Sunday, 6 January 2008

ഫോട്ടോഷോപ്പ് പഠനം മലയാളത്തില്‍

പിഎച്ച്ഡി വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിനുമാണ് ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റിന്റെ പര്യായത്തിന് പിന്നില്‍.

അതുപൊലൊരു പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ തോമസ് നോള്‍ (Thomas Knoll) വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ് എന്ന പേരില്‍ ലോകം കീഴടക്കിയത്. തോമസും സഹോദരന്‍ ജോണും ചേര്‍ന്നാണ് ഈ സോഫ്റ്റ് വെയറിന് അടിത്തറ പാകിയത്. പിന്നീട് അത് അഡോബ് കമ്പനി വാങ്ങുകയായിരുന്നു.

അഡോബ് ഫോട്ടോഷോപ്പിനെക്കുറിച്ച് ഹരീയെഴുതിയ പുസ്തകം ഇന്‍ഫോകൈരളി പുറത്തിറക്കിയിരിക്കുന്നു. ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും എന്നാണ് പുസ്തകത്തിന്റെ പേര്. ലേഖകന്റെ രണ്ടാമത് പുസ്തകമാണിത്. ആദ്യത്തേത് ഫ്ലാഷ് പഠിച്ചു തുടങ്ങാം എന്ന പുസ്തകം.

ഫോട്ടോഷോപ്പ് പഠനം എളുപ്പമാക്കുന്ന വഴികള്‍ നിര്‍ദ്ദേശിക്കുന്ന സിഡികളും പുസ്തകത്തിനൊപ്പം ലഭ്യമാണ്. സി ഡിറ്റ് മുന്‍ ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍ എഴുതിയ അവതാരിക പുസ്തകത്തിന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഡിസൈനിംഗ് രംഗത്ത് പ്രവേശിക്കുന്നവര്‍ക്കും പയറ്റിത്തെളിഞ്ഞവര്‍ക്കും ഒരുപോലെ സഹായകരമായിരിക്കും ഈ പുസ്തകം. ഹരിയുടെ പരിശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍.

പുസ്തകത്തെ പരിചയപ്പെടുത്തുന്ന ഹരീയുടെ പോസ്റ്റ്

3 comments:

രാജന്‍ വെങ്ങര said...

ഇന്നലെയും കൂടി ഞാനിതിന്റെ കാര്യം ആലോചിച്ചതാണ്‍. നാട്ടില്‍ പോയാല്‍ വാങ്ങിക്കാന്‍ തീരുമാനിച്ചു ഇരിക്കയുമാണ്. അപ്പോള്‍ ഞാന്‍ മനസ്സില്‍ ചോദിച്ചതാണ്‍ ,ഇതിന്റെ മലയാളം പതിപ്പു കിട്ടാന്‍ സാധ്യതയുണ്ടാകുമോ എന്നു. ഇപ്പോള്‍ എനിക്കു സമാധാനമായി.ഇങ്ങിനെയൊരു ബ്ലൊഗിലൂടേ എന്റെ സംശയം ദൂരീകരിച്ചു തന്നതിനു നന്ദി.

Haree said...

നന്ദി... :)
ഓഫ്: ഹരീ എന്നാണേ... :)
--

കെ said...

അതൊരു കടുത്ത ഓഫാണല്ലോ ഹരീീീീ. ശരീ. തിരുത്തിയേക്കാം