമായിരുന്നു എങ്കിലും അതിനെ കുറിച്ചു പാടി നടക്കുന്നതില്‍ വലിയ റെലവന്‍സില്ല, എന്നുള്ളതാണ്‍് എന്റെ തോന്നല്‍.

പ്രത്യേകിച്ച ഒരിന്ത്യാക്കരന്, ഒരു കേരളക്കാരന്‍് മറ്റൊരു രാജ്യത്തിന്റെ തിരുത്തിക്കൊണ്ടേ ഇരിക്കുന്ന ക്രുരമായ ചരിത്രത്തേക്കുറിച്ചു പരയാന്‍ ധാര്‍മ്മികമായി എന്തവകാശമുണ്ട് എന്നാലോചിച്ചു പോകുന്നു.

ഡോക്ടര്‍ എം.പി പരമേശ്വരന്‍ കേരളത്തിന്റെ/ ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്‍ഡ്യയുടെ ഇന്‍ഡിജനസ് ജനങ്ങളോടു വര്‍ത്തന്മാര്‍ കാട്ടിയ ക്രൂരതയേക്കുറിച്ചു വല്ല പുസ്തകങ്ങളും എഴുതിയിട്ടുണ്ടോ? (അങ്ങനെ അദ്ദേഹം ഒരു ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍, മാരീചന്‍ അറിയിക്കുമല്ലോ

Howard Zinn എഴുതിയ People's History of the United States ഞാന്‍ വായിച്ചിട്ടില്ല, സൂരജിന്റെ ലിങ്കില്‍ നിന്നു വായിക്കണം. അമേരിക്കന്‍ ഭരണത്തിന്റ്രെ പരാജയങ്ങളേക്കുറിച്ച് ഒരമേരിക്കാക്കാരന്‍ പ്രതികരിയ്ക്കയാണ്‍്. ദാറ്റ് ഈസ് അമേരിക്കന്‍ ഡമോക്ക്രസി.

ഇന്ത്യാക്കാരന്‍ തീര്‍ചയായും അമേരിക്കന്‍ ഡെമോക്രസിയേക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു.

പീന്നെ ആഫ്രിക്ക ഭാഗീകമായിട്ടെങ്കിലും യൂറോപ്പിനേക്കാള്‍ വികസിച്ചതായിരുന്നു ആ കാലത്ത് എന്നാണ്‍് എന്റെ ചരിത്ര അറിവ്.
“ഉള്‍നാടുകളില്‍ നിന്ന് വേട്ടയാടിപ്പിടിക്കുന്ന ആഫ്രിക്കക്കാരെ മൃഗങ്ങളെപ്പോലെ ചങ്ങലയ്ക്കിട്ടായിരുന്നു തീരദേശ തുറമുഖങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത്. നൂറും ആയിരവും നാഴിക നടത്തിക്കൊണ്ട്. അതിനിടയ്ക്ക് പകുതിയോളം പേര്‍ മരിച്ചുകാണും. ശേഷിച്ചവരെ വലിയ വലിയ കൂടുകളില്‍ തളച്ചിടുന്നു. അതില്‍ നിന്നാണ് അവരെ കച്ചവടക്കാര്‍ക്ക് ലേലം ചെയ്ത് വിറ്റിരുന്നത്“.

ഈ വിറ്റിരുന്നതാരായിരുന്നു? ആഫ്രിക്കന്‍ ചീഫുകള്‍. സ്വന്തം ജനതയെ വളഞ്ഞുപിടിക്കാന്‍ വിദേശിക്കു കഴിയുന്നതിലും എളുപ്പാ‍ായിരുന്നു ചീഫുകള്‍ക്ക്. സ്വന്തം പ്രജയെ വില്‍ക്കാന്‍ കഴിയില്ല എന്ന് ആ വികസിച്ച ആഫ്രിക്കന്‍ ചീഫുകള്‍ പറഞ്ഞിരുന്നെങ്കില്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍..അടിമക്കച്ചവടത്തില്‍ അടിമകളെ -സ്വന്തം ജനതയെ -വിറ്റവരാണ്‍് വാങ്ങിച്ചവരേക്കാള്‍ തെറ്റുകാര്‍.

ഇന്നു സൌത്താഫ്രിക്കയില്‍ വര്‍ണ്ണ വിവേചനം ഇല്ല എന്നു തന്നെയല്ല, തങ്ങളുടെ പൂര്‍വ്വീകര്‍ ചെയ്തിരുന്നത് തെറ്റായിരുന്നു എന്നു തുറന്നു സമ്മതിക്കുകയും കറുത്തവരെ തങ്ങള്‍ക്കൊപ്പം കോണ്ടുവരുന്നതിനു ശ്രമിക്കയുമാണ്‍് ഇവിടുത്തെ വെള്ളകാരു ചെയ്യുന്നത് എന്നുള്ളത് എന്റെ മുന്നില്‍ ഞാന്‍ ദിവസേന കാണുന്ന അനുഭവമാണ്‍്.

ലോകത്തിലൊരുത്തരുടെ ചരിത്രത്തിന്റെ ക്രൂരതയേക്കുറിച്ചും ഇന്ത്യയിലൊരുവ്യക്തിക്കും എഴുതാന്‍ ധാര്‍മ്മികമായ അവകാശമില്ല എന്നുള്ള വിശ്വാസത്തിന്റെ പേരില്‍ ഡോക്ടര്‍ പരമേശ്വരന്റെ പുസ്തകത്തിന്റെ മാരീചന്‍ ഉദ്ധരിച്ച ഭാഗം ഒരു പതിവ് കേരള കോപ്പികാറ്റ് ചരിത്ര പ്രസിദ്ധീകരണം എന്നേ തോന്നുന്നുള്ളു.

എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു:)

nalan::നളന്‍ said...

അമേരിക്കന്‍ മോഡല്‍ ജനാധിപത്യം തികച്ചും ഹൈജാക്ക് ചെയ്യപ്പെട്ട ഒരു നോണ്‍-പാര്‍ട്ടീസിപ്പേറ്റീവ് ജനാധിപത്യമാണു. ഇന്ത്യയിലെപ്പോലെ ഒരു ജനകീയ പ്രക്രീയയല്ല, ജനങ്ങള്‍ വോട്ടു ചെയ്യുന്നുവെന്നതൊഴിച്ചാല്‍.

അമേരിക്കന്‍ ജനാധിപത്യപ്രക്രീയയില്‍ പങ്കുകൊള്ളുന്നതൊരു ന്യൂനപക്ഷ ഉപരിവര്‍ഗ്ഗം മാത്രമാണു. ഏകദേശം ഒരു നൂറ്റാണ്ടുകൊണ്ടു നേടിയെടുത്ത, അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ ഊട്ടിഉറപ്പിക്കപ്പെട്ട ഒന്നാണത്.

ഒരു വിധത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങളോ, സമരങ്ങളോ നടക്കാത്തത് ഈ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ വിജയമാണു്. പേരിനു വേണ്ടിയുള്ള പ്രകടനങ്ങളും മറ്റും ഒരു ദിവസത്തിലപ്പൂറം പോകില്ല.
“അമേരിക്കന്‍ ഇന്ററസ്റ്റ്സ്” ജിങ്കോയിസത്തിന്റെ വടി കോണ്ടും, വളരെ ഫലവത്തായ ഒരു പ്രൊപ്പഗാണ്ടാ മെഷീനറികോണ്ടൂം, അടിച്ചേല്‍പ്പിക്കാന്‍ വളരെ നിസ്സാരമായിതന്നെ ഇന്നു ഭരണകൂടത്തിനു കഴിയുന്നു.
പ്രോപ്പഗാണ്ട മെഷനറിയുടെ തന്ത്രങ്ങള്‍, അമേരിക്കന്‍ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ നിയന്ത്രണവും, തമസ്കരിക്കലും സ്റ്റാറ്റിക്കലായി ചോംസ്കി രേഖപ്പെടുത്തിയിട്ടുണ്ട് (Illusions - Thought control in democratic societies).

പക്ഷെ ഈ സ്റ്റാറ്റിറ്റിക്സൊന്നും ഇല്ലാതെ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.
അമേരിക്ക നടത്തുന്ന ഏതു ക്രൂരതയേയും ന്യായീകരിക്കാനും ജനതയെ ബോധ്യപ്പെടുത്താനും വളരെ നിസ്സാരമായി കഴിയുന്നു എന്നതുമാത്രം മതി തെളിവായി.

പരാജിതന്‍ said...

എംകേരളത്തിന്റെ കമന്റ് കണ്ടിട്ട് ഇറാക്ക് സംഭവം മുഴുവന്‍ ടിവിയില്‍ കണ്ടിട്ട് “സദ്ദാം ഹുസൈന്‍ കൊളംബിയയിലെ ആരായിട്ടു വരും?” എന്നു ചോദിക്കുന്ന പോലുണ്ട്. ഓരോരോ അഭിപ്രായങ്ങളേ!

Inji Pennu said...

പരാജിതന്റെ ആ ലോജിക്കില്‍ നീട്ടി ചിന്തിച്ചാല്‍ ഇസ്ലാമിക തീവ്രവാദം കണ്‍സേര്‍വീറ്റീവ് തിയറികളുടെ പ്രിയപ്പെട്ടതായ 'A clash of two civilazations'-ല്‍ ചെന്നു തട്ടി നില്‍ക്കും. അത് ആപല്‍ക്കരമായ ഒരു തിയറിയാണ്. ഐ ഡോണ്ട് പ്രിസ്ക്രൈബ് റ്റു ദാറ്റ്.
അതുകൊണ്ട് തന്നെ അമേരിക്കന്‍ ഫോറിന്‍ (ഓയില്‍)പോളിസിയെക്കുറിച്ച് പറയേണ്ടപ്പോള്‍ അമേരിക്കന്‍ ഇന്ത്യക്കാരെ ഇന്‍‌കുസിഷനില്‍ കൊന്നു കൊന്നുതള്ളിയ കഥ പറയാതെ ഇരിക്കുകയാണ് അതിനു ഫോക്കസ് കിട്ടുവാന്‍ നല്ലത് എന്ന് എന്റെ പക്ഷം. എങ്കില്‍ എവിടുന്നാലും നമുക്ക് തുടങ്ങേണ്ടി വരും.

ചോംസ്കി പറയുന്നതെല്ലാം ടേക്ക് വിത് എ പിഞ്ച് ഓഫ് സോള്‍ട്ടാണ്. തീര്‍ച്ചയായും അമേരിക്കന്‍ ജനാധിപത്യം ജനകീയമാണ്. സ്കൂണ്‍ കൌണ്‍സില്‍ ബോര്‍ഡുകള്‍ മുതല്‍ ഒരു പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതുവരെ ജനാധിപത്യമുള്ള ഫെഡറല്‍ അധികാരം സ്റ്റേറ്റുകളുടെമേല്‍ അടിച്ചേല്‍പ്പിക്കാത്ത ജനാധിപത്യമാണ്. ജനകീയത എന്നാല്‍ റോഡില്‍ ഇറങ്ങണമെന്നില്ല. വോട്ടിങ്ങ് ശതമാനം ഒരു പരിധിവരെ അത് തരുമെന്നേയുള്ളൂ. ഗ്രീസില്‍ തുടങ്ങിയ ഏതനീയന്‍ ജനാധിപത്യ മോഡല്‍ ഒന്നും എവിടേയും ഇല്ലെങ്കിലും‍ റെപ്രസെന്ററ്റീവ് ജനാധിപത്യം അതില്‍ തന്നെ അമേരിക്കന്‍ മോഡല്‍ അല്പം വ്യത്യസ്ഥത ഉള്ളതു തന്നെ. സമരം ചെയ്യാന്‍ റോഡില്‍ ഇറങ്ങണമെന്നില്ല.
എന്നാല്‍ റോഡില്‍ ഇറങ്ങേണ്ട സമരങ്ങളും പ്രക്ഷോഭങ്ങളും ഇഷ്ടം പോലെ നടക്കുന്നുമുണ്ട്.

മാരീചരേ
അങ്ങിനെയൊക്കെ ചോദിച്ചാല്‍ എന്ത് പറയണെമെന്ന് അറിയില്ല. അബ്രാഹം ലിങ്കണു പെട്ടെന്നുണ്ടായ രാഷ്ട്രീയ വികാരമല്ല അടിമത്തം നിറുത്തണമെന്ന്. അത് അദ്ദേഹത്തിനു നഷ്ടങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ.
അദ്ദേഹത്തിന്റെ അപ്പനും അമ്മയും പങ്കാളികളായിരുന്ന ഒരു ക്രിസ്തീയ ബാപ്റ്റിസ്റ്റ് മത സെക്റ്റ് അടിമത്തതിനെതിരായിരുന്നു. ‘ദൈവം എല്ലാവരേയും ഒരു പോലെ സൃഷ്ടിച്ചു’ എന്നതില്‍ വിശ്വസിച്ചിരുന്ന ഒരു സെക്റ്റായിരുന്നു അത്. വായന അവിടെ നിന്നു തുടങ്ങാം...

പരാജിതന്‍ said...

ഇഞ്ചി,
ഞാന്‍ പറഞ്ഞത് അങ്ങനെ വലിച്ചു നീട്ടി എവിടെയെങ്കിലും കൊണ്ടു തട്ടിക്കാന്‍ വേണ്ടിയുള്ള ലോജിക്കല്ല. അതു കൊണ്ടാണ് വൈക്കിങ്ങുകളുടെ കാര്യം കൂടി ഉള്‍‌പ്പെടുത്തി പറഞ്ഞത്.(നീട്ടുന്നതും തങ്ങള്‍‌ക്കിഷ്ടമുള്ളിടത്തു കൊണ്ടു നിര്‍‌ത്തുന്നതുമൊക്കെ ഏതു ലോജിക്കിന്റെയും മേല്‍ നടത്താവുന്ന ഒരക്രമമാണെന്നത് വാസ്തവം. അതല്ല നമ്മുടെ വിഷയമെന്നാണ് എന്റെ ധാരണ.) പരമേശ്വരന്റെ ലേഖനത്തിന് രചനാപരമായ പിഴവുകളുണ്ട്. പക്ഷേ ഇതരലോകത്തോട് അമേരിക്ക സ്വീകരിച്ചിട്ടുള്ള അധിനിവേശപരമായ സമീപനത്തിന്റെ പല ചേരുവകളും ആ രാജ്യത്തിന്റെ തന്നെ ചരിത്രത്തിന്റെ മറ്റൊരു തരം തുടര്‍‌ച്ചയാണെന്ന നിരീക്ഷണത്തിന്, അതില്‍ പുതുമയില്ലെങ്കില്‍ പോലും, സാംഗത്യമില്ലെന്ന് ആര്‍‌ക്കു പറയാനാവും? വിയറ്റ്‌നാമിലേക്കും ഇറാക്കിലേക്കും മറ്റെവിടേയ്ക്കും അയയ്ക്കപ്പെട്ട പട്ടാളക്കാരോട് അമേരിക്കന്‍ ഭരണകൂടം കാണിച്ച അനീതിയെപ്പറ്റി പറയുമ്പോള്‍ ഹോവാഡ് സിന്നും ഭൂതകാലത്തേയ്ക്ക് ഒരു തിരിച്ചുപോക്ക് നടത്തിത്തന്നെയല്ലേ, “ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല” എന്നോര്‍‌മ്മിപ്പിക്കുന്നത്? ഇത്തരമൊരു അധമമായ തുടര്‍‌ച്ചയില്ലായിരുന്നുവെന്നിരിക്കട്ടെ. അമേരിക്കന്‍ ചരിത്രത്തിലെ നിഷ്ഠുരതകളും മറ്റും ചരിത്രപുസ്തകങ്ങളുടെയും മ്യൂസിയം ഓഫ് അമേരിക്കന്‍ ഇന്ത്യന്‍സിന്റെയുമൊക്കെ പരിധികള്‍ താണ്ടുമായിരുന്നോ?
ലളിതമായി പറഞ്ഞാല്‍ ഇത്രയേയുള്ളു കാര്യം: അമേരിക്കയുടെ ‘ഫോറിന്‍ പോളിസി’ അടിസ്ഥാനപരമായി ഒന്നു തന്നെയല്ലേ, അന്നും ഇന്നും? അമേരിക്കന്‍ തീരത്തു വന്നിറങ്ങിയ യൂറോപ്യന്മാരുടെ അന്നത്തെ ഫോറിന്‍ പോളിസി അവര്‍ അവിടെ നടപ്പാക്കി. ഇന്നിപ്പോള്‍ അതേ പോളിസി വേറെ രൂ‍പത്തില്‍ ഇതരലോകത്തിന്റെ മേല്‍ നടപ്പാക്കുന്നു. രണ്ടാമത് പറഞ്ഞ ഐറ്റം അരങ്ങേറിയില്ലായിരുന്നെങ്കില്‍ ആദ്യത്തേതിന് ചരിത്രസംബന്ധമായ പ്രസക്തി മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. പോളിസിയുടെ രൂപം മാത്രമേ മാറിയുള്ളു, ഭാവം ഇപ്പോഴും അതൊക്കെ തന്നെ. പ്രാകൃതകാലത്ത് പ്രാകൃതമായ രീതികള്‍, പരിഷ്കൃതമായ കാലത്ത് അതിനനുസരിച്ചുള്ള ചുവടുമാറ്റങ്ങള്‍.

(അത്രയ്ക്ക് ഓഫല്ല: ഇസ്ലാമിക് ഫണ്ടമെന്റലിസത്തിന്റെയും ഭീകരതയുടെയും ചരിത്രപശ്ചാത്തലം ആനന്ദടക്കം പലരും ചികഞ്ഞിട്ടുള്ളതാണല്ലോ. ജാ‍തീയമായ അസമത്വത്തിന്റെ കാര്യം വരുമ്പോള്‍ ചാതുര്‍‌വര്‍‌ണ്യത്തിന്റെ ചരിത്രം പറയേണ്ടി വരില്ലേ? സ്ത്രീകള്‍ നേരിടുന്ന അസമത്വം ഇല്ലാതാവുന്ന കാലം വരേയ്ക്കും അത് ഒരു സമീപകാല പ്രതിഭാസമാണെന്ന രീതിയില്‍ സമീപിക്കാന്‍ പറ്റുമോ? മറിച്ച് അന്നത്തെ കാലത്തുണ്ടായിരുന്ന നെറികേടുകള്‍ ഇന്നും വേറൊരു തരത്തില്‍ തുടരുന്നുവെന്നു ചൂണ്ടിക്കാട്ടുമ്പോഴല്ലേ അത്തരമൊരു ഇഷ്യുവിനു കൂടുതല്‍ ഗൌരവസ്വഭാവം കൈ വരുന്നത്?)

nalan::നളന്‍ said...

ചോംസ്കി മാത്രമല്ല, ദൈവം പറയുന്നതുവരെ പിഞ്ച് ഓഫ് അല്ല സാക്ക് ഓഫ് സാള്‍ട്ടാണു. അതു പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. പിന്നെന്തിനു!!!

അഞ്ചു വര്‍ഷം അമേരിക്കന്‍ പൊതുജീവിതം നേരിട്ടു കാണുകയും നിരീക്ഷിക്കുകയും ചെയ്തയാളെന്ന നിലയില്‍ വളരെ വ്യക്തമായ ഒന്നാണു അമേരിക്കന്‍ ജനതയുടെ രാഷ്ട്രീയ ഇടപെടലുകളെ പറ്റി. അങ്ങേയറ്റം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു ജനത. സമരം പോയിട്ട് അഭിപ്രായം തന്നെയില്ല ശരാശരി അമേരിക്കക്കാരനു.
ലോകത്തിലെ ഏറ്റവും ഭീകരരാഷ്ട്രെമാണു അമേരിക്ക എന്നു പോലും മനസ്സിലായിട്ടില്ലാത്ത ജനത. എന്തുകൊണ്ട് ? അതിന്റെ ഉത്തരം അരാഷ്ട്രീയതയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അധികാരം നിയന്ത്രിക്കുന്നവര്‍ കാണിച്ചുകൊടുക്കുന്ന മാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു ജനത, അതു ചൈനയിലായാലും അമേരിക്കയിലായാലും ഫലം ഒന്നു തന്നെയാണു. ഈ നിയന്ത്രണത്തിന്റെയും, തമസ്കരണത്തിന്റെയും ഡേറ്റയാണു ചോംസ്കി നിരത്തുന്നതും, ചോംസ്കിയുടെ വിരോധികള്‍ക്കു ദഹിക്കാത്തതും ഖണ്ഠിക്കാനാവാത്തതും, അതുകൊണ്ടുതന്നെ അവഗണിക്കുന്നതും.
ഇത്തരത്തിലുള്ള ഒരു അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ജനതയെ മന്യൂപ്പിലെറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടില്ല. ഭരണത്തിലാരായാലും അധികാരം നിയന്ത്രിക്കുന്നത് ഉപരിവര്‍ഗ്ഗ ബിസിനസ്സ്-സാമ്രാജ്വത്ത താല്പര്യങ്ങളാണു. ഒബാമയ്ക്കു പറഞ്ഞതു പലതും വിഴുങ്ങേണ്ടിവരുന്നതും പിറകോട്ടുപോകേണ്ടിവരുന്നതും അതുകൊണ്ടുതന്നെ. വിദേശനയത്തിലൊരു മാറ്റവും ഒബാമക്കു വരുത്താനാവില്ല എന്നതാണു യാഥാര്‍ത്ഥ്യം.
എന്തിനു ദ്വികക്ഷിസംവിധാനം തന്നെ ഫാസിസ്റ്റ് ജനാധിപത്യമാണു, അതാണു മന്യൂപ്പിലേഷനു ഏറ്റവും വഴങ്ങുന്നതും.
എല്ലാ മനുഷ്യനും സ്വതവേ നല്ലവനാണെന്നാണു സങ്കല്‍പ്പിക്കുക. ഇല്ലെങ്കില്‍ മാത്രമേ ചോംസ്കി പറയുന്നത് തെറ്റാവുകയുള്ളൂ.

vimathan said...

അമേരിക്കയിലെ ദ്വികക്ഷി ജനാധിപത്യത്തെ പറ്റി നളന്‍ പറഞ്ഞത് ശ്രദ്ധിക്കപ്പേടേണ്ട ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു.