Friday, 27 June 2008

തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ...

ലോകത്തിലെ ഏറ്റവും മ്ലേച്ഛമായ വാക്കുകള്‍ കൊണ്ടൊരു മാലയുണ്ടാക്കിയാല്‍ ആരുടെ കഴുത്തിലിടാം അത്. ഉമ്മന്‍ചാണ്ടിയുടെ, രമേശ് ചെന്നിത്തലയുടെ, അതോ മതത്തിന്റെ പേരില്‍ അഴിഞ്ഞാടുന്ന കുറേ തിരുമേനിമാരുടെ കഴുത്തിലോ?

തീക്കളിയാണെന്ന് അറിഞ്ഞു തന്നെയാണ്, ഒരു പാഠപുസ്തകവും പൊക്കിപ്പിടിച്ച് ഇവര്‍ നീചനൃത്തത്തിന് ഇറങ്ങിയിരിക്കുന്നത്. ശാസ്ത്രചിന്തയെ കുമ്പസാരക്കൂട്ടിലിട്ട് കത്തിച്ചവര്‍, വിജ്ഞാനത്തിന് വിഷം കൊടുത്ത് കൊന്നവര്‍, അക്ഷരചൈതന്യത്തെ വീട്ടുതടങ്കലിടച്ച് ഉന്മാദനൃത്തം ചവിട്ടിയവര്‍... അവരുടെ പ്രേതങ്ങളാണ് ഇന്ന് കേരളത്തിന്റെ തെരുവ് ഭരിക്കുന്നത്.

കാലം മാറിയത് അവരറിഞ്ഞില്ല. പോപ്പല്ല കേരളം ഭരിക്കുന്നതെന്നും നൂറ്റാണ്ട് ഇത് ഇരുപത്തിയൊന്നാണെന്നും സൗകര്യപൂര്‍വം മറക്കുന്നു. താലിബാന്‍ ശാസനകളുടെ പത്രവാര്‍ത്തകള്‍ വായിച്ച് ഞരമ്പില്‍ ഉന്മാദം മുറുകുന്നവര്‍, ജനാധിപത്യ സമൂഹത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന സത്യം വിസ്മരിച്ച് പുളകം കൊളളുന്നു.

കേരളവും ഗുജറാത്തും തമ്മില്‍ ഏറെ അകലങ്ങളുണ്ടെന്നറിയാത്തവര്‍ ചങ്ങനാശേരിയിലും പെരുന്നയിലും രഹസ്യ ചര്‍ച്ചയ്ക്കെത്തുന്നു. കേരളത്തിലെ തെരുവുകള്‍ "യുവമോര്‍ച്ചറി"യാക്കാമെന്ന് വേണ്ടപ്പെട്ടവര്‍ക്ക് വാക്കു കൊടുക്കുന്നു.

എന്തെല്ലാം കുറവുകളുണ്ടെങ്കിലും, മഹാരഥന്മാര്‍ പാകിയുറപ്പിച്ച നവോത്ഥാന ചേതനയിലാണ് കേരളീയ സമൂഹത്തിന്റെ ദിനരാത്രങ്ങള്‍ ഉദിച്ചുയരുന്നതെന്ന സത്യം തല്ലിക്കെടുത്താന്‍, തെരുവു ഗുണ്ടകളുടെ കൈകളിലെ വേലിപ്പത്തല്‍ മതിയാവില്ല.

സഹിഷ്ണുതയുടെയും സംവാദത്തിന്റെയും അര്‍ത്ഥം മറന്ന്, മുതലക്കണ്ണീരിന്റെ ഉളുപ്പില്ലായ്മയില്‍ മുഖം നനയ്ക്കുന്ന ചാണ്ടിക്കും മാണിക്കും മറച്ചു പിടിക്കാനാവില്ല, കേരളം കത്തിച്ചുപിടിച്ചിരിക്കുന്ന സാംസ്ക്കാരികക്കൈവിളക്കിന്റെ വെളിച്ചം.

പേപ്പട്ടിയും അണലിയും തൊട്ടാരൊട്ടിയും കാട്ടുമാക്കാനും ചെന്നായയും പോര്‍ക്കും പന്നിപ്പെരുച്ചാഴിയും വളവളപ്പനും എട്ടടിമൂര്‍ഖനും അട്ടയും ആട്ടാമ്പുഴുവും പാഠപുസ്തകത്തിന്റെ ഉളളടക്കം തീരുമാനിക്കാന്‍ കമ്പും കല്ലും വടിവാളും പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലിറങ്ങുമ്പോള്‍, വീണ്ടുമൊരു വിമോചന സമരത്തിന്റെ ദുര്‍ഗന്ധം പടരുകയാണ് സമൂഹത്തില്‍.

അരനൂറ്റാണ്ടുമുമ്പ് ആടിത്തിമിര്‍ത്ത അസംബന്ധ നാടകത്തിന്റെ ആവര്‍ത്തനം സ്വപ്നം കണ്ട് വീഞ്ഞു ഗ്ലാസുകള്‍ നിറയ്ക്കുന്നവരോട് പറയാന്‍ ഒരു വാചകമേയുളളൂ, കാലം മാറിപ്പോയി തിരുമേനിമാരേ...

മിശ്രവിവാഹിതര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുളള സര്‍ക്കാര്‍ സംവിധാനത്തെ എത്രയോ കാലം നിയന്ത്രിച്ചവര്‍, നിയമസഭയില്‍ കയറിനിന്ന് തങ്ങള്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് വീണ്‍‍വാക്കു വിളമ്പുന്നു. സഹോദരന്‍ അയ്യപ്പനും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയുമടങ്ങുന്ന മഹാപ്രതിഭകളുടെ ആത്മാക്കള്‍ ഈ മഹാപാപികളുടെ നെറുംതലയ്ക്ക് ചവിട്ടാന്‍ കാലോങ്ങുന്നു.

ഉമ്മന്‍ചാണ്ടിയുടെയോ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയോ പ്രോത്സാഹനം കൊണ്ടല്ല, ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തുടങ്ങി സാക്ഷാല്‍ പി സി വിഷ്ണുനാഥ് വരെ മിശ്രവിവാഹം കഴിച്ചത്. സ്വന്തം കാര്യം സ്വയം തീരുമാനിക്കാന്‍ തങ്ങളുടെ കുട്ടിയെ പ്രാപ്തമാക്കുമെന്ന ഒരു പരാമര്‍ശം പോലും ഇവരെ ഭയപ്പെടുത്തുന്നുവെങ്കില്‍ എത്ര ദുര്‍ബലമാണ് ഈ സാമ്രാജ്യത്തിന്റെ പ്രത്യയശാസ്ത്രമെന്ന് ഊഹിക്കാവുന്നതേയുളളൂ.

അത് തകരാന്‍ അധികം കാലമൊന്നും വേണ്ടിവരില്ലെന്ന തിരിച്ചറിവാണ് ഈ വിവാദകോലാഹലങ്ങള്‍ നമുക്കു നല്‍കുന്ന സന്ദേശം. എങ്കിലും ജാഗരൂകമാകേണ്ടതുണ്ട്, നവോത്ഥാന സ്വപ്നങ്ങള്‍ നെഞ്ചിലിരുന്ന് തുടിക്കുന്ന മലയാളിയുടെ മനസ്. അക്ഷരമെന്ന വാക്കിനര്‍ത്ഥം ക്ഷരമല്ലാത്തത് എന്നാണ്. നശിക്കാതെ കിടക്കുന്ന അക്ഷരമെന്ന സങ്കല്‍പം ഭൗതികാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായത് ഇന്റര്‍നെറ്റിന്റെ വരവോടെയാണ്.

വിമോചന സമരാഭാസത്തെ ഏറ്റവും ഫലപ്രദമായി തുറന്നു കാണിക്കാന്‍ കഴിയുന്നത് ബ്ലോഗുകള്‍ക്കാണ്.

ഒരുപക്ഷേ മലയാളി ഏറ്റവും ആവേശത്തോടെ, തീവ്രമായി വായിച്ച പാഠപുസ്തകമാകാം ഏഴാം ക്ലാസിലെ ഈ ടേമിലെ സാമൂഹ്യപാഠം. സ്കാന്‍ ചെയ്തും യുണിക്കോഡാക്കിയുമൊക്കെ അത് നെറ്റിലെത്തിച്ചവരില്‍ മഹാഭൂരിപക്ഷവും പങ്കുവെയ്ക്കുന്നത് ഒരേ വികാരമാണെന്നതും യാദൃശ്ചികമല്ല. മടിയില്‍ കനമുളളവനാണ് വഴിയില്‍ പേടി. അല്ലാത്തവരെന്തിന് ചര്‍ച്ചയെ ഭയക്കണം. അവരെന്തിന് വായന തടയണം?

പാഠപുസ്തകം മുന്നോട്ടു വെയ്ക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ദീര്‍ഘവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ച നടന്ന ഒരു ബ്ലോഗ് ഇവിടെയുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ദയവായി എഴുതുക.

പിറന്നു വീണപ്പോഴുളള നന്മ ചോരാതെ നമ്മുടെ കുട്ടികളെ വളര്‍ത്താനുളള നമ്മുടെ അവകാശം സംരക്ഷിക്കാനുളള പോരാട്ടത്തില്‍ പങ്കുചേരുക.

ഡാലിയുടെ ബ്ലോഗ് - ചര്‍ച്ചാസമരം
കേരള വിദ്യാഭ്യാസം

31 comments:

മാരീചന്‍‍ said...

പേപ്പട്ടിയും അണലിയും തൊട്ടാരൊട്ടിയും കാട്ടുമാക്കാനും ചെന്നായയും പോര്‍ക്കും പന്നിപ്പെരുച്ചാഴിയും വളവളപ്പനും എട്ടടിമൂര്‍ഖനും അട്ടയും ആട്ടാമ്പുഴുവും പാഠപുസ്തകത്തിന്റെ ഉളളടക്കം തീരുമാനിക്കാന്‍ കമ്പും കല്ലും വടിവാളും പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലിറങ്ങുമ്പോള്‍, വീണ്ടുമൊരു വിമോചന സമരത്തിന്റെ ദുര്‍ഗന്ധം പടരുകയാണ് സമൂഹത്തില്‍.

Jaison said...

I am a regular reader for your blog. Never commented as even 'anoni'.
I could see a 'Kerala Sabdham' or 'Fire' Standard now. Please add comments based on facts.

Are you sure that their is no hidden agenda behind the syllabus? I agree with you for 'Mathamillathe Jeevan'. But what about other parts and the reference books? Is this book actually promoting secularism or something else? I read the book through the scanned copies available in the net. There is a blogger called 'chitrakaran' and I thought he prepared some part of the Text.(oops sorry chitrakaran)

I am sorry that I may not be up to your standard in understanding the high standard and expectation of the book. And I wonder a 7th standard student will take the 'Dalith' remarks in the right spirit and sense as expected by the intellectuls behind the book. A 7th standard student may be telling to his friend sitting next 'Aye ninte appan njangalude echilanu thinnathu...'Even if it is a joke it will hurt the other fellow and that is where 'Baby' is looking to expand his party base.

Earlier Party had study classes for attracting new members...Now people are supporting Party for two reasons 1. Criminals and Guns has better support from the system. 2. Anti-BJP and Anti-Congress feelings of people.
Now people are not joining Party for ideology, that is where the root cause. That is why SFI and DYFI are fighting in street against the current strikes by all '-,-,-,' (as per you).
But for any reason STRONG(may not be good) opposition is always good for Democracy, So both you and me can comment about our Prime Minister also.
I don't want a Bengal to happen here for any good reason. If any strike can give life to 'youth congress' or 'KSU', it is good. As Congress is the only other alternative now.
Finally, don't worry, Kerala Syllabus is only for 'special class' now, all other 'fools' are heading to 'CBSE/ICSE'.

Kiranz..!! said...

Earlier Party had study classes for attracting new members...Now people are supporting Party for two reasons 1. Criminals and Guns has better support from the system. 2. Anti-BJP and Anti-Congress feelings of people.
Now people are not joining Party for ideology.


ജയ്‌സണ്‍,ഒരു ചോദ്യം..താങ്കള്‍ക്ക് അടുത്ത് പരിചയമുള്ള ഏതെങ്കിലും നിക്ഷ്പക്ഷവാദികളായ ഇടതു ചിന്താഗതിക്കാര്‍ (അറിഞ്ഞു തന്നെയാണീ വാക്ക് ഉപയോഗിച്ചത് ) ആരെങ്കിലും ഈ പറയപ്പെടുന്ന സ്റ്റഡി ക്ലാസുകള്‍ക്ക് പോയതായി അറിയാമോ ? നമ്മുടെ സ്ക്കൂളുകളിലും കോളേജുകളിലും അല്‍പ്പമെങ്കിലും നിക്ഷ്പക്ഷവാദവും ഹ്യുമാനിറ്റിയുമൊക്കെ വേര്‍തിരിച്ചു കാണിക്കുന്ന വിദ്യാര്‍ത്ഥിസംഘടന ഉണ്ടാക്കിയെടുക്കുന്നതില്‍ ഒരു പരിധിവരെ മറ്റ് ചിന്താഗതിക്കാര്‍ക്കോ/പാര്‍ട്ടികള്‍ക്കോ ഉണ്ടാവുന്ന അപചയം ഒന്നു മാത്രം കൊണ്ടും പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇടതു ചിന്താഗതിയോട് ചേര്‍ന്ന് നടന്നിട്ടുണ്ടെന്നുള്ള വാദം ഒരു ചെറിയ അനുപാതത്തില്‍ ശരിയായിരിക്കാം,പക്ഷേ നല്ലൊരു ജനാധിപത്യസംവിധാനത്തെ അറിയാന്‍ ശ്രമിക്കുന്നവനും , ചില കാഴ്ചകളൊക്കെ മനുഷ്യത്വത്തിന്റെ കണ്ണില്‍പ്പെടുത്താനും ഒക്കെ ശ്രമിക്കുന്ന ഏറിയ വിദ്യാര്‍ത്ഥിസമൂഹവും ചെന്നു നില്‍ക്കുന്നത് ഇടതു പക്ഷസംഘടനകളിലാവുന്നതിനു പ്രത്യേകിച്ച് സ്റ്റഡി ക്ലാസുകളുടെ പങ്ക് തുലോം കുറവ് തന്നെ സുഹൃത്തേ.ബെന്‍സ് കാറില്‍ യാത്രചെയ്യുന്ന ഹൈപ്പവര്‍ കപടയിടതു രാഷ്ട്രീയ നേതാക്കന്മാര്‍ ഒരു പരിധി വരെ ഈ ചിന്താഗതിക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നതിനപ്പുറം പാഠപുസ്തകത്തിലൂടെ ഇടത് രാഷ്ട്രീയം വളര്‍ത്തേണ്ട ആവശ്യകത തല്‍ക്കാലം ഉണ്ടെന്നു തോന്നുന്നില്ല.എന്തിനെങ്കിലുമൊക്കെ മുണ്ടഴിച്ചിട്ട് തുള്ളുന്നവന്മാരുടെ ഒക്കെ ഉദ്ദേശം വേറെയാണു സഹോദരാ,അതിനു പാഠപുസ്തകം ഒരു ഹേതുവായെന്നേ ഉള്ളൂ..!

മാരീചന്‍‍ said...

ജെയിസണ്‍,
ഫയര്‍, ക്രൈം, കേരള ശബ്ദം വാരികകള്‍ മുടങ്ങാതെ വായിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം.
ജാതിപീഢനം അനുഭവിച്ച അംബേദ്കറിന്റെ ജീവചരിത്രം ഞങ്ങള്‍ ഏഴാം ക്ലാസിലാണ് പഠിച്ചത്. ജാതിവിവേചനത്തിന്റെ നിഷ്ഫലത വ്യക്തമാക്കിയ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, (തൂമതേടും തന്‍ പാള കിണറ്റിലിട്ടോമല്‍ കൈയാല്‍ കയറു വലിച്ചുടന്‍.. എന്നു തുടങ്ങുന്ന വരിമുതല്‍) പഠിച്ചതും സ്ക്കൂള്‍ ക്ലാസിലാണ്.

മദിരാശിയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി നാട്ടില്‍ ഒരു തൊഴില്‍ തേടിയെത്തിയ ഡോ. പല്‍പ്പുവിനോട്, ബിരുദം ഉണ്ടല്ലേ, ഏറ്റവും ഉയരമുളള തെങ്ങിന്റെ മണ്ടയിലിരുന്ന് ചെത്തിക്കോളൂ, എന്ന് അന്നത്തെ അധികാരികള്‍ പറഞ്ഞ ചരിത്രം ഞങ്ങള്‍ പഠിച്ചത് എട്ടാം ക്ലാസിലാണ്. അതേതുടര്‍ന്ന് കേരളത്തില്‍ ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ പ്രസിദ്ധമായ സമരം നടന്ന കാര്യവും.

മറപ്പേടിയെക്കുറിച്ചും മണ്ണാപ്പേടിയെക്കുറിച്ചും ഞങ്ങള്‍ പഠിച്ചത് സ്ക്കൂള്‍ ക്ലാസുകളിലാണ്. എന്നിട്ട് ആ ക്ലാസിലെ ആരും താങ്കള്‍ ഉദാഹരിച്ചതു പോലൊരു വാചകം പറഞ്ഞ് ആരും കളിയാക്കിയില്ലല്ലോ.

ശരിയാണ്, താങ്കളുടെ മകനോ മകളോ ഒരു പക്ഷേ, സഹപാഠിയെ അങ്ങനെ പറഞ്ഞ് കളിയാക്കിയേക്കാം. വിഷമിക്കേണ്ട, അതിനുളള മറുപടിയും സ്ക്കൂളില്‍ നിന്നു തന്നെ കിട്ടും.

തഥാഗതന്‍ said...

മാരീചന്റെ പോസ്റ്റിനു താഴെ എന്റെ ഒരു ഒപ്പ്.
നന്ദി
സ്നേഹം

Radheyan said...

തകര്‍പ്പന്‍ ആമുഖം മുത്തേ.ഉമ്മ...

ജൈസണ്‍,കേരളശബ്ദം ഒരു മഞ്ഞ പുസ്തകമില്ല.നട്ടെല്ലുള്ള ആ പുസ്തകവും അതില്‍ മാരീചനെ പോലെ നട്ടെല്ലുമുള്ള അജയന്‍ എന്ന് ലേഖകനും ഉള്ളത് കൊണ്ടാണ് സന്തോഷ് മാധവന്‍ എന്നു കള്ള ഡാഫര്‍ ഇന്ന് കമ്പിയെണ്ണുന്നത്.സന്തോഷ് മാധവനെ കുറിച്ച് വേദഭാഷയില്‍ ഒരു റിപ്പോര്‍ട്ട് സാധിക്കുമോ.അത് പോലെ തന്നെ ആണ് ഇന്ന് ഈ അലവലാതികള്‍ കാട്ടുന്ന പേക്കൂത്തിനെ കുറിച്ച മാരീചന്‍ എഴുതിയതില്‍ നിന്നും കുറഞ്ഞ കടുപ്പത്തില്‍ എങ്ങനെ എഴുതും.

ഏതായാലും മാരീചന്‍ പറഞ്ഞ ലിങ്കില്‍ വന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക.അവിടെ ഞങ്ങള്‍ വരികള്‍ ഇഴപിരിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.

Unni(ജൊജി) said...

ഈ ജാതിക്കൊമരങളെ നിലക്കു നിര്തെന്ട സമയം അതിക്രമിച്ചിരിക്ക്കുന്നൂ.

മൂര്‍ത്തി said...

ജൈസണിന്റെ അറിവിലേക്ക്..

ഈ ലിങ്കില്‍ (http://www.ncert.nic.in/textbooks/testing/Index.htm)എന്‍.സി.ആര്‍.ഇ.ടിയുടെ ടെക്സ് പുസ്തകങ്ങള്‍ ഉണ്ട്. അതിലെ ഏഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ പുസ്തകത്തിലൂടെ കണ്ണോടിക്കുക. ഓം പ്രകാശ് വാല്‍മീകിയുടെ ആത്മകഥയായ ജൂതന്‍ എന്നതില്‍ നിന്നുള്ള ഭാഗങ്ങള്‍ അതിലുണ്ട്. ദളിതനായിപ്പോയത് കൊണ്ട് മാത്രം സ്കൂള്‍ അടിച്ചുവാരാനും മറ്റും നിര്‍ബന്ധിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അനുഭവവും അതിലുണ്ട്. അവന്‍ എന്തുകൊണ്ട് ഈ അപമാനത്തിനു വിധേയനായി എന്ന ചോദ്യവും. അവന്റെ ജാതിയുടെ പേരില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്ററും മറ്റും ചേര്‍ന്ന് അവനെക്കൊണ്ട് സ്കൂള്‍ അടിച്ചുവാരുവാന്‍ നിര്‍ബന്ധിച്ചതിനാല്‍ എന്ന ഉത്തരവും. ഇതും നമുക്ക് വേണമെങ്കില്‍ ജാതിചിന്ത വളര്‍ത്തുന്നുവെന്നോ ഉയര്‍ന്ന ജാതിക്കാരെ അധിക്ഷേപിക്കുന്നുവെന്നോ ഒക്കെ വാദിക്കാമല്ലോ അല്ലേ?

സി.ബി.എസ്.ഇ സിലബസ്സില്‍ ഇതിലുമധികം മതനിരപേക്ഷതയൊക്കെ ഉണ്ടെന്ന കാര്യവും അത് കേരളത്തില്‍ തങ്ങളുടെ സ്കൂളുകളിലും പഠിപ്പിക്കുന്നതില്‍ ഇന്നു സമരത്തിനിറങ്ങിയിരിക്കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന കാര്യവും ജൈസണറിഞ്ഞിട്ടുണ്ടോ?

കാവലാന്‍ said...

"ലോകത്തിലെ ഏറ്റവും മ്ലേച്ഛമായ വാക്കുകള്‍ കൊണ്ടൊരു മാലയുണ്ടാക്കിയാല്‍ ആരുടെ കഴുത്തിലിടാം അത്. "

സംശയമെന്ത്? കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏതു നേതാവാണ് അതിന് അനുയോജ്യരല്ലാത്തത്? അതു കഴുത്തിലണിഞ്ഞും ഇളിക്കാന്‍ അവര്‍ക്കെന്തു പ്രയാസം?

ഏറ്റവും മ്ലേച്ഛമായ വാക്കുതിരഞ്ഞ് എനിക്കതു പാവംപട്ടിയില്‍ ഒതുക്കേണ്ടിവന്നു.
ഏറ്റവും മ്ലേച്ഛമായ വസ്തുക്കളുടെ ഒരഴുക്കു കുഴിയുണ്ടെങ്കില്‍,അതു പോലും ഇവര്‍ക്കു സ്വര്‍ഗ്ഗസമാനമായിരിക്കും.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരുടെ സ്വാഭാവീക പ്രതികരണമാണു പോലും........
പശ്ചാത്താപമില്ല പോലും........ ഇവനൊക്കെ കിടന്നു കുത്തിമറിയുന്ന അഴുക്കുസിദ്ധാന്തങ്ങളുണ്ടല്ലോ പാഠ പുസ്തകങ്ങള്‍,അക്ഷരങ്ങള്‍ കത്തിക്കാന്‍ കയ്യില്‍ പന്തം കൊടുത്തു വിടുന്ന നേതാക്കന്മാരും,അവയെയൊന്നും
ഉപമിക്കാന്‍ തക്ക വാക്കുകള്‍ തന്നെ പിറക്കേണ്ടിയിരിക്കുന്നു.

ഭൂതക്കണ്ണാടി said...

Oops, read all comments.
Kiranz, I am yet to find a 'Nishpaksha Itathu'...I had an experience of attending a closed meeting in my village. I have mistaken it as 'party study class'. But the discussed matters has not much difference with the current 7th standard text book. In fact the book is a lighter version.(I read only the scanned pages available in net)
Don't believe 'Manorama', but they are 'abusing' something about 'Balasakhyam'.
I agree with humanity side of the left leaders or ideology , But it is up to power only. For any reason killing is not humanity (my belief). And current world history is telling me different story about a democracy and humanity of Left. But in Kerala I still feel 'good left leaders' are much better than anybody. As they are already 'good'. I believe in democracy and humanity.

Mareechan,
I very well understood and enjoyed your comment about my reading habit. Sorry my comments personally touch you.
I also studied in Kerala Syllabus only, but it was in 80's and I could not recall anything like you mentioned was there in the books.
There was no reason to put personal comments about son/daughter as I would like to discuss only about the issue, not our family backgrounds. I shared one of my thoughts and it was no way hurting your family members...Sorry if I hurt you.

Radheyan,
I know the difference between 'kerala sabdam' and 'fire'. i appreciate Ajayan's (Ochumthuruthu ?) courage. But I can recall something like a Military Intelligence Article for 2001 assembly election.
I am still not comfort in writing 'varamozhi', But I do read all the discussions of scertkeral discussion forum. Its a very good discussion. Thanks for putting effort and time.

Moorthy,
I agree with you, but the same way others can feel against the book and conduct a strike. And it is very clear that 'EVERYBODY' has hidden agenda both opposition and ruling parties. For Bishops no hidden agenda, it is 'open agenda'.

My concept is that there should be at least 2 opinion for an issue in democracy, then only system will improve. KSU or any other Students union has to come strong to make/keep SFI good.
I have no idea about CBSE syllubus now, I can put comment only after checking that.
Thanks all...

ഭൂതക്കണ്ണാടി said...

Bhoothakannadi and Jaison are same, bhootha kannadi will be comming soon..
Jaison

മാരീചന്‍‍ said...

ഇതില്‍ വ്യക്തിപരമായ വേദനയുടെയോ ആക്രമണങ്ങളുടെ കാര്യമില്ല. ദളിത് പീഡനത്തെക്കുറിച്ച്, ജന്മിത്വ വ്യവസ്ഥയെക്കുറിച്ച് അറിയുന്ന കുട്ടി, സഹപാഠിയെ കളിയാക്കാന്‍ ഇടയുണ്ടെന്ന് എഴുതിയത് താങ്കളാണ്. കേരള ചരിത്രവും ഇന്ത്യാ ചരിത്രവും പഠിച്ചതില്‍ ഈ അയിത്തത്തെക്കുറിച്ചും ജന്മി വ്യവസ്ഥയെക്കുറിച്ചുമൊക്കെ പഠിച്ചിട്ടുണ്ട്. മുന്നോക്കക്കാരും പിന്നോക്കക്കാരും ക്ലാസില്‍ ഉണ്ടായിരുന്നു. അവരാരും ഇതും പറ‍ഞ്ഞ് ആരെയെങ്കിലും കളിയാക്കുന്നത് കേട്ടിട്ടില്ല.

മാറുമറയ്ക്കാനുളള അവകാശത്തിനു വേണ്ടി പണ്ട് സമരം ചെയ്തിട്ടുണ്ടെന്നും കീഴ് ജാതിക്കാരായി കരുതപ്പെട്ട സമുദായത്തിലെ പെണ്ണുങ്ങള്‍ക്ക് പണ്ട് മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നുവെന്നും കേള്‍ക്കുമ്പോള്‍,
"ഹയ്യട, എന്റെ അപ്പൂപ്പന്‍ നിന്റെ അമ്മൂമ്മയെ തുണിയുടുക്കാതെ കണ്ടിട്ടുണ്ടെന്ന്" ഏതെങ്കിലും മുന്നാക്കക്കുട്ടി, പിന്നാക്കനെ കളിയാക്കുമോ? എന്തോ കുട്ടികളെക്കുറിച്ച് അങ്ങനെ ചിന്തിക്കാന്‍ എനിക്ക് കഴിയുന്നില്ല. അഥവാ, ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അതിനുളള മറുപടിയും സ്ക്കൂളില്‍ നിന്നു തന്നെ കിട്ടുമെന്നേ പറഞ്ഞുളളൂ. അത് മാരീചന്റെ മക്കളായാലും ഭൂതക്കണ്ണാടിയുടെ മക്കളായാലും.

ജനാധിപത്യത്തെക്കുറിച്ചൊക്കെ താങ്കള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളോട് യോജിക്കുന്നു.

പാഠപുസ്തകത്തില്‍ രഹസ്യ അജണ്ടയുണ്ടെന്ന ആരോപണത്തെക്കുറിച്ചു കൂടി...

ശരിയാണ്. ഇതില്‍ രഹസ്യ അജണ്ടയുണ്ട്. മതനിരപേക്ഷതയെക്കുറിച്ച്, മനുഷ്യസ്നേഹത്തെക്കുറിച്ച്, ദുരന്തങ്ങള്‍ക്കിരയാകുന്നവനോട് സഹാനുഭൂതിയോടെ പെരുമാറേണ്ടതിനെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണമെന്ന അജണ്ട ഈ പുസ്തകം നിര്‍മ്മിച്ചവര്‍ക്കുണ്ടായിരിക്കണം.

അങ്ങനെയുളള കുട്ടികള്‍ വളര്‍ന്നാല്‍ വരുന്നതാണ് കമ്മ്യൂണിസമെങ്കില്‍,
എന്റെ കുട്ടി, ഈ പാഠം പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു... അവന്‍ കമ്മ്യൂണിസ്റ്റായി വളരണമെന്നും.....

ഡാലി said...

“the same way others can feel against the book and conduct a strike“
ഓഹ്! താറ്റ്സ് ഇന്ററസ്റ്റിങ്ങ്. പുസ്തകത്തിലെ കാര്യങ്ങള്‍ പ്രശ്നമുള്ളവയല്ല എന്ന് സമ്മതിക്കുകയും അതേ സമയം അതേ കാ‍ര്യത്തിന്‍ സമരം ചെയ്യാനുള്ള ജന്മാവക്കശത്തെ കുറിച്ച് പ്രസംഗിക്കുകയും!!

“ഇടത് സര്‍ക്കാന്‍ കൊണ്ട് വരുന്ന വിദ്യാഭ്യാസനയങ്ങളെ എതിര്‍ക്കുക ചിലരുടെ ജന്മാവകാശമാണ്”. എന്ന മുദ്രാവാക്യമാണ് ഇതീലും നല്ലത്.
അവകാശ സമരങ്ങളെ കുറിച്ചൊക്കെ പ്രസംഗിക്കുമ്പോള്‍ വിമോചനസമരത്തെ കുറിച്ചൊന്നും മറക്കരുത്. അന്ന് മറിച്ചിട്ട നേതാക്കളില്‍ ‘But in Kerala I still feel 'good left leaders' are much better than anybody.‘ ഈ നിര്‍വചനത്തില്‍ ചേരുന്ന എത്രപേര്‍ ഉണ്ടായിരുന്നു എന്ന് എണ്ണിവയ്ക്കുന്നതും നല്ലതാണ്.

റഫീക്ക് കിഴാറ്റൂര്‍ said...

ഇവര്‍ അടങ്ങിയിരിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.
ഈ വാര്‍ത്ത നോക്കൂ...


വിവാദപാഠപുസ്‌തകം: അഞ്ചിന്‌ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍

കോഴിക്കോട്‌: ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യ പാഠപുസ്‌തകം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരാന്‍ മുസ്ല്‌ളീം സംഘടനാ കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു.

ജൂലൈ അഞ്ചിന്‌ കോഴിക്കോട്ട്‌ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. ഇതിന്‌ മുന്നോടിയായി നാലാം തിയതി വെള്ളിയാഴ്‌ച പള്ളികളില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനും ഭാരവാഹികള്‍ ആഹ്വാനം ചെയ്‌തു

nalan::നളന്‍ said...

മതേതര ഇന്ത്യയില്‍ മിശ്രവിവാഹം കഴിക്കാനും, മതം തെരഞ്ഞേടുക്കാനുമുള്ള മനുഷ്യാവകാശങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് മതേതര ജാനാധിപത്യ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശമില്ല.

സഭാധികാരികള്‍ക്കു സമാനചിന്താഗതിക്കാരുള്ള ഗുജറാത്താണു നിങ്ങള്‍ക്കനുയോജ്യ വാസസ്ഥലം. അങ്ങോട്ടു മാറിപ്പാര്‍ത്തോ.
പതിനഞ്ചാം നൂറ്റാണ്ടിലേക്കു പോകാന്‍ ടൈം മെഷീനൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഗുജറാത്തിലേക്കു റ്റിക്കറ്റെടുക്കുകയേ വഴിയുള്ളൂ.

ശൂലം പള്ള തുറന്നുകയറാതെ തടഞ്ഞു നിര്‍ത്തുന്ന കൈയ്ക്കിട്ടുതന്നെ വേണം വെട്ടാന്‍, എരണം കെട്ട വര്‍ഗ്ഗം, സമരം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നു. ആ നാവും, കാലും, ജീവനും വരെ ഈ മതേതരത്തത്തിന്റെ ഔദാര്യമാത്രമെന്നുപോലും തിരിച്ചറിയാത്ത നെറികെട്ട വര്‍ഗ്ഗം

ഭൂതക്കണ്ണാടി said...

മാരീചൻ,
ഒരു വിഷയത്തിനു രണ്ടു വശമുണ്ടായിരിക്കെ, ഒരാൾ ചെയ്യുന്ന സമരത്തിനെ എതിർക്കാൻ ഉപയോഗിച്ച വാക്കുകൾ, അതേ സമരാഭാസത്തിനു തുല്യമാകുന്നതിനെതിരെയാണു എന്റെ ആദ്യ comments.
നിങ്ങളുടെ യുക്തിക്കെതിരേ വരുന്നവയെ വസ്തുനിഷ്ഠമായി എതിർക്കുന്നതിനു പകരം blog -ൽ അനാവശ്യ വാക്കുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ ലക്ഷ്യത്തിൽ നിന്നകന്നു പോകുന്നു എന്നാണു എന്റെ യുക്തി.

ഞാൻ ഉദ്ദേശിച്ചതു തന്നെയാണു നിങ്ങൾ പറയുന്നത്. ഒരു കുട്ടി പറയാനും വേറൊരുകുട്ടി എതിർക്കാനും ഉണ്ടാകുന്ന ഒരു സാഹചര്യം സ്രഷ്ടിക്കപ്പെടേണ്ടതല്ല.

ഡാലീ,
നിങ്ങളുടെ ചർച്ച വായിക്കാറുണ്ടു, നല്ലതാണു.
ഞാൻ പറഞ്ഞതു, അനുകൂലിക്കുന്നവർക്കു അനുകൂലിക്കുവാനും എതിർക്കുന്നവർക്കു എതിർക്കുവനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. അനുകൂലിക്കുന്നവരുടെ യുക്തി എതിർക്കുന്നവർക്കു മനസ്സിലാകാത്തതുകൊണ്ടാണല്ലോ എതിർപ്പു ഉണ്ടാകുന്നത്.
‘മൊഴി‘ വശമായി വരുന്നു...

ഡാലി said...

ഭൂതക്കണ്ണാടി,

ചോദ്യം ഇതാണ് നിങ്ങള്‍ക്കാരുടെ യുക്തിയാണ് മനസ്സിലായത്? (അവരുടേയും ഇവരുടേയും കാര്യം അവിടെ നില്‍ക്കട്ടെ)

മാരീചന്‍‍ said...

അതേയ് ഭൂതക്കണ്ണാടീ...
ആഭാസകരമായ സമരത്തെ വിശേഷിപ്പിക്കാന് ആഭാസകരമായ വാക്കുകളാണ് അനുയോജ്യം. ക്രിട്ടിക്കല്‍ പെഡഗോഗിയെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ പുതിയ പാഠപുസ്തകത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമറിയാന്‍ ഡാലിയെപ്പോലെ എനിക്കും ആഗ്രഹമുണ്ട്...

അജ്ഞാതന്‍ said...

ചിലരുടെ കമന്റുകള് കണ്ടാല് കേരളത്തിന്റെ മൊത്തം പ്രശനവും മതം കാരണം ആണെന്ന് തോന്നും ....വളര്ന്നു വരുന്ന കുട്ടികള് യുക്തിവാദികല് ആയാല് കമ്മ്യൂണിസ്റ്റ്കാര് ഹാപ്പി ..കാരണം പിന്നെ വരും തിരഞ്ഞെടുപുകളില് മത പാര്ടികള്ക്ക് [മുസ്ലിം ലീഗ് ,ബി ജെ പി ]വോട്ട് ഇല്ലാലോ ...ഈ വരും തിരഞെടുപ്പില് പൊട്ടും എന്ന് ഏതാണ്ട് ഉറപായി കഴിഞ്ഞു .ഇപ്പോ ഏഴാം ക്ലാസിലെ കുട്ടികള്ക്ക് 12 വയസ്സ് ...

ഒരു 6 കൊല്ലം കഴിഞ്ഞാല് എല്ലാവരും യുക്തിവാതികള് ..നിരീശ്വരവാദികല് .എല്ലാ തിരഞ്ഞെടുപുകളിലും കമ്മ്യൂണിസ്റ്റ്കാര് ഭരണത്തില് .. ഇതു വരെ വിചാരിച്ചിരുന്നത് അമേരിക്കകും ഇസ്രായേലിനുമൊക്കെ മാത്രമേ ദീര്ഖ കാലടിഷ്ടാനത്തില് രാഷ്ട്രീയ ലക്ഷ്യങ്ങള് തയാറാക്കാന് കഴിയു എന്നാണു ...കേരളത്തിലെ കമ്മ്യൂണിസ്റ്റുക്കാരും ഈ കാര്യത്തില് മോശം അല്ല എന്ന് തെളിയിചിരുക്കുന്നു .....

അജ്ഞാതന്‍ said...
This comment has been removed by the author.
MANIKANDAN [മണികണ്ഠന്‍] said...

എല്ലാക്കാലത്തേയും പോലെ വിദ്യാര്‍ത്ഥികളെ ആയുധമാക്കി നടക്കുന്ന ഒരു സമരാഭസം മാത്രമാണ് ഇതെന്നേ ഞാ‍ന്‍ പറയൂ. കാരണം വിദ്യാഭ്യാസത്തിലൂടെ മനുഷ്യനെ നന്നാക്കന്‍‌ സാധിക്കുമായിരുന്നെങ്കില്‍‌ എന്നേ നമ്മുടെ സംസ്ഥാനം രക്ഷപെട്ടേനെ. അതുകൊണ്ട്‌ പഠപുസ്തകത്തില്‍‌ എഴുവെച്ചിരിക്കുന്ന കാര്യങ്ങള്‍‌ പഠിച്ചിട്ടു സമൂഹത്തിന് ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്ന തരത്തിലുള്ള ഒരു മാറ്റം ഉണ്ടാവും എന്നു തോന്നുന്നില്ല. അഥവാ വല്ല വിദ്യാര്‍‌ത്ഥിയും ഇതെല്ലാം ശരിയാണെന്നു മനസ്സിലാക്കിയാല്‍‌ വളര്‍ന്നു വരുമ്പോള്‍‌ ഇതു പഠിപ്പിച്ചവര്‍‌ക്കു എതിരെ തന്നെ അവന്‍ തിരിയും. ഇവിടെ ജീവന്റെ ഉദാഹരണം തന്നെ എടുക്കാം. പത്താം ക്ലാസും കഴിഞ്ഞു അവന്‍‌ ഉപരിപഠനത്തിനായി ഏതെങ്കിലും സ്കൂളില്‍ ചെല്ലും. അവിടെ അവനെക്കാള്‍‌ മാര്‍ക്കു കുറഞ്ഞവര്‍ക്കു പ്രവേശനം ലഭിക്കുമ്പോള്‍‌ അവന ചോദിക്കും എന്താ എനിക്കു പ്രവേശനം കിട്ടഞ്ഞതെന്നു. അപ്പോള്‍ ആ പ്രിന്‍സിപ്പാള്‍ പറയും മറ്റവന്‍‌ സംവരണം വഴി ആണ് പ്രവേശനം തരമാക്കിയതു. തിരിച്ചു വീട്ടില്‍ചെല്ലുന്ന ജീവന്‍ ‌അവന്റെ അഛ്ചനോടു എന്താവും ചോദിക്കുക???????

മൂര്‍ത്തി said...

മണികണ്ഠാ,

പാഠഭാഗത്തിലെ ആശയം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. അതിന്റെ കൂടെ സംവരണമൊക്കെ ചേര്‍ത്ത് നശിപ്പിക്കണോ? ഇത് ആഭാസസമരമാണെന്ന് ഉറപ്പുണ്ടല്ലോ...അപ്പോ അതിനെ പരാജയപ്പെടുത്തുക. അതല്ലേ അതിന്റെ ഒരു ശരി...

Manoj said...

കേരളത്തില്‍ പണ്ട് മുതലേ പ്രശ്നങ്ങള്‍ക്ക് കാരണം മതമല്ല, മറിച്ച് മതത്തിന്റെ വ്യക്താക്കള്‍ എന്ന് പറഞ്ഞ് ഞെളിഞ്ഞിരിക്കുന്നവരാണ്. മതത്തിന്റെ പേരും പറഞ്ഞ് ഇന്ന് മത മേലാളന്മാര്‍ എന്തൊക്കെയാണ് കഴിച്ചു കൂട്ടുന്നത്?

“പാഠം ഒന്ന് ഒരു വിലാപം” പോലെയുള്ള സിനിമകള്‍ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ന് ആള്‍ ദൈവങ്ങളുടെ എണ്ണം കേരളത്തില്‍ കൂടിയിരിക്കുന്നത് എന്ത് കൊണ്ടാണ്‍? മറിയത്തിന്റെയും, ക്രിസ്തുവിന്റെയും കണ്ണില്‍ നിന്ന് “രക്തം” ഒഴുകുന്നു!!!

വിഗ്രഹാരാധന നിഷിദ്ധമായ ക്രിസ്ത്യാനികള്‍ കുരിശും, രൂപങ്ങളും വെയ്ക്കണമെന്ന് മത മേലാളര്‍ തന്നെ ഉപദേശിക്കുന്നു.. മുസ്ലീങ്ങളും മെക്കയുടെയും, വചനങ്ങളുടെയും പടങ്ങള്‍ വെച്ച് ആരാധിക്കുന്നതിനെ അവരുടെ മേലാളര്‍ വിമര്‍ശിക്കുന്നില്ല!

സമൂഹത്തില്‍ പിടിച്ച് നില്‍ക്കാന്‍ മതങ്ങള്‍ പതിനെട്ട് അടവും പയറ്റുന്നു...

മത ഗ്രന്ഥങ്ങളിലെ വരികള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കി മേലാളര്‍ രംഗത്തിറങ്ങിയിരിക്കുന്നു..

ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ പലയിടങ്ങളിലും കലാപം...
ഇതിനെയെല്ലാം തടയിടുവാന്‍ കേന്ദ്രം എന്‍.സി.ആര്‍.ടി.യിലൂടെ പുതിയ നയരേഖ രൂപികരിച്ചു. ഈ പുസ്തകത്തിന്റെ ഫ്രേയ്മില്‍ നിന്ന് കൊണ്ടാണ് കേരളത്തിലും പാഠ പുസ്തകങ്ങള്‍ പുതുക്കിയിരിക്കുന്നതെന്ന് എന്‍.സി.ആര്‍.ടി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്...

ഈ സമരക്കാര്‍ എന്ത് കൊണ്ട് കേന്ദ്രത്തിന് നേരെ തിരിയാത്തത്? തിരിഞ്ഞാല്‍ വിവരം അറിയും എന്നത് തന്നെ...

അപ്പോള്‍ പാഠപുസ്തകത്തിലല്ല, അതിനെതിരെ സമരം ചെയ്യുന്നവര്‍ക്കാണ് ഹിഡന്‍ അജണ്ടകളുള്ളത്... അത് കേരളത്തിലെ ജനങ്ങള്‍ക്കും അറിയാം... പതിവ് പോലെ അവര്‍ ഒന്നും അറിയാത്തവരെ പോലെ നടിക്കുന്നു... അവസരം വരുമ്പോള്‍ പ്രതികരിക്കും അവര്‍... അന്ന് ഈ പറയുന്ന മത മേലാളന്മാരും അവരുടെ ശിങ്കടികളും ഇതുപോലെ ഉശിരോടെ ഇരുന്ന് കണ്ടാല്‍ മതിയായിരുന്നു...

അരൂപിക്കുട്ടന്‍/aroopikkuttan said...

(sorry for manglish)

pandumuthal mathamelaalanmaarkkumunnil naduvalach ninnukoduth kundikk adimedicha parichayamaanallo congressinullath!

ithavanayum appooppanmaarkk thirummikkodukkaan oravasaram kittiyathalle?
chaandichanum maanichanum chenniyum kunjaaliyumokke vittukalayumo?!

വിശാഖ് ശങ്കര്‍ said...

മിശ്രവിവാഹം തെറ്റാണെന്ന് ഏതെങ്കിലും ഒരു മതം പ്രത്യക്ഷത്തില്‍ പറയുന്നതായി അറിയില്ല.ഭരണഘടനയും അത് പാടില്ലെന്ന് പറയുന്നില്ല.ആ സ്ഥിതിക്ക് ഇസ്ലാം മത വിശ്വാസിയായ ഒരു പുരുഷന്‍ ഹിന്ദു മത വിശ്വാസിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന് ഭരണഘടനാ‍ാനുസൃതം പ്രവര്‍ത്തിക്കുന്ന ഏത് സംഘടനയ്ക്ക് പറയുവാനാവും?വിവാഹിതരായ സ്ത്രീയും പുരുഷനും വിവാഹത്തിനു മുന്‍പ് അവര്‍ വിശ്വസിച്ചിരുന്ന അതീ മതങ്ങളില്‍ ആണു വിശ്വസിക്കുന്നതെങ്കില്‍ അവര്‍ക്ക് പിരക്കുന്ന കുഞ്ഞിന്റെ മതം എന്തായിരിക്കും?മാതാപിതാക്കളില്‍ ഏതെങ്കിലും ഒരാളുടെ മതം അയാളുടെ മതമായി മാറുന്നതെങ്ങനെ?അങ്ങനെ പിറക്കുന്ന ഒരു കുട്ടിയുടെ ജീവന്‍ മതമില്ലാത്ത ജീവന്‍ അല്ലെങ്കില്‍ അതിന്റെ സൃഷ്ടിക്കു പിന്നില്‍ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമായിരിക്കണം പങ്ക്.
അങ്ങനെ അല്ലെങ്കില്‍ രണ്ട് വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വിവാഹിതരാകാന്‍ പാടില്ലെന്നും, അഥവാ ആയാല്‍ വിവാഹത്തിനു മുന്‍പേ അതില്‍ ഏതെങ്കിലും ഒരാള്‍ അപരന്റെ മതം സ്വീകരിക്കണമെന്നും വരണം.അങ്ങനെയെങ്കില്‍ വിവാഹത്തോടെ സ്ത്രീ പുരുഷന്റെ മതം സ്വീകരിക്കണോ, മറിച്ച് വേണോ എന്ന കാര്യങ്ങളിലും തീരുമാനം ഉണ്ടാകണം.

ഉത്തരം മിശ്രവിവാഹം പാടില്ലെന്നോ, അഥവാ അങ്ങനെ സംഭവിച്ചുപോയാല്‍ അവരില്‍ ആരെങ്കിലും ഒരാള്‍ അപരന്റെ മതത്തിലേയ്ക്ക് മാറണമെന്നോ(പുരുഷന്റെ മതം സ്ത്രീയും സ്വീകരിക്കണം എന്ന് വ്യംഗ്യം..), അങ്ങനെ, പിറക്കുന്ന കുഞ്ഞിനു ഒരൊറ്റ മതം ഉണ്ടാക്കി കൊടുക്കണമെന്നോ ആണെങ്കില്‍ ഈ പുസ്തകം പിന്‍വലിക്കാം. ഒപ്പം അങ്ങനെ പിറന്ന മനുഷ്യരെയും പിന്‍വലിക്കണം.(അല്ലെങ്കില്‍ ഈ പാഠത്തിനൊപ്പം ഇട്ടു കത്തിക്കണം)കാരണം അവര്‍ മതനിരാസം പ്രചരിപ്പിക്കുന്ന ജീവിക്കുന്ന പാഠപുസ്തകങ്ങള്‍ ആകുന്നു.

nalan::നളന്‍ said...

മിശ്രവിവാഹത്തില്‍ മാത്രമല്ല, സ്വജാതി-മത വിവാഹം തന്നെയായാലും, കുട്ടികളെ ആരുടെ മതമായാലും, അടിച്ചേല്‍പ്പിക്കുന്നത് ഭീകരമയ മനുഷ്യാവകാശ ലംഘനമാണു.

James said...

അജ്ഞാതന്‍ said...

ചിലരുടെ കമന്റുകള് കണ്ടാല് കേരളത്തിന്റെ മൊത്തം പ്രശനവും മതം കാരണം ആണെന്ന് തോന്നും ....വളര്ന്നു വരുന്ന കുട്ടികള് യുക്തിവാദികല് ആയാല് കമ്മ്യൂണിസ്റ്റ്കാര് ഹാപ്പി ..കാരണം പിന്നെ വരും തിരഞ്ഞെടുപുകളില് മത പാര്ടികള്ക്ക് [മുസ്ലിം ലീഗ് ,ബി ജെ പി ]വോട്ട് ഇല്ലാലോ ...ഈ വരും തിരഞെടുപ്പില് പൊട്ടും എന്ന് ഏതാണ്ട് ഉറപായി കഴിഞ്ഞു .ഇപ്പോ ഏഴാം ക്ലാസിലെ കുട്ടികള്ക്ക് 12 വയസ്സ് ...

ഒരു 6 കൊല്ലം കഴിഞ്ഞാല് എല്ലാവരും യുക്തിവാതികള് ..നിരീശ്വരവാദികല് .എല്ലാ തിരഞ്ഞെടുപുകളിലും കമ്മ്യൂണിസ്റ്റ്കാര് ഭരണത്തില് .. ഇതു വരെ വിചാരിച്ചിരുന്നത് അമേരിക്കകും ഇസ്രായേലിനുമൊക്കെ മാത്രമേ ദീര്ഖ കാലടിഷ്ടാനത്തില് രാഷ്ട്രീയ ലക്ഷ്യങ്ങള് തയാറാക്കാന് കഴിയു എന്നാണു ...കേരളത്തിലെ കമ്മ്യൂണിസ്റ്റുക്കാരും ഈ കാര്യത്തില് മോശം അല്ല എന്ന് തെളിയിചിരുക്കുന്നു .....

are u ppl avoiding this comment purposefully....

ANUJ said...

Even i also feel that these people are avioding ajnathan's comment

nalan::നളന്‍ said...

ജയിംസ്,
വളര്‍ന്നു വരുന്ന കുട്ടികള്‍ യുക്തിവാദികള്‍ ആയാല്‍ കമ്യൂണിസ്റ്റുകാരെങ്ങിനെ ഹാപ്പിയാകും. യുക്തിവാദികളാരും കമ്യൂണിസ്റ്റുകാരല്ല (ചില കമ്യൂണിസ്റ്റുകാര്‍ യുക്തിവാദികളായിരിക്കാം), മറിച്ചു കമ്യൂണിസ്റ്റ് വിരോധികളാണു അധികവും. അപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കല്ലേ നഷ്ടം.

Rajeeve Chelanat said...

മാരീചന്‍,

ഈ പോസ്റ്റിന്റെ ലിങ്ക് തുറക്കുന്നുണ്ടായിരുന്നില്ല. ഇന്നാണ് വായിച്ചത്.

തല്ലിയൊടിക്കുക ഈ വിഷപ്പത്തികളെ.

ഏതായാലും ഈയൊരു ഇഷ്യു കൊണ്ടുണ്ടായ ഒരു ഗുണം, വ്യക്തമായ ചേരിതിരിവുകള്‍ കാണാറായി എന്നതാണ്. വഴി പിരിയേണ്ടത് ആരൊക്കെയോടാണെന്ന്,എവിടെവെച്ചാണെന്നും ബോദ്ധ്യപ്പെട്ടു. അതിന് ഇടയാക്കിയതില്‍ ഈ ഇഷ്യുവിനോട് എനിക്ക് നന്ദിയുണ്ട്.

അഭിവാദ്യങ്ങളോടെ

sajithkumar said...

സ്കൂളുകളില്‍ നിരിശരവാദമോ, കമ്യുണിസമൊ, മതപഠന്മൊ അല്ല വേണ്ടത്‌. സ്കൂളുകള്‍ നല്ല പൌരനെ ആണു വളര്‍ത്തി എടുക്കെണ്ടത്‌.മതപഠനം നടതിയാല്‍ കേരളം മറ്റൊരു പാകിസ്താന്‍ ആയി പോകും.കമ്യുണിസം വളര്‍ത്തിയാല്‍ ഒരു കിലോ അരിയ്ക്‌ വേണ്ടി ദിവസങ്ങള്‍ കാത്തു നില്ക്കെണ്ടി വന്ന കിഴക്കന്‍ യുറോപ്പ്‌ ആയി പോകും. കാശുള്ളവന്‍ മക്കളെ ഇതൊന്നും പഠിപ്പിക്കത്തെ സ്കൂളില്‍ വിടും (example: Pinarayi Vijayan). എല്ലാ പരീക്ഷണവും പാവപ്പെട്ടവന്റെ മക്കളില്‍. ബംഗാളില്‍ 27 വര്‍ഷത്തെ പരീഷണം മൂലം ഏറ്റവും പിന്നോക്കം നില്ക്കുന്ന ഒരു സംസ്ഥാനം ആയി പോയി. വിദ്യാഭാസത്തില്‍ ഇന്ത്യയില്‍ തന്നെ മുന്‍പന്തിയില്‍ നിന്നിരുന്ന ഒരു സംസ്ഥാനത്തെ നശിപ്പിച്ചതു പോലെ കേരളത്തെയും നാശിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയവെരെ തടയേണ്ടത്‌ പാര്‍ട്ടിയേക്കാള്‍ കുടുത്തല്‍ ഇന്ത്യയെ സ്നേഹിക്കുന്നവരുടെ കടമയാണ്‌.


അനുഭവിച്ചവര്‍ ചവിട്ടി പുരത്താകിയ ഈ കമുണിസം എന്തിനാ ഇവര്‍ ഇപ്പോഴും കെട്ടിപിടിച്ചിരിക്കുന്നത്‌??. നല്ലതായിരുന്നുവെങ്കില്‍ അവര്‍ അതിനെ തിരസ്കരികുമായിരുന്നോ

free greeting cards