Sunday 24 February 2008

മലയാള വാര്‍ത്ത മൊബൈലില്‍ കിട്ടാന്‍........

ഇന്ത്യയിലുളള മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒണ്‍ ഇന്ത്യ, മൊബൈല്‍ ഫോണില്‍ സൗജന്യമായി വാര്‍ത്തകള്‍ ലഭ്യമാക്കുന്നു.

ദിവസം രണ്ടു നേരം വാര്‍ത്തകള്‍ അപ് ഡേറ്റ് ചെയ്യപ്പെടും. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും വാര്‍ത്തകള്‍ ലഭ്യമാണ്. മലയാളം ഫോണ്ടുളള മൊബൈല്‍ ഫോണുകളില്‍ വാര്‍ത്ത മലയാളത്തില്‍ തന്നെ വായിക്കാം. പുതിയ മൊബൈല്‍ സെറ്റുകളില്‍ മിക്കതിലും ഈ സേവനം ലഭ്യമാണ്.

മലയാളം ന്യൂസ് വേണമെന്നുളളവര്‍ START MLNEWS എന്ന് 09845398453 നമ്പരിലേയ്ക്ക് SMS ചെയ്യുക.

(നിങ്ങളുടെ മൊബൈലില്‍ മലയാളം ഫോണ്ട് ഇല്ലെങ്കില്‍ കോളങ്ങള്‍ മാത്രമേ കാണൂ. STOP MLNEWS എന്ന് ഇതേ നമ്പരില്‍ എസ്എംഎസ് ചെയ്താല്‍ സേവനം അവസാനിപ്പിക്കാം)

സിനിമാ വാര്‍ത്തകള്‍ വേണമെങ്കില്‍ START MLMOVIES എന്ന് മേല്‍ പറഞ്ഞ നമ്പരിലേയ്ക്ക് എസ്എംഎസ് ചെയ്യുക.

മൈ ടുഡേ
എന്ന കമ്പനിയുമായി ചേര്‍ന്നാണ് വണ്‍ ഇന്ത്യ ഈ സേവനം ലഭ്യമാക്കുന്നത്.

ഇനി മലയാളം വാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. ഇന്ത്യയില്‍ നിങ്ങള്‍ എവിടെയായിരുന്നാലും.

കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

5 comments:

കെ said...

മലയാളം വാര്‍ത്തകള്‍ മൊബൈലില്‍, തികച്ചും സൗജന്യമായി!

മലയാളം ന്യൂസ് വേണമെന്നുളളവര്‍ START‍ MLNEWS എന്ന് 09845398453 നമ്പരിലേയ്ക്ക് SMS ചെയ്യുക. (മലയാളം ഫോണ്ട് ഇല്ലെങ്കില്‍ കോളങ്ങള്‍ മാത്രമേ കാണൂ)

STOP MLNEWS എന്ന് ഇതേ നമ്പരില്‍ എസ്എംഎസ് ചെയ്താല്‍ സേവനം അവസാനിപ്പിക്കാം.

സിനിമാ വാര്‍ത്തകള്‍ വേണമെങ്കില്‍ START MLMOVIES എന്ന് മേല്‍ പറഞ്ഞ നമ്പരിലേയ്ക്ക് എസ്എംഎസ് ചെയ്യുക.

അങ്കിള്‍ said...

പ്രീയ മാരീചന്‍,

കൊള്ളാം നല്ല വര്‍ത്തമാനം. അപ്പോള്‍ രാഷ്ട്രീയം മാത്രമല്ല മനസ്സിലിരുപ്പ്‌. മറ്റുള്ളവരെ ഇങ്ങനെ സഹായിക്കാനും മനസ്സുണ്ട്‌, അല്ലേ.

പരിത്രാണം said...

ഈ വിവരണം വളരെ ഉപകാരപ്രദം തന്നെ നാട്ടില്‍ പോയി ഒന്നു ശ്രമിക്കണം നന്ദി
പ്ക്ഷേ മലയാളം വാര്‍ത്തകള്‍ക്ക് ഇന്ത്യയിലേക്കാളും പ്രധാന്യം പുറം രാജ്യങ്ങളിലാണ് അതിനാല്‍ ഗള്‍ഫ് പ്രദേശങ്ങളില്‍ മലയാളം വാര്‍‍ത്തകള്‍ മൊബൈലില്‍ സൗജന്യമായി ലഭിക്കാന്‍ എന്തെങ്കിലും സാധ്യതകള്‍ ഉണ്ടോ ?

അപ്പു ആദ്യാക്ഷരി said...

കൊള്ളാല്ലോ

കെ said...

കരിപ്പാറ സുനില്‍ said...

പുതിയ അറിവിനു നന്ദി
ആശംസകളോടെ